കൊടപ്പുളിയും മാങ്ങയും
ശനിയാഴ്ച ആയോണ്ട് സുഖമായിട്ട് മൂടി പുതച് ഉറങ്ങുമ്പോൾ ആണ് ഉറക്കം കളയാനായിട്ട് മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്.
എടുത്തപ്പോ ഒരു കൂട്ടുകാരനാണ്.
എന്താടോ കാലത്ത് തന്നെ.
ഒരു കാര്യം ഉണ്ട്. നീ എണീറ്റോ
ഇല്ല ഞാൻ ഇപ്പൊ നല്ല ഉറക്കത്തിലാണ്.
എന്നാ പെട്ടന്ന് എണീറ്റട്ട് ഇങ്ങോട്ട് വാ. പെട്ടന്ന് വേണം
ഇങ്ങോട്ടോ എങ്ങോട്ട്
എന്റെ വീട്ടിലേക്ക്.
അങ്ങോട്ടോ. അവിടെ എന്താ ഈ പുലർച്ചെ എന്തിനാ വരണേ
പുലർച്ചയോ. എണീറ്റു വാടോ
ഫോൺ കട്ട് ആയി.
എന്താണാവോ.
ഇനി വെല്ല സീരിയസ് കാര്യവും ആവോ.
ഫോണിൽ പറയാൻ പറ്റില്ല നേരിൽ കാണുമ്പോ പറയാം ന്നു സിനിമകളിൽ പറയുന്ന ടൈപ്പ് എന്തെങ്കിലും സീരിയസ് കാര്യം.
ഏയ് സിനിമകളിൽ ഒക്കെ ഇങ്ങനത്തെ നേരിൽ കാണുമ്പോ പറയാം എന്ന് പറഞ്ഞു സസ്പെസ് ഇട്ട് പറയണതൊക്കെ തലയും വാലും ഇല്ലാത്ത എന്തെങ്കിലും ഒക്കെ ആകാറാണ് പതിവ്.
എന്തായാലും പോയി നോക്കാം.
ഉറക്കം പോയ വിഷമത്തിൽ എണീറ്റ് പല്ല് തേച് ഒറ്റവലിക്ക് ചായ യും കുടിച് ഒരു ടി ഷർട്ടും എടുത്തിട്ട് ഡിയോ എടുത്ത് നേരെ മറ്റവന്റെ വീട്ടിലേക്ക് പോയി.
ഗേറ്റ് ന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട് എന്റെ ഉറക്കം കളഞ്ഞ കാലൻ.
ഡിയോ അങ്ങ് എത്തുന്നതിനു മുന്നേ തിരിച്ചോ തിരിച്ചോ ന്നു പറയലും ഓടി വന്നു ബാക്കിൽ കേറലും ഒക്കെ കഴിഞ്ഞു.
ആ പോട്ടെ.
എങ്ങോട്ട്. എനിക്ക് വേറെ കുറച്ച് പരിപാടി ഉണ്ട് വീട്ടിൽ. ഇന്നെങ്ങോട്ടും പോക്ക് നടക്കില്ലാ.
അഹ് നിനക്ക് വീട്ടിലെക്ക് അല്ലെ പോകണ്ടേ. എനിക്കും അങ്ങോട്ട് ആണ്
എങ്ങോട്ട് എന്റെ വീട്ടിലേക്കോ
അഹ്
എന്തിനു
അവിടെ നിന്റെ അമ്മ 2 കിലോ കൊടപുളി തൂക്കി വെച്ചിട്ടുണ്ട്. അത് വാങ്ങണം. എന്നട്ട് അത് കൊണ്ട് വേറെ ഒരു സ്ഥലം വരെ പോകണം.
ഏഹ് കൊടപുളി വാങ്ങാനോ. എടാ എന്നാ നിനക്കത് നേരത്തെ പറഞ്ഞ പോരെ. ഞാൻ ഇങ്ങോട്ട് വരുമ്പോ കൊണ്ടുവരില്ലേ.
ഇനി ഞാൻ കൊടപുളി എടുത്തിട്ട് നിന്നെ ഇങ്ങോട്ട് തിരിച്ചു കൊണ്ട് ആകണ്ടേ
ആഹ് അത് ശെരിയാണല്ലോ. നിന്നോട് കൊണ്ടുവരാൻ പറഞ്ഞ മതിയായിരുന്നല്ലേ. ഞാൻ ഇങ്ങനെ സിമ്പിൾ ആയിട്ട് ചിന്തിച്ചില്ല.
എന്നാ നീ തിരിച്ചു പോയി സാധനം എടുതോണ്ട് വാ.
അവൻ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തപോൾ ആണ് ഞാൻ അവന്റെ കയ്യിൽ ഒരു കവർ കണ്ടത്. അതിൽ എന്തോ ഉണ്ട്.
കവറിൽ എന്താ.
ആ അത് കുറച്ച് മാങ്ങയാ
ആർക്കാ.
നിനക്ക്.
ഏഹ് എന്നട്ട് തരണില്ലേ.
നീ കൊടപുളി എടുത്തിട്ട് വരില്ലേ അപ്പൊ തരാം. ഇപ്പൊ തന്നാൽ നീ പോയിട്ട് തിരിച്ചു വന്നില്ലെങ്കിലോ.
ശെരിയാ അവനു സിമ്പിൾ ആയിട്ട് ചിന്തിക്കാൻ അറിയില്ല. പക്ഷെ കാര്യം നടത്തിയെടുക്കാൻ എന്ത് തോട്ടിപ്പരിപ്പാടീം കാണിക്കാൻ അവനെ കഴിഞ്ഞിട്ടേ വേറെ ആൾ ഉള്ളു.
Comments
Post a Comment