സ്നാക്ക്സ് ബാറുളും റസ്റ്റ് റൂം യൂസ് കേലിയെ ഒപ്പ് ശേഖരണവും
ഞങ്ങൾക്ക് സ്വന്തമായി കോളേജിൽ 2 ബാർ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് നിങ്ങൾ എന്താ വിശ്വസിക്കാത്തത്.🤔
എങ്കിൽ പിന്നെ മുകളിൽ പറഞ്ഞ ബാർ... സ്നാക്ക്സ് ബാർ ആയിരുന്നു ന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചേ പറ്റു........😁
അതെ കാലത്ത്
10:55 - 11:05 വരയും
ഉച്ചക്ക് 1-2 വരെയും
പിന്നെ 2:55 - 3:05 വരെയും അവസാനം വൈകീട്ട് 4:45 നു ശേഷവും മാത്രം പ്രവർത്തിക്കുന്ന സ്നാക്ക്സ് ബാറുകൾ.☺️
അവ്ട്ന്ന് പിന്നോട്ടും മുമ്പോട്ടും ആണ് ഇനി ആരംഭിക്കാൻ പോകുന്ന കഥ..👇👇👇
അതിനു മുന്ന് സ്നാക്ക്സ് ബാർ നെ കുറിച് 2 വാക്ക് പറയാൻ ഞാൻ എന്നെ വേദിയിലേക്ക് നിറകയ്യടികളോടെ ക്ഷണിക്കുന്നു....
👏👏👏👏👏👏
സ്നാക്ക്സ് ബാർ.............
തിന്നാലും തിന്നാലും തീരാത്ത പഫ്സ് ന്റെയും റോൾ ന്റെ അനന്ത സാഗരം. 😋😋
അതിന്റെ സൈഡിൽ ഇരുന്നു.... ശ്യേ എന്ത് തേങ്ങായൊക്കെയാ ഈ പറയണേ. 😰
ഇതിനാണോ നിറകയ്യടികളോട് എന്നെ ഇങ്ങോട്ട് കേറ്റി വിട്ടത്. മോശം മോശം..... വളരെ മോശം.😒
ആഹ് അപ്പൊ സിമ്പിൾ ആയി പറഞ്ഞാൽ ഒരുപാട് ഐറ്റംസ് ഉള്ള സ്നാക്ക്സ് ബാർ രണ്ടെണ്ണമാണ് കോളേജിൽ ഉള്ളത്.😋😋
അതിൽ ഒരെണ്ണം കാലത്ത് ആണ് ആള് കൂടുതൽ എങ്കിൽ ഒരെണ്ണം വൈകീട്ട് ആണ് ആൾ കൂടുതൽ.
രണ്ടാമത്തെ സ്നാക്ക്സ് ബാർ ന്റെ കാര്യം കുറച്ചു കഴിഞ്ഞു പറയാം.ഒന്നോർത്തു വെച്ചാൽ മതി.😉
പിന്നെ അപ്പൊ ഇതേത് സ്നാക്ക്സ് ബാർ എന്നൊന്നും ചോദിച്ചേക്കരുത്.😉
കഥയുടെ മർമപ്രധാന ഭാഗത്ത് എന്റെ ജീവൻ രക്ഷ ദൗത്യവുമായിട്ടാണ് മറ്റവൻ അരങ്ങിലേത്തുക.🙄
അപ്പൊ പിന്നെ ഞഞ്ഞാ പിഞ്ഞ ന്നു പറയരുത്..😁
അപ്പൊ കാലത്തെ സ്നാക്ക്സ് ബാർ.
ഞാൻ സ്നാക്ക്സ് ബാർ ന്റെ മുമ്പിൽ ഉച്ചക്ക് ഒന്നരക്ക് വാടിയ മുഖവുമായി ക്ഷീണിച് ദയനീയമായി അങ്ങനെ നിൽക്കുവായിരുന്നു.
എന്തെ...?
എന്ത് പറ്റി....?
സാമ്പത്തികപ്രശ്നം എന്തെങ്കിലും...?
പറയാം.
പുലർകാലേ പ്രൈവറ്റ് ബസിൽ ബാഗും താങ്ങിപിടിച്ചു പിന്നെ കോളേജ് ബസിൽ താങ്ങിപിടിച്ചു അങ്ങനൊക്കെ ആണ് എന്നും കാലത്ത് കോളേജ് ഇൽ എത്തുക.🥲
കാലത്ത് നേരത്തെ എണീക്കാൻ ഉള്ള മടികാരണം എണീക്കുമ്പോ ലേറ്റ് ആവുമായിരുന്നു.😒
എന്തെ ഞാൻ പറഞ്ഞതിൽ വല്ല കറക്റ്റ് ഉം ഉണ്ടോ......☺️
അതായത് ഉത്തമാ........😫
ആഹ് ഓക്കേ ഓക്കേ നിങ്ങൾക്ക് മനസ്സിലായി ന്നു എനിക്ക് മനസ്സിലായി.😊
അപ്പോ കാലത്ത് നേരത്തെ എണീറ്റു ഒന്ന് സെറ്റിൽ ആയി ഫുഡ് കഴിക്കാൻ മൂഡ് ഒന്നും ഉണ്ടാവാറില്ല.😒
ക്ലാസ്സ് തുടങ്ങി കുറച്ചു കഴിയുമ്പോ തൊട്ട് വിശക്കുന്നു ന്ന് മനസ്സ് പറഞ്ഞു തുടങ്ങും. 🤗
അപ്പൊ ബാഗിന്റെ ഒരു ചെറിയ കള്ളിയിൽ പരസ്പര ബന്ധം ഇല്ലാതെ കിടക്കുന്ന പത്തു രൂപ നോട്ടുകളുടെ പൊത്തിലേക്ക് കയ്യിട്ടു നല്ലൊരു പെടക്കണ പത്തു രൂപ നോട്ടും എടുത്ത് 10:55 നു പീരീഡ് കഴിയാൻ കാത്തു നിൽക്കും.😵💫
താങ്ക്യൂ മിസ്സ് നു പിന്നാലെ നേരെ ക്ലാസ്സ് വിട്ട് ഇറങ്ങും.🚶🚶
നേരെ കാലത്ത് പ്രമുഖനായ സ്നാക്ക്സ് ബാറിലേക്ക്.🚶🚶
അവിടെ എത്തുമ്പോ ചില്ലുകൂട്ടിൽ ചൂട് മൊട്ട പഫ്‌സ് ചിക്കൻ റോൾ 30 രൂപ പിസ്സ ബർഗർ സാൻഡ്വിച് ഒക്കെ നിരന്നങ് ഇരിപ്പുണ്ടാവും.😋😋
കൂട്ടത്തിൽ ഏറ്റവും തിരക്ക് ഉള്ളവൻ മൊട്ട പഫ്‌സ് തന്നെ.😋
ചെറുക്കൻ നിലത്തൊന്നുമല്ല.
ചെലപ്പോ ചില്ലുകൂട്ടിൽ കേറാൻ പോലും പുള്ളിക്ക് അവസരം കിട്ടാറില്ല.
നേരെ കടലാസ് പ്പെട്ടിയിൽ ന്നു പ്ലേറ്റിലേക്ക്.
ആഹ് അപ്പൊ മറ്റേ 10 രൂപ നീട്ടുമ്പോൾ ഒരു പ്ലേറ്റിൽ പഫ്‌സ് ഉം അരികിൽ അല്പം സോസും ഒഴിച്ചങ് തരും.😋
അപ്പൊ ആ മൊരിഞ്ഞ ചൂട് പഫ്‌സ് ന്റെ ഒരു സൈഡ് സോസിൽ മുക്കി കുറച്ചു മുട്ടയും സവോള മസാലയും കിട്ടുന്ന രീതിയിൽ ഒരു പീസ് കടിച്ചെടുത്തു വായിൽ ഇടാൽ 🤤🤤
ഡയലോഗ് മറ്റേ പൊറോട്ട ബീഫ് ആയിട്ട് സാമ്യം തോന്നിയാൽ വലിയ പ്രോബ്ലം ഇല്ല.😁
പൊറോട്ട പോലെ തന്നെ ഫേമസ് അല്ലെ മലയാളിക്ക് പഫ്‌സ് ഉം.☺️
പിന്നെ ബീഫ് നു പകരം സവോള മസാല ആണെന്നല്ലേ ഉള്ളു അതിപ്പോ സവോള ബീഫ് ആണെന്ന് അങ്ങ് വിചാരിച്ചാൽ പോരെ.😉
അന്താടാ അങ്ങനൊരു ടോക്ക്.🥲
കുത്തി കുത്തി പറയുന്ന പോലെ. ഞാൻ കുത്തുന്നില്ല പോരെ..😂
അപ്പൊ മറ്റേ പഫ്‌സ് ന്റെ ഒപ്പം തരുന്ന സോസ് പണ്ട് സ്നാക്ക്സ് ബാർ ന്റെ മുന്നിലെ കൂടാരത്തിലെ ടൈൽ ഇട്ട ഇരുപ്പിടങ്ങളുടെ ഒരു മൂലക്ക് ആണ് ആദ്യം വെച്ചിരുന്നത് എന്നാ കേട്ടിട്ടുള്ളത്.🙄
പക്ഷെ ഒരു ദിവസത്തെ ആയുസ്സ് പോലും അതിനു കൊടുക്കാത്ത തരം ക്രൂരമായി അതിനെ എല്ലാരും കൂടി ഉപദ്രവിച്ചിരുന്നത്രെ.😫
എന്തിനു ബര്ത്ഡേ കേക്ക് നു മുകളിൽ വരെ അലങ്കാരമാക്കാൻ സോസിനെ ഉപയോഗിച്ചിരുന്നവർ വരെ ഉണ്ടായിരുന്നത്രെ 😫
അങ്ങനെ അപമാനം സഹിക്കാതെ ആയപ്പോൾ സ്നാക്ക്സ് ബാർ ലെ ചേച്ചി പാവം തോന്നി സോസിനു പ്രൊമോഷൻ കൊടുത്ത് സ്നാക്ക്സ് ബാർ ന്റെ ഉള്ളിലേക്ക് കേറ്റി.😉
സ്‌നക്ക്സ് ബാർ ആണെങ്കിലും സ്നാക്ക്സ് നു പുറമെ ഓറിയോ ഒക്കെ ഇട്ട് അടിച്ച ഷേക്ക്, സാമ്പാരം, തണുത്ത നാരങ്ങ വെള്ളം ഒക്കെ അവിടെ ഉണ്ട്.😋
(lime എന്ന് എഴുതാൻ മലയാളം കീബോർഡ് സമ്മതിക്കണില്ല. പുള്ളിക്ക് ഓറഞ്ച്, ആപ്പിൾ ജ്യൂസ് ഒക്കെ ആണെന്ന് തോന്നുന്നു ഇഷ്ടം.😁)
അപ്പൊ സ്നാക്ക്സ് ബാർ അല്പം പരിചയപെട്ടല്ലോ.😌
ആഹ് അത്ര മതി.
ബാക്കി വേറെ കഥയിൽ പറയാം. അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയും മറച്ചും പറയാൻ ഇതൊക്കെ തന്നെ ഉള്ളു🤪
വല്യ കഷ്ട്ടപാടാ അല്ല്യോടാ എന്നു നിങ്ങൾ ചോയിക്കും ന്നു അറിയാം. അതെ ജീവിതനുഭവങ്ങൾ കുറവാണേ.😜
അപ്പൊ സംഭവദിവസം സംഭവസ്ഥലത്തു നിന്നും തത്സമയം...🙌
സാധാ പോലെ പഫ്‌സ് ഉം കഴിച്ചു തിരിച്ചു ക്ലാസ്സ് ഇരിക്കണ ബ്ലോക്കിൽ ചെന്നു കുറച്ചു വെള്ളവും കുടിച് നേരെ ക്ലാസ്സിലെത്തി.🚶
ശ്യോ അന്നൊക്കെ വളരെ കുറച്ചു വെള്ളമേ കുടിക്കാറുള്ളു.🙄
അതെങ്ങനാ കാലത്ത് വീട്ടിൽ ന്നു കൊണ്ട് വരുന്ന കുപ്പി ലെ വെള്ളം രണ്ടു നില ഓടികേറി വരുമ്പോഴേക്കും കുടിച് തീർത്തിട്ടുണ്ടാവും.
എന്നിട്ടും ന്റെ ദാഹം മാറിയിട്ടുണ്ടാവില്ല.
ശ്യെട അതെന്ത് ദാഹം എന്നല്ലേ.🤔
അതായത് ഞാൻ വെള്ളം കുടിച്ചാലല്ലേ എന്റെ ദാഹം മാറു. ഒറ്റവലിക്ക് കുപ്പി കാലിയാക്കുന്നത് മറ്റവനാ.
(മറ്റവനവനോ.? അതെ അവൻ തന്നേ. പക്ഷെ പേര് ഞാൻ പറയൂല. മെൻഷനും ചെയ്യൂല്ല. ആരാന്നു അറിയണമെങ്കിൽ കമന്റ് സെക്ഷൻ നോക്ക്. ഈ പോസ്റ്റ് സഹപാഠികൾ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ കമന്റിൽ ഒറ്റവലികാരനെ ആരെങ്കിലും മെൻഷൻ ചെയ്യാതിരിക്കില്ല. അതല്ല ചാൾസ് ശോഭരാജിനെക്കാൾ ധൈര്യത്തോടെ മുന്നോട്ട് വന്നു സ്വയം മെൻഷൻ ചെയ്യാൻ പറ്റുമെങ്കിൽ................
കാൻ യു........................
ഐ ചലഞ്ച് യു..............)
😁😁😁
അപ്പൊ വെള്ളം കുപ്പി കാലിയായാൽ ക്ലാസ്സ് ന്റെ അപ്പുറത് പത്തു അടി വെച്ചാൽ വെള്ളം കിട്ടും.
പക്ഷെ എന്തോ മടിയാന്നെ.😒
ആഹ് ഇങ്ങനെ മടി കാണിച്ചാൽ പിന്നെ കുറച്ചു കഴിഞ്ഞു ഒരു ബ്ലഡ് ടെസ്റ്റ് എടുക്കുമ്പോൾ ഡോക്ടർ പറയും നടക്കേണ്ട കിലോമീറ്റർ ഉം കുടിക്കേണ്ട ലിറ്ററും.🥺
അപ്പൊ എൻറെ പൊന്നു മക്കളെ... വെള്ളം... വ്യായാമം മുഖ്യം☺️
അപ്പൊ പഫ്‌സ് ഉം കഴിച്ചു വെള്ളം കുടിച് ക്ലാസ്സിലെത്തി ഉഷാറായി അടുത്ത ഉറക്കത്തിനുള്ള ഒരുക്കം കൂട്ടുകയായിരുന്നു.🥱
അപ്പോഴേ എന്തോ ദേഹാസ്വാസ്ഥ്യം തോന്നി തുടങ്ങി.😖
അടുത്ത പീരീഡ് കഴിഞ്ഞപ്പോ നേരെ പുറത്തിറങ്ങി ടോയ്‌ലെറ് ഇൽ പോയി.
ചെന്നതും ദേഹാസ്വാസ്ഥ്യം മൊത്തം ഒറ്റ ശര്ദിയിൽ കലാശിച്ചു. 🤮
ബട്ട് എനിക്കപ്പോഴേ തോന്നി.
Its begining of something.🙄
അടുത്ത ഒരു ആര മണിക്കൂർ ശർദ്ധിയുമായി കുശലന്വേഷണം ഒക്കെ ആയി അവിടെ തന്നെ കൂടി. പക്ഷെ കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത് എന്ന് അറിയില്ലായിരുന്നു.😵💫
ഒരുവിധം ഓക്കേ ആയപ്പോൾ ലഞ്ച് ബ്രേക്ക് ആയി. അപ്പോഴേക്കും ശരീരം മുഴുവൻ ഒരു കുളിരു വിതച്ചു പനി പിടികൂടി തുടങ്ങി 🤕
Need a paracatemol badly 🥺
അങ്ങനെ ഞാൻ നേരെ യാത്രയായി.🚶
പെരിയ പെരിയ ഓഡിറ്റോറിയം എല്ലാ താണ്ടി...... സ്നാക്ക്സ് ബാർ എല്ലാം താണ്ടി...... ദൂരമേ അല്ലെങ്കിലും റിസപ്ഷൻ വരെ.😉
ശർദ്ധി അപ്പോഴേക്കും ഷിഫ്റ്റ് പനിക്ക് കൈമാറി പോയി കഴിഞ്ഞിരുന്നു.🤕
നേരെ റീസെപ്ഷൻ ചെന്നപ്പോൾ ഗുളിക തന്നു.
ഇനി അത് കഴിക്കണം. അടുത്തുള്ള കൂളറിൽ നോക്കിയപ്പോൾ എല്ലാ പൈപ്പിലും തണുത്ത വെള്ളം 🥶
പരസ്റ്റമോൾ എങ്ങനെ തണുത്ത വെള്ളം കൂടി അടിക്കു... ശ്യേ കഴിക്കുന്നത്.🤪
നേരെ വീണ്ടും ഓഡിറ്റോറിയം ഉം സ്നാക്ക്സ് ബാറും താണ്ടി ക്ലാസ് ബ്ലോക്ക് എത്താൻ വയ്യ.😮💨
പെട്ടന്ന് ഗുളിക കഴിക്കണം. അവിടെ ചെന്നാലും അവിടേം തണുത്ത വെള്ളം ആണ്. നോർമൽ വെള്ളം കിട്ടുന്ന ഒരു കൂളർ രണ്ടു ഫ്ലോർ കൂടുമ്പോ ഇണ്ട്.
പക്ഷെ അതിൽ എന്തിനെയോ കണ്ടു ന്നൊരു റൂമർ കഴിഞ്ഞ ആഴ്ച തൊട്ട് പരക്കെ പരന്നിരുന്നു. അതോണ്ട് അത് ആരും യൂസ് ചെയ്യാറില്ല. അറ്റകുറ്റപണി നടന്നുവരുന്നു. 👊
സൊ ഒറ്റ വഴി ഉള്ളു സ്നാക്ക്സ് ബാർ.
അവിടെ ചെന്നു കുറച്ചു വെള്ളം ചോയ്ക്കാം.🚶
അങ്ങനെ ആണ് ഞാൻ സ്നാക്ക്സ് ബാർ ന്റെ മുമ്പിൽ ഉച്ചക്ക് ഒന്നരക്ക് വാടിയ മുഖവുമായി ക്ഷീണിച് ദയനീയമായി അങ്ങനെ നിൽക്കേണ്ടി വന്നത്.
നേരെ ചെന്നു കയ്യിലുള്ള പരസ്റ്റമോൾ കാണിച്ചു.🤲
ആവശ്യം അറിയിച്ചപ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്ത് തന്നു.🥛
അങ്ങനെ മരുന്ന് അകത്താക്കി നേരെ ക്ലാസ്സിലേക്ക്.🚶
പനി പതുക്കെ മാറിക്കോളും ന്ന് പറഞ്ഞു ക്ലാസ്സിൽ ഇരുന്നത് പനിക്ക് ഇഷ്ടപ്പെട്ടില്ല ന്നു തോന്നുന്നു.😰
Am i a joke to you എന്ന് ചോദിച്ച് കൊണ്ട് അവൻ ട്രാക്ക് മാറ്റി.😮💨
പനി കട്ടക്ക് അങ്ങനെ നിൽക്കുമ്പോൾ കൂട്ടിനു തുമ്മൽ എത്തി🤧
റണ്ണിങ് നോസ് എന്ന് ഒക്കെ പറയുന്ന നീരിവീച്ചയും ഒപ്പം പൂർവ്വതികം ശക്തിയായി പനിയും ചേർന്ന് ഒരു ജോയിന്റ് അറ്റാക്ക്.
🤜🤛
തുമ്മി തുമ്മി ചുവന്നു തുടുത്ത മുഖവുമായി ഇനി എനിക്ക് പിടിച്ചു നിൽക്കാനാവില്ല.🥵
അതാ മുന്നിലേക്ക് തെളിഞ്ഞു വരുന്നു മൂന്ന് വർഷം മുമ്പ് കോളേജിലെ ആദ്യ ദിനങ്ങളിൽ മനസിൽ വരച്ചിട്ട ആഡംബര റസ്റ്റ് റൂം ന്റെ ചിത്രം.☺️
ഹോ പ്വോളി.☺️
അവിടെ ചെന്നു ഒരു രണ്ടു മണിക്കൂർ റസ്റ്റ് എടുക്കുന്നു. ഫിക്സ് ഫിക്സ്..☺️
എനിക്ക് റസ്റ്റ് റൂം ഉപയോഗിക്കണം.
എനിക്ക് റസ്റ്റ് റൂം ഉപയോഗിക്കണം
റസ്റ്റ് റൂം...
റസ്റ്റ് റൂം....
കോളേജിൽ റസ്റ്റ് റൂം എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ വിശ്രമിക്കാൻ ഉള്ള ഒരു റൂം എന്നാണ് പറഞ്ഞു തന്നിരുന്നത്.🤓
പക്ഷെ ജോലി ഒക്കെ കിട്ടി ഓഫീസിൽ എത്തിയപ്പോ അവിടത്തെ റസ്റ്റ് റൂം എന്നത് മുഖം കഴുകാനും ടോയ്‌ലെറ് ഉപയോഗിക്കാനും ഉള്ളത് ആണ്.🤓
പക്ഷെ ഞങ്ങൾ ടെകികളുടെ എല്ലാ വിഷമവും ദേഷ്യവും തെറിയും ഒക്കെ കേട്ടിട്ടുള്ള ഒരേ ഒരു ഇടമാണ് റസ്റ്റ് റൂം.😇
കോഡ് ഒന്നും ശെരിയാവാതെ ഭ്രാന്തെടുത്തു ഇരിക്കുമ്പോൾ നേരെ റസ്റ്റ് റൂം ഇൽ പോയി മുഖം ഒക്കെ കഴുകി കുറച്ചു നേരം അവിടെ നിന്നാൽ ഫ്രഷ് ആവും.🤔
വിശ്വാസം വരണില്ല ല്ലേ🤔
ആ റസ്റ്റ് റൂം നു അങ്ങനെ ഒരു പ്രേത്യേകത ഇണ്ട്😇
ആഹ് കമിങ് ബാക്ക് ടു കോളേജ് റസ്റ്റ് റൂം.👇👇
കേട്ടുകേൾവി മാത്രം ഉള്ള വളരെ കുറച്ചു പേര് മാത്രം നേരിട്ട് കണ്ടിട്ടുള്ള ഒരു റൂം ആണ് അത്.🏘️
ആദ്യ വർഷം 504 പേരും ആയി ഓഡിറ്റോറിയത്തിൽ ഇരിക്കുമ്പോ കോളേജ് നെ പറ്റി പറഞ്ഞപ്പോൾ പറഞ്ഞു തന്ന കാര്യങ്ങളിൽ ഒന്നാണ് ആ റൂം.🏘️
ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പെർമിഷൻ എടുത്ത് ആ റൂം ഇൽ പോയി റസ്റ്റ് എടുക്കാം.😴
ഒരു 5 സ്റ്റാർ സെറ്റ് അപ്പ് ആണ് റസ്റ്റ് റൂം.🔥
നല്ല പതുപതു ന്നുള്ള സോഫയും ചായ ഉണ്ടാകാനുള്ള മെഷീനും ഒരു ടോയ്‌ലെറ്റും ഒക്കെ ഉള്ള അങ്ങോട്ട് കേറിയാൽ തന്നെ നല്ല ഫ്രഷ് എയർ ഉം ശ്വസിച്ചു വിശ്രമിക്കാവുന്ന റൂം🏘️
ഇതാണ് ഞങ്ങളുടെ മനസിൽ വരച്ചിട്ട റസ്റ്റ് റൂം അമ്പിയൻസ്.🏘️
അപ്പൊ വളരെ കുറച്ചു പേര് മാത്രം ആ റൂം യൂസ് ചെയ്തിട്ടുള്ളു ന്നു പറഞ്ഞാൽ അതിനർത്ഥം കോളേജിലെ ആർക്കും കോളേജിൽ വെച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നാണോ.🤔
തീർച്ചയായും അല്ല
പലർക്കും റസ്റ്റ് റൂം ഉപയോഗിക്കേണ്ട അവസരങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടാവും.
പക്ഷെ ഉപോയോഗിച്ചിട്ടുണ്ടാവില്ല. അതെന്താ അങ്ങനെ.🤔
ബാക്കി വായിക്കുമ്പോൾ അത് മനസ്സിലാകും.👇👇
റസ്റ്റ് റൂമിൽ പോകാൻ തീരുമാനിച്ചു ആ പീരീഡ് കഴിഞ്ഞപ്പോ കാര്യം നേരെ ക്ലാസ്സ് കോർഡിനേറ്റർ ആയ മിസ്സ് നെ അറിയിച്ചു.🥺
ഒരു റിക്വസ്റ്റ് എഴുതി കൊണ്ട് വരാൻ പറഞ്ഞു.✍️✍️
എഴുതി കൊണ്ടുചെന്നപ്പോ ഒപ്പിട്ട് തന്നു പ്രിൻസി യുടെയോ വൈസ് പ്രിൻസി യുടെയോ ഒപ്പ് കൂടെ വാങ്ങി സി എം സി ചേച്ചിക്ക് കൊടുത്താൽ മതി ന്നു പറഞ്ഞു.
അങ്ങനെ രണ്ട് ഒപ്പിൽ ഒന്ന് കിട്ടി.✍️
ഷാർജ ടു ഷാർജ ലു കാപ്പിത്താന്മാരുടെ ഒപ്പ് വാങ്ങാൻ നടക്കുന്ന ജയറാമേട്ടനെ പോലെ ഞാൻ റിക്വസ്റ്റ് മായി നേരെ വൈസ് പ്രിൻസിടെ റൂമിലേക്ക്.🚶
ആ പടത്തിലെ ജഗദീഷ് നെ പോലെ കള്ളൊപ്പ് ഇടാൻ പറ്റിയ സഹപാഠികൾ ഒക്കെ ക്ലാസ്സിൽ ഉണ്ടായിരുന്നു.😂
മുമ്പ് അവരുടെ സഹായത്തോടെ ഗേറ്റ് പാസ്സിൽ ഇട്ട ഡിറ്റോ ഒപ്പുമായി ഇടക്ക് ഒക്കെ പ്രേത്യേക സാഹചര്യങ്ങളിൽ ചാടിയിട്ടുണ്ടെങ്കിലും ഇപ്പൊ എന്റെ ആവശ്യം ജെനുവിൻ ആണല്ലോ.😂
അതോണ്ട് നെഞ്ചും വിരിച്ചു ഒപ്പും വാങ്ങി ഇറങ്ങിവരാൻ ഉള്ള എല്ലാ അവകാശവും എനിക്ക് ഉണ്ടല്ലോ. പിന്നെന്തിനു മറ്റു വഴികൾ നോക്കണം.🧐
(കള്ളൊപ്പ് ഇടുന്ന ആളിന്റേം പേര് പറയണില്ല. മറ്റേ ഒറ്റവലികാരനെ പോലെ കള്ളൊപ്പ് വിദഗ്ധ സഹപാഠി യെ ഇവിടെ ക്ക് വിളിച്ചു കൊണ്ടുവരാൻ ഇത് വായിക്കുന്ന മറ്റു സഹപാഠികളുടെ സഹായം ഇവിടെയും ഞാൻ തേടുന്നു 😁)
വൈസ് പ്രിൻസി ക്ക് വേറൊരു റോൾ കൂടി ഞങ്ങളുടെ പഠനത്തിൽ ഉണ്ട്. ഏറ്റവും വിഷമമുള്ള ഗ്രാഫിക്സ് എന്നാ പേപ്പർ എടുത്തിരുന്നത് പുള്ളി ആയിരുന്നു.👨💼
സബ്ജെക്ട് തന്നെ കട്ടി അതോടൊപ്പം നല്ല കട്ട സീരിയസ് ആയ ആറ്റിട്ടൂടും കട്ട സ്ട്രിക്ട് ക്ലാസ്സുകളും.😡
മൊട്ടു സൂചി വീണാൽ കേൾക്കണം എന്നുള്ള ടൈപ്പ് സൈലെൻസ് ആണ് പുള്ളി പറയുന്നത്.🥶
പിന്നെ ഞങ്ങൾ അത് ആറേഞ്ച് ചെയ്ത് കൊടുക്കും പേടിച്ചിട്ടൊന്നുമല്ല ബഹുമാനം വെറും ബഹുമാനം.
🙇🙇♂️🙇
പക്ഷെ ഗ്രാഫിക്സ് പാസ്സ് ആയതിൽ പുള്ളീടെ റോൾ ചെറുതാന്നുമല്ല.🔥
രണ്ടാം നിലയിലെ ഗ്രാഫിക്സ് ഹാൾ ന്നു ക്ലാസ്സ്‌മേറ്റ്സ് ന്റെ വല്യ നോട്ട്ബുക്കുകളെ പുള്ളി പറക്കാൻ പഠിപ്പിക്കാറുണ്ട്.📚📚
എന്റെ ബുക്ക് നു അങ്ങനെ ഒരു അവസരം കിട്ടിയിട്ടില്ല.☺️
പക്ഷെ സബ്‌മിഷൻ ടൈമിൽ പേജുകൾ ചന്നം പന്നം കീറി എടുക്കുന്ന വേദന എന്റെ ബുക്ക് ഒരുപാടു അനുഭവിച്ചിട്ടുണ്ട്. ആ കീറി പോയ പേജുകൾ ഏല്പിച്ച മുറിവുകൾ ആ ബുക്കിൽ അങ്ങോളം ഇങ്ങോളം നിറഞ്ഞു നിന്നു.😁
മറ്റേ സെക്കന്റ് ഫ്ലോർ ന്നു പറക്കാൻ പഠിപ്പിക്കുന്ന ക്ലാസ്സ്‌മേറ്റ്സ് നോട്ട് ബുക്കുകൾ നിയന്ത്രണം വിട്ട് നിലത്തേക്ക് ക്രാഷ് ലാൻഡ് ചെയ്യുമ്പോ അവയെ കോരിയെടുത്തു പരിചരിച്ചു കൃത്യമായി ഒരിടത് ഒതുക്കി വെക്കുമായിരുന്നു ഞങ്ങളുടെ സി എം സി ചേച്ചിമാർ.🤔
സി എം സി 🤔 ആരാ ഇവർ. നേരെത്തെയും പറഞ്ഞല്ലോ.☺️
നല്ല ചോദ്യം. ശെരിക്കും പറഞ്ഞാൽ ക്ലീനിങ് തുടങ്ങി കോളേജിന്റെ മുക്കിലും മൂലയിലും വരെ അവരുടെ സാന്നിധ്യം ഉണ്ട്. അവർ ഇല്ലാതെ ഒരു ദിവസം കോളേജ് പ്രവർത്തിക്കില്ല എന്നാണ് വേണേൽ പറയാം.🙄
പക്ഷെ ഈ നാട്ടിൽ നമ്മളുടെ പിന്നാലെ ഉള്ള കണ്ണുകൾ നമ്മളെക്കുറിച്ചു അറിയുന്നത് ഒക്കെ വീട്ടിൽ വന്നു പറഞ്ഞു കൊടുക്കുന്ന പോലെ തന്നെ ഒരു രീതി ചെറുതായിട്ട് കോളേജിൽ ഇവരിൽ ചിലരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.☺️
അപ്പൊ മൊത്തത്തിൽ കോളേജ് നല്ല വൃത്തിയായി സൂക്ഷിക്കുന്ന അല്പം രഹസ്യ സ്വഭാവമുള്ള ഒരു കൂട്ടമാണ് സി എം സി.☺️
ആഹ് അപ്പോ വൈസ് പ്രിൻസി ടെ ഒപ്പിനായി ഞാൻ റൂം ന്റെ മുന്നിലൂടെ കുറെ ഉലാത്തി.🚶🚶🚶♂️🚶♂️
ഒരു രക്ഷയുമില്ല.
പുള്ളീടെ ഒരു വിവരവും ഇല്ല.😒
ഒപ്പിടേണ്ട മൂന്ന് കപ്പിതാൻമാരിൽ ഒരാളാണ് പുള്ളി.
പനി ഓരോ സൂചനകൾ ആയി പുറത്തോട്ട് എടുക്കുന്നതിന്റെ ഭാഗമായി കണ്ണിനു കളർ കൊടുത്തു തുടങ്ങിയിരിക്കുന്നു.🥵
ഇപ്പൊ തന്നെ റസ്റ്റ് എടുക്കേണ്ട ആര മണിക്കൂർ പോയി.😔
3:30 ആയിരിക്കുന്നു.😔
അടുത്ത കപ്പിത്താൻ ന്റെ അങ്ങോട്ട് പോകാം.
അല്ലാതെ എന്നാ ചെയ്യാനാ.
നേരെ ഓഡിറ്റോറിയം സ്നാക്ക്സ് ബാർ ഒക്കെ കടന്നു വീണ്ടും നേരത്തെ പരസ്റ്റമോൾ തന്ന റിസപ്ഷൻ ന്റെ മുകളിലെ നിലയിൽ പ്രിൻസിടെ റൂമിലേക്ക്.🏃🏃
അവിടെ ചെന്നു പ്രിൻസിപ്പൽ സെക്രട്ടറി യോട് അന്വേഷിച്ചപ്പോ പ്രിൻസിയും ഇല്ല.🙆♂️
കുറച്ചു നേരം നോക്കാം.🙎♂️
കാരണം അടുത്ത കപ്പിത്താൻ കുറച്ചു കടുപ്പമാണ്.
ബ്ലഡ് ടെസ്റ്റ് എടുത്തിട്ട് വരാനൊക്കെ ചെലപ്പോ പറയും.😁
അല്ലേൽ വേറൊരു കപ്പിത്താൻ കൂടി ഉണ്ട്.
പുള്ളി ആണേൽ ഇടയ്ക്കിടെ വരുന്ന പനി നീരിവീച്ച എന്നിവ മാറാൻ ഒരു താമസിച്ചുള്ള ധ്യാനം എഴുതി തരും.😁
ശെരിക്കും പറഞ്ഞാൽ താമസിച്ചുള്ള ധ്യാനം ഒക്കെ എനിക്ക് ഇഷ്ടമായിരുന്നു.
എന്ന് കോളേജ് ന്നു നിർബന്ധിച്ചു ധ്യനത്തിന് വിട്ടു തുടങ്ങിയോ അന്ന് തൊട്ട് എനിക്ക് ആ താല്പര്യം പോയി.😉
അല്ലേലും പഠിക്കാൻ മൈൻഡ് സെറ്റ് ആക്കി ഇറങ്ങുമ്പോ പോയിരുന്നു പഠിക്കട എന്ന് പറച്ചിൽ കേൾക്കുമ്പോൾ മൂഡ് പോകുന്നത് ഒരു സാധാരണ രീതിയാണല്ലോ.....അല്ലെ.......☺️
Actually speaking colleges or any other educational institutions are for education and personality development. Other things apart like arts sports and any other things aranged by the institution should not be compulsary. Teachers can try to make interest on students or they can encourage them for those. But the right to choose should give to them. Those who like and interested can participate. Those who dont need to participate just let them free. And the worse thing is creating a border between them and extra ordinary students.😇
(അല്പം ഇംഗ്ലീഷ് പറഞ്ഞാൽ മുഷിയോ ആവോ. രാമനാഥനു അല്പം ഇംഗ്ലീഷും വശമുണ്ട് 😁)
മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലെ ഞങ്ങടെ മറ്റൊരു ആചാരമാണ് ഇംഗ്ലീഷ് ഇൽ തന്നെ വേണം എല്ലാ സംസാരവും എന്നുള്ളത്.🙄
അല്ലേൽ ഫൈൻ ഒക്കെ ഉണ്ട്.🙄
ആ ഫൈൻ പരിപാടി പേടിച് ക്യാമ്പസ് മുഴുവൻ 4 വർഷം ഇംഗ്ലീഷ് പറഞ്ഞു നടന്ന് ലാംഗ്വേജ് ഡെവലപ്പ് ചെയ്ത ആരേം എനിക്കറിയില്ല.🤷
ഇംഗ്ലീഷ് കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല സർ, അത് ഉപയോഗിക്കേണ്ടിടത് അത് ഉപയോഗിക്കാൻ ധൈര്യം ആണ് ആദ്യം വേണ്ടത്.😜
പറയാൻ ഉള്ളത് പറയേണ്ടിടത് പറയാൻ ഉള്ള ധൈര്യം.😌
Then comes the language.
Then only comes the language.
ആഹ് പനിയും നീരിവിചയും ആയിട്ട് അവന്റെ നാക്കിന്റെ നീളം നോക്ക്യേ.
അഹങ്കാരി.... അവർ ഒക്കെ ഒരു പാട് ജീവിതാനുഭവം ഉള്ളത് ആണ് അതോണ്ട് അവർ പറയുന്നത് കേട്ട മതി എന്നല്ലേ നിങ്ങൾ പറയാൻ വന്നത്.
ആഹ് എന്നാ പിന്നെ ഞാൻ ബാക്കി പറയണില്ല. അല്ലേൽ പനി വന്നത് ദൈവം തന്ന ശിക്ഷ ആണെന്ന് പറയുന്നത് ഞാൻ കേൾക്കേണ്ടി വരും.😁
ആഹ് അപ്പൊ ഞാൻ പ്രിൻസി ടെ ഒപ്പും കാത്ത് ഒരു ആര മണിക്കൂർ കൂടി നോക്കി.🚶
നോ രക്ഷ.
അടുത്ത വഴി നോക്കാം.
അടുത്ത കപ്പിത്താന്റെ അടുത്തേക്ക്.🚶
സമയം അപ്പോഴേക്കും 4:15.
നേരെ ഒരു നില കൂടി കേറി ചെന്നു അടച്ചിട്ട ജനാലയുടെ ഉള്ളിലൂടെ കുറച്ചങ്ങു മാറി കിടക്കണ കർട്ടൻ ന്റെ ഗ്യാപ്പിൽ കൂടി അകത്തോട്ടു നോക്കി.🧐🧐
പുള്ളി അവിടുണ്ട്.☺️
May i come in sir. 🙋♂️
Yes come in
അകത്തു കേറി റിക്വസ്റ്റ് ലെറ്റർ കൊടുത്തു.📃
വായിച്ചു മുഖത്തോട്ട് നോക്കിയപ്പോ പുള്ളിക്ക് കാര്യം മനസ്സിലായിക്കാണും.😑
ചുവന്നു കണ്ണുകളുള്ള ഒരു മിനി വാസുവണ്ണൻ ലെവൽ ആണ് അപ്പൊ ന്റെ മുഖം കണ്ടാൽ.🥵
വേറെ ഒന്നും ചോയ്ക്കാതെ ഒപ്പിട്ട് തന്നു.✍️
അങ്ങനെ ഒപ്പ് ഒക്കെ കിട്ടി. ഇനി സ്വർഗം പോലെ ഉള്ള 5 സ്റ്റാർ റസ്റ്റ് റൂം ഇൽ വിശ്രമ സമയം. ഇനി ആര മണിക്കൂർ ഉള്ളു.☺️
4:45 നു കോളേജ് ബസ് വിടും 🚌🚌
റസ്റ്റ് റൂം വേറെ ബ്ലോക്കിലാണ്. അങ്ങോട്ട് ചെന്നു.🏬
റൂം തുറന്നു തരണമെങ്കിൽ സി എം സി ചേച്ചി വരണം.😪
അങ്ങനെ പുള്ളികാരിയെ നോക്കി റസ്റ്റ് റൂം ബ്ലോക്കിൽ താഴെ ഇരുന്നു. ആ വഴി അപ്പൊ വന്ന ചേച്ചിക്ക് ഒപ്പുകൾ അടങ്ങിയ റിക്വസ്റ്റ് കാണിച്ചു കൊടുത്ത്.📃
അതും വാങ്ങി നോക്കി പുള്ളികാരി ഒറ്റ പോക്ക് പോയി.🏃♀️
പിന്നേം വെയ്റ്റിംഗ്.😒
സി എം സി ചേച്ചി അവരുടെ റൂമിൽ പോയി റസ്റ്റ് റൂം കീ എടുത്ത് കൊണ്ട് വന്നു റസ്റ്റ് റൂം ലക്ഷ്യമാക്കി നീങ്ങി. ഞാൻ പുള്ളികാരിയുടെ പിന്നാലെയും.🚶♀️🚶
യെസ്.......
3 വർഷം മുമ്പ് കേട്ട മനസിൽ വരച്ചിട്ട ആഡംബര റസ്റ്റ് റൂം എനിക്ക് മുമ്പിൽ തുറക്കപ്പെടാൻ പോകുന്നു.
മൊബൈൽ ഉണ്ടെങ്കിൽ Feeling exited എന്ന് സ്റ്റാറ്റസ് ഇടാമായിരുന്നു.📱
പക്ഷെ മൊബൈൽ നു അങ്ങോട്ട് പ്രവേശനമില്ല.🙅🙅♂️
അത് ഒക്കെ ആണ്. പഠിക്കാൻ വരുമ്പോ കോളേജിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട കാര്യമില്ല. 👍
പക്ഷെ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുന്ന ഫോൺ റെയ്ഡ് ചെയ്ത് പിടിക്കുന്നത് അംഗീകരിക്കാനാവില്ല. 😡
കോളേജ് നുള്ളിലേക്ക് കയറുന്നതിനും മുമ്പും തിരിച്ചു ഇറങ്ങുന്നതിനു ശേഷവും ഓരോരുത്തകർക്കും മറ്റു പല ആവശ്യങ്ങളും ഉണ്ടാകും. 😶
പല സ്ഥലങ്ങളിൽ പോകേണ്ടി വരുമായിരിക്കും. അപ്പൊ ഒരു പൊതു ആശയവിനിമയ സംവിധാനമായ മൊബൈൽ ഉപയോഗിക്കേണ്ടി വന്നേക്കും.😶
ആ അവകാശം എങ്ങനെ തടയാനാകും. 🤔
ഇപ്പൊ മൊബൈൽ ഒന്നും വേണ്ട. സ്വർഗത്തിലേക്ക് ആണ് കേറാൻ പോകുന്നത്.
ഇനി ആകെ 20 മിനിറ്റ് കൂടി അവിടെ ചിലവഴിക്കാൻ സമയമുള്ളൂ.🕔
അങ്ങനെ എനിക്ക് മുമ്പിൽ തുറക്കപ്പെട്ടു. ആ സ്വപ്ന സമാന മുറി.😌
എന്റെ എല്ലാ പ്രതീക്ഷകളെയും തകർത്തെറിഞ്ഞ കാഴ്ച.🤕
കഴിഞ്ഞ ഒന്ന് രണ്ടു മണിക്കൂർ ഒപ്പ് ശേഖരാർത്ഥം ഈ പനിയും നീരിവിച്ച യും വെച്ച് ഞാൻ കാത്തിരുന്നത് ഇതിനാണോ. 🙄
കേറിയപ്പോ തന്നെ ദുസൂചനാ നൽകി
ആാാാാ ചി... 🤧
ആാാാാ ചി... 🤧
ആാാാാ ച്ചി... 🤧
മൂന്ന് തവണ തുമ്മിക്കൊണ്ട് ഞാൻ കാലെടുത്തു വെച്ച് റസ്റ്റ് റൂമിലേക്ക്.
വൃത്തിയൊക്കെ ഉണ്ട്.
പക്ഷെ പതുപ്പതുത്ത സോഫ ഒക്കെ പ്രതീക്ഷിച്ച എനിക്ക് മുമ്പിൽ ഒരു മുക്കിൽ ഒരു ചെറിയ സോഫ.😒
അടുത്തായി ഒരു ടോയ്‌ലെറ്റും. അടച്ചു കിടക്കണ റൂം ആയോണ്ട് ചറ പറ തുമ്മി തുമ്മി ഒരു വഴി ആയി.🤧
ഒരു ജനാല ഉണ്ട്.🪟
അവിടെ ചെന്നു കർട്ടൻ നോക്കിയപ്പോ അതാ വൈകുനേരത്തെ പ്രമുഖനായ സ്നാക്ക്സ് ബാർ.☺️
അവ്ട്ന്ന് ബജി ഒക്കെ വാങ്ങി ചമ്മന്തി മുക്കി മറ്റു ബാച്ച്ലെ പിള്ളേർ അവിടെ നിന്നു കഴിക്കുന്നു.🤤
അന്ന് 4 മണിക്ക് പി ട്ടി പീരീഡ് ഉള്ള ബാച്ച് ആണത്. അത്യാവശ്യം ആഴ്ചയിൽ ഒരു പി ട്ടി പീരീഡ് ഒക്കെ തരുന്ന ഒരു മോഡേൺ കോളേജ് ആണ് ട്ടാ ഞങ്ങടെ കോളേജ്.☺️
ഇനി ഒറ്റ വഴിയേ ഉള്ളു.
ഇരുട്ടത് ചോറ് തന്നിട്ട് വെളിച്ചത് കിടത്തുന്ന പോലെ ഉള്ള ഒരു കടുത്ത ശിക്ഷ രീതി ഞാൻ എന്റെ ശരീരത്തിന് കൊടുക്കാൻ തീരുമാനിച്ചു.😑
പ്രതീക്ഷകളുടെ അമിതഭാരവുമായി വന്ന ഞാൻ നെഞ്ചും മുഖവും താഴ്ത്തി റസ്റ്റ് റൂം ഉപേക്ഷിച്ചു സ്നാക്ക്സ് ബാറിലേക്ക് നടത്തം തുടങ്ങി .🚶🚶
സി എം സി ചേച്ചി റസ്റ്റ് റൂം പൂട്ടുന്ന സൗണ്ട് ബാക്ഗ്രൗണ്ടിൽ കേൾകാം. മുന്നിലെ ജനാലയിൽ എന്നെ ചൂഴ്ന്നു നോക്കുന്ന നോട്ടവുമായി നിൽക്കുന്ന സി എം സി ചേച്ചിയുടെ റീഫ്ലക്ഷൻ നു ഒരു ചിരി സമ്മാനിച് ഞാൻ സ്നാക്ക്സ് ബാറിൽ എത്തി.
നേരെ ഒരു പ്ലേറ്റ് ഇപ്പോ വറുത്തെടുത്ത ചൂടൻ മുളക് ബജി വാങ്ങി ഒപ്പം നല്ല തണുത്ത ഒരു നാരങ്ങ വെള്ളവും.😌
(Lime എന്ന് എഴുതാൻ പറ്റാത്ത കാരണം നേരത്തെ മറ്റേ സ്നാക്ക്സ് ബാർ ന്റെ അവിടെ വെച്ച് പറഞ്ഞതല്ലേ)
നാവ് പൊള്ളുന്ന ചൂടുമായി ഒരു ബജി കടി പിന്നെ നല്ല തണുത്ത നാരങ്ങ വെള്ളം ഒരു കവിൾ, ഇതാണ് ഞാൻ എന്റെ ശരീരത്തിന് കൊടുത്ത ശിക്ഷ.😁
പുള്ളി ആകെ വണ്ടർ അടിച്ചിണ്ടാവും ഇതെന്ത് കാലാവസ്ഥ ആണെന്ന്.🥲
എന്തോ പെട്ടന്ന് ഒരു സുഖം ഒക്കെ തോന്നി.☺️
നേരെ കോളേജ് ബസ് കേറി ലാസ്റ്റ് നു മുന്നിൽ ത്തെന്റെ മുന്നിൽത്തെ സൈഡ് സീറ്റിൽ പോയി അങ്ങനെ തല ചായ്ച്ച ഒരു കിടപ്പ്.🚎
വണ്ടി നീങ്ങി തുടങ്ങിയപ്പോൾ നല്ല ഫ്രഷ് എയർ.🚌
അല്ലേലും സ്ലീവാചൻ പറഞ്ഞത് ശെരിയാ. ഈ മേലാത്തൊരു ഉള്ള സ്ഥലത്ത് നല്ല വായുസഞ്ചാരം ഒക്കെ വേണം. നല്ല ശുദ്ധ വായു ശ്വസിക്കുമ്പോ തന്നെ പകുതി ഏനാക്കേട് അങ്ങ് മാറുംന്നെ.
Comments
Post a Comment