അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്
സെന്റ് പോൾസും അജിയേട്ടന്റെ വാനും സ്കൂൾ അടപ്പിന്റെ
അന്നത്തെ ട്രീറ്റും
കൊറോണ ക്കു മുന്ന്.....!
വർക്ക് ഫ്രം ഹോം നു മുന്ന്.....! ഇൻഫോപാർക്കിൽ പോയി ജോലി ചെയ്യുന്നതിന് മുന്ന്....!
ജോലി തേടി നടക്കുന്നതിനു മുന്ന്....!
ബിടെക് നു മുന്ന്....!
പ്ലസ് ടു നു മുന്ന്....!
ഹൈസ്കൂൾ നു മുന്ന്....!
എൽ കെ ജി യിലും
യൂ കെ ജി യിലും
എൽ പി ക്ലാസിലും
സെന്റ് പോൾസ് ഇൽ അജിയേട്ടന്റെ വാനിൽ പോയിരുന്ന കാലം....... ആാാ...............! കാലം......................!
ഞാൻ സെന്റ് പോൾസ് ഇൽ എങ്ങനെ എത്തിപ്പെട്ടു ന്നു ചോയ്ച്ചാൽ ഒറ്റ കാരണമേ ഉള്ളു എന്റെ ചേച്ചി അവിടെ ആണ് പഠിച്ചിരുന്നത് എന്നത് തന്നെ.😎
ചേച്ചി എങ്ങനെ അവിടെ എത്തി എന്നറിയാണോ 🤔
കോൺവെൻറ് സ്കൂൾ ആയോണ്ടും അച്ചടക്കം ഒക്കെ പഠിച്ചു വളരാൻ സിസ്റ്റർ അമ്മമാർ നടത്തുന്ന സ്കൂൾ ആണ് നല്ലത് എന്നുള്ള പറച്ചിലും അമ്മേടെ വീട് സ്കൂൾ ന്റെ അടുത്ത് ഒല്ലൂർ ആയതുകൊണ്ടും ആണ് പഠനത്തിനായി ഞങ്ങൾ അവിടെ എത്തിച്ചേർന്നത് .☺️
പക്ഷെ എന്റെ അഭിപ്രായത്തിൽ നിയത്രിത സ്വാതന്ത്ര്യം കൊടുത്തു വേണം പിള്ളേരെ വളർത്താൻ.🥲
മറ്റേ എത്ര ഉയരത്തിലും പറക്കാൻ അനുവദിക്കുന്ന പട്ടത്തെ പൊട്ടിപോകാതെ നിയന്ത്രിക്കുന്ന കുഞ്ഞിനെ പോലെ. 😀
അല്ലേൽ സ്കൂളിന്റെയും കോളേജിന്റെയും സുരക്ഷിതതിനു പുറതെത്തുമ്പോൾ തീരുമാനങ്ങൾ എടുക്കാൻ പറ്റാതെ പേടിച്ചു നിൽക്കുന്ന പിള്ളേരെ ആകും കാണേണ്ടി വരുക.
Its completely my view point.
Schools and colleges are to be selected considering how the situations there help them in facing the challenges that may happen in their life in future. Strict system only moulds students with marks, it will not mould individuals with principles. And principles will count the success rather than marks.
😉😉😉😉😉😉😉😉😉😊😊
അല്പം കാട് കേറിപോയോ
എന്നാൽ സൂക്ഷിച്ചു വീഴാതെ തെന്നാതെ പിടിച്ചു പിടിച്ചു തിരിച്ചു എന്റെ എൽ പി സ്കൂൾ സമയത്തേക്ക് ഇറങ്ങി പോരെ...ഞാൻ താഴെ വെയിറ്റ് ചെയ്യാം.☺️
താഴെ സുരക്ഷിതമായി എത്തിലെങ്കിൽ ബാക്കി
വായിച്ചോ😁
അപ്പൊ ഞാൻ എങ്ങനെ സെന്റ് പോൾസ് ഇൽ എത്തി എന്ന്
ഇതിനപ്പുറം വേറൊരു ഡീറ്റൈലിങ് തരാൻ തത്കാലം ഉദ്ദേശിക്കുന്നില്ല.🙄
നമ്മടെ മാറ്റർ അതല്ലല്ലോ 😎
Come to the point 😌
എനിക്ക് ഈ യാത്രച്ചൊരുക്കുള്ളതാണേ... 😑
യാത്രച്ചൊരുക്ക് എന്താണെന്ന് അറിയണമായിരിക്കും. പറഞ്ഞു തരാം.🤓
വണ്ടിൽ കയറിയാ ശർധിക്കണ 🤮 പ്രശ്നത്തിന്റെ ഒരു അലങ്കാരപദം ആണ് യാത്രാചൊരുക്ക്.☺️
അത് അത്ര മോശം ഒന്നും അല്ല.😇
യാത്ര ചെയ്യുമ്പോ ഇയർ ബാലൻസ് പോകുന്നതാണ് അതിനു കാരണം.😲
സൊ യാത്രചൊരുക്ക് ഉള്ളവർ ഒന്ന് കൊണ്ടും പേടിക്കണ്ട.
No worries.☺️
keep a നാരങ്ങ always അത്രേ ഉള്ളു.👍
എന്നാൽ വീട്ടിൽ നാരങ്ങ കൃഷി തുടങ്ങേണ്ടി വരുംന്നുള്ള അത്രേം സീരിയസ് ആണെങ്കിൽ ഇംഗ്ലീഷ് മരുന്നായ cyclizine ഉണ്ട്. ഓക്കേ 👍
Do i speak like a doctor
നമ്മടെ കാര്യങ്ങൾ നമ്മൾ തന്നെ നോക്കണ്ടേ. അതോണ്ട് പഠിച്ചു വെച്ചെന്നെ ഉള്ളു.🤗
അപ്പൊ വീണ്ടും come back to the point😌
അഹ് അപ്പോ യാത്രച്ചൊരുക്കുള്ള എനിക്ക് വീട്ടിൽന്നു സ്കൂളിലേക്ക് പുലർക്കാലെ 7:30 ക്ക് ട്രൗസർ ഒക്കെ വലിച്ചുകേറ്റി ഷർട്ട് ഇട്ട് ഇൻസൈഡ് ഒക്കെ ചെയ്ത് ടൈ ഒക്കെ ഇട്ട് ഇറങ്ങുമ്പോൾ ചില ദിവസം ഒരു ഗ്ലാസ്സിലേക്ക് പാൽ ഒഴിക്കുന്ന ശബ്ദം പശ്ചാത്തലത്തിൽ കേൾക്കാം. തിളപ്പിച്ച പാൽ ചൂടൊക്കെ ആറ്റി അമ്മ രംഗപ്രേവേശനം ചെയ്യും. 😋
കൊറേ സ്നേഹം ഉള്ള ദിവസം ആണ് ഈ പ്രതിഭാസം. ഈ സ്നേഹം വരാൻ ഒരു കാരണമുണ്ട്. എന്താന്ന് പറഞ്ഞു തരാം. എല്ലാം പറഞ്ഞു തന്നിട്ടേ പോകു. എനിക്ക് ഒരു തിരക്കും ഇല്ല ☺️
തലേദിവസം ചായ കൊടുക്കേണ്ട സാധ്യത ഉള്ള വിരുന്നുകാർ വരുമ്പോ വീട്ടിൽ അതിരാവിലെ കുപ്പിയിൽ കൊണ്ട് പാലിന് പുറമെ പാക്കറ്റ് പാൽ വാങ്ങും. അത്തരം വിരുന്നുകാർ വന്നെന്റെ പിറ്റേദിവസം ആണ് കൊറേ സ്നേഹത്തിന്റെ പ്രതീകമായി ബാക്കി പാൽ തിളപ്പിച്ച ഗ്ലാസിലാക്കി അമ്മ വരാറ്.😀
എന്നും പാൽ ഒക്കെ തരണമെന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി പ്രശ്നമാണല്ലോ. എന്ന് വെച്ച് ഞങ്ങൾക്ക് കട്ടൻ ചായ വെച്ച് തന്നു വിരുന്നുകർക് പാൽ ചായ കൊടുക്കുന്ന തരം ആദിത്യ മര്യാദ ഒന്നും കാണിക്കുന്ന പതിവൊന്നും ഞങ്ങൾക്ക് ഇല്ല.😏
പാൽ വാങ്ങാൻ സാമ്പത്തികം അനുവദിക്കുന്ന സമയമാണെങ്കിൽ ചായ എടുക്കട്ടെ എന്നും സാമ്പത്തികം അനുവദിക്കാത്ത ദിവസങ്ങളിൽ ജ്യൂസ് എടുക്കട്ടെ എന്നുള്ള ഡയലോഗ് ഇട്ട് സിറ്റുവേഷൻ സിമ്പിൾ ആയിട്ട് അമ്മ കൈകാര്യം ചെയ്യാം.😀
കുറച്ചധികം സാമ്പത്തികം ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടിയ വിരുന്നുകാർ ആണെങ്കിൽ പിൻവാതിലിലൂടെ കടയിൽ പോയി പിൻവാതിലിലൂടെ തിരിച്ചു വരുമ്പോ മിച്ചറും ബിസ്‌ക്കറ്റും ഒക്കെ പാൽ പാക്കറ്റിനു പുറമെ ചേച്ചിയുടെ കയ്യിൽ കാണും. ചേച്ചി ആണല്ലോ മുതിർന്നത്. ഞാൻ അന്ന് കുഞ്ഞല്ലേ. അപ്പൊ ചേച്ചി ആണല്ലോ കടയിൽ പോകേണ്ടത്.😇
മിച്ചറിൽ പ്ലേറ്റിലേക്ക് മാറ്റുമ്പോ ചെറിയ സ്പൂണെ ഇടൂ. കുറെ തവണ എടുക്കാൻ നാണക്കേട് ആയോണ്ട് കുറച്ചു മിച്ചർ അല്ലെ ചിലവാക്കൂ.😁
ക്യാ ഐഡിയ ഹേ സർജി.😎
പക്ഷെ ഈ പാൽ എന്നെ സംബന്ധിച്ചിടത്തോളം യാത്ര ചൊരുക്കിന്റെ ഒരു ബൂസ്റ്റർ ആണ്. പാൽകുടിച്ചിട്ട് യാത്ര ചെയ്‌താൽ എപ്പോ ശര്ധിച്ചു ന്നു ചോയ്ച്ചാൽ മതി.😫
അപ്പോ വിരുന്നുകാർ വന്നാൽ അടുക്കളയിലെ ചെപുകളിൽ മിച്ചറും ബിസ്‌ക്കറ്റും എത്തുകയും പിറ്റേന്ന് ഒരു ഗ്ലാസ് പാൽ കിട്ടുമെങ്കിലും പാൽ ഇഷ്ടമാണെങ്കിലും പിറ്റേ ദിവസം വാനിൽ യാത്രചൊരുക്ക് ഇണ്ടാവുമലോ എന്നാലോചിക്കുമ്പോ വിരുന്നുകാർ വരണോ വേണ്ടയോ എന്ത് പ്രാർത്ഥിക്കണം എന്ന് അറിയില്ലല്ലോ.. ഈശ്വര ഭഗവാനെ എന്ത് അവസ്ഥയാ...😫
ബിത്വ ഈ പാൽ എന്തിനാ കറക്റ്റ് സ്കൂളിലേക്ക് ഇറങ്ങുന്ന ടൈം ഇൽ തരുന്നത്. വേറെ സമയം ഉണ്ടല്ലോ. പക്ഷെ ഈ പരസ്യങ്ങളിലെ പോലെ സ്കൂൾ യൂണിഫോം ഇട്ട് വരുന്ന കുട്ടിക്കാണല്ലോ ല്ലേ പാൽ ബിസ്‌ക്കറ് ഹോർലിക്സ് ബൂസ്റ്റ് ഒക്കെ കൊടുക്കാറ്. അതോണ്ടാവും.😌
യാത്രചൊരുക്ക് കാർന്നോര്മാരോട് ചർച്ച ചെയ്തപ്പോ ഉള്ള നിഗമനം ശീലമായി പതുക്കെ പതുക്കെ ശെരിയാകും എന്നാണ്.😦
കൂടെ ഇങ്ങനെ യാത്രചൊരുക്ക് മാറിയ ഉദാഹരണങ്ങളും ഉണ്ടാവും. അതിൽ വലിയ നിലയിൽ എത്തിയ ബാങ്ക് മാനേജർ തൊട്ട് ബിസിനസ് കർ വരെ കാണും.😦
എന്തിനും ഏതിനും ഏതു സാഹചര്യത്തിനും അതിനു മുമ്പ് ഇതുപോലെ സംഭവിച്ച ഉദാഹരണങ്ങൾ ഉണ്ടാവുമല്ലോ. എവിടന്നു വരുന്നോ ആവോ ഇതിനുമാത്രം ഉദാഹരണം.😦
ബ്ബുദ്ധിയും ബോധവും വെക്കുമ്പോൾ ഇതിൽ ഏതൊക്കെ സത്യമാണ് എന്ന് കണ്ടെത്തേണ്ടതാണ് എന്ന് അന്നേ തീരുമാനിച്ചതാണ്.👊👊
ആഹ് അപ്പൊ അമ്മേടെ സ്നേഹക്കൂടുതൽ ഉള്ള ദിവസം പാൽ കുടിച്ചു കഴിഞ്ഞുള്ള വാനിലെ യാത്ര സീൻ.🚐
ആ ദിവസങ്ങളിൽ എന്നെ ചേച്ചി വാനിന്റെ സൈഡ് സീറ്റിൽ കൊണ്ടിരുത്തും.
പിന്നങ്ങോട്ട് ഏത് നിമിഷവും എന്റെ യാത്രചൊരുക്ക് പണി തരുന്നതും കാത്തു യാത്ര.
ആ ദിവസങ്ങളിലെ മൂന്നിൽ ഒരു ദിവസം എങ്കിലും അജിയേട്ടന് വാൻ കഴുകേണ്ടി വരാറുണ്ട് എന്നാണ് പരക്കെ ഉള്ള സംസാരം.
എന്നെ കുറ്റം പറയാൻ പറ്റില്ല. യാത്രചൊരുക്കാ... യാത്രചൊരുക്ക്.....
യാത്രചൊരുക്ക് ഉള്ളവന്റെ ഉള്ളു ഒന്ന് അറിയാൻ ശ്രമിച്ചാൽ മതി എല്ലാരും പാവങ്ങള ☺️☺️
(കടപാട് ജിസ് ജോയ് 🙏)
എന്നാ ചെയ്യാനാ കോൽ പോലെ ഇരിക്കുന്ന എന്റെ ബോഡിയിൽ ഇച്ചിരി മജ്ജയും മാംസവും കേറാനാണ് അമ്മ എന്റെ യാത്രചൊരുക്ക് ബൂസ്റ്റർ ആയ പാൽ വീട് വീട്ടിറങ്ങു്ന്നതിനു തൊട്ടു മൂന്നു തരാറുള്ളത്.❤️
പിന്നീട് അജിയേട്ടന്റെ യും സഹ വാൻ മേറ്റ്സ് ന്റെ താല്പര്യാർത്ഥം എന്റെ ആരോഗ്യവികസനത്തിന് വേറെ വഴികൾ വേണമെന്ന് അമ്മ മനസ്സിലാക്കി ബൂസ്റ്റർ മാറ്റി.😁
അല്ലേലും കുളിച്ചൊരുങ്ങി പുതിയ അറിവുകൾ നേടാൻ പോകുന്ന വാൻ മേറ്റ്സ് നു കാണിക്കാനാവുന്ന ഒരു കാഴ്ച അല്ലാലോ അത്. അവരേം കുറ്റം പറയാൻ പറ്റില്ല.😉
അപ്പൊ സെന്റ് പോൾസ് ഇൽ പഠിക്കുന്ന കാലം. ഒരു വർഷമേ എനിക്ക് ചേച്ചിയോട് ഒപ്പം സ്കൂളിൽ പോകാൻ പറ്റിയുള്ളൂ. അപ്പോഴേക്കും എന്നെ തനിച്ചാക്കി ചേച്ചി പോയി.😫😫
എങ്ങോട്ടാന്നാ..... പത്താം ക്ലാസ്സ് കഴിഞ്ഞപ്പോ സെന്റ് പോൾസ് അവർക്കു പ്ലസ് ടു ഇല്ലന്ന് കട്ടായം പറഞ്ഞപ്പോൾ വീടിനടുത്തെ ഉള്ള ഒരു സ്കൂളിലേക്ക് അലോട്മെന്റ് കരസ്തമാക്കി കമ്പ്യൂട്ടർ സയൻസ് എടുത്ത് പ്ലസ് ടു നു നാണ് ചേച്ചി എന്നെ തനിച്ചാക്കി പോയത്.😁😁
അങ്ങനെ പിന്നത്തെ വർഷം തുടങ്ങി ഞാൻ ഒറ്റക്കാണ് എന്റെ സ്റ്റോപ്പിൽ നിന്നു കേറിയിരുന്നത്.
വാനിൽ എന്നും സ്ഥിരം റൂട്ട് ആണ്. വീടിന്റെ കുറച്ചെങ്ങോട്ട് മാറിയുള്ള റോഡ് ഇൽ എന്നും പകുതിയോടടുത്തു വാൻ മേറ്റ്സ് ആയി വാൻ എത്തുന്നത് കാത്തു 7:30 ക്ക് ഞാൻ നിൽക്കും. വാൻ എത്തി അതിൽ കയറുമ്പോൾ തന്നെ മുട്ടൻ കലപില ആയിരിക്കും. 😰😰
വാനിലെ ആദ്യം കയറിയവരുടെ നേതൃത്വത്തിൽ തിരക്കുപിടിച്ച രാജാവും രാഞ്ജിയും കളി ആരംഭിച്ചിട്ടുണ്ടാവും. യാത്രച്ചൊരുക്കു ബൂസ്റ്റർ ഇല്ലാത്ത ദിവസം ഞാനും അടുത്ത സെറ്റ് തൊട്ട് കൂടും. 👍👍
വഴിയിൽ ഓരോടത്തു നിന്നു ഓരോരുത്തർ കേറി കേറി അങ്ങനെ പുതുക്കാട് വരെ നിർത്തി നിർത്തി പോയി പിന്നെ അങ്ങോട്ട് ഒറ്റ പോക്കാണ് ചിയ്യാരം വരെ. അവ്ട്ന്നാങ്ങോട്ട് ഒരു തിരുവുണ്ട്. അവ്ട്ന്ന് കുറച്ചു പേരേം കേറ്റി കുര്യച്ചിറ സ്കൂൾ ലക്ഷ്യമാക്കി വാൻ അങ്ങനെ കുതിക്കും.🚐
സ്കൂൾ വിടുന്ന സമയം ബൂമർ കിട്ടുന്ന കടയുടെ കുറച്ചു മുമ്പിലായി വാൻ നിർത്തി ഇട്ടിട്ടുണ്ടാകും.🚐
ബൂമർ വാങ്ങാൻ നേരത്തെ തന്നെ ചില്ലറ പൈസ ഒക്കെ വീടിൽ ന്നു ഞാൻ സെറ്റ് ആകിയിട്ടുണ്ടാകും.😅
ബൂമർ ന്റെ ചുറ്റും പൊതിഞ്ഞു വെചിരിക്കുന്ന ടാറ്റൂ ആണ് ബൂമർ വാങ്ങാൻ ഉള്ള പ്രധാന പ്രലോഭനം.
കൂടുതൽ ചില്ലറ പൈസ കണ്ടെത്താൻ പറ്റുന്ന ദിവസം ബൂമർ ഞാൻ മറ്റുള്ളവർക്ക് കൂടി ബൂമർ വാങ്ങി കൊടുക്കാറുണ്ട്. ഞാൻ ഒരു നല്ല കുട്ടി തന്നെ. 😇😇
പക്ഷെ പൊതിഞ്ഞു വച്ചിരിക്കുന്ന ടാറ്റൂ അത് കണക്ക് പറഞ്ഞു എണ്ണി വാങ്ങിക്കും.😉
എന്റെ സംശയം ഇതാണ് ഈ വീട്ടിൽ ന്നു മിട്ടായി വാങ്ങാൻ ചില്ലറ പൈസ എടുക്കുന്നത് വീട്ടിൽ അമ്മ അറിയുന്നില്ലേ. 🤔
ആഹ് ഓർമ വന്നു..!
അറിയുന്ന ദിവസം എല്ലാം പിന്നിലെ പേര മരത്തിനു ഓരോ കൊമ്പും നഷ്ടപ്പെടാറുണ്ട്.😦
ആ കൊമ്പൊക്കെ എന്റെ കാലിലും കയ്യിലും പാടുകളുണ്ടാക്കി ഒടിഞ്ഞു കുത്തി തെങ്ങിൻ ചുവട്ടിൽ കിടക്കാറുണ്ട്.😦
യെസ് ഞാൻ ഓർക്കുന്നു...!വല്ലാതെ ഓർക്കുന്നു...! വേദനയോടെ ഓർക്കുന്നു...!
ചുവന്നു തുടുത്ത എന്റെ കൈകാലുകൾ..!🤢
ഹോ നൊസ്റ്റു പറയുമ്പോ ഇങ്ങനേം കുറെ ഓർമ്മകൾ ഇണ്ടല്ലോ മൂഡ് കളയാനായി. നാശം....!😰
മൂഡ് പോയി...!😰
മൂഡ് പോയി...!😰
മൂഡ് വരാൻ ബാല്യകാലസഖി യുമായുള്ള പ്രണയം ഒന്നും കൈവശമില്ല.🤭
വേണേൽ തല്ലുകൂടുന്നതിന്റെ ഇടയിൽ ഉറ്റ കൂട്ടുകാരന്റെ കണ്ണ് നോക്കി ഒരു കല്ല് എറിഞ്ഞു കണ്ണിന്റെ തൊട്ടു മുകളിലായി പുരികത്തിന്റെ തൊട്ടു താഴെ ആയി കൊണ്ടത്തിന്റെ ആനന്ദരഫലമായി ഒരു സ്റ്റിച് ഇടേണ്ടി വന്ന കഥ പറയാം.😂
അല്ലേൽ വേണ്ട അതിന്റെ ആനന്ദരഫലവും പേര മരത്തിന്റെ കൊമ്പ് നഷ്ടപെടുന്നതാണ്.
വീണ്ടും മൂഡ് പോവും. 😪
നിങ്ങൾ എങ്ങനാന്നു വെച്ച നൊസ്റ്റു മൂഡ് സെറ്റ് ആക്ക്. 🙄
ഞാൻ ബാക്കി പറയാൻ പോവുകയാ.😜
അപ്പൊ ഈ തല്ലും തൊഴിയും കൊണ്ട് ഞാൻ നേടിയെടുത്ത ബൂമർ ന്റെ ഉള്ളിലെ ടാറ്റൂ ആണ് ഏക ആശ്വാസം. ചുവന്നു തുടുത്തോടൊതൊക്കെ അത് അങ്ങ് ഒട്ടിച്ചു കൊടുക്കും. എന്നട്ട് ടാറ്റൂ നു വേണ്ടിയാണല്ലോ എന്ന് ഓർത്തു സമാധാനിക്കും. 😑😑
ഞാൻ എന്തായാലും ഒരു 100 -150 ടാറ്റൂ നുള്ള ബൂമർ അവ്ട്ന്ന് വാങ്ങിട്ടുണ്ടാവും എന്നാണ് എന്റെ ഒരു ഏകദേശ കണക്കുകൂട്ടൽ. അപ്പൊ എന്റെ കൈകാൽ ഒക്കെ എപ്പോഴും ചുവന്നുതുടുതാണോ ഇരുന്നിരുന്നത് എന്നത് ന്യായമായ ചോദ്യം. 😂
എന്നാൽ റബ്ബർ പെൻസിൽ ഒക്കെ കളഞ്ഞിട്ടു പോകുന്ന ദിവസങ്ങളും പേര മരം എന്നെ പ്രാകാറുണ്ടാകും. താലോലിച്ചു വളർത്തിയ കൊമ്പുകൾ ആണല്ലോ ഈ ചേറുക്കന്റെ ന്റെ കുരുത്തക്കേട് കാരണം ഓടിച്ചോണ്ട് പോകുന്നത്.😂
എന്നാലും ഞാൻ ചില്ലറ പൈസ എടുക്കാതിരിക്കാൻ കുറച്ചു കൂടി ഉയരത്തിൽ ചില്ലറപൈസ ചെപ്പ് വെച്ചാൽ പോരെ. 🤔
പിന്നെ എന്നട്ട് വേണം കസേര വെച്ച് കേറി തൂങ്ങി പിടിച്ചു എടുക്കാൻ നോക്കി തറയിൽ വീണു കാലൊടിയാൻ. അതിലും ബേധം പേര വടിയാണ്. ബിത്വ അത്തരം സാഹസത്തിനു മുതിർന്നട്ടില്ല എന്ന് എന്റെ കാൽ ഒരിക്കലും ഒടിഞ്ഞട്ടില്ല എന്ന് പ്രസ്ഥാവിച്ചുകൊണ്ട് ഞാൻ എന്റെ സത്യസന്ധത ഇവിടെ വെളിപ്പെടുത്തുന്നു.🥲
അപ്പൊ വീണ്ടും അജിയേട്ടന്റെ വാൻ യാത്ര.🚐🚐
ഒരു പരീക്ഷ കാലം...!
പതിവനുസരിച്ചു കാലത്ത് പരീക്ഷ ഉള്ളവരെ പരീക്ഷ കഴിഞ്ഞു തിരിച്ചു വീട്ടിൽ കൊണ്ടുചെന്നാക്കി അജിയേട്ടൻ വീടിന്റെ അടുത്തുള്ള റോഡിൽ എത്തുന്ന സമയം കണക്കുകൂട്ടി വാൻ നോക്കി ഞാൻ നില്കുവായിരുന്നു.🚶🚶
എന്നാൽ വാൻ അന്ന് ലേറ്റ് ആയി. പരീക്ഷ കഴിഞ്ഞവരെ വീട്ടിലാകാൻ പോകുന്നെ ഉണ്ടായിരുന്നുള്ളു അജിയേട്ടൻ. ഇനി എന്നാ ചെയ്യും.
ആഹ് വാനിൽ സ്ഥലം ഇണ്ട്. അവിടെ കുറെ നേരം നിന്നാൽ പ്രശ്നം ആണ്. പിള്ളേർ പിടുത്തകരുടെ സീസൺ ആണ് കയറിയിരിക്കാം.😒
അങ്ങനെ വാനിൽ കേറി ഇരുന്നു ഇത് വരെ ഞാൻ പോകാത്ത വേറൊരു വഴി വാൻ നീങ്ങി.🚐
അങ്ങനെ രാജാവും രാഞ്ജിയും കളിയിലെ പ്രധാന രാജാകന്മാരുടെയും മന്ത്രിമാരുടെയും പോലീസിന്റെയും കള്ളന്റെയും വീട് ഒക്കെ എവിടെ ആണ് എന്ന് ആദ്യമായി ഞാൻ കണ്ടു.🙄🙄
ഞാൻ വാനിൽ കേറുമ്പോഴും ഇറങ്ങുമ്പോഴും ഇവരൊക്കെ വാനിൽ ഉള്ളത് കൊണ്ട് ഇവരൊക്കെ എവിടെ നിന്നു വരുന്നു എന്നോ എങ്ങോട്ട് പോകുന്നു എന്നോ എനിക്കറിയില്ലായിരുന്നു. പുഴയുടെ അറ്റം വരെയും വാൻ മേറ്റ്സ് ഉണ്ടായിരുന്നു. കുണ്ടുകടവ് ചിറ ആദ്യമായി കണ്ടത് അന്നാണ്.😁
പരീക്ഷക്ക് മുമ്പുള്ള ആ വർഷത്തെ വാനിലെ ലാസ്റ്റ് ഡേ ആണ് വളരെ നൊസ്റ്റാൾജിക് ആയ ഓർമ്മകളിൽ പ്രധാന ഭാഗം അലങ്കരിച്ചിരിക്കുന്നത്.☺️
അന്ന് ബൂമർ വാങ്ങിക്കാറില്ല...! അന്ന് ടാറ്റൂ വേണ്ട...!
കാരണം അതിലും ആകാംഷയോടെ ഒരു കടലാസ് പെട്ടി ഞങ്ങളെ കാത്തു വാനിൽ ഉണ്ടാകും.🤗
അന്ന് സ്കൂൾ കഴിഞ്ഞു വന്നു വാനിൽ കേറുമ്പോൾ ഗിയർ ബോക്സിന്റെ പെട്ടിയുടെ സൈഡിലായി കടലാസ് പെട്ടി ഇരുപ്പുണ്ടാവും. അതിൽ അജിയേട്ടൻ എല്ലാ വർഷവും സാമ്പത്തിക നിലയനുസരിച്ചു കഴിക്കാൻ എന്തെങ്കിലും കരുതിയിട്ടുണ്ടാകും.😋
ചെലപ്പോ ഓറഞ്ചു ചെലപ്പോ ഒരു കവർ ഇൽ ജിലേബി ലഡ്ഡു പേപ്പർ ബിസ്‌ക്കറ് അങ്ങനെ പലതും.😋
ഒരു വർഷം ലഡ്ഡു ഒക്കെ തന്നു അടുത്ത വർഷം ഇതേ ദിവസം കാത്തിരിക്കുമ്പോ ഓറഞ്ച് ആയിരിക്കുക പെട്ടിയിൽ നിന്നു ഇറങ്ങിവരിക. അപ്പൊ എല്ലാരും മുഖം വീർപ്പിച്ചിരിക്കും.😔
വീണ്ടും അടുത്ത വർഷം എണ്ണയിൽ കുളിച്ച ജിലേബി ഒക്കെ പെട്ടിയിൽ നിന്നു ഇറങ്ങിവരും.😌
പക്ഷെ എല്ലാ വർഷവും എന്തെങ്കിലും തരും അതുറപ്പാണ്. പെട്ടിയുടെ പുറത്തു ഉള്ള എണ്ണമയം നോക്കി ജിലേബി ആണോ ഓറഞ്ച് ആണോ എന്ന് കണ്ടെത്തിയിരുന്ന ഒരു കാലവും ഞങ്ങള്ക്ക് ഉണ്ടായിരുന്നു😁
പക്ഷെ അന്നൊന്നും ഇത് എന്തിനു അജിയേട്ടൻ 20 -25 നടുത് ഉള്ള പിള്ളേർക്ക് തരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി ഉണ്ടായിട്ടില്ല.കുറഞ്ഞു പോയതിന്റെ പരാതി മാത്രേ ഉണ്ടായിട്ടുള്ളൂ.😒
അത് അജിയേട്ടന്റെ ഒരു സ്നേഹം അല്ലാതെ എന്താ പറയാ. ഇങ്ങനെ വേറെ ഏതെങ്കിലും വാൻ ചേട്ടന്മാർ കൊടുക്കാറുണ്ടോ ന്നു അറിയില്ല.
അങ്ങനൊരു വാൻ ലൈഫ് പിന്നെ ഇണ്ടായിട്ടില്ല. ഇനി ഈ ട്രീറ്റ് നു ഉള്ള പൈസ കൂടെ ബസ് ഫീസിൽ വാങ്ങാറുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ഒരു വല്ലാത്ത നൊസ്റ്റാൾജിക് ഓർമ ആണ്.😌
നാലാം ക്ലാസ്സ് കഴിഞ്ഞപ്പോ ഒരു ആൺകുട്ടി ആയത് കൊണ്ടും 5 ആം ക്ലാസ്സ് തുടങ്ങി സ്കൂൾ ഗേൾസ് ഒൺലി ആണെന്ന് പറഞ്ഞു എന്നെ അടക്കം ഉള്ള എല്ലാ ആൺകുട്ടികളെയും സെന്റ് പോൾസ് പടി ഇറക്കി വിട്ടു. ബാല്യ കാല സുഹൃത്തുക്കളെ ഒക്കെ വികാരതീതമായ യാത്ര പറഞ്ഞു വീടിന്റെ അടുത്തുള്ള സെൻറ് മേരിസിലേക്ക് തുടർപഠനത്തിനായി ഞാൻ ചേർന്നു.🚶🚶
എന്നാലും വർഷം എത്ര കഴിഞ്ഞിട്ടും ലാസ്റ്റ് വർഷം സ്കൂൾ പൂട്ടിന്റെ അന്ന് കിട്ടിയ ജിലേബി യും അതിന്റെ എണ്ണ ഒട്ടിപിടിച്ച പേപ്പർ ബിസ്‌ക്കറ്റും ഇന്നും ഓർമ ഉണ്ട്.😊
പിന്നീട് അങ്ങനെ ഒരു വാനിൽ യാത്ര ചെയ്യൽ ചുരുക്കം അവസരങ്ങളിൽ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് തന്നെ യാത്ര ചൊരുക്കും പിന്നെ അങ്ങോട്ട് അലട്ടിയിട്ടില്ല. പക്ഷെ അപ്പോഴേക്കും പാൽ ഒക്കെ തന്നു ശരീരം പുഷ്ടിപെടുത്തേണ്ട പ്രായം കഴിഞ്ഞു എന്നാണ് അമ്മ പറഞ്ഞത്...! ശെരിയാകും.....! 😁
പക്ഷെ ഇന്നും എൽ പി സ്കൂൾ സെൻറ് പോൾസ് ഓര്മകളിൽ ഏറ്റവും മനോഹരമായ കാഴച്ച ആണ് സ്കൂൾ പൂട്ടുന്ന ദിവസം അജിയേട്ടന്റെ സ്നേഹം വാനിലെ കുടുക്കത്തോടൊപ്പ് വാൻ മേറ്റ്സ് ന്റെ ഒപ്പം ഇരുന്നു കഴിച്ചിരുന്നത്.
Comments
Post a Comment