ബാബുരാജ് കോളിങ്ങ്

കൊറോണ തുടങ്ങി അന്യം നിന്നു പോയ ഒന്നായിരുന്നു ഹർത്താലുകളും ബന്ദു കളും ഒക്കെ.🙄

ഏകദേശം ഒന്നര വർഷത്തിന് ശേഷം ദേശീയതലത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദിന് പിന്തുണയുമായി ആണ് കേരളത്തിൽ ഹർത്താൽ തിരിച്ചെത്തിയത്.☺️

സംഭവം നടക്കുന്നതും അന്നാണ്.☺️

എല്ലാ ഞായറാഴ്ചയും പതിവുള്ള വൈകീട്ടുള്ള മീറ്റപ്പ് ആ ഞായറാഴ്ച നടന്നില്ല.🤔

കൂട്ടത്തിലെ ഒരാൾ പുള്ളീടെ കുറച്ച് കൂട്ടുകാരുമായി അതിരപ്പിള്ളി കറങ്ങാൻ പോകുവാ എത്താൻ ലേറ്റ് ആകും എന്ന് അറിയിച്ചതിനെ തുടർന്നാണ് മീറ്റപ് തികളാഴ്ചത്തേക്ക് മാറ്റിയത്.🙄

അങ്ങനെ തിങ്കൾ ഒരു ഉച്ചമയക്കത്തിനു ഇടയിൽ കാൾ വരുന്നു.📞

ഒരു 5 മണി ആകുമ്പോ ഇറങ്യാലോ ന്നു.🚶

5 മണി വേണ്ട നന്നായി ഒന്ന് ഉറങ്ങി എണീറ്റട്ട് മതി.😴

ഈ മൂക്കുമുട്ടെ തിന്നട്ടെ അല്പം നേരം മൊബൈലിൽ നോക്കി ഇരുന്നു കണ്ണടഞ്ഞു പോകുന്ന ടൈപ്പ് ഉറക്കം വരുമ്പോ കിടന്നുറങ്ങണം.😴

എന്നട്ട് ഒരു അഞ്ച് അഞ്ചര ആകുമ്പോ ആരാണ് എന്താണ് പകലാ രാത്രിയാ പല്ലുതേക്കണോ എന്നൊക്കെ ഉള്ള മൂഡിൽ എണീറ്റ് കിളിപോയി ഇരിക്കാം നല്ല രസമാണ്.😌

അതുപോലെ രസം ഉള്ള മറ്റൊരു പരിപാടി ആണ് പണി ഇല്ലാത്ത നേരത്തെ എണീക്കേണ്ട ഒരു ആവശ്യം ഇല്ലാത്ത ദിവസം പുലർച്ചെ 5 മണിക്ക് അലാറം വെച്ച് എണീറ്റ് അത്‌ ഓഫ്‌ ചെയ്ത് മൂടി പുതച്ചു ഉറങ്ങാൻ.😌

കാരണം എന്താണ് വെച്ചാൽ സാധാരണ അലാറം ഓഫ്‌ ചെയ്ത് വീണ്ടും കുറച്ച്നേരം കൂടി കിടക്കുന്നവരാണ് നമ്മൾ എല്ലാരും.😶

എങ്കിലും അങ്ങനെ കിടക്കുമ്പോൾ ഒരു സുഖം ഉണ്ടാവില്ല.😶

എന്തായാലും 10 മിനിറ്റ് കഴിയുമ്പോൾ എണീക്കണ്ടേ എന്നത് ആണ് കാരണം. 😔

അപ്പോഴാണ് അലാറം ഓഫ്‌ ചെയ്ത് ഇനിയും ഒരു അഞ്ച് മണിക്കൂർ വേണേ ഉറങ്ങാം എന്നാ വെളിവ് പുലർച്ചെ അഞ്ച് മണിക്ക് കിട്ടുന്നത്.🙄

വല്ലാത്ത ഒരു കിക്ക് ആണ്.😁

കൂട്ടത്തിൽ പുറത്ത് നല്ല മഴ അല്ലെങ്കിൽ ഡിസംബർ മാസത്തെ തണുപ്പ് കൂടി ഉണ്ടെങ്കിൽ വേറെ ലെവൽ.😊

ആ ഫീലിനെക്കാൾ സുഖം തരുന്ന സമാധാനം തരുന്ന നിമിഷങ്ങൾ വേറെ കുറവാണ്.😇

ആ അപ്പോ കോൾ വെച്ച് വീണ്ടും കിടന്നു.😴

അങ്ങനെ ഒരു അഞ്ചരക്ക് എണീറ്റു കുറച്ച് നേരം ചുമ്മാ ഇരുന്നു.🙇

പിന്നെ പോയി മുഖം ഒക്കെ കഴുകി നേരെ അടക്കളയിൽ പോയി ചായ എടുത്ത് മൂന്ന് ടൈഗർ ബിസ്‌ക്കറ് എടുത്ത് സിറ്റ് ഔട്ടിൽ വന്നു ഇരുന്നു. 🍮

അതും കഴിച്ചു പുറത്ത് തൂളി തൂളി പെയ്യുന്ന മഴ നോക്കി അങ്ങനെ കുറെ നേരം ഇരുന്നു.

മഴ ആസ്വാദനം ഒരു ലക്ഷ്യമായിരുന്നെങ്കിലും മഴ നിന്നാലെ പുറത്തോട്ട് ഇറങ്ങാൻ പറ്റുള്ളൂ.☺️

മഴ ഒരു അര മണിക്കൂർ ടൈം എടുത്ത് പെയ്ത് നിന്നു.😶

മഴ നിന്നതോടെ നേരെ റൂമിൽ കേറി കുളിച് ഡ്രസ്സ്‌ ഒക്കെ മാറി പുറത്തോട്ട് ഇറങ്ങാൻ സെറ്റ് ആയി ബെഡിൽ മൊബൈൽ നോക്കിയിരിക്കുകയായിരുന്നു.🥱

തലേ ദിവസം ഞായറാഴ്ചയും സെയിം കാര്യങ്ങൾ ഒക്കെ തന്നെ ആയിരുന്നു.😳

അഞ്ചര ക്കു എണീറ്റു കിളി പോയി ഇരുന്നു ചായ കുടിച് കുളിച് ബെഡിൽ കിടക്കുമ്പോ ആണ് അതിരപ്പിള്ളി പോയവൻ എത്താൻ ലേറ്റ് ആവും എന്നുള്ളത് കൊണ്ട് മീറ്റപ് നാളേക്ക് മാറ്റിയ വിവരം ഔദ്യോഗിക തീരുമാനം ലഭിച്ചത്.😧

പിന്നെ എന്നാ ചെയ്യാനാ.😵‍💫

അവിടെ തന്നെ കിടന്നു ഒരു സിനിമ അങ്ങ് കണ്ടു.😵‍💫

പക്ഷെ ഇന്ന് അതല്ല.
ബെഡിൽ കിടന്നു മൊബൈലിൽ നോക്കി ഇരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കാൾ വന്നു.📞

ഇറങ്യാലോ🤔
ഓക്കേ👍

ഞാൻ നേരെ മാസ്ക് എടുത്ത് വെച്ച് ഹെൽമെറ്റും വെച്ച് നേരെ മീറ്റപ് പ്ലേസിലേക്ക് പോകാൻ ഒരുങ്ങി.🏍️

ഹെൽമെറ്റ്‌ ഒക്കെ വച്ചു പോകാൻ കുറെ ദൂരെ ആണോ മീറ്റപ്പ് പ്ലേസ് ?🤔

അല്ല തൊട്ടടുത്താ ഒരു 1 കിലോമീറ്റർ.😁

പിന്നെന്തിനാ ഹെൽമെറ്റ്‌ ന്നു ചോയ്ച്ചാൽ ഹെൽമെറ്റ്‌ എപ്പോഴും നല്ലതാ.👍

അത്‌ എങ്ങോട്ട് പോകുവാണെങ്കിലും എപ്പോഴാ ഒരു അപകടം വരാന് അറിയില്ലലോ.☺️

പിന്നെ പ്രത്യേകിച്ച് ഈ വൈകീട്ട് ഒരു ആറ് ആറരക്ക് ഒക്കെ എന്റെ കണ്ണിനെ മാത്രം ടാർജറ്റ് ആക്കി ഉള്ള ഗൂഡലക്‌ഷ്യം വെച്ച് പ്രാണികൾ ഇറങ്ങുന്നണ്ട് ന്നു എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.😒

എങ്ങനെ കൃത്യം എന്റെ കണ്ണിനെ തന്നെ തപ്പി പിടിക്കുന്നോ ആവോ.😒

അങ്ങനെ ലോങ്ങ്‌ റൈഡ്നു ശേഷം മീറ്റപ്പ് പ്ലേസിലെത്തി.🏍️

കൂട്ടത്തിലെ ഒരുത്തന്റെ വീട് ന്റെ ഉമ്മറം ആണ് മീറ്റപ്പ് പ്ലേസ്.🏠

ബാക്കി എല്ലാരും വരുന്നേ ഉള്ളു. എല്ലാർക്കും സൈക്കിൾ ഉണ്ട്. അതോണ്ട് എല്ലാരും സൈക്കിളിലാണ് വരാറ്. സൊ കുറച്ച് വൈകും.🚲🚲

ഞാൻ ഉം മീറ്റപ്പ് പ്ലേസിലെ കൂട്ടുകാരനും മൊബൈൽ ഗെയിം ഇൽ മുഴുകി ഇരുന്നു.📱📱

കുറച്ച് കഴിഞ്ഞപ്പോളേക്കും ദൂരെ നിന്നു സൈക്കിൾ ബെൽ സൗണ്ട് സംസാരം എന്നിവ കേട്ട് തുടങ്ങി.🚲🚲

ഗ്യാങ്ങിലെ ബാക്കി 2 പേരും കൂടെ എത്തിയിരിക്കുന്നു.☺️

കോളം തികയാൻ ഇനി ഒരുത്തൻ കൂടി വരണം.☺️

അവൻ വരുന്നത്തോടെ ആണ് കഥ ഗതി മാറുന്നത്.😶

മീറ്റപ്പ് പ്ലേസിനെ പറ്റി രണ്ട് വാക്ക്.

ഒരുത്തന്റെ വീടിന്റെ ഉമ്മറം ആണ് സ്ഥലം എന്ന് പറഞ്ഞല്ലോ.☺️

അവിടെ ഇരിക്കുമ്പോ എപ്പോഴും ഉള്ളതാണ് പെട്രോൾ ന്റെ സ്മെൽ.😵‍💫

അവന്റെ ബൈക്ക് നു ചെറിയ ഒരു ലീക് ഉണ്ട്.😒

മീറ്റപ്പ് പ്ലേസ് അവിടെ ആക്കിയപ്പോൾ തൊട്ട് എന്നും ഉള്ള സ്മെൽ ആണ് അത്.

ഇങ്ങനെ പെട്രോൾ കളയാൻ വൻ റിച് ആണോ ഫ്രണ്ട് എന്നല്ലേ.🤔

ആണെന്ന് തോന്നുന്നു.😁

അല്ലേൽ ഈ കളയണ പെട്രോൾ ന്റെ 10% പോരെ ബൈക്ക് ശെരിയാകാൻ☺️

ഇനി അടുത്ത അമ്പിയൻസ് ആണ് ഉറുമ്പുകൾ.🐜🐜

ഉറുമ്പിന്റെ സഞ്ചരപ്പാതകൾ ഒക്കെ പ്രവചിച്ചിട്ടുവേണം ഇരിപ്പിടത്തിനായി സ്ഥലം തീരുമാനിക്കാൻ.😀

അടുത്ത സ്മെല് ആണ് കട്ടൻ കാപ്പി.🍮

എന്നും അവന്റെ അമ്മ ഇട്ട്‌ തരുന്ന നല്ല അസ്സൽ കട്ടൻ കാപ്പി.🍮

കൂടെ വീട്ടിലെ എന്തെങ്കിലും അതിപ്പോ ഇപ്പൊ പറച്ച ചക്കച്ചോളയോ മാങ്ങ പൂളുകളോ ഇപ്പൊ ഉണ്ടാക്കിയ ചൂട് കുഴിയപ്പം അങ്ങനെ എന്തെങ്കിലും ഉണ്ടാകും.😋

അങ്ങനെ വീട്ടിലെ കഴിക്കാൻ ഉള്ള എന്തെങ്കിലും കട്ടനും കൂടി ഉമ്മറത്തെത്തും. 😋

കൂടെ നമ്മൾ ആരെങ്കിലും വാങ്ങി കൊണ്ടുവന്ന ലെയ്സ് കപ്പലണ്ടി അങ്ങനെ എന്തെങ്കിലും എക്സ്ട്രാ ആയിട്ട് ഉണ്ടാവും.😋

അപ്പൊ അടുത്ത അമ്പിയൻസ് വീട് ആണ്.🏠

മെയിൻ റോഡിൽ ന്നു കുറച്ച് ഉള്ളിലോട്ടു ആണ് വീട്.

ഒരു 300 മീറ്റർ മണ്ണ് റോഡ് ആണ് അങ്ങോട്ടുള്ള വഴി.

ഇടക്ക് ഓരോ വീട് ഒഴിച്ചാൽ രണ്ട് സൈഡും ഫുൾ നീണ്ടു കിടക്കുന്ന ജാതിക്കത്തോട്ടം.🌲🌲🌲🌲

വളരെ കുറച്ച് വീടുകളെ ആ വഴിയിൽ ഉള്ളു.

ഉമ്മറത്തിരുന്നാൽ കാണാവുന്ന ആകെ രണ്ട് വീടാണുള്ളത്.

ഒന്നിൽ ആളില്ല. അവർ ഗൾഫിലാണ്. കൊറോണ തുടങ്ങീട്ട് വന്നിട്ടേ ഇല്ലാ.😒

പിന്നെ കാണുന്ന വീട് ഉമ്മറത്ത് ഇരുന്നാൽ കാണാം എങ്കിലും കുറച്ച് ദൂരെ ആണ്.🙄

വീടിന്റെ മുന്നിലും പിന്നിലും നീണ്ടു പരന്നു കിടക്കുന്ന ജാതികത്തോട്ടം.

അവിടുന്നു നിർത്താതെ ചീവീട് ന്റെ സൗണ്ടും.🦟🦟

പ്രേത്യേകിച് ഉമ്മറത്തു ഇരുന്നു നേരെ നോക്കിയാൽ തന്നെ ഫുൾ ഇരുട്ടിൽ വലിയ ജാതികത്തോട്ടം മാത്രമാണ് കാഴ്ച.🌲🌲🌲

ഒന്ന് മുഖം തിരിച്ചു നോക്കിയാൽ മറ്റേ ദൂരെ ഉള്ള വീട് കാണാം.🏠

ജാതിക്ക തോട്ടത്തിൽ നിന്നു എജ്ജാതി നോട്ടവുമായി ആരെങ്കിലും ഉണ്ടോ ന്നു പോലും അറിയാം പറ്റാത്ത അത്രേം ഇരുട്ട് ആണ്.😵‍💫

കട്ടൻ കുടിച് സ്നാക്ക്സ് ഉം കഴിഞ്ഞാൽ അമ്പിയൻസ് കൂട്ടാൻ ഉമ്മറത്തെ ലൈറ്റ് കൂടി ഓഫ്‌ ആകും.

ദൂരെ ഉള്ള വീടിന്റെ അവിടുന്നു അങ്ങനെ ലൈറ്റ് ഒന്നും ഇങ്ങോട്ട് എത്തില്ല.

അപ്പൊ മൊബൈൽ ലൈറ്റ് ഇല്ലാതെ സംസാരിക്കാതെ ഇരുന്നാൽ ഫുൾ നിശബ്‍ദമായ ഇരുട്ട് മാത്രം.

അപ്പൊ പിന്നെ പറയാൻ പോകുന്ന സിറ്റുവേഷൻ ഈ മൂഡിൽ ന്നു മനസ്സിലായി കാണും അല്ലെ 

അതെ ഹൊറർ.😳

ഭൂത പ്രേത പിശാചുകൾ.🤕😱😧

അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുമ്പോൾ എന്റെ ഫോൺ ഇൽ അഞ്ചാമൻ വിളിക്കുന്നു.📞

ഒറ്റ ശ്വാസത്തിൽ കാര്യം പറയലും വെക്കലും കഴിഞ്ഞു.

വിളിച്ചത് അഞ്ചാമനാണെന്നു കൂടെ ഉള്ളവർക്ക് മനസ്സിലായി

എന്താ പറഞ്ഞെ

പുള്ളിക്ക് ഒന്ന് കട വരെ പോണമെന്നു.☺️

കുറച്ച സാധനങ്ങൾ വാങ്ങാനുണ്ട് ന്നു.☺️

ഒരു പത്ത് മിനുട്ട് കഴിഞ്ഞു വരാമെന്നു.

വർത്തമാനം അടുത്തിറങ്ങിയ സിനിമകൾ പരിചയത്തിലുള്ളവർക്ക് കോവിഡ് വന്നത് തൊട്ട് ജോലി ഫോട്ടോഗ്രാഫി അങ്ങനെ അങ്ങനെ നീണ്ടുപോയി. 🙋🤷🤦

കുറച്ച കഴിഞ്ഞപ്പോൾ വീണ്ടും സൈക്കിൾ ബെൽ.🚲

കോളം തികക്കാനുള്ള അഞ്ചാമനും എത്തി.😀

സൈക്കിൾ വീടിന്റെ മുറ്റത് നിർത്തി സ്റ്റാൻഡ് ഇട്ട് പുള്ളി നേരെ ജാതിക്ക തോട്ടത്തിന്റെ അവിടേക്ക് നടക്കുന്നു.🌲🌲

പോക്കറ്റിൽ ന്നു മൊബൈൽ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങുവാണ്.📱

വീടിന്റെ ഉമ്മറത്തു ഇപ്പോഴും ഇരുട്ടാണ്.😔

കട്ടൻ കാപ്പി തയ്യാറായി അടുക്കളയിൽ ഉണ്ട്.🍮

കോളം തികഞ്ഞിട്ട് ഉമ്മറത്തേക്ക് എടുക്കാം എന്ന് വിചാരിച്ചു.😉

മൊബൈൽ ലു ആരോടോ കാര്യമായിട്ട് സൊള്ളുന്നുണ്ട്.📱

ജാതിക്ക തോട്ടത്തിന്റെ അതിരിൽ നിന്ന് ഇല ഒക്കെ പറിച്ചു എറിയുക, കാലു കൊണ്ട് കല്ല് തട്ടി തെരുപ്പികുക അങ്ങനെ അങ്ങനെ ഒരോന്നൊക്കെ അവിടെ നിന്ന് കാണിച്ച കൂട്ടുന്നത് ഒരു നിഴൽ പോലെ ഇവിടെ നിന്ന് കാണാം.😁

അങ്ങനെ പുള്ളിക്കാരനെ കാത്തു ഇരിക്കുമ്പോൾ റോഡിലൂടെ ഒരു ചേച്ചി നടന്നു വരുന്നത് കണ്ടു.🚶‍♀️

മതിൽ ഒന്നും ഇല്ലാത്തതിനാൽ റോഡിൽ കൂടെ പോകുന്നവരെ ഒക്കെ നന്നായി കാണാം.

മുറ്റത് കുറെ ചെടികൾ ഉണ്ട്.🌳

അതിൽ ഒരാൾ പൊക്കത്തിലുള്ള ബുഷ് വരെ ഉണ്ട്.🌳

അപ്പൊ ബുഷിന്റെ ന്റെ ഇടയിലൂടെ ആണ് ചേച്ചി നടന്നു വരുന്നത് കണ്ടത്.🚶‍♀️

ആർക്കും അങ്ങനെ പരിചിതമല്ലാത്ത മുഖം ആണ്.😶

ഒരു 30 വയസ്സ് തോന്നിക്കും.😶

ചേച്ചി ഞങ്ങടെ വീടിന്റെ മുന്നിലെത്തിയപ്പോൾ നടത്തം നിർത്തി ഞങ്ങടെ വീടിന്റെ മുറ്റത്തേക്ക് തിരിഞ്ഞു.🤨

മൊബൈൽ ഇൽ സൊള്ളിക്കൊണ്ടിരിക്കുന്ന അഞ്ചാമൻ ഈ ചേച്ചി വരുന്നത് കണ്ടിട്ടില്ല.😑

ചേച്ചി പെട്ടന്ന് ഒരു രണ്ടു സ്റ്റെപ് പുറകോട്ട് വെച്ച ജാതികത്തോട്ടത്തിനു നേരെ തിരിഞ്ഞു നിൽക്കുന്ന നിൽക്കുന്ന അഞ്ചാമനെ തട്ടി വിളിച്ചു.🤥

പെട്ടന്ന് അപ്രതീക്ഷിതമായിരുന്നത് കൊണ്ട് പുള്ളി ഞെട്ടി മൊബൈൽ കയ്യിൽ ന്നു താഴെ വീണു.🤢

ആ ചേച്ചി മൈബൈൽ എടുത്ത് പുള്ളിക്ക് കൊടുത്തു.

കൂരാ കൂരിരുട്ടിൽ ഒരാൾ പെട്ടന്ന് വന്നു തട്ടി വിളിച്ചാൽ ആരായാലും ഞെട്ടിപ്പോകും സ്വാഭാവികം.🤕

ആ ചേച്ചി മൊബൈൽ കയ്യിൽ കൊടുത്ത് അങ്ങേരോട് എന്തോ പറഞ്ഞു.😑

പുള്ളി ഉടനെ മൊബൈൽ പോക്കറ്റിൽ ഇട്ടു.📱

ചേച്ചി ഞങ്ങടെ വീടിന്റെ മുറ്റം കടന്നു ഞങ്ങൾ ഇരിക്കുന്ന ഉമ്മറം കടന്നു വീടിന്റെ പിന്നിലോട്ട് പോയി.🚶‍♀️🚶‍♀️

വെളിച്ചം കിട്ടാനായി ഞങ്ങൾ വീടിന്റെ സൈഡ് ലെ ലൈറ്റ് ഇട്ടു കൊടുത്തു.🪔

അപ്പോഴേക്കും അഞ്ചാമൻ ഞങ്ങടെ അവിടേക്ക് എത്തി.🚶‍♂️

അത് ആരാ.🤔

എനിക്കറിയില്ല. മീൻ വാങ്ങാൻ വന്നതാകും.🙄

(മീറ്റപ് പ്ലേസിലെ കൂട്ടുകാരന് വീട്ടിൽ അലങ്കാരമസ്യങ്ങളുടെ വളർത്തൽ വില്പന ഒക്കെ ഉണ്ട്. വാങ്ങാൻ അടുത്ത നിന്നും അല്പം അകലെ നിന്നും ഒക്കെ ആൾകാർ വരുന്നുമുണ്ട്. വേണ്ടവർ കമ്മന്റ് ബോക്സിൽ അറിയിക്കുക. 😁)

പക്ഷെ അവിടെ ആ സൈഡ്ന്നാണല്ലോ വന്നത്. 🙄

ചെലപ്പോ ആ ആനി ചേച്ചി ടെ വീട്ടിൽ വന്നതാകും.😉

ഇന്നലെ രാത്രി ഒരു കാർ അങ്ങോട്ട് പോകുന്ന കണ്ടു.🚗

ഹർത്താൽ ഒക്കെ അല്ലെ. അതോണ്ട് വല്ല ബന്ധുക്കൾ വന്നതാകും.അതിലെ ആരെങ്കിലുമാകും 😶

ആ ചേച്ചി എന്താ തന്നോട് പറഞ്ഞത്.🤔

അവിടെ നിൽക്കുമ്പോ സൂക്ഷിക്കണം. അവിടെ നിറച്ച പാമ്പ് ആണെന്ന്.🪱🪱

ഏഹ് ഇന്നലെ വന്ന ചേച്ചിക്ക് അവിടെ പാമ്പ് ഉണ്ട് ന്നു ഒക്കെ എങ്ങനെ അറിയാം.

താൻ ആ ചേച്ചിടെ കണ്ണ് ഒക്കെ നോക്കിയോ നല്ല തിളക്കം ഉണ്ടോ.😒

ഒന്ന് പോടോ. രാത്രി ഈ വഴി നടക്കുമ്പോൾ സൂക്ഷിക്കണം ജാതിക്കാത്തോട്ടത്തിൽ പാമ്പ് ഉണ്ടാവും എന്ന് ആ ചേച്ചിയോട് വീട്ടുകാർ പറഞ്ഞിട്ടുണ്ടാവും.🙄

ഇത് പറഞ്ഞോണ്ടിരുന്നപ്പോൾ മീൻ ഒരു കവറിൽ ഇട്ട് ആ ചേച്ചി ഞങ്ങളെ കടന്നു വീണ്ടും പോയി.🚶‍♀️

ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നേരെ റോഡ് ഇൽ കേറി ഒറ്റ പോക്ക്.🚶‍♀️

ഞങ്ങൾ അങ്ങനെ നോക്കി ഇരുന്നപ്പോൾ ആണ് കട്ടൻ എടുക്കട്ടേ എന്ന ശബ്ദം വീടിന്റെ ആകത്തു നിന്ന് കേട്ടത്.😀

ഉമ്മറത്തെ ലൈറ്റ് ഓൺ ആക്കി.

കട്ടനും സ്‌നാക്‌സും കൂടെ ഞങ്ങടെ വക കുറച്ച വറുത്ത കപ്പലണ്ടിയും പ്ലേറ്റുകളിൽ ആക്കി.😌

അല്ലറചില്ലറ വർത്തമാനങ്ങൾ കൂട്ടത്തിലെ ഒരുത്തന്റെ കല്യാണം ആയതിന്റെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ട് കട്ടനും സ്‌നാക്‌സും തീർത്തു.😋

ഗ്ലാസുകളും പ്ലേറ്റുകളും ആകത്ത് കൊണ്ട് വെച്ചു.👍

സാഹചര്യം വീണ്ടും ഡാർക്ക് ആകാൻ ഉമ്മറത്തെ ലൈറ്റ് വീണ്ടും ഓഫ് ചെയ്തു.

സാഹചര്യം ഒന്നൂടെ ഡാർക്കാക്കാൻ നേരത്തെ ആ ചേച്ചി വന്നപ്പോ ഇട്ടു കൊടുത്ത വീടിന്റെ സൈഡ് ലെ ലൈറ്റും ഓഫ് ആക്കി.

വീണ്ടും കട്ട ഡാർക്ക് മൂഡ് ആയപ്പോൾ ആണ് മറ്റേ ചേച്ചി യുടെ അപ്രതീക്ഷിത വരവും പോക്കും വീണ്ടും സംസാരത്തിലെത്തിയത്.

പാമ്പ് ന്റെ കാര്യം എത്തിയപ്പോളാണ് അഞ്ചാമൻ ഒരു കാര്യം പറഞ്ഞത്.🤔

അങ്ങേരുടെ ജോലിസ്ഥലത്തു നടന്ന ഒരു കാര്യം.😒

അഞ്ചാമന്റെ വാക്കുകളിലൂടെ😶

കഴിഞ്ഞ ശനിയാഴ്ച ഞാനും വേറെ രണ്ടു പേരും ഉച്ചക്ക് പുറത്തു പോയി ഫുഡ് കഴിച്ചിട്ട് വരായിരുന്നു.🚶🚶‍♀️

അപ്പോഴാണ് പാർക്കിംഗ് സ്ഥലത്തു ഒരു ആൾകൂട്ടം കണ്ടത്.

പോയി നോക്കിയപ്പോൾ എല്ലാരും കുറച്ചപ്പുറത് ഉള്ള ഒരു പൂട്ടി കിടക്കാന് റൂം നോക്കി എന്തോ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നുണ്ട്.🥺

ഞങ്ങൾ അങ്ങോട്ട് പോയി നോക്കി.😳

അന്വേഷിച്ചപ്പോൾ പറഞ്ഞത് ആ റൂമിലേക്ക് ഒരു പാമ്പ് കേറി പോയി എന്നാണ്.🪱

എന്നട്ട് അതിനെ പിടിക്കുന്നില്ല ന്നു ചോദിച്ചപ്പോൾ സാധാരണ കുറെ നാളായി അങ്ങോട്ട് ആരും കയറാറില്ലന്നാ പറഞ്ഞേ.🪱

ആ റൂം പഴയ സാധങ്ങൾ ഒടിഞ്ഞ കസേരമേശ ഒക്കെ കൊണ്ടിടുന്ന റൂം ആണ്.

ആകെ പൊടിപിടിച്ച കിടക്കുന്ന ഒരു റൂം.

അവിടേക്ക് ആകെ പോകാറുള്ളത് ബാബുരാജ് മാത്രമാണ്.

ബാബുരാജോ🤔

അതെ അയാളെ നിങ്ങൾക്ക് അറിയില്ല.🙄

നിങ്ങൾ വരുന്നതിനു മുന്ന് ആണ് അയാൾ ഇവിടെ ജോലി ചെയ്തിരുന്നത്.🙄

പുള്ളി അതികം ഒന്നും മിണ്ടാറില്ല. ഇവിടെ വല്യ ഏതോ ജോലി ആയിരുന്നു.😶

പുള്ളി നല്ല സിഗരറ്റ് വലിക്കാരനായിരുന്നു.😇

പുള്ളി ഇടക്ക് ഇടക്ക് ആ റൂമിൽ പോയിരുന്നു സിഗരറ്റ് വലിക്കുമായിരുന്നു.😀

പുള്ളി മാത്രേ അങ്ങോട്ട് പോകാറുള്ളൂ.😀

പിന്നെ ഇടക്ക് വെള്ള ഒടിഞ്ഞ കസേര കൊണ്ടിടാൻ ഓഫീസുകളിലെ ജോലിക്കാരും.😑

പുള്ളി മൂന്നു മാസം മുൻമ്പാണ് മരിച്ചത് , എന്താ അസുഖമായിരുന്നു.😔

കുറെ നാൾ ആശുപത്രിയിൽ കിടന്നാണ് മരിച്ചത്.😔

പിന്നെ ആരും അങ്ങനെ ആ റൂമിലോട്ട് പോകാറില്ല.😔

വല്ല മേശ കസേര ഒക്കെ ഉണ്ടെങ്കിൽ ഓഫീസിൽ ഇത് തന്നെ ഏതെങ്കിലും മൂലക്ക് കൊണ്ടിടാറാണ് പതിവ്.🙄

ഞങ്ങൾ കുറച്ച നേരം ആ റൂം നോക്കി നിന്ന്.😳

പിന്നെ വീണ്ടും ജോലിക്ക് പോയി.

അഞ്ചാമൻ പറഞ്ഞു നിർത്തി.

ഞങ്ങൾ ഒരു പ്രേതകഥ കേൾക്കുന്ന പോലെ എല്ലാം കേട്ടുകൊണ്ടിരുന്നു.😦

അതിനു പറ്റുന്ന ഏറ്റവും നല്ല ഇരുട്ടും നിശബ്ദത ചേർന്ന അന്തരീക്ഷവും ഉണ്ടായിരുന്നു.😔

അഞ്ചാമൻ തുടർന്നു.

അന്ന് കേട്ടപ്പോൾ ഒരു പേടി ഒക്കെ തോന്നിയെങ്കിലും പിന്നെ അത് അങ്ങ് മറന്നു പോയി.

ഇപ്പൊ പെട്ടന്ന് ആ ചേച്ചി പിന്നിൽന്നു വിളിച്ചു പാമ്പ് എന്നൊക്കെ പറഞ്ഞപ്പോ ആണ് ആ സംഭവം ഓർത്തത്.

ഹോ ഭീകരം.😦

താൻ ഇനി വെറുതെ കൗതുകം വെച്ച അങ്ങോട്ട് പോകാൻ ഒന്നും നിൽക്കണ്ട എന്നൊക്കെ പറഞ്ഞു അങ്ങനെ ഇരിക്കുമ്പോ ആണ് അഞ്ചാമന് ഒരു കോൾ വന്നത്.📱

സ്‌ക്രീനിൽ നോക്കി പുള്ളി കുറച്ച അങ്ങോട്ട് മാറി നിന്ന് ഫോൺ എടുത്തു.😮

ഹാലോ ഹലോ എന്ന് പറയുന്നത് മാത്രം ഞങ്ങൾക്ക് ഇവിടെ നിന്ന് കേൾക്കാം.🤔

കുറച്ച നേരം കഴിഞ്ഞു പുള്ളി തിരിച്ച വന്നു ഞങ്ങടെ കൂടെ ഇരുന്നു. പക്ഷെ പുള്ളിടെ മൂഡ് ഒക്കെ അങ്ങ് മാറി.😧

സാധാരണ ഓരോ ചളി ഒക്കെ അടിക്കുന്നതാ ഇപ്പൊ ഫുൾ ടെൻഷനും സൈലെൻസും.😳

കുറച്ച കഴിഞ്ഞു വീണ്ടും പുള്ളിയുടെ മൊബൈലിലേക്ക് കോൾ വന്നു.📱

പുള്ളി നേരത്തെ പോലെ തന്നെമൊബൈൽ എടുത്ത് കുറച്ച അങ്ങോട്ട് മാറി നിന്ന് ഹലോ ഹലോ എന്ന് പറയുന്നത് കേട്ടു.😮

അപ്പുറത്തെ ആൾ ഒന്നും സംസാരിക്കുന്നില്ല ന്നു തോന്നുന്നു. പുള്ളി വീണ്ടും ഞങ്ങളുടെ അവിടെ എന്റെ അടുത്തായി വന്നു ഇരുന്നു.😳

എടാ ട്രൂ കോളറിൽ ഈ നമ്പർ ഒന്ന് നോക്കാമോ ന്നു എന്നോട് ചോദിച്ച് 

ലാസ്‌റ് കാൾ വന്ന നമ്പർ പുള്ളി എനിക്ക് പറഞ്ഞു തന്നു.

നമ്പർ അടിച്ചു നോക്കിയപ്പോൾ ഒരുനിമിഷം ഞെട്ടിപ്പോയി.😱

ട്രൂ കോളറിൽ കാണിക്കുന്ന ആ നമ്പറിന്റെ പേര് ശെരിക്കും ഒരു വല്ലാത്ത ഷോക്കും പേടിയും ഒക്കെ ആയിരുന്നു നൽകിയത്.

പേര് ബാബുരാജ് എന്നായിരുന്നു.☹️

ഏഹ്. ബാബുരാജോ.
ഇതാരാ.😦

എനിക്ക് ആകെ 2 ബാബുരാജ് നെ അറിയു🙄

ഒന്ന് വല്യച്ഛന്റെ കൂട്ടുകാരനാണ്.

അയാളുടെ കയ്യിൽ എന്റെ നമ്പർ ഒന്നും ഉണ്ടാവാൻ വഴി ഇല്ല.

പിന്നെ ഇപ്പൊ പറഞ്ഞ ഓഫീസിലെ ബാബുരാജ്.😳

ഏഹ്. തന്റെ ഫോണിൽ ഈ നമ്പർ സേവ് ചെയ്തിട്ടുണ്ടോ.

ഞാൻ സേവ് ഒന്നും ചെയ്തട്ടില്ല. പക്ഷെ നമ്പർ ഉണ്ട്.😣

അതല്ലേ ഞാൻ പെട്ടന്ന് ബാബുരാജ് ന്നു പേര് കണ്ടപ്പോൾ ഞെട്ടിയത്.😱

കോൾ എടുത്തപ്പോ ഒന്നും മിണ്ടുന്നില്ല.

താൻ വേറെ ആരുടെയെങ്കിലും പേര് ടൈപ്പ് ചെയ്തപ്പോ തെറ്റിയതാകും.

പിന്നെ ബാബുരാജ് തെറ്റാൻ അതിനു സാമ്യമുള്ള വേറെ ഒരു പേരും ഞാൻ അടുത്ത് സേവ് ചെയ്തട്ടില്ലന്നെ.😕

നീ ലൈറ്റ് ഇട്ടേ.
ഈ സിറ്റുവേഷൻ ഇൽ ഇരുട്ട് വല്യ സുഖം ഇല്ല.🥺

ഉമ്മറത്തെ ലൈറ്റ് ഓൺ ആയി.

നമ്പർ മൊബൈൽ കോണ്ടാക്ടിൽ നോക്കിയപ്പോൾ വാട്സാപ്പ് ഉള്ള നമ്പർ.🥺

വാട്സാപ്പ് ഇത് നോക്കിയപ്പോൾ ഒരു 45 വയസ്സ് തോന്നിക്കുന്ന ഒരാളുടെ ഫോട്ടോ.😭

ഇതെങ്ങണാഡോ തന്റെ ഫോണിൽ ബാബുരാജ് ന്നു പറഞ്ഞു നമ്പർ വരണേ.😖

താൻ വല്ല ഉടായിപ്പ് ഇറക്കാനാണേൽ ഉണ്ടല്ലോ.

ശ്യേ എടാ എന്റെ ഫോണിൽ ഞാൻ സേവ് ഒന്നും ചെയ്തട്ടില്ല. എനിക്ക് അയാളുടെ നമ്പർ എവിടുന്ന് കിട്ടാനാ.

അത് പറഞ്ഞു വാട്സാപ്പിൽ ബാബുരാജ് ന്റെ ചാറ്റിൽ നിൽകുമ്പോൾ വീണ്ടും വാട്സാപ്പ് വഴി ഓഡിയോ കാൾ.📞

ഞങ്ങടെ മുമ്പിൽ നിന്ന് തന്നെ ഫോൺ എടുത്തു.

അപ്പോഴും ഒന്നും കേൾക്കുന്നില്ല. ലൈറ്റ് ഉള്ള ധൈര്യത്തിൽ പുള്ളി കുറച്ച കൂടി അങ്ങോട്ട് മാറിയപ്പോൾ എന്തോ അവിടന്നു കേൾക്കുന്നുണ്ട് ന്നു പുള്ളിയുടെ മുഖഭാവത്തിൽ ന്നു മനസ്സിലായി. മൊബൈലിലെ സംസാരം കേട്ടിട്ടെന്നോണം പതുക്കെ പുള്ളി ഞങ്ങടെ നേരെ മുഖം തിരിച്ചു.😱

ഞങ്ങൾ എല്ലാരും പുള്ളിയെ തന്നെ നോക്കി ഇരിക്കുവായിരുന്നു.🥺

പക്ഷെ അതികം നേരം ചിരി അടക്കാൻ ഞങ്ങൾക്കായില്ല.

ഒരു സൈഡീൽന്നു ഒരു ചിരി അങ്ങോട്ട് തുടങ്ങി.
😁😁😁😁😁

ചിരിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളെ സംശയത്തോടെ പുള്ളി നോക്കി.

എന്നട്ട് ഇങ്ങോട്ട് നടന്നു വന്നു.🚶

ഡോ താൻ ആ കഥ പറഞ്ഞ നേരം തന്റെ ഫോൺ എന്റെ കയ്യിലായിരുന്നില്ലേ. ആതിരപ്പിള്ളി ലെ ഫോട്ടോസ് കാണിക്കാൻ എനിക്ക് തന്നിരുന്നില്ലേ.🙄

എന്റെ നമ്പർ ആണ് ഞാൻ എഡിറ്റ് ചെയ്ത ബാബുരാജ് ന്നു സേവ് ചെയ്തത്.

പിന്നെ വാട്സാപ്പിലെ എന്റെ നമ്പറിലേക്കുള്ള എല്ലാ ചാറ്റും ക്ലിയർ ചെയ്തു.☺️

എന്റെ വാട്സാപ്പ് ഡി പി കൂടി മാറ്റി.☺️

ഒപ്പം ട്രൂ കോളറിലെ പേരും മാറ്റി.😇

എന്നിട്ട് ഞാൻ പറയുന്ന സമയം പെങ്ങൾ ആണ് ആകത്ത് ന്നു തന്നെ വിളിച്ചോണ്ടിരുന്നത്.😀

ഇപ്പൊ തിരിഞ്ഞു നോക്കാനല്ലേ പറഞ്ഞത്.😁

ഒരു പെൺകുട്ടിയുടെ ശബ്ദം അല്ലായിരുന്നോ🤭

എല്ലാം കേട്ടിട്ടും പുള്ളിക്ക് ഒരു അനക്കവുമില്ല.😑

ഞെട്ടി നില്കുവാണ്.😑

ഡോ താൻ ആകെ ചമ്മിയെന്നു മനസ്സിലായി. അത് വിട്.

ഒരു തമാശ കാണിച്ചതാണ്.🤥

ഒരു മാറ്റവും ഇല്ലാതെ ആ പേടിച്ച മുഖവുമായി പുള്ളി ഞങ്ങളുടെ അടുത്ത വന്നു നിന്നു.

പുള്ളിയുടെ കയ്യിൽ വാട്സാപ്പിലെ നേരത്തെ കോൾ കട്ട്‌ ആയിട്ടില്ല.

എടി ഫോൺ കട്ട്‌ ആക്കിയേക്ക്. ട്വിസ്റ്റ്‌ ഒക്കെ പൊളിഞ്ഞു.

അകത്തു നിന്ന് ശബ്ദം ഞാൻ വിളിച്ചില്ലലോ അതിന്. നീ വിളിക്കാറാവുമ്പോൾ പറയാമെന്നല്ലേ പറഞ്ഞത്.

വാട്സാപ്പിലെ കോളിലെ ലൗഡ്‌സ്‌പീക്കർ അഞ്ചാമൻ ഓൺ ആക്കി.😶

അപ്പുറത് നിന്ന് ഒരു പരുക്കൻ ശബ്ദം.🤨

എനിക്ക് അവിടുന്ന് പൊന്നെ പിന്നെ കുറെ നാളായി ഭയങ്കര മടുപ്പ് ആണ്.

ആരെയെങ്കിലും കിട്ടോ ന്നു നോക്കി നടക്കുവായിരുന്നു.

ആയപ്പോഴാണ് ഇവിടെ എന്നെക്കുറിച്ചു സാസാരിക്കുന്നത് കേട്ടത്. അടുത്ത കുറച്ദിവസം എല്ലാരും എന്തായാലും റൂമിൽ ന്നു പുറത്തു കടക്കാൻ പറ്റാതെ ഇരിക്കുവല്ലേ. ഞാൻ വരാം.😱

ഫോൺ കട്ട് ആയി.

എന്താ ഇപ്പൊ നടന്നത്.

ആരാ അത്.

അടുത്ത കുറച്ച് ദിവസം റൂമിൽ ന്നു പുറത്തു ഇറങ്ങില്ലന്നോ.

അതെന്താ.

അപ്പോഴേക്കും അഞ്ചാമന്റെ ഫോണിലേക്ക് ഒരു വോയ്‌സ് മെസ്സേജ് വന്നു.📱

ഇന്നലെ കറങ്ങാൻ പോയ കൂട്ടുകാരിലൊരാൾക്കു പോസിറ്റീവ് ആണ്.😵‍💫

എന്തായാലും കുറച്ച് ദിവസം റൂമിൽന്നു പുറത്തിറങ്ങാതെ ക്വാറന്റൈനെ ലു ഇരുന്നിട്ട് ഒന്ന് ടെസ്റ്റ് ചെയ്തേക്ക്.🥺

മെസ്സേജ് കേട്ട് കഴിഞ്ഞു മുഖത്തോട്ട് മുഖം നോക്കി ഞങ്ങൾ ഇരുന്നു.🥺😳😵‍💫

വീടിനകത്തു നിന്ന് അമ്മയുടെ ശബ്ദം.

എടാ രണ്ട് ദിവസമായിട്ട് മീൻ വാങ്ങാൻ ഒന്നും ആരും വരുന്നില്ലലോ. നീ വാട്സാപ്പ് ലും ഫേസ്ബുക്കിലും ഒന്നും ഫോട്ടോ ഇടുന്നില്ലേ.🥺😳😵‍💫

ജാതികത്തോട്ടത്തിൽ ചീവീട് ന്റെ സൗണ്ട് തുടർന്നു.

പെട്ടന്ന് ഉമ്മറത്തെ ലൈറ്റും അണഞ്ഞു.

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ