ഓണവും സി ൽ സി പാലടപ്രഥമനും

ഓണവും സി ൽ സി പാലടപ്രഥമനും.

ഓണം പലർക്കും പല തരത്തിലുള്ള നൊസ്റ്റാൾജിയ ആണ്.

കുട്ടികാലത്തെ പൂക്കളമിടലും സ്കൂളിലെ കോളേജുകളിലെ ജോലിസ്ഥലങ്ങളിലെ ആഘോഷങ്ങളും ഓണസദ്യയും ക്ലബ്‌ ആഘോഷങ്ങൾ മത്സരങ്ങൾ വടംവലി ഉറിയടി ഒക്കെ അതിൽ ചിലത് മാത്രമാണ്.

ഇപ്പൊ കുറച്ചു നൊസ്റ്റാൾജിയ കൂടുതലാകും.

2 പ്രളയവും കൊറോണയും ഈ വർഷത്തെ അടക്കം 4 ആമത്തെ ഓണം ആണ് വലിയ ആഘോഷം ഇല്ലാതെ കടന്നു പോകുന്നത്.

 അവസാനമായി ആഘോഷിച്ച 2017 ലെ ഓണം ഇന്നും നൊസ്റ്റാൾജിയ പോലെ കിടപ്പുണ്ടാവും.

എന്റെ ഓണം നൊസ്റ്റാൾജിയ ലു നേരത്തെ പറഞ്ഞ എല്ലാം പെടുമെങ്കിലും അതിലും കൂടുതൽ ഓരോ നിമിഷവും ആസ്വദിച്ചിരുന്ന ഒന്നാണ്‌ ഓണത്തിന് പള്ളിയിലെ യുവജനസംഘടയായ സി ൽ സി യുടെ നേതൃത്തിൽ നടത്തിവന്നിരുന്ന പാലടപ്രഥമൻ പായസം വിൽപ്പന.

ചുരുക്കം വർഷങ്ങൾ ഒഴിച്ചാൽ പ്രളയത്തിന് മുമ്പ് 2017 ഉൾപ്പെടെ മിക്കവാറും വർഷങ്ങളിലും ഓണത്തിന്റെ അന്ന് കാലത്ത് ചെങ്ങാലൂരിലെ പല ഇടവഴികളിലും വിതരണത്തിന് തയ്യാറായ പാലടപ്രഥമൻ പാക്കറ്റുകളുമായി കൂട്ടം കൂട്ടമായി കാണപ്പെടുന്ന സി ൽ സി കാര് ഉണ്ടാവുമായിരുന്നു.

പല വീടുകളിലും രാവിലെ 10 നു മുന്ന് പായസവുമായി ഞങ്ങൾ എത്താറുണ്ടായിരുന്നു.

പായസത്തിന്റെ രുചി നാട്ടുകാർക്ക് പകർന്നുകൊണ്ടായിരുന്നു ഞങ്ങളുടെ ഓണം.

ഫണ്ട്‌ ശേഖരണർത്ഥം നടത്തുന്ന പരിപാടി ആണെങ്കിലും അതിനുമപ്പുറം ഒരുപാടു സന്തോഷം കണ്ടെത്തിയിരുന്നു ഒന്നായിരുന്നു അത്‌.

എന്നാൽ ആ പായസം കിറ്റുകൾക്ക് ഒരു മാസത്തെ അധ്വാനത്തിന്റെ കഥ പറയാനുണ്ടായിരുന്നു.

ചേട്ടന്മാരായിട്ട് തുടങ്ങി വെച്ചതായിരുന്നു പായസം വില്പന.

പിന്നീട് തലമുറ മാറുന്നത് അനുസരിച് അതാത് കാലത്ത് സംഘടനയിലുള്ളവർ അത്‌ ഏറ്റെടുത്തു.

വർഷങ്ങൾ ആയിട്ടുള്ള നാട്ടുകാരുടെ സ്നേഹം സഹകരണം അതായിരുന്നു ആ പരിപാടിയുടെ വിജയം. 

ഓഗസ്റ്റ് മാസം നടക്കുന്ന മീറ്റിങ്ങിൽ പായസം വെക്കാം എന്ന് തീരുമാനിക്കുന്നത്തോടെ പരിപാടി അവിടെ തുടങ്ങുന്നു .

ആദ്യ പടി എന്നും നല്ല പാചകക്കാരൻ ആണ്.

നന്ദിപുലത്തുള്ള അച്ചുവേട്ടൻ
ആണ് സ്ഥിരമായി പായസം ഉണ്ടാകിതരാറു.

അച്ചുവേട്ടൻ ന്റെ വീട്ടിൽ പോയി സാധങ്ങളുടെ ലിസ്റ്റ് കിട്ടുന്നത്തോടെ പരിപാടി ഓൺ ആയി.

അടുത്ത പടി പാത്രങ്ങൾ പ്രധാനമായും പായസം വെക്കുന്ന ചരക്ക് ബുക്ക്‌ ചെയ്യുക എന്നുള്ളതാണ്.

പിന്നെ അട ഉണ്ടാക്കാനുള്ള വാഴ ഇലയും ഇത് രണ്ടും സെറ്റ് അയാൽ ഒരു 10 % പണി കഴിഞ്ഞു. പിന്നെ ആണ് മെയിൻ പണി.

ഏതാണ്ട് രണ്ടോ മൂന്നോ ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഓർഡർ എടുക്കൽ മഹാമഹത്തിനായി തേരാ പാര ചെങ്ങലൂരിലെ വീടുകൾ ഞങ്ങൾ കേറിയിറങ്ങും .

ചിലർ സൗമ്യമായി വേണ്ട എന്ന് പറയുമ്പോൾ ചിലർ രൗദ്ര ഭാവം വരെ എടുക്കും.

ചിലർ ഞെട്ടിച്ച കൊണ്ട് 3-4  ലിറ്റർ ഒക്കെ ഓർഡർ തരും.

ചില വീടുകളിൽ മനസ്സ് നിറക്കുന്ന ചില കാര്യങ്ങൾ ഉണ്ടാകും.

സി ൽ സി ന്നു പറയാൻ വിട്ടുപോയി പായസം ഓർഡർ എടുക്കാൻ വന്നതാണെന്ന് പറയുമ്പോൾ ചില വീട്ടിലെ അമ്മാമമാർ വേണ്ടാന്ന് പറയും.

പള്ളിയിൽ ന്നു പിള്ളേർ വരും ഞങ്ങൾ അവ്ട്ന്നാ വാങ്ങാറ് ന്നു. ഞങ്ങൾ പള്ളിയിൽ നിന്നാണ് ന്നു പറയുമ്പോൾ ആ നിങ്ങൾ എന്താ വൈകിയേ എന്നൊക്കെ ചോദിക്കും. ☺️☺️.

ഓർഡർ തരും.

ചാർളി ലു ദുൽഖർ പറഞ്ഞ പോലെ സ്നേഹം കൊണ്ടാ എല്ലാർക്കും മുടിഞ്ഞ സ്നേഹമാണ്.

അങ്ങനെ 2-3 ആഴ്ചത്തെ പരിശ്രമത്തിന് ശേഷം ആവശ്യത്തിന് ഓർഡർ കിട്ടിയാൽ പിന്നെ പണി തിരുവോണതലേന്നാണ്.

ആദ്യ പടിയായി കാലത് നേരത്തെ പോയി പത്രങ്ങൾ എടുത്ത് പള്ളി ഹാളിൽ എത്തിക്കും.

പിന്നെ പലരായി ഗ്യാസ്ബർണർ ഗ്യാസ് കുറ്റി മറ്റു പാത്രങ്ങൾ അങ്ങനെ ഓരോന്നായി എത്തിക്കും.

ഉച്ചയോടെ നൈസ് ആയി പൊടിപ്പിച്ച അരി പാചകസ്ഥലത്തു എത്തുന്നത്തോടെ അച്ചുവേട്ടനും എത്തിയിട്ടുണ്ടാവും.

Shelbin VS ആണ് അട ഉണ്ടാക്കാനുള്ള ഇല എത്തിക്കാര്.

അത് അവന്റെ ചുമതല ആണ്. എത്ര ലിറ്റർ പായസം വെക്കുന്നുണ്ട് ന്നു അനുസരിച് എത്ര വാഴയില വേണം എന്ന് അറിയിച്ചാൽ അത് അവൻ അന്ന് എത്തിച്ചോളും എന്നാണ് വിശ്വാസം.

വാഴയില തുടച്ചു വൃത്തിയാക്കി ഡെസ്കിൽ നീളത്തിൽ വിരിച്ചിട്ടുണ്ടാവും.

അട ക്കുള്ള മിക്സ്‌ (അരിപൊടിയും വെള്ളവും വെളിച്ചെണ്ണയും ചേർത്ത് കുഴച്ചത് ) സെറ്റ് ആക്കി അതിലേക്ക് അങ്ങനെ കുറേശ്ശേ ഒഴിക്കുക.

ഒരു ഇല നിറഞ്ഞാൽ നാര് കൊണ്ട് തന്നെ അത്‌ ചുരുട്ടി കേട്ടി വെക്കും. ഇത് നടക്കുന്നതിനോടൊപ്പം ചെമ്പിൽ അട പുഴുങ്ങാനുള്ള വെള്ളം വെട്ടിതിളക്കുന്നുണ്ടാവും. ചുരുട്ടിയ ഓരോ ഇലകളായി ചെമ്പിലേക്ക്.

അച്ചവേട്ടന് സ്ഥിരമായി ഉണ്ടാവില്ല. പുള്ളി വേറേം വർക്ക്‌ എടുത്തിട്ടുണ്ടാവും.

സ്ഥിരമായി ഒരു സഹായി ഉണ്ടാവും. പുള്ളി ആണ് അച്ചുവേട്ടൻ ഇല്ലാത്തപ്പോ നേതൃതം.

ഇതിനിടയിൽ ഹാളിന്റെ താഴെ പണികൾക്കിടയിൽ മുകളിലെ ഹാളിൽ നിന്നും നൃത്ത ച്ചുവടുകളുമായി സി ൽ സി പെൺ സംഘത്തിന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിരക്കളി യുടെ പ്രാക്ടീസ് തകൃതിയായി നടക്കുന്നുണ്ടാവും.

ഇടവകയിലെ വനിതകളെ സംഘടിപ്പിച്ചു നടത്തുന്ന മെഗാതിരുവാതിരക്കളി ഓണാദിവസത്തെ പള്ളിയിലെ ഒരു പ്രധാന പരിപാടി ആണ്.

ഉച്ച കഴിഞ്ഞു അട ഒക്കെ പുഴുങ്ങി സെറ്റ് അയാൽ ഒരു വൈകുന്നേരത്തിടെ അട അരിയൽ എന്നാ പരിപാടി ആണ്. പുഴുങ്ങിയ അട പീസുകൾ നാലുസൈഡിലും മരം കൊണ്ടുള്ള ഫ്രെയിം ഉള്ള ചെറിയ നെറ്റിൽ ഇട്ടു അമർത്തി ഒരേ വലുപ്പമുള്ള അട പീസുകൾ ഉണ്ടാക്കുന്ന പരിപാടി ആണ്.

അവിടെ ആണ് പല പരിപാടികളിലായിരുന്ന എല്ലാരും ഒത്തു കൂടുന്നത്.

കുറച്ചു സമയം ഒരാൾ ചെയ്താൽ പിന്നെ വേറെ ആൾ ഏറ്റെടുക്ക്കും. കാരണം കൈ നല്ല വേദന എടുക്കും 🤕🤕.അത് അങ്ങനെ റിപീറ്റ് ചെയ്തുകൊണ്ട് ഇരിക്കുക ഇതിനിടയിൽ നെറ്റ് പൊട്ടുന്നത് ഒരു സ്ഥിരം പരിപാടി ആണ്.

പിന്നെ വേറെ നെറ്റ് സംഘടിപ്പിക്കാൻ ഉള്ള ഓട്ടവും സ്ഥിരമാണ്.

ഒരു വിധം അട അരിഞ്ഞു കഴിഞ്ഞാൽ പിന്നെ അത്‌ കഴുകി കഴുകി വെളുപ്പിച്ചെടുക്കും.

ഈ സമയമാവുമ്പോഴേക്കും ഓർഡർ കൊടുത്ത പാൽ വന്നിട്ടുണ്ടാവും.

സാധാരണ വലിയ ക്യാൻ ആണ് വരുക. ഒരു തവണ ഓരോ ലിറ്റർ ന്റെ പാക്കറ്റ് വെച്ച് 400 എണ്ണം ഒക്കെ വന്നു ഓരോന്ന് പൊട്ടിച്ചു ഒരുമിച്ചു ആക്കിയത് വരെ ഉണ്ട്. അച്ചുവേട്ടനും ഇതിനൊടകം വന്നിട്ടുണ്ടാവും.

പാൽ തളപ്പിചു ശെരിക്കുള്ള പായസം ഉണ്ടാക്കൽ അവിടെ തുടങ്ങുന്നു.

ഇതിനു പുറമെ വേറെ ഒരു ടീം രാത്രി ഉള്ള ഭക്ഷണം വാങ്ങി കൊണ്ടുവന്നിട്ടുണ്ടാവും.

ബഡ്ജറ്റ് നിയത്രിത ഭക്ഷണം ആകും മിക്കവാറും.

കുറച്ചു പൊറോട്ട കുറച്ചു ബ്രെഡ് പിന്നെ പൊറോട്ട ടെ കൂടെ ഉള്ള ഗ്രേവി സംഭവം കുശാൽ.

ഭക്ഷണത്തിന് ശേഷം ഒരു സംഘം തിളയ്ക്കുന്ന പാൽ ഇളക്കി കൊണ്ടേയിരിക്കും.

അതേസമയം മറ്റൊരു ടീം പായസം പാക്ക് ചെയ്യാനുള്ള കവറിൽ സ്റ്റിക്കർ ഒട്ടിക്കുക ആയിരിക്കുക. സംഘടന ടെ പേരും പായസത്തിന്റെ വിലയും ഒരു ഓണപൂക്കളത്തിന്റെ ഒരു കുഞ്ഞൻ ഫോട്ടോയും ഒക്കെ വെച്ച് സ്റ്റിക്കറുകൾ നേരത്തെ സെറ്റ് ആക്കി വെച്ചിട്ടുണ്ടാവും.

അത്‌ കവറിലേക്ക് ഒട്ടിച്ചാൽ ആ പണി കഴിഞ്ഞു.

വൈകീട്ടോടെ ആണ് കുറെ ഓർഡറുകളുമായി ഫോൺ കോളുകൾ വരുക. ഓണത്തിന്റെ അന്നത്തെ സദ്യയെ കുറച്ചു ഒരുപാടു പേർ ആലോചിക്കുന്നത് തലേ ദിവസം വൈകീട്ട്  ആണ്. അതൊക്കെ കൃത്യമായി എഴുതിവെക്കും.

പാൽ തിളച്ചുകഴിഞ്ഞാൽ അട പതുക്കെ ഇട്ടു കൊടുത്തു ഇളക്കികൊണ്ടേ ഇരിക്കണം.

ശെരിക്കും ഇളക്കാത്തതോ മറ്റെന്തോ കാരണം കൊണ്ടോ ഒരിക്കൽ പായസം ഫുൾ വെള്ളമായി പോയതിന്റെ ടെൻഷൻ ഉള്ളത് കൊണ്ട് പരമാവധി അൽമാർത്ഥതയോടെ ആണ് ഈ കർത്യവ്യം ചട്ടകം ഏറ്റെടുക്കുന്നവർ ഏറ്റെടുക്കുക.

അവസാന പൊടികൈയ്യായി ഏലക്ക പൊടിച്ചത് കൂടി ഇട്ടു കൊടുത്താൽ രുചികരമായ തിളച്ച പായസം റെഡി.

പക്ഷെ പായസം കവറിലക്കണമെങ്കിൽ തണുക്കണം.

ഇനി അതിനുള്ള കാത്തുരിപ്പാണ്. ഉപ്പേരിയും ശർക്കര വരട്ടിയും ഒക്കെ കുറച്ചു നമ്മൾ ഈ സമയത്തിന് വേണ്ടി കരുതിയിട്ടുണ്ടാവും.

(സമയം ഏതാണ്ട് വെളുപ്പിന് 3 മണി ആയിക്കാണും).

ഒന്നോ രണ്ടോ ആൾകാർ പായസം ഇളക്കാൻ പോയത് ഒഴിച്ചാൽ ബാക്കി എല്ലാരും വീണ്ടും ഒരു സ്ഥലത് ഒത്തുകൂടും.

ചിലർ ക്ഷീണം കാരണം ഒന്ന് മയങ്ങും  ബാക്കി എല്ലാരും കൂടെ പ്രേത  കഥകൾ പറഞ്ഞു ഉപ്പേരി കൊറിച്ചു പായസം തണുക്കാൻ കാത്തിരിക്കും.

അങ്ങനൊരു സമയം ഉണ്ടായ ഒരു ഓര്മയുള്ളത് സിറിൽ ( Siril Joy ) പേര് പോലെ തന്നെ സിറി ചിരി ആണ് മെയിൻ, ഒരു ബെഞ്ചിൽ കിടന്നുറങ്ങുവാണു. തലേന്ന് മഴപെയ്തു ബെഞ്ചിന്റെ സൈഡിലായി വെള്ളം കെട്ടികിടപ്പുണ്ട്. സംഭവം വീട്ടിൽ കട്ടിലിൽ ആണെന്ന് കരുതിയാകണം ബെഞ്ചിൽ നിന്നു പുള്ളി ഒന്ന് തിരിഞ്ഞു കാണണം ചടക്കോ പടക്കോ ന്നു സൗണ്ട് കേട്ടു തിരിഞ്ഞു നിൽക്കുമ്പോൾ പുള്ളി വെള്ളത്തിൽ വീണു കിടപ്പുണ്ട്. എന്താ പറ്റിയത് ന്നു ചോദിക്കാൻ അങ്ങ് ചെന്നു. പക്ഷെ ഉറക്കത്തിന്റെ ആലസ്യത്തിൽ ആയത് കൊണ്ടാണോ സ്ഥായി ഭാവം ആയത് കൊണ്ടാണോ ന്നു അറിയില്ല ചെളിവെള്ളത്തിൽ കിടന്നു പുള്ളി വീണ്ടും ചിരി. ആ ചിരി പക്ഷെ അവനിൽ ഒതുങ്ങിയില്ല ഒരു തലക്കിൽ ന്നു പടർന്നു പിടിച്ച ചിരി എല്ലാരേയും വയറു വേദന വരുന്ന വരെ ചിരിപ്പിച്ചാണ് അവസാനിച്ചത്

ഏതാണ്ട് 5  മണി ആകുമ്പോ പാക്കിങ് തുടങ്ങും. നേരത്തെ തന്നെ അടുത്തുള്ള കടകളിൽ നിന്നോ വാടകക്കോ സീലിംഗ് മെഷീൻ ഒന്ന് രണ്ടെണ്ണം എത്തിച്ചിട്ടുണ്ടാവും. ഒരു ലിറ്റർ കപ്പ്‌ ഇൽ അളന്നു സ്റ്റിക്കർ ഒട്ടിച്ചു സെറ്റ് ആക്കിയ കവറിലേക്ക് പായസം പകരും ശേഷം സീൽ ചെയ്യും. സീൽ മെഷീൻ ലു ലൂസ് കോൺടാക്ട് ന്നു കിട്ടിയ ഷോക്ക് അനുഭവങ്ങൾ മിക്കവര്ക്കും ഉണ്ടാകും.

അങ്ങനൊരു പാക്കിങ് മണ്ടത്തരം ഒരു  വർഷം  ഉണ്ടായി. പകുതിവുപോലെ പാക്കിങ് നടക്കുകയായിരുന്നു . 400 ലിറ്റർ എങ്ങാണ്ട് ആണ് അന്ന് ഓഡർ. 1  ലിറ്റർ ന്റെ കപ്പ്‌ നേരത്തെ വാങ്ങി വെച്ചിട്ടുണ്ടാർന്നു. പാക്കിങ് പുരോഗമിച്ചു കഴിയാറായപ്പോൾ വിചാരിച്ചത്ര പാക്കറ്റ് എത്തുന്നില്ല. എന്തോ പറ്റിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. മുതിർന്ന ചേട്ടൻ ഒരു ലിറ്റർ കാലി കുപ്പി കൊണ്ട് വന്നു. കപ്പിൽ ഫുൾ വെള്ളം നിറച്ചു കുപ്പിയിൽ ഒഴിച്ചു. കുപ്പി നിറഞ്ഞിട്ടും കപ്പിൽ വെള്ളം ബാക്കി. വേദനയോടെ ആ സത്യം ഞങ്ങൾ മനസിലാക്കി. ആ കപ്പ്‌ കറക്റ്റ് ഒരു ലിറ്റർ അല്ല. ഒന്നിൽ കൂടുതൽ ഉണ്ട്. ഏതാണ്ട് 1.1 ലിറ്റർ ഇണ്ട്. അപ്പൊ 10എണ്ണം പാക്ക് ചെയ്യുമ്പോ 1 എണ്ണം വെച്ച് മിസ്സ്‌ വരുന്നുണ്ട്. അതുപോലെ 2 കപ്പ്‌ വെച്ചാണ് പാക്കിങ്. ഏതാണ്ട് 400 ലിറ്റർ പാക്ക് ചെയ്തപ്പോൾ 40-50 ലിറ്റർ പായസം കുറഞ്ഞു പോയി. സബാഷ്. പിന്നെ അടുത്തുള്ള കടകളിലും കാറ്ററിംഗ് ലും ഒക്കെ വിളിച്ചു ചോദിച്ച് സാധനം എത്തിച്ചാണ് ഓർഡർ മൊത്തം എത്തിച്ചു കൊടുത്തത്. അന്ന് പായസ ചെമ്പിന്റെ ആൽമാവ് വരെ വടിച്ചെടുത്തു പാക്ക് ചെയ്തിട്ടുണ്ട്. മീൻ ചട്ടിയിൽ പേരട്ടി കഴിക്കുന്ന ചോറിനു ഭയങ്കര രസമാണെന്നു പറയണപോലെ പായസച്ചെമ്പിനോട് ഏറ്റവും അടുത്ത കിടന്നു തയ്യാറായ പായസത്തുള്ളികൾക് ഭയങ്കര രസമാണ്.

പാക്കിങ് കഴിയുന്നതോടെ പള്ളിയിൽ കുർബാന കഴിഞ്ഞിട്ടുണ്ടാവും. മേഗാ തിരുവാതിരക്കളി തുടങ്ങാൻ സമയമായി കാണും. ഉറക്കമൊഴിഞ്ഞ കണ്ണുകളും ക്ഷീണിച്ച ശരീരവുമായി നേരെപള്ളിയിലേക്ക്.

ഒരുവർഷം പതീവ്  പോലെ ഏകദേശം ആ സമയത്ത് പള്ളിയിൽ പോയി. രാത്രി മൊത്തം പണി ആയതിനാൽ എല്ലാരുടെയും ഷർട്ടിൽ കരി ഒക്കെ ആണ്. തിരുവാതിരക്ക് നടുവിലെ വിളക്കിൽ സാധാരണ സി ൽ സി പ്രസിഡന്റ്‌ ഉം വികാരി അച്ചനും ആണ് തിരി തെളികാര്. മച്ചാൻ ( Jephin Raju ) ആണ് പ്രസിഡന്റ്‌. ഞങ്ങൾ പള്ളിയിൽ എത്തി തിരുവാതിര തുടങ്ങാറായിട്ടും പുള്ളിയെ കാണാനില്ല. പാക്കിങ് സ്ഥലത്ത് നിന്ന് തന്നെ ഒരു 30 മിനുറ്റ് മുമ്പ് പുള്ളി മിസ്സിംഗ്‌ ആണ്. മച്ചാന്റ ഷർട്ടിൽ വലിയ കരിയോ ഒന്നും ഉണ്ടായില്ല. അത്യാവശ്യം കേറ്റി വിടാവുന്ന ഒരു കോലവും ആയിരുന്നു. ഇനി എന്ത് ചെയ്യും ബാക്കി ആരെങ്കിലും അച്ചന്റെ കൂടെ തിരി തെളിയിക്കാന് വെച്ചാൽ ഈ കൂറ കരിപ്പിടിച്ച ഏത് കോലത്തിനെ കേറ്റി വിടും 

അങ്ങനെ നിൽകുമ്പോൾ അതാ മലയാളി മംഗനായി കുളിച് കുറിയൊക്കെ തൊട്ട് പള പള തിളങ്ങുന്ന ഷർട്ടും മാച്ചിങ് കരയുള്ള മുണ്ടും കൂളിംഗ് ഗ്ഗ്ലാസ്സുമൊക്ക ആയി കരിപ്പിടിച്ച കൊലങ്ങളോട് പ്ലീസ് സ്റ്റെപ് ബാക്ക് പറഞ്ഞു മച്ചാന്റെ മാസ്സ് എൻട്രി. കുളിച്ചു കുട്ടപ്പനാവാൻ മുങ്ങിയതായിരുന്നു അവൻ. അന്നത്തെത് മാസ്സ് എൻട്രി ആയിരുന്നെങ്കിക്കും പിന്നീട് അത്‌ പറഞ്ഞു ചിരിക്കാനുള്ള ഒരു സ്ഥിരം ഐറ്റം ആയി. കൂടെ പുള്ളിക്ക് നേരത്തെ ഉണ്ടായിരുന്ന ഒരു പേര് അങ്ങ് ഫിക്സ് ആക്കി കൊടുത്തു (ആരോഗ്യത്തിന് ഹാനികരമായതിനാൽപേര് വെളിപ്പെടുത്താതെ ഇവിടെ നിർത്തുന്നു )

വീണ്ടും പായസവിതരണത്തിലേക്ക്. ഓർഡറുകൾ അനുസരിച്ചു എണ്ണം എടുത്ത് പായസം പാക്കേറ്റുകൾ തിരിച്ചു വെച്ചിട്ടുണ്ടാവും. ഓരോരുത്തർ കൊണ്ടുപോകുന്ന എണ്ണം തിരുചെത്തുമ്പോ കണക്ക് എന്നിവ കൃത്യം കൃത്യമായി ചെയ്ത് തീർക്കുന്നതിനിടയിൽ ചറ പറ കോളുകൾ വരും. അവിടെ പായസം കിട്ടിയില്ല ഇവിടെ പായസം കിട്ടിയില്ല ന്നൊക്കെ പറഞ്ഞു. എന്നാൽ എല്ലാം ഏകദേശം ഒരു 11 മണിയോടെ സെറ്റ് ആകും.

സാധാരണ പായസം വെച്ചിരിക്കുന്ന ചെമ്പ് ഒഴികെ ബാക്കി പാത്രങ്ങൾ ഒക്കെ അതിനോടകം കഴുകി വെച്ചിട്ടുണ്ടാവും. ചെമ്പു കൂടി കഴുകി എല്ലാം വണ്ടിയിൽ കേറ്റി വാടക കൊടുത്ത് തിരിച്ചു എത്തിച്ചു കഴിഞ്ഞാൽ പായസം വില്പന യുടെ ഫീൽഡ് വർക്ക്‌ തീരുന്നു. ശേഷം തിരിച്ചും മറച്ചും കണക്കുകൾ ശെരിയാക്കി മീറ്റിംഗിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ഔദ്യോഗികമായി ആ വർഷത്തെ പായസം വില്പന അവസാനിക്കുന്നു.

മുമ്പ് പറഞ്ഞ പോലെ ഓണ നാളിൽ പകൽ ചെങ്ങാലൂർ മുഴുവൻ പായസം കിറ്റുകളുമായി ഞങ്ങളെ കാണാറുണ്ടായിരുന്നു. എന്നാൽ 2018 തൊട്ടു മൂന്ന് വർഷം ആ കാഴ്ച മിസ്സിംഗ്‌ ആണ്. വീണ്ടും സി ൽ സി ലെ അടുത്ത തലമുറ ഈ വർഷം പായസം വില്പന പുനരാരംഭിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും ഒരുപാടു കാലം ഓണപുലരികൾ ചെങ്ങാലൂർകാർക്ക് പാലടപ്രഥമന്റെ രുചി പകരാൻ സി ൽ സി ക്കു ആകട്ടെ.

എല്ലാ വർഷത്തെ പോലെ ഈ വർഷവും വമ്പിച്ച സ്നേഹവും സഹകരണവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ