കണ്മുമ്പിലെ അഞാത പെൺകുട്ടിയുടെ പ്രേതം
ഒരു ഞായറാഴ്ച വൈകുന്നേരം 7 മണി.
പതിവ് പോലെ ഹെഡ്‍ഫോൺ ചെവിയിൽ തിരികി റീൽസ് ലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുവായിരുന്നു.
അപ്പൊ ആണ് ഹാളിൽ അമ്മ മൊബൈൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടത്.
സൗണ്ട് ഒന്ന് കുറച്ചപ്പോഴേക്കും സംസാരം കേൾക്കാൻ തുടങ്ങി.
എന്തോ ഹോസ്പിറ്റൽ കേസ് ആണ്.
കോൾ കഴിഞ്ഞു എന്റെ റൂമിലേക്ക് വന്നു ലൈറ്റ് ഇട്ടപ്പോഴേക്കും വീണ്ടും വേറെ കോൾ.
അമ്മ ദേ വീണ്ടും പോണു. എന്താണാവോ പ്രശ്നം.
കോൾ കഴിഞ്ഞെന്നു തോന്നുന്നു.
ഞാൻ അവനെ അങ്ങോട്ട് വിട്ടട്ട് വിളിക്കാം എന്നൊക്കെ കോളിൽ അമ്മ പറയുയുന്നുണ്ട്.
വീണ്ടും റൂമിലേക്ക് എൻട്രി.
ഇത്തവണ കാര്യം വ്യക്തമാക്കി.
അപ്പച്ചന് എന്തോ വയ്യായ്ക.
ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
വേഗം അങ്ങോട്ട് ചെല്ല്.
ഞാൻ ഒറ്റക്കോ.
അല്ല രണ്ട് ആളെ വാടകക്ക് എടുക്കാം (ക്‌ളീഷേ ഡയലോഗ്)
ഓക്കേ ഞാൻ പോവാം.
പെട്ടന്ന് ഡ്രസ്സ് മാറി സത്യവാങ്മൂലം ഒക്കെ എഴുതി ഒരു 15 മിനുറ്റിൽ ആശുപത്രി ലക്ഷ്യമാക്കി ഇറങ്ങി.
അല്ലെങ്കിലും കൃത്യമായി മാസ്ക് വെച്ച് സത്യവാങ്മൂലം ഒക്കെ ആയി ഇറങ്യ വഴിയിൽ ഒരു പോലീസിനെ പോലും മഷി ഇട്ട് നോക്കിയാൽ കാണില്ല.
അതിപ്പോ ഹെൽമെറ്റ് ലൈസൻസ് ബാക്കി പേപ്പറുകൾ ഒക്കെ ഉള്ളപോൾ പോലീസിനെ കാണാൻ പറ്റാത്ത സെയിം അവസ്ഥ തന്നെ.
എല്ലാ ഡോക്യുമെന്റ് ഉള്ളപ്പോൾ പോലീസ് ഒരു കൈകാണിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ.
പക്ഷെ എല്ലാ പേപ്പർ ഉണ്ടെങ്കിലും അപ്പുറത് ചെക്കിങ് ഉണ്ട് ന്ന് അറിഞ്ഞാൽ ഊട് വഴി പിടിച്ചു പോകാനാണ് എനിക്കിഷ്ടം.
ഇന്ന് ചെക്കിങ് ഒന്നും ഇല്ലാതെ എളുപ്പത്തിൽ അര മണിക്കൂറിൽ ആശുപത്രിയിൽ എത്തി.
അവിടെ വേറെയും ബന്ധുക്കൾ വനിട്ടുണ്ട്.
അപ്പച്ചൻ ക്യാഷ്വാലിറ്റി ലാണ്. പ്രഷർ കൂടിയതാണ്.
വേറെ പ്രശ്നം ഒന്നുമില്ല.
ഒരു ടെസ്റ്റ് ന് കൊടുത്തിട്ടുണ്ട്. അതിന്റെ റിസൾട്ട് കിട്ടാൻ ഒരു 2 മണിക്കൂർ എടുക്കും.
അതിൽ കുഴപ്പമില്ലെങ്കിൽ ഇന്ന് തന്നെ പോകാം.
അങ്ങനെ വരാന്തയിൽ റിസൾട്ട് കാത്ത് നിൽക്കുവായിരുന്നു.
അപ്പൊ ആണ് അടുത്തുള്ള വേറെ ഒരു ബന്ധു ആശുപത്രിയിൽ എത്തിയത്.
അവരെ ഒന്ന് ക്യാഷ്വാലിറ്റി ലേക്ക് എത്തിക്കാൻ എനിക്കാണ് ഉത്തരവാദിത്വം കിട്ടിയത്.
അങ്ങനെ അവരെ കൊണ്ട് ക്യാഷ്വാലിറ്റിയിലേക്ക് പോയി.
അവർ തമ്മിൽ സംസാരിക്കുമ്പോൾ ആണ് പുറത്തു ആംബുലൻസ് ന്റെ സൈറൺ കേട്ടത്.
പെട്ടന്ന് തന്നെ സ്‌ട്രെച്ചർ ഉരുണ്ടു വരുന്ന സൗണ്ടും.
പെട്ടന്ന് പുറത്ത് കടക്കാൻ എന്നോടും കൂടെ ഉള്ള ബന്ധുവിനോടും നഴ്സ് ദേഷ്യത്തിൽ പറഞ്ഞു.
ഞങ്ങൾ പുറത്തു കടക്കാൻ നേരം ക്യാഷ്വാലിറ്റി നടുവിൽ ഒരു കർട്ടൻ ഇട്ട് അവിടം രണ്ടാക്കി മാറ്റുന്ന തിരക്കിലായിരുന്നു നേഴ്സ്.
പുറത്ത് കടന്ന വഴി ഒരു സൈഡിൽ വേറെ ഒരു നഴ്സും മറ്റേ സൈഡിൽ ഒരു കന്യാസ്ത്രിയുമായി ഒരു സ്‌ട്രെച്ചർ കാഷ്വലിറ്റിലു കേറ്റി.
നിശ്ചലമായ മുഖവുമായി ഒരു 24 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം ഒരു നോട്ടം മാത്രം കണ്ടു.
ക്യാഷ്വാലിറ്റി യുടെ വാതിൽ അപ്പോഴേക്കും അടഞ്ഞു.
പെട്ടന്ന് ഒരു ഷോക്ക് ആയിരുന്നു ആ കാഴ്ച.
വരാന്തയിൽ ഇറങ്ങി ഒന്നിടവിട്ട് ഒരു റിബൺ കേട്ടി വെച്ച കസേരയിൽ ഒന്നിൽ ഞാൻ ഇരുന്നു.
നേരെ ഓപ്പോസിറ്റ് ആയി ആ പെൺകുട്ടിയുടെ ബന്ധുക്കൾ ആണെന്ന് തോന്നുന്നു ഇരിക്കുന്നത്.
നേഴ്സ് വന്നു അവരോട് എന്തോ പറയുയുന്നുണ്ട്.
ഒരു 65 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ. സാരീ ആണ് വേഷം. കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഇൽ ഇടക്ക് ഇടക്ക് എന്തോ നോക്കികൊണ്ടിരിക്കുന്നു.
പ്ലാസ്റ്റിക് കവർ നിവർത്തുകയും ചുരുട്ടുകയും ചെയ്യുമ്പോ ഉള്ള സൗണ്ട് എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടാകുന്നുണ്ട്.
കൂടെ ഉള്ളത് ഒരു 50 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനും അയാളുടെ ഭാര്യ എന്ന് തോന്നിക്കുന്ന ഏകദേശം സമപ്രായത്തിലുള്ള ഒരു സ്ത്രീയും
25 വയസ്സ് തോന്നിക്കുന്ന ഒരു യുവാവും.
അവർ എന്തൊക്കെയോ സംസാരിക്കുണ്ട്. ആരെയോ ഇടക്ക് വിളിക്കുന്നുണ്ട്. നേഴ്സ് ഇടക്ക് വന്നു എന്തോ പേപ്പറിൽ ഒപ്പിടാൻ അവരോട് ആവശ്യപ്പെട്ടു. 50 വയസുകാരനാണ് ഒപ്പിട്ടത്.
നേഴ്സ് വീണ്ടും ക്യാഷ്വാലിറ്റി യുടെ അകത്തേക്ക് പോയി.
ഒരു 2 മിനുറ്റ് കഴിഞ്ഞു സ്‌ട്രെച്ചർ വീണ്ടും പുറത്തോട്ട് വന്നു.
പെൺകുട്ടി സ്‌ട്രെച്ചറിൽ കിടപ്പുണ്ട്. മുഖം നേരത്തെ പോലെ തന്നെ വലിഞ്ഞു മുറുകിയ പോലെ നിശ്ചലമാണ്.
എന്റെയും ഓപ്പോസിറ്റ് ഇരിക്കുന്ന അവരുടെയും ഇടയിലൂടെ സ്‌ട്രെച്ചർ നേരെ അടുത്തുള്ള മുറിയെ ലക്ഷ്യമാക്കി നീങ്ങി.
ഒന്ന് എണീറ്റു തല നീട്ടി നോക്കിയപ്പോൾ ആണ് icu ലേക്കാണ് സ്‌ട്രെച്ചർ പോകുന്നത് എന്ന് മനസ്സിലായത്.
2 മിനുറ്റ് കഴിഞ്ഞപ്പോൾ ഒരു ടവൽ ഇൽ പൊതിഞ്ഞു എന്തോ ആയി നേഴ്സ് icu ന്റെ പുറത്തേക്ക് വന്നു.
കൂട്ടത്തിലെ ആ യുവാവ് അത് വാങ്ങി പ്രായം കൂടിയ സ്ത്രിയുടെ കയ്യിൽ കൊണ്ട് കൊടുത്തു. തുറന്നു നോക്കിയപ്പോൾ അതിൽ ഒരു മാലയാണ്.
അവർ അത് നോക്കി ഉറപ്പ് വരുത്തി.
പ്ലാസ്റ്റിക് കവറിൽ നിന്ന് ഒരു കവർ കൂടി എടുത്തു.
അതിൽ കുറച്ച് മരുന്ന് സ്ട്രിപ്പുകളായിരുന്നു.
മരുന്ന് സ്ട്രിപ്പുകളുടെ ചുറ്റും ആ മാല ചുറ്റി ആ കവറിൽ തന്നെ ഇട്ട് പ്ലാസ്റ്റിക് കവറിൽ തന്നെ തിരിച്ചു വച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ കൂടി icu ലേക്ക് കയറി പോയി.
ഒരു അരമണിക്കൂർ കഴിഞ്ഞുകാണും Icu ഇൽന്നു ഒരു കന്യസ്ത്രി ഇറങ്ങി വന്നു.
മറ്റേ കൂടെ വന്ന 50 വയസ്സുകാരൻ അങ്ങോട്ട് ചെന്നു ചെന്നു.
അവർ തമ്മിൽ എന്തോ സംസാരിച്ചു.
കന്യാസ്ത്രി അകത്തോട്ടു കേറിപ്പോയി.
ആയാൾ അവിടെ തന്നെ നിന്നു.
2 മിനിറ്റ് കഴിഞ്ഞപ്പോൾ കന്യാസ്ത്രി വീണ്ടും പുറത്തോട്ട് ഇറങ്ങി. കയ്യ് കഴുകിയത് പോലെ ഒരു ട്ടിഷ്യു വെച്ച് കയ്യ് തുടച് അത് അവിടെ വെച്ച ഒരു വേസ്റ്റ് ബാസ്കറ്റിൽ ഇട്ട് അയാളോടൊപ്പം ഞങ്ങടെ നേരെ നടന്നു വരാൻ തുടങ്ങി.
ഞാൻ അവിടെ നിന്നു കുറച്ച് മാറി നിന്നു.
അയാളും കന്യാസ്ത്രിയും ബാക്കി ബന്ധുക്കളുടെ അടുത്ത് ചെന്ന് എന്തോ സംസാരിക്കാൻ തുടങ്ങി.
അവരുടെ സംസാരം വ്യക്തമല്ലെങ്കിലും ഡെത്ത് സർട്ടിഫിക്കറ്റ് നെ കുറിച്ചും ആംബുലൻസിനെ കുറിച്ചും ഒക്കെ ആണ് അവർ സംസാരിക്കുന്നത്.
കാര്യമായ ഭാവമാറ്റം ഒന്നും അവരുടെ പെരുമാറ്റത്തിൽ ഇല്ല.
ഇത് മുൻകൂട്ടി കണ്ടപോലെ ആണ് അവർ പെരുമാറുന്നത്.
ആരെയോ ഒക്കെ മൊബൈലിൽ വിളിച്ചു അവർ കാര്യം അറിയിക്കുന്നുണ്ട്.
അപ്പോഴേക്കും അപ്പച്ചന്റെ ടെസ്റ്റ് റിസൾട്ട് വന്നു. കുഴപ്പമൊന്നുമില്ല. കുറച്ച് മരുന്നുകൾ ഉണ്ട്.
ബില്ല് ഒക്കെ അടച്ചു മരുന്നുകൾ ഒക്കെ വാങ്ങി വന്നപ്പോഴേക്കും പോകാൻ കാർ എത്തി.
അപ്പച്ചനെ കാറിൽ കേറ്റി കാർ ഗേറ്റ് കടന്നപ്പോൾ ഒരു ആംബുലൻസ് ഗേറ്റ് കടന്നു വന്നു.
സ്‌ട്രെച്ചർ ഉരുണ്ടു വരുന്ന ശബ്ദം.
രണ്ടു നഴ്സ്മാർ ആണ് സ്‌ട്രെച്ചർ ഉരുട്ടി കൊണ്ട് വരുന്നത്.
സ്‌ട്രെച്ചറിന് പിന്നിലായി മറ്റു ബന്ധുക്കൾ ഉണ്ട്.
മുഖം അടക്കം തുണി കൊണ്ട് മൂടിയ രീതിയിലാണ് ആ പെൺകുട്ടി സ്‌ട്രെച്ചറിൽ കിടന്നിരുന്നത്.
ആംബുലൻസ് ഡ്രൈവർ ആംബുലൻസിലെ സ്‌ട്രെച്ചർ പുറത്തോട്ട് എടുത്തു.
ബോഡി ആ സ്‌ട്രെച്ചറിലേക്ക് നഴ്സും ബന്ധുക്കളും കൂടി എടുത്ത് കിടത്തി.
സ്‌ട്രെച്ചർ വീണ്ടും ആംബുലൻസിലേക്ക് കേറ്റി.
Icu ലു നിന്നു കൊണ്ടുവന്ന സ്‌ട്രെച്ചെറിലെ തുണിയിൽ നേഴ്സ് ഫുൾ സാനിറ്റൈസർ തെളിച്ചു.
ആ തുണി മടക്കി എടുത്തു.
വീണ്ടും ആ മടക്കിയ തുണിയിലും ചുറ്റും സാനിറ്റൈസർ തെളിച്ചു.
സ്‌ട്രെച്ചെറിലെ ബെഡിലും ഫുൾ നന്നായി സാനിറ്റൈസർ തെളിച്ചു
ഗ്ലൗസ് ഇട്ട കൈകൊണ്ട് തുടച്ചു.
ഗ്ലൗസ് ഊരി വേസ്റ്റ് ഇൽ ഇട്ട് സ്‌ട്രെച്ചെറുമായി നേഴ്സ്മാർ അകത്തോട്ടു പോയി.
ഇതിനോടകം ബന്ധുക്കളിലെ വയസായ സ്ത്രിയും യുവാവും ആംബുലൻസിലും ബാക്കി രണ്ടു പേർ അവിടെ നിർത്തിയിട്ടിരുന്ന കാറിലും ആയി ആശുപത്രിയിൽ നിന്ന് പോയി.
തിരിച്ചു വീട്ടിലേക്ക് ആശുപത്രിയിൽ നിന്ന് ഇറങ്ങിയപ്പോ ഏകദേശം 11:30.
ഏതാണ്ട് വിജനമായ റോഡിലൂടെ ബൈക്ക് ഓടിക്കുമ്പോൾ 2 കാഴ്ചകൾ ആണ് വീണ്ടും വീണ്ടും മനസ്സിലേക്ക് വന്നിരുന്നത്.
ആദ്യം ക്യാഷ്വാലിറ്റിയിലേക്ക് കയറ്റിയപ്പോ കണ്ട അവളുടെ മുഖം.
പിന്നെ icu ലേക്ക് എന്റെ തൊട്ട് മുമ്പിലൂടെ കൊണ്ട് പോകുമ്പോൾ കണ്ട അവളുടെ മുഖം.
തിരിച്ചു വീട്ടിൽ എത്തിയിട്ടും ആ കാഴ്ചകൾ എന്നെ വിട്ടുപോയില്ല.
പിറ്റേന്ന് കാലത്ത് എണീറ്റപ്പോൾ തന്നെ നേരെ ചെന്നു നോക്കിയത് പേപ്പറിലെ മരണപേജ് ആയിരുന്നു.
അങ്ങനെ ഒരാൾ ഇല്ല.
നേരം കുറെ വൈകിയത് കൊണ്ട് ആകും ഇന്ന് ഇല്ലാത്തത് എന്ന് കരുതി പിറ്റേ ദിവസവും അതിന്റെ പിറ്റേദിവസവും പേപ്പർ നോക്കി.
ഇല്ല അങ്ങനെ ഒരു വാർത്ത ഇല്ല.
കണ്മുമ്പിൽ വെച്ച് കണ്ട ആ അഞാത പെൺകുട്ടി ആരായിരുന്നു.
അറിയില്ല.
2 തവണ മുഖത്തോടെയും 1 തവണ പൊതിഞ്ഞു കെട്ടിയ രീതിയിലും കണ്ടപോൾ അവൾ മരിച്ചിരുന്നോ.
ഒരു അഞാത പ്രേതമായിട്ട് തന്നെ ആണോ ആ പെൺകുട്ടിയെ ഞാൻ ആദ്യം ആയി കാണുന്നത്.
അതോ വേറെ എവിടെയെങ്കിലും വെച്ച് നേരത്തെ ശ്രദ്ധിക്കപ്പെടാതെ രീതിയിൽ അവളെ കണ്ടിരിക്കുമോ.
എന്തായിരിക്കും അവൾക്ക് ശെരിക്കും സംഭവിച്ചത്.
എന്തായിരുന്നു അവളുടെ കൂടെ ഉണ്ടായിരുന്നവരുടെ മുഖത്തെ ദുരൂഹത യുടെ അർത്ഥം.
ഒരു തെളിവും ഇല്ലാതെ അഞാത പ്രേതത്തിന്റെ മുഖവുമായി അവൾ ഇന്നും ഒരു ഭയപ്പെടുത്തുന്ന ഓർമ ആയി എന്നിൽ തുടരുന്നു.
Based on true dream events
Comments
Post a Comment