ഒരു ന്യു ഇയർ ഫോർട്ട് കൊച്ചി യാത്ര
2019 ഡിസംബർ 31 രാത്രി
സമയം 9 മണി
നായകൻ ഫോർട്ട്കൊച്ചി കാണാൻ പോകുന്നു..
ഫ്ലാറ്റിന്റെ ഡോർ തുറന്നു ചെല്ലുന്ന അവിടെ തന്നെ ഇട്ടിരിക്കുന്ന സോഫ യിൽ ഇരുന്നു കാലു ഒരു ചൂരൽ കസേരയിലും വെച്ച് മൊബൈലിലെ ഫേസ്ബുക് ഇൻസ്റ്റാ വാട്സാപ്പ് ലൂപ്പിൽ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.
ഒരു തീരുമാനം എടുക്കാൻ പല കാര്യങ്ങളും മനസ്സിലിട്ട് കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കുവായിരുന്നു.
നാളെ ന്യു ഇയർ ആയിട്ട് കമ്പനി അവധി ആണ്. ഏറെ നാളായി ന്യു ഇയർ അവധി വേണമെന്ന് ചർച്ചകൾ ക്കു ശേഷം ആണ് മാനേജ്മെന്റ് ന്യു ഇയർനു അവധിയൊക്കെ തരാം പക്ഷെ അടുത്ത പൊതുഅവധിക്ക് വർക്ക് ചെയ്യേണ്ടി വരുമെന്ന കണ്ടിഷനിൽ ന്യു ഇയർ അവധി പ്രഖ്യാപ്പിച്ചത്. (സി ഐ ഡി മൂസയിലെ ഡയലോഗ് മായി തോന്നുന്ന സാദൃശ്യം വെറും യാദൃശ്ചികം).
അപ്പൊ മനസ്സിലെ കണക്കുകൂട്ടൽ എന്താന്ന് വെച്ചാൽ ഇപ്പോ പെട്രോൾ കത്തിച്ചു ഒരു 80 കി മി ദൂരെ ഉള്ള വീട്ടിൽ പോയാൽ ലാഭമാണോ നഷ്ടമാണോ എന്നാണ്.
വീട്ടിൽ പോയ മൃഷ്ടാനാ ഭോജനം കഴിച്ചു ഒരു ദിവസം ചുമ്മാ കിടന്നുറങ്ങാം.
ഇപ്പൊ ഇറങ്യാൽ വേണേ പാതിരാ കുർബാന ക്കും പോകാം. ശേഷം നാട്ടിലെ കൂട്ടുകാർ ഗ്രിൽഡ് ചിക്കൻ ഒക്കെ ഉണ്ടാക്കുന്നുണ്ട് ന്നു ഇന്നലെ അറിഞ്ഞിരുന്നു.
അപ്പൊ പോയാൽ അടിപൊളി ആണ്.
പക്ഷെ മറ്റന്നാൾ ജനുവരി 2 ജോലി ഇണ്ട്. അപ്പോ പെട്രോൾ കത്തിച്ചു വീണ്ടും വരണം.
മുടക്കുള്ള ദിവസങ്ങളുടെ മുന്നത്തെയോ പിന്നത്തെയോ ദിവസം വരുന്ന പ്രേത്യേക തരം പനി കാരണം ഉള്ള ലീവ് ഞാൻ നേരത്തെ രണ്ടു തവണ എടുത്തിട്ടുള്ളതിനാലും ആ സാഹസത്തിനു ഇനി മുതിരുന്നതിൽ അർത്ഥം ഇല്ല.
അപ്പോ എന്തായാലും മറ്റന്നാൾ കാലത്ത് തിരിച്ചു വരേണ്ടി വരും. പെട്രോൾ വില അന്നും നല്ല ഫോമിലായിരുന്നത് കൊണ്ടും എന്റെ ഡിയോ ക്കു മൈലേജ് ഒക്കെ കോമെടി ആയത് കൊണ്ടും പെട്രോൾ കാശും ഗ്രിൽഡ് ചിക്കൻ ഷെയർ അടക്കം വർക്കിച്ചന് ശ്യേ എനിക്ക് വൻ നഷ്ടം വരും.
പോകാനും പോകാതിരിക്കാനും ഉള്ള കാരണങ്ങൾ കട്ടക്ക് ഇടിച്ചിടിച്ചു നിൽക്കുമ്പോൾ ഞാൻ വാട്സാപ്പ് ഇൻസ്റ്റാ ഫേസ്ബുക് ലൂപ്പിലൂടെ കറങ്ങികൊണ്ടേ ഇരിന്നു.
വാട്സാപ്പ് ഇൽ എത്തിയപ്പോ സ്റ്റാറ്റസ് ടാബ് ഇൽ സ്റ്റാറ്റസ് ന്റെ അപ്പുറത് ഒരു ഡോട്ട് കിടക്കുന്നു. അതെ ഇനി ന്യു ഇയർ വിഷ് സ്റ്റാറ്റസുകളുടെ വരവാണ്.
പല നഗരങ്ങളിലെ പല രാജ്യങ്ങളിലെ ന്യു ഇയർ അലങ്കാരങ്ങൾ ആണ് സ്റ്റാറ്റസ് ഇൽ പലതും. ഹാപ്പി ന്യു ഇയർ 12:00 മണിക്കല്ലേ ഇടാൻ പാടുള്ളു.
അങ്ങനെ ആ ഫ്ലാറ്റിൽ ഞാൻ ഒറ്റക്ക് സിനിമയിലെ നായിക യെപോലെ ഇരുട്ടിൽ മൊബൈൽ വെളിച്ചം മാത്രം സാക്ഷി നിർത്തി വീട്ടിൽ പോക്കിന്റെ അന്തിമ തീരുമാനത്തിന്റെ ചിന്തകൾ മനസ്സിലിട്ട് സ്റ്റാറ്റസ് കാണുമ്പോഴാണ് ആ രാത്രിയെ മാറ്റി മറച്ച ഒരു സ്റ്റാറ്റസ് എന്റെ കണ്ണിൽ പെട്ടത്.
വെയിറ്റ്...... വെയിറ്റ്....... ഒരു ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കാൻ മാത്രം സമ്പന്നനാണോ ഒരു വർഷം മാത്രം എക്സ്പീരിയൻസ് ഉള്ള എറണാകുളത്ത് കാക്കാനാടുള്ള ഒരു ഇടത്തരം കമ്പനി ഇൽ ജോലി ചെയ്യുന്ന ഒരു ഐ ട്ടി ജീവനക്കാരൻ.
നോ നോ യു മിസ്റ്റേകൺ. ആ ഫ്ലാറ്റിൽ ഞാൻ അടക്കം ആറു പേര് ഉണ്ട്. എല്ലാരും ഒരേ കമ്പനി യിൽ ഉള്ള ഏകദേശം സമപ്രായക്കാർ. പല സ്ഥലങ്ങളിലും ഹോസ്റ്റലുകളിലുമായി താമസിച്ചുരുന്ന എല്ലാരും കൂടെ ഫ്ലാറ്റിൽ എത്തിയത് രണ്ടു മൂന്ന് മാസം മുന്പായിരുന്നു.
ന്യു ഇയർ ലീവ് പ്രഖ്യാപിച്ചത് ഡിസംബർ 30 നാണ്. അതുകൊണ്ട് തന്നെ അപ്രതീക്ഷിത ലീവ് എന്ത് ചെയ്യും എങ്ങോട്ട് പോകും തുടങ്ങിയ ചൂട് പിടിച്ച ചർച്ചകൾ രണ്ട് ദിവസം ഓഫീസിൽ നിറഞ്ഞുനിന്ന്.
അങ്ങനെ പല ഗ്യാങ്ങുകൾ പല തീരുമാനങ്ങൾ ആണ് എടുത്തത്. ന്യു ഇയർ ഡി ജെ തുടങ്ങി മൂന്നാറിലെ ഒരു ന്യു ഇയർ പുലരി വരെ അതിൽ ഉണ്ടായിരുന്നു.
അങ്ങനെ ഒരു മൂന്നാർ യാത്ര ഇലാണ് എന്റെ ഫ്ലാറ്ലെ മൂന്ന് പേർ ബാക്കി രണ്ടാൾക്കു വേറെ എന്തോ പ്ലാനുകൾ ഉണ്ടായിരിക്കണം.
ഞാൻ സ്വതവേ മോൺസ്റ്റർ ആയത് കൊണ്ടും ഒരു ഹാഫ് ഡേ ലീവ് എടുത്ത് വരെ വീട്ടിൽ പോയി പിറ്റേന്ന് തിരിച്ചു വരുന്ന പതിവുള്ളത് കൊണ്ടും മൂന്നാർ യാത്രയിലെ ഫ്ലാറ്റ് വാസികളുടെ ഗ്യാങ്ങിൽ കമ്പനി യിൽ ഉള്ള എന്റെ അപരിചിതർ ഉള്ളത് കൊണ്ടും ആണ് ഞാൻ അന്നത്തെ രാത്രി ഫ്ലാറ്റിൽ ഇരുട്ടിൽ മൊബൈലിൽ നോക്കി ഇരിക്കുന്ന നായിക അയത്.
അങ്ങനെ ഇരിക്കുന്ന എന്റെ വാട്സാപ്പ് സ്റ്റാറ്റസ് ടാബിലേക്ക് ആണ് മൂന്നാർ ട്രിപ്പ് പോയ ഫ്ലാറ്റ് വാസിയുടെ സ്റ്റാറ്റസ് വന്നെത്തിയത്. അതാണ് അന്നത്തെ രാത്രി മാറ്റി മറച്ചത്.
ഫോർട്ട് കൊച്ചി ലു ഡി ജെ ഉണ്ട് എന്നും അത് കഴിഞ്ഞാണ് മൂന്നാർ യാത്ര എന്നാണ് സ്റ്റാറ്റസ് ന്റെ ഇതിവൃത്തം.
ഒരു വർഷം ആയി കൊച്ചിലെങ്കിലും ബിലാൽ ന്റെ വീട് ഉള്ള ഫോർട്ട്കൊച്ചി ഇത് വരെ പോയിട്ടില്ല.
അതിൽ വലിയ കാര്യമില്ല അന്യ സംസ്ഥാനക്കാർ വരെ വന്നു പോയിട്ടുള്ള അതിരപ്പിള്ളി യും ഒരു നോർമൽ ഔട്ടിങ് സ്ഥലമായ സ്നേഹതീരം ബീച്ചും അന്നും ഇന്നും എനിക്ക് ഒരു കിട്ടാ കനി ആയിരുന്നു.
മൂന്നാറും പോയിട്ടില്ല ഫോർട്ട്കൊച്ചിയും കണ്ടിട്ടില്ല. പക്ഷെ ഈ അവസ്ഥയിൽ ഫോർട്ട് കൊച്ചി ക്കു അപ്പുറം ചിന്തിക്കാൻ എന്റെ മനസ്സിനും ധൈര്യമില്ല.
വീട്ടിലേക്ക് അല്ല ഞാൻ ഇന്ന് ഫോർട്ട്കൊച്ചി ലേക്കാണ് പോകുന്നത് എന്ന് പ്രഖ്യാപിച്ചു കൊണ്ട് വീട്ടിലേക്ക് പോണോ എന്നുള്ള മനസ്സിലെ കണക്കുകൂട്ടൽ ഒക്കെ അവസാനിപ്പിച്ചു.
ഓം ഹ്രീം കുട്ടിച്ചാത്താ പറഞ്ഞാൽ ഫോർട്ട്കൊച്ചി എത്തില്ലല്ലോ. വഴി അറിയണ്ടേ. ഒരു പാട് തവണ പോയിട്ടുള്ള വഴികൾ വരെ എനിക്ക് തെറ്റാറുണ്ട്.
എന്തിനു ടോൾ പ്ലാസ ലു ഡിയോ ഓടിച്ചുകൊണ്ട് കാർ പോണ ട്രാക്കിൽ കൂടെ പോയി ബാരികേട് എത്തി തിരിച്ചു വന്നു ശെരിക്കുള്ള വഴി പോന്ന പാരമ്പര്യം വരേ എനിക്ക് ഉണ്ടെന്നേ.
ആ സ്ഥിതിക്ക് ഫോർട്ട്കൊച്ചി ഒക്കെ കുറച്ചു റിസ്ക് ആണ്. പക്ഷെ പോണം.അവിടെ വെച്ച് നേർക് നേരെ ഫ്ലാറ്റ് മേറ്റ്സ് നെ കാണണം.
നാലാൾ കൂടുന്നിടത് ഡി ജെ ടെ എടേൽ കിട്ടണം നിങ്ങളെ. എനിക്കിഷ്ട്ടം സോളോ ട്രിപ്പ് ആണെന്ന് പറയണം. സ്‌ലോ മോഷനിൽ തിരിച്ചു നടന്നു ഡിയോ എടുത്ത് തിരിച്ചു പോരണം. അതാണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി അല്ല ന്യൂ ഇയർ നൈറ്റ്.
ഗൂഗിൾ മാപ്പിൽ കേറി സ്ഥലം വഴി ഒക്കെ നോക്കി സ്ക്രീൻഷോട്സ് എടുത്ത് വെച്ച്. വഴിയേ വെച്ച് നെറ്റ് ഓൺ ആക്കിയ ചെലപ്പോ 100 % നു ടപ്പേന്ന് 10 % ഇലേക്കും പിനീട് ഓഫ് ലേക്ക് പോകുന്ന ഒരു പ്രേത്യേക സാംസങ് ആയിരുന്നു എന്റെ കയ്യിൽ അന്ന് ഇണ്ടായിരുന്നത് അതും ചിലന്തിവല പോലെ പൊട്ടിയ സ്‌ക്രീനും.
വഴി ഒക്കെ നോക്കി ബാഗ് എടുത്ത് തോളത്തു ഇട്ട് ഞാൻ ഫ്ലാറ്റ് പൂട്ടി ഇറങ്ങി.
എന്തിനാ ബാഗ് എന്ന് ചോയ്ക്കരുത്. അത് ചുമ്മാ ഷോൾഡറിൽ തൂങ്ങി കിടന്നാൽ ഒരു സുഖം അത്ര തന്നെ.
അങ്ങനെ ഇടച്ചിറ ലെ ഫ്ലാറ്റ് ന്നും എന്റെ ഡിയോ ഫോർട്ട്കൊച്ചി ലക്ഷ്യമാക്കി പാഞ്ഞു. ഇൻഫോപാർക്ക് കഴിഞ്ഞു കാക്കനാട് എത്തി.
നേരെ സെസ്സ് ന്റെ അവിടെ തട്ടുകടേൽ പോയി ഒരു കട്ടൻ കഴിച്ചു. ട്രിപ്പ് പോകുന്നതിനു മുമ്പ് അല്ലെങ്കിൽ ഇടക്ക് കട്ടൻ കുടിക്കുന്ന ഫോട്ടോ സ്റ്റാറ്റസ് ഇടണം എന്നതാണല്ലോ നാട്ടുനടപ്പ്... ഏത്....
കട്ടനും കുടിച് യാത്ര തുടർന്നു. വൈറ്റില വരെ എനിക്ക് വഴി അറിയാം. അവ്ട്ന്നാങ്ങോട്ട് മൊബൈൽ സ്ക്രീൻ ഷോട്ട് വെച്ചാണ് യാത്ര.
ഏതോ വഴി ഒക്കെ കേറി ഇറങ്ങി അങ്ങനെ അങ്ങനെ അങ്ങനെ ഞാൻ ഒരു വിധം പറ്റാവുന്നത്രേം വഴികൾ തെറ്റിച്ചു ഏതോ തെരുവിൽ ചെന്നു വണ്ടി ഓഫ് ചെയ്തു നിന്നു.
വണ്ടിക്കൊപ്പം ഫോണും ഓഫ് ആയി മാതൃക കാണിച്ചു. ലെ ഫോൺ അപ്പൊ പറഞ്ഞു കാണണം ക്രൂരമായി പോയെന്നറിയാം എന്ന്.
ന്യു ഇയർ നൈറ്റ് ആയിട്ട് ഒരു വളരെ ശാന്തമായ തെരുവുകൾ.
ഇന്ത്യ യുടെ അൽമാവ് ഗ്രാമങ്ങളിൽ ആണ് എന്ന് ആണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. അതിലേതോ ഗ്രാമം ആണ് ഇതെന്ന് തോന്നുന്നു.
ഇനി ഇവിടെ അടുത്താണോ ഫോർട്ട്കൊച്ചി.
ഈ ഫോർട്ട്കൊച്ചി എങ്ങനെ ഇരിക്കും എന്നു ചോയ്ച്ചാ ദേ ഇങ്ങനെ ഇരിക്കും എന്ന് പറയാൻ ഉള്ള അറിവ് ഉള്ളു. ആകെ മനസിൽ ബിലാലിക്ക ടെ വീടും സിനിമകളിലെ ചീനവലയും ആണ് ഉള്ളത്.
പരസ്യമായ വെല്ലുവിളികൾ ഒന്നും ഇല്ലാത്തതിനാൽ എങ്ങനെങ്കിലും തിരിച്ചു ഫ്ലാറ്റിൽ എത്തിയാൽ മതി. നാണക്കേടിന്റെ പ്രശ്നമില്ല.
പിന്നെ വീട്ടിലേക്കും.
ഇങ്ങോട്ട് വന്ന വഴി പോലെ തിരിച്ചു പോയാൽ പോരെ എന്ന് നോക്കി റിട്ടേൺ എടുത്തു കുറച്ചു എത്തിയപ്പോ ഇതൊക്കെ ഏത് വഴി ഞാൻ ഇതിലേതിൽ കൂടെ ആണ് വന്നത്.
വന്നപ്പോ ഇത്രേം വഴികൾ ഒന്നും ഉണ്ടായില്ലല്ലോ.
ഇതിപ്പോ ഇലക്ഷന് വല്ലതും പ്രമാണിച്ചു ന്യു ഇയർ നു ഉൽഘടനം ചെയ്തതാണോ. ഞാൻ എങ്ങനെ തിരിച്ചു പോകും.
ആരുടേം ശ്രദ്ധ പെട്ടന്ന് എത്താൻ സാധ്യത ഇല്ലാത്ത സ്ഥലം കണ്ടാൽ എനിക്ക് എന്റെ അമ്മേനെ കാണണം ന്നു പറഞ്ഞു മോങ്ങാൻ പറ്റിയ അത്രേം മോശം അവസ്ഥ.
ന്യു ഇയർ നൈറ്റ് ആർക്കും ഈ ഗതി വരുത്തരുതേ ഭഗവാനെ.
തിരിച്ചുള്ള വഴി ആരോടെങ്കിലും ചോദിക്കം. എങ്ങോട്ടുള്ള വഴി ചോദിക്കും.
വഴിയിൽ കാണുന്നവർ പലരും ഇവിടത്തുകാരവില്ല. ന്യു ഇയർ നു ഫോർട്ട്കൊച്ചി ലു എത്തിയവരാകും.
എന്റെ പോലെ വഴി തെറ്റി എത്തിയവർ ആരെങ്കിലും കാണുമോ എന്തോ.
ഒരു കടയിൽ കേറി ഞാൻ പൈപ്പ് ലൈൻ ജംഗ്ഷൻ ചോദിച്ച്. പുള്ളി ഒരു നോട്ടം നോക്കി.
ഒരു മാതിരി കേരളത്തിൽ പെട്ടിക്കടയിൽ കേറി മണാലി ലെ കുള്ള വഴി ചോയിച്ച പോലെ.
പക്ഷെ പുള്ളി ഒരു വഴി പറഞ്ഞു. ഞാൻ ചോദിച്ച സ്ഥലത്തേക്ക് അല്ല. അങ്ങോട്ടേക്കുള്ള റോഡിലേക്ക് കേറാൻ.
ഞാൻ സ്ക്രീൻ ഷോട്ട് നോക്കി നോക്കി ഒരു പാട് ഉള്ളിലെത്തിയിരിക്കുണു.
ആ വഴി യും പിന്നീട് കണ്ട ആൾക്കാരോടും കടകാരോടും ചോദിച്ചതും പറഞ്ഞതും ഒക്കെ വച്ചു ഞാൻ അങ്ങനെ പൈപ്പ് ലൈൻ ജംഗ്ഷൻ എത്തി.
അവ്ട്ന്ന് എനിക്ക് വഴി അറിയാം.
ശ്വാസം നേരെ വീണത് അപ്പൊ ആണ്.
സർബത്ത് ഷമീർ ലു ബൂസ്റ്റ് ഉം കുലുക്കി സർബത്തും ഒക്കെ കുടിക്കാൻ എത്തിയവരെ ഒക്കെ നോക്കി അവരേം പിന്നിലാക്കി ഞാൻ സമാധാനത്തോടെ നീങ്ങി.
ശ്യേ ഇങ്ങോട്ടുള്ള വഴി ചോദിച്ച സമയം ഫോർട്ട്‌കൊച്ചി വഴി ചോയ്ച്ചാൽ മത്യാർന്നു. ചെലപ്പോ ഞാൻ അടുത്തെത്തി കാണും.
പക്ഷെ അതിനുള്ള മാനസികാവസ്ഥ അല്ലല്ലോ അപ്പോൾ ആയിരുന്നത്. തിരിച്ചു കാക്കനാട് എത്തിയപ്പോ വീട്ടിൽ എത്തിയപോലെ ആയിരുന്നു.
നേരെ സെസ്സ് ന്റെ അവിടെയുള്ള തട്ടുകടേൽ പോയി ചായ യും എന്തൊക്കെയോ കടികളും വാങ്ങി തിന്നു നേരെ ഫ്ലാറ്റിൽ എത്തി. അപ്പോഴേക്കും 11:30.
ഇപ്പൊ വിട്ടാൽ ഒരു മണിക്ക് വീട്ടിൽ എത്താം.
നാട്ടിലെ കൂട്ടുകാരോടൊപ്പം ഗ്രിൽഡ് ചിക്കൻ ഇണ്ടാക്കി കഴിച്ചു ന്യു ഇയർ ആഘോഷിക്കാം. അല്ലെങ്കിലും നാട്ടിലെ കൂട്ടുകാർക്കൊപ്പം ഉള്ള ആഘോഷങ്ങൾ തന്നെ ആണ് അടിപൊളി. ഫോർട്ട്കൊച്ചി ഒക്കെ ന്നാ ഉണ്ടായത്.
ആഘോഷങ്ങൾ കഴിഞ്ഞു വീട്ടിൽ എത്തി കിടന്നുറങ്ങി.
കാലത്ത് എണീറ്റു വാട്സാപ്പ് ഇൽ സ്റ്റാറ്റസ് നോക്കിയപ്പോ ഇന്നലത്തെ രാത്രി യാത്ര ക്കു കാരണമായ സ്റ്റാറ്റസ് ന്റെ അപ്പുറത് മറ്റോരെണ്ണം വന്നിരുന്നു.. പുതുവർഷത്തിലെ ആദ്യ സൺ റൈസ് ഫ്രം മൂന്നാർ.
ഒരു സമാധാനമുണ്ട്. ഫോർട്ട്കൊച്ചി യെ കുറിച് സ്റ്റാറ്റസ് ഇടാതെ മൂന്നാർ ലെ സ്റ്റാറ്റസ് ആണ് അവർ ആദ്യം ഇട്ടിരുന്നെങ്കിൽ......
ഞാൻ ആ സ്റ്റാറ്റസ് കണ്ടാണ് ഇറങ്ങിപുറപെട്ടതെങ്കിൽ ഈശ്വരാ................
എന്തായാലും സ്റ്റാറ്റസ് നു ഒരു 👌 റിപ്ലൈ അയച്ച ഞാൻ ദിനചര്യ കളിലേക്ക് കടന്നു.
അടുത്തെത്തി എന്ന് വിചാരിച്ച ഫോർട്ട്കൊച്ചി ക്കു ഞാൻ എത്തിയ സ്ഥലത്ത് നിന്നും ജസ്റ്റ് ഒരു 10 കി മി കൂടെ ഉണ്ടായുള്ളു എന്നാണ് ഫോൺ ഓൺ ആയ ശേഷം ഗൂഗിൾ മാപ് നോട് ചോദിച്ചപ്പോ പറഞ്ഞത്.
കുറേസത്യവും കുറച്ചു നട്ടാൽ മുളക്കാത്ത നുണയും ആണ് ഇത്. ഫോർട്ട്കൊച്ചി യാത്ര സത്യവും അതിനുള്ള കാരണം ശുദ്ധ ഭാവനയും ആണ് ന്നു ഇതിനാൽ അറിയിച്ചുകൊളുന്നു..
Comments
Post a Comment