Posts

Showing posts from October, 2021

കൊടപ്പുളിയും മാങ്ങയും

ശനിയാഴ്ച ആയോണ്ട് സുഖമായിട്ട് മൂടി പുതച് ഉറങ്ങുമ്പോൾ ആണ് ഉറക്കം കളയാനായിട്ട് മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. എടുത്തപ്പോ ഒരു കൂട്ടുകാരനാണ്. എന്താടോ കാലത്ത് തന്നെ. ഒരു കാര്യം ഉണ്ട്. നീ എണീറ്റോ ഇല്ല ഞാൻ ഇപ്പൊ നല്ല ഉറക്കത്തിലാണ്. എന്നാ പെട്ടന്ന് എണീറ്റട്ട് ഇങ്ങോട്ട് വാ. പെട്ടന്ന് വേണം ഇങ്ങോട്ടോ എങ്ങോട്ട് എന്റെ വീട്ടിലേക്ക്. അങ്ങോട്ടോ. അവിടെ എന്താ ഈ പുലർച്ചെ എന്തിനാ വരണേ പുലർച്ചയോ. എണീറ്റു വാടോ ഫോൺ കട്ട്‌ ആയി. എന്താണാവോ. ഇനി വെല്ല സീരിയസ് കാര്യവും ആവോ. ഫോണിൽ പറയാൻ പറ്റില്ല നേരിൽ കാണുമ്പോ പറയാം ന്നു സിനിമകളിൽ പറയുന്ന ടൈപ്പ് എന്തെങ്കിലും സീരിയസ് കാര്യം. ഏയ് സിനിമകളിൽ ഒക്കെ ഇങ്ങനത്തെ നേരിൽ കാണുമ്പോ പറയാം എന്ന് പറഞ്ഞു സസ്പെസ് ഇട്ട്‌ പറയണതൊക്കെ തലയും വാലും ഇല്ലാത്ത എന്തെങ്കിലും ഒക്കെ ആകാറാണ് പതിവ്. എന്തായാലും പോയി നോക്കാം.  ഉറക്കം പോയ വിഷമത്തിൽ എണീറ്റ് പല്ല് തേച് ഒറ്റവലിക്ക് ചായ യും കുടിച് ഒരു ടി ഷർട്ടും എടുത്തിട്ട് ഡിയോ എടുത്ത് നേരെ മറ്റവന്റെ വീട്ടിലേക്ക് പോയി. ഗേറ്റ് ന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട് എന്റെ ഉറക്കം കളഞ്ഞ കാലൻ. ഡിയോ അങ്ങ് എത്തുന്നതിനു മുന്നേ തിരിച്ചോ തിരിച്ചോ ന്നു പറയലും ഓടി വന്നു...

കണ്മുമ്പിലെ അഞാത പെൺകുട്ടിയുടെ പ്രേതം

Image
കണ്മുമ്പിലെ അഞാത പെൺകുട്ടിയുടെ പ്രേതം ഒരു ഞായറാഴ്ച വൈകുന്നേരം 7 മണി. പതിവ് പോലെ ഹെഡ്‍ഫോൺ ചെവിയിൽ തിരികി റീൽസ് ലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുവായിരുന്നു. അപ്പൊ ആണ് ഹാളിൽ അമ്മ മൊബൈൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടത്. സൗണ്ട് ഒന്ന് കുറച്ചപ്പോഴേക്കും സംസാരം കേൾക്കാൻ തുടങ്ങി. എന്തോ ഹോസ്പിറ്റൽ കേസ് ആണ്. കോൾ കഴിഞ്ഞു എന്റെ റൂമിലേക്ക് വന്നു ലൈറ്റ് ഇട്ടപ്പോഴേക്കും വീണ്ടും വേറെ കോൾ. അമ്മ ദേ വീണ്ടും പോണു. എന്താണാവോ പ്രശ്നം. കോൾ കഴിഞ്ഞെന്നു തോന്നുന്നു. ഞാൻ അവനെ അങ്ങോട്ട് വിട്ടട്ട് വിളിക്കാം എന്നൊക്കെ കോളിൽ അമ്മ പറയുയുന്നുണ്ട്. വീണ്ടും റൂമിലേക്ക് എൻട്രി. ഇത്തവണ കാര്യം വ്യക്തമാക്കി. അപ്പച്ചന് എന്തോ വയ്യായ്ക. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. വേഗം അങ്ങോട്ട് ചെല്ല്. ഞാൻ ഒറ്റക്കോ. അല്ല രണ്ട് ആളെ വാടകക്ക് എടുക്കാം (ക്‌ളീഷേ ഡയലോഗ്) ഓക്കേ ഞാൻ പോവാം. പെട്ടന്ന് ഡ്രസ്സ്‌ മാറി സത്യവാങ്മൂലം ഒക്കെ എഴുതി ഒരു 15 മിനുറ്റിൽ ആശുപത്രി ലക്ഷ്യമാക്കി ഇറങ്ങി. അല്ലെങ്കിലും കൃത്യമായി മാസ്ക് വെച്ച് സത്യവാങ്മൂലം ഒക്കെ ആയി ഇറങ്യ വഴിയിൽ ഒരു പോലീസിനെ പോലും മഷി ഇട്ട് നോക്കിയാൽ കാണില്ല. അതിപ്പോ ഹെൽ...

വാട്സാപ് അങ്ങ് കളഞ്ഞാലോ

Image
എല്ലാരും പറയുന്നത് ശെരിയാ ഒരു 5 മിനുറ്റ് പോലും ഫേസ്‌ബുക്കും വാട്സാപ്പും ഉപയോഗിക്കാതെ കുറഞ്ഞ പക്ഷം എടുത്ത് നോക്കുക എങ്കിലും ചെയ്യാതെ ഇരിക്കാൻ പറ്റാത്ത രീതിയിൽ അഡിക്റ്റഡ് ആയിരിക്കുന്നു ഭൂരിഭക്ഷം എല്ലാരും. 😒 എന്നെ അതിനൊന്നും കിട്ടില്ല.😏 എല്ലാം കൃത്യമായിട്ട് കണ്ട്രോൾ ചെയ്യാൻ എനിക്കറിയാം.☺️ അല്ലേലും മമൂക്ക പറഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുന്നത് എന്തും കഴിക്കാം പക്ഷെ ഇഷ്ടപെടുന്ന അത്രേം കഴിക്കരുത്  എന്നാണല്ലോ.🤩 അതിന്റെ ഒരു സോഷ്യൽ മീഡിയ വേർഷൻ എടുത്താൽ ഇഷ്ടമുള്ള ഏത് ആപ്പും ഉപയോഗിക്കാം. പക്ഷെ ഇഷ്ടമുള്ള അത്രേം സമയം ഉപയോഗിക്കരുത് എന്നാണല്ലോ.🤩 അനുസരിച്ചേക്കാം. ഫാൻ ബോയ് ആയി പോയില്ലേ.🤗 ആദ്യത്തെ ഇര വാട്സാപ്പ് തന്നെ ആയിക്കോട്ടെ.😉 ഇന്ന് മുതൽ ഞാൻ വാട്സാപ്പ് ഉപയോഗിക്കില്ല എന്ന് ഒന്നും പറയാൻ പറ്റില്ല.🤫 കണ്ട സിനിമകളുടെ ഫോട്ടോകൾ സ്റ്റാറ്റസ് ഉം ചെറിയ ഒരു വിവരണവും കാത്തിരിക്കുന്ന ഒട്ടേറെ സ്റ്റാറ്റസ് വ്യൂവേഴ്സ് എനിക്കുണ്ട്.😇 സ്റ്റാറ്റസ് വ്യൂവേഴ്സ് നെ കൊണ്ട് ധനികനും മെസേജ് കൊണ്ട് ദാരിദ്രനുമാണ് ഞാൻ എന്നാ സത്യം ഇവിടെ തുറന്നു പറയാൻ കിട്ടിയ അവസരം ഞാൻ ഉപയോഗിക്കുന്നു.😇 അപ്പൊ അങ്ങനെ അങ്ങ് വാട്സാപ്പ്...

ബാബുരാജ് കോളിങ്ങ്

Image
കൊറോണ തുടങ്ങി അന്യം നിന്നു പോയ ഒന്നായിരുന്നു ഹർത്താലുകളും ബന്ദു കളും ഒക്കെ.🙄 ഏകദേശം ഒന്നര വർഷത്തിന് ശേഷം ദേശീയതലത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദിന് പിന്തുണയുമായി ആണ് കേരളത്തിൽ ഹർത്താൽ തിരിച്ചെത്തിയത്.☺️ സംഭവം നടക്കുന്നതും അന്നാണ്.☺️ എല്ലാ ഞായറാഴ്ചയും പതിവുള്ള വൈകീട്ടുള്ള മീറ്റപ്പ് ആ ഞായറാഴ്ച നടന്നില്ല.🤔 കൂട്ടത്തിലെ ഒരാൾ പുള്ളീടെ കുറച്ച് കൂട്ടുകാരുമായി അതിരപ്പിള്ളി കറങ്ങാൻ പോകുവാ എത്താൻ ലേറ്റ് ആകും എന്ന് അറിയിച്ചതിനെ തുടർന്നാണ് മീറ്റപ് തികളാഴ്ചത്തേക്ക് മാറ്റിയത്.🙄 അങ്ങനെ തിങ്കൾ ഒരു ഉച്ചമയക്കത്തിനു ഇടയിൽ കാൾ വരുന്നു.📞 ഒരു 5 മണി ആകുമ്പോ ഇറങ്യാലോ ന്നു.🚶 5 മണി വേണ്ട നന്നായി ഒന്ന് ഉറങ്ങി എണീറ്റട്ട് മതി.😴 ഈ മൂക്കുമുട്ടെ തിന്നട്ടെ അല്പം നേരം മൊബൈലിൽ നോക്കി ഇരുന്നു കണ്ണടഞ്ഞു പോകുന്ന ടൈപ്പ് ഉറക്കം വരുമ്പോ കിടന്നുറങ്ങണം.😴 എന്നട്ട് ഒരു അഞ്ച് അഞ്ചര ആകുമ്പോ ആരാണ് എന്താണ് പകലാ രാത്രിയാ പല്ലുതേക്കണോ എന്നൊക്കെ ഉള്ള മൂഡിൽ എണീറ്റ് കിളിപോയി ഇരിക്കാം നല്ല രസമാണ്.😌 അതുപോലെ രസം ഉള്ള മറ്റൊരു പരിപാടി ആണ് പണി ഇല്ലാത്ത നേരത്തെ എണീക്കേണ്ട ഒരു ആവശ്യം ഇല്ലാത്ത ദിവസം പുലർച്ചെ 5 മണിക്ക് അല...

ഓണവും സി ൽ സി പാലടപ്രഥമനും

ഓണവും സി ൽ സി പാലടപ്രഥമനും. ഓണം പലർക്കും പല തരത്തിലുള്ള നൊസ്റ്റാൾജിയ ആണ്. കുട്ടികാലത്തെ പൂക്കളമിടലും സ്കൂളിലെ കോളേജുകളിലെ ജോലിസ്ഥലങ്ങളിലെ ആഘോഷങ്ങളും ഓണസദ്യയും ക്ലബ്‌ ആഘോഷങ്ങൾ മത്സരങ്ങൾ വടംവലി ഉറിയടി ഒക്കെ അതിൽ ചിലത് മാത്രമാണ്. ഇപ്പൊ കുറച്ചു നൊസ്റ്റാൾജിയ കൂടുതലാകും. 2 പ്രളയവും കൊറോണയും ഈ വർഷത്തെ അടക്കം 4 ആമത്തെ ഓണം ആണ് വലിയ ആഘോഷം ഇല്ലാതെ കടന്നു പോകുന്നത്.  അവസാനമായി ആഘോഷിച്ച 2017 ലെ ഓണം ഇന്നും നൊസ്റ്റാൾജിയ പോലെ കിടപ്പുണ്ടാവും. എന്റെ ഓണം നൊസ്റ്റാൾജിയ ലു നേരത്തെ പറഞ്ഞ എല്ലാം പെടുമെങ്കിലും അതിലും കൂടുതൽ ഓരോ നിമിഷവും ആസ്വദിച്ചിരുന്ന ഒന്നാണ്‌ ഓണത്തിന് പള്ളിയിലെ യുവജനസംഘടയായ സി ൽ സി യുടെ നേതൃത്തിൽ നടത്തിവന്നിരുന്ന പാലടപ്രഥമൻ പായസം വിൽപ്പന. ചുരുക്കം വർഷങ്ങൾ ഒഴിച്ചാൽ പ്രളയത്തിന് മുമ്പ് 2017 ഉൾപ്പെടെ മിക്കവാറും വർഷങ്ങളിലും ഓണത്തിന്റെ അന്ന് കാലത്ത് ചെങ്ങാലൂരിലെ പല ഇടവഴികളിലും വിതരണത്തിന് തയ്യാറായ പാലടപ്രഥമൻ പാക്കറ്റുകളുമായി കൂട്ടം കൂട്ടമായി കാണപ്പെടുന്ന സി ൽ സി കാര് ഉണ്ടാവുമായിരുന്നു. പല വീടുകളിലും രാവിലെ 10 നു മുന്ന് പായസവുമായി ഞങ്ങൾ എത്താറുണ്ടായിരുന്നു. പായസത്തിന്റെ രുചി നാട്ടുകാർക്ക് പകർന്...

ഒരു ന്യു ഇയർ ഫോർട്ട്‌ കൊച്ചി യാത്ര

Image
സീൻ 1 int  2019 ഡിസംബർ 31 രാത്രി സമയം 9 മണി നായകൻ ഫോർട്ട്കൊച്ചി കാണാൻ പോകുന്നു.. ഫ്ലാറ്റിന്റെ ഡോർ തുറന്നു ചെല്ലുന്ന അവിടെ തന്നെ ഇട്ടിരിക്കുന്ന സോഫ യിൽ ഇരുന്നു കാലു ഒരു ചൂരൽ കസേരയിലും വെച്ച് മൊബൈലിലെ ഫേസ്ബുക് ഇൻസ്റ്റാ വാട്സാപ്പ് ലൂപ്പിൽ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഒരു തീരുമാനം എടുക്കാൻ പല കാര്യങ്ങളും മനസ്സിലിട്ട് കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കുവായിരുന്നു. നാളെ ന്യു ഇയർ ആയിട്ട് കമ്പനി അവധി ആണ്. ഏറെ നാളായി ന്യു ഇയർ അവധി വേണമെന്ന് ചർച്ചകൾ ക്കു ശേഷം ആണ് മാനേജ്മെന്റ് ന്യു ഇയർനു അവധിയൊക്കെ തരാം പക്ഷെ അടുത്ത പൊതുഅവധിക്ക് വർക്ക്‌ ചെയ്യേണ്ടി വരുമെന്ന കണ്ടിഷനിൽ ന്യു ഇയർ അവധി പ്രഖ്യാപ്പിച്ചത്. (സി ഐ ഡി മൂസയിലെ ഡയലോഗ് മായി തോന്നുന്ന സാദൃശ്യം വെറും യാദൃശ്ചികം). അപ്പൊ മനസ്സിലെ കണക്കുകൂട്ടൽ എന്താന്ന് വെച്ചാൽ ഇപ്പോ പെട്രോൾ കത്തിച്ചു ഒരു 80 കി മി ദൂരെ ഉള്ള വീട്ടിൽ പോയാൽ ലാഭമാണോ നഷ്ടമാണോ എന്നാണ്. വീട്ടിൽ പോയ മൃഷ്ടാനാ ഭോജനം കഴിച്ചു ഒരു ദിവസം ചുമ്മാ കിടന്നുറങ്ങാം. ഇപ്പൊ ഇറങ്യാൽ വേണേ പാതിരാ കുർബാന ക്കും പോകാം. ശേഷം നാട്ടിലെ കൂട്ടുകാർ ഗ്രിൽഡ് ചിക്കൻ ഒക്കെ ഉണ്ടാക്കുന...

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

Image
സെന്റ് പോൾസും അജിയേട്ടന്റെ വാനും സ്കൂൾ അടപ്പിന്റെ  അന്നത്തെ ട്രീറ്റും  കൊറോണ ക്കു മുന്ന്.....! വർക്ക്‌ ഫ്രം ഹോം നു മുന്ന്.....! ഇൻഫോപാർക്കിൽ പോയി ജോലി ചെയ്യുന്നതിന് മുന്ന്....! ജോലി തേടി നടക്കുന്നതിനു മുന്ന്....! ബിടെക് നു മുന്ന്....! പ്ലസ് ടു നു മുന്ന്....! ഹൈസ്കൂൾ നു മുന്ന്....! എൽ കെ ജി യിലും യൂ കെ ജി യിലും എൽ പി ക്ലാസിലും സെന്റ് പോൾസ് ഇൽ അജിയേട്ടന്റെ വാനിൽ പോയിരുന്ന കാലം....... ആാാ...............! കാലം......................!  ഞാൻ സെന്റ് പോൾസ് ഇൽ എങ്ങനെ എത്തിപ്പെട്ടു ന്നു ചോയ്ച്ചാൽ ഒറ്റ കാരണമേ ഉള്ളു എന്റെ ചേച്ചി അവിടെ ആണ് പഠിച്ചിരുന്നത് എന്നത് തന്നെ.😎 ചേച്ചി എങ്ങനെ അവിടെ എത്തി എന്നറിയാണോ 🤔 കോൺവെൻറ് സ്കൂൾ ആയോണ്ടും അച്ചടക്കം ഒക്കെ പഠിച്ചു വളരാൻ സിസ്റ്റർ അമ്മമാർ നടത്തുന്ന സ്കൂൾ ആണ് നല്ലത് എന്നുള്ള പറച്ചിലും അമ്മേടെ വീട് സ്കൂൾ ന്റെ അടുത്ത് ഒല്ലൂർ ആയതുകൊണ്ടും ആണ് പഠനത്തിനായി ഞങ്ങൾ അവിടെ എത്തിച്ചേർന്നത് .☺️ പക്ഷെ എന്റെ അഭിപ്രായത്തിൽ നിയത്രിത സ്വാതന്ത്ര്യം കൊടുത്തു വേണം പിള്ളേരെ വളർത്താൻ.🥲 മറ്റേ എത്ര ഉയരത്തിലും പറക്കാൻ അനുവദിക്കുന്ന പട്ടത്തെ പൊട്ടിപോകാതെ നിയന്...

സ്നാക്ക്സ് ബാറുളും റസ്റ്റ്‌ റൂം യൂസ് കേലിയെ ഒപ്പ് ശേഖരണവും

Image
ഞങ്ങൾക്ക് സ്വന്തമായി കോളേജിൽ 2 ബാർ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് നിങ്ങൾ എന്താ വിശ്വസിക്കാത്തത്.🤔 എങ്കിൽ പിന്നെ മുകളിൽ പറഞ്ഞ ബാർ... സ്നാക്ക്സ് ബാർ ആയിരുന്നു ന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചേ പറ്റു........😁 അതെ കാലത്ത് 10:55 - 11:05 വരയും ഉച്ചക്ക് 1-2 വരെയും  പിന്നെ 2:55 - 3:05 വരെയും അവസാനം വൈകീട്ട് 4:45 നു ശേഷവും മാത്രം പ്രവർത്തിക്കുന്ന സ്നാക്ക്സ് ബാറുകൾ.☺️ അവ്ട്ന്ന് പിന്നോട്ടും മുമ്പോട്ടും ആണ് ഇനി ആരംഭിക്കാൻ പോകുന്ന കഥ..👇👇👇 അതിനു മുന്ന് സ്നാക്ക്സ് ബാർ നെ കുറിച് 2 വാക്ക് പറയാൻ ഞാൻ എന്നെ വേദിയിലേക്ക് നിറകയ്യടികളോടെ ക്ഷണിക്കുന്നു.... 👏👏👏👏👏👏 സ്നാക്ക്സ് ബാർ............. തിന്നാലും തിന്നാലും തീരാത്ത പഫ്സ് ന്റെയും റോൾ ന്റെ അനന്ത സാഗരം. 😋😋 അതിന്റെ സൈഡിൽ ഇരുന്നു.... ശ്യേ എന്ത് തേങ്ങായൊക്കെയാ ഈ പറയണേ. 😰 ഇതിനാണോ നിറകയ്യടികളോട് എന്നെ ഇങ്ങോട്ട് കേറ്റി വിട്ടത്. മോശം മോശം..... വളരെ മോശം.😒 ആഹ് അപ്പൊ സിമ്പിൾ ആയി പറഞ്ഞാൽ ഒരുപാട് ഐറ്റംസ് ഉള്ള സ്നാക്ക്സ് ബാർ രണ്ടെണ്ണമാണ് കോളേജിൽ ഉള്ളത്.😋😋 അതിൽ ഒരെണ്ണം കാലത്ത് ആണ് ആള് കൂടുതൽ എങ്കിൽ ഒരെണ്ണം വൈകീട്ട് ആണ് ആൾ കൂടുതൽ. രണ്ടാമത്തെ ...