മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ
നിനക്ക് വർക്ക് ഫ്രം ഹോം ആണല്ലേ. സുഖം ആണല്ലോ. നല്ല കാശും. പണിയെടുക്കാതെ സുഖജീവിതം അല്ലെ. ഭാഗ്യവാൻ. വീട്ടിലിരുന്നു പണിയെടുക്കുന്ന എല്ലാരും നേരിടുന്ന ചോദ്യങ്ങൾ ആണ്. എന്നാൽ ഈ it ഫീൽഡിലെ വർക്കും പ്രേത്യേകിച് വർക്ക് ഫ്രം ഹോം വല്യ സുഖമുള്ള പരിപാടി ഒന്നുമല്ല. ആദ്യം കുറച്ചു മാസങ്ങൾ നല്ല സുഖമാണെന്ന് തോന്നും. പോകെ പോകെ ഒരു 2 വർഷം ഒരു കസേരയിൽ ചത്ത് കുത്തി ഇരുന്ന് ഒരു ലാപ്ടോപ് കണ്ണും നട്ട് ഇരുന്നു അങ്ങനെ പണിയെടുക്കുന്നത് അത്ര നല്ല എക്സ്പീരിയൻസ് ഒന്നുമല്ല. പിന്നെ അടുത്ത ചോദ്യം ആണ് അവനോട് ചുമ്മാ കളിക്കാൻ നിൽക്കണ്ട ഫേവബുക് ഇൻസ്റ്റ അക്കൗണ്ട് ഒക്കെ ഹാക്ക് ചെയ്യുംട്ടാ. എന്നെ കണ്ട ഹാക്ക് ഒക്കെ ചെയ്യാൻ കഴിവുള്ള ആളാണെന്നു തോന്നോ എന്ന മീം ആണ് അതിന് റിപ്ലൈ. ഇച്ചിരി കൂടി പരത്തിപറഞ്ഞാൽ സ്റ്റാക്ക്ഓവർഫ്ലോ എന്ന വെബ്സൈറ്റ് ഒരു ദിവസം എങ്ങാനും അടിച്ചുപോയാൽ പെട്ടിം കെടക്കേം എടുത്ത് അടുത്ത വണ്ടിയിൽ കേറി പോവുകേയെ വഴി ഉള്ളു. പിന്നെ മൈക്രോസോഫ്റ്റ് ഗൂഗിൾ മെറ്റ പോലെ ഉള്ള കമ്പനികളിൽ ഒക്കെ ജോലിക്ക് നോക്കിക്കൂടെ. ഭയങ്കര ശമ്പളം ആണെന്ന് കേട്ടുല്ലൊ. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സ്കൂളിൽ പോയാലെ കോളേജിൽ പോകാൻ പറ്റു എന്...