വാട്സാപ് അങ്ങ് കളഞ്ഞാലോ
എല്ലാരും പറയുന്നത് ശെരിയാ ഒരു 5 മിനുറ്റ് പോലും ഫേസ്‌ബുക്കും വാട്സാപ്പും ഉപയോഗിക്കാതെ കുറഞ്ഞ പക്ഷം എടുത്ത് നോക്കുക എങ്കിലും ചെയ്യാതെ ഇരിക്കാൻ പറ്റാത്ത രീതിയിൽ അഡിക്റ്റഡ് ആയിരിക്കുന്നു ഭൂരിഭക്ഷം എല്ലാരും. 😒
എന്നെ അതിനൊന്നും കിട്ടില്ല.😏
എല്ലാം കൃത്യമായിട്ട് കണ്ട്രോൾ ചെയ്യാൻ എനിക്കറിയാം.☺️
അല്ലേലും മമൂക്ക പറഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുന്നത് എന്തും കഴിക്കാം പക്ഷെ ഇഷ്ടപെടുന്ന അത്രേം കഴിക്കരുത് എന്നാണല്ലോ.🤩
അതിന്റെ ഒരു സോഷ്യൽ മീഡിയ വേർഷൻ എടുത്താൽ ഇഷ്ടമുള്ള ഏത് ആപ്പും ഉപയോഗിക്കാം.
പക്ഷെ ഇഷ്ടമുള്ള അത്രേം സമയം ഉപയോഗിക്കരുത് എന്നാണല്ലോ.🤩
അനുസരിച്ചേക്കാം.
ഫാൻ ബോയ് ആയി പോയില്ലേ.🤗
ആദ്യത്തെ ഇര വാട്സാപ്പ് തന്നെ ആയിക്കോട്ടെ.😉
ഇന്ന് മുതൽ ഞാൻ വാട്സാപ്പ് ഉപയോഗിക്കില്ല എന്ന് ഒന്നും പറയാൻ പറ്റില്ല.🤫
കണ്ട സിനിമകളുടെ ഫോട്ടോകൾ സ്റ്റാറ്റസ് ഉം ചെറിയ ഒരു വിവരണവും കാത്തിരിക്കുന്ന ഒട്ടേറെ സ്റ്റാറ്റസ് വ്യൂവേഴ്സ് എനിക്കുണ്ട്.😇
സ്റ്റാറ്റസ് വ്യൂവേഴ്സ് നെ കൊണ്ട് ധനികനും മെസേജ് കൊണ്ട് ദാരിദ്രനുമാണ് ഞാൻ എന്നാ സത്യം ഇവിടെ തുറന്നു പറയാൻ കിട്ടിയ അവസരം ഞാൻ ഉപയോഗിക്കുന്നു.😇
അപ്പൊ അങ്ങനെ അങ്ങ് വാട്സാപ്പ് ന് ഗുഡ് ബൈ പറയാൻ പറ്റില്ല.🤫
ഘോര ഘോര വാട്സാപ്പ് ചർച്ചകളിൽ പ്രിയ നടനെതിരെ വരുന്ന എത്തിരഭിപ്രായങ്ങളെ പല്ലും നഖവും ഉപയോഗിച്ച നേരിടേണ്ട കടമ കൂടി എന്നിൽ നിക്ഷിബ്ധമാണ്.😊
പിന്നെ ക്ലാസ്സ് ഗ്രൂപ്പുകളിലെ ഓരോരുത്തരുടെ ബര്ത്ഡേ വിഷ് വരുമ്പോൾ അവരെ ഒക്കെ തിരിച്ചു ഹാപ്പി ബര്ത്ഡേ കൂടെ തിരി കത്തിച്ച കേക്ക്, പൊട്ടാസ്, പീപ്പി വിളിക്കുന്ന എന്നീ സ്റ്റിക്കറുകൾ ചേർത്ത അയക്കണം.😊
പള്ളി ഗ്രൂപ്പിൽ വരുന്ന ഇടവക തലത്തിലുള്ള കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി വീട്ടിൽ അവതരിപ്പിക്കണം.😊
നല്ല നല്ല ഫോട്ടോ വീഡിയോ സ്റ്റാറ്റസ് കൾക്ക് send എന്ന് മെസേജ് അയച്ച അത് വാങ്ങിയെടുത്ത സ്വന്തം സ്റ്റാറ്റസ് ആക്കി ഇടക്ക് ഇടക്ക് വ്യൂ കൗണ്ട് നോക്കണം.😊
കസിൻസ് ഗ്രൂപ്പിൽ പണ്ടത്തെ 2 മൂന്നും വയസ്സുള്ളപ്പോൾ ഉള്ളപോൾ ഉള്ള തുണിയുടുക്കാത്ത ഫോട്ടോകൾ കൃത്യമായ ഇടവേളകളിൽ കുത്തിപ്പൊക്കി നാറ്റിക്കണം.😉
ബോയ്സ് ഗ്രൂപ്പ് കളിൽ വരുന്ന ചില ഇമേജസ് വോയിസ് വീഡിയോസ് ഒക്കെ കൃത്യസമയത് തന്നെ വായിച്ചു കണ്ട് ഡിലീറ്റ് ചെയ്ത് കളയണം.😉
ചറ പറ വരുന്ന എൻഗേജ്ഡ് ലോക്ക്ഡ് സ്റ്റാറ്റസുകൾക്ക് congrats bro എന്ന് മെസേജ് അയക്കണം.😉
മറ്റുള്ളവരുടെ ട്രിപ്പ് ഫോട്ടോ സ്റ്റാറ്റസ് ഫോട്ടോകൾ കണ്ട് ഡിപ്രെഷൻ അടിക്കണം.🥲
മറ്റുള്ളവർ കണ്ട സിനിമകളുടെ ഫോട്ടോകൾ സ്റ്റാറ്റസ് ഇടുമ്പോൾ ലിങ്ക് താ എന്ന് മെസേജ് അയച്ച ലിങ്ക് വാങ്ങി സംഭവം ടെലിഗ്രാം saved mesages ഇൽ കേറ്റി ഇടണം.😉
ഒരു വർഷം വരെ ഉള്ള അത്തരത്തിൽ ഉള്ള ലിങ്കുകൾ സേവ്ഡ് മെസ്സേജസ് ഇൽ കിടപ്പുണ്ട്.🤭
ഇനി നിങ്ങൾ പറയൂ.
ഞാൻ വാട്സാപ്പ് അഡിക്റ്റഡ് ആണോ?🤔
അല്ല എന്നെനിക്കറിയാം. എന്നാലും വാട്സാപ്പ് അങ്ങ് uninstall ചെയ്തേക്കാം. സുക്കറണ്ണൻ എന്നോട് ക്ഷമിക്കണം.😌
ഇങ്ങനെ പേടിക്കാതെ സുക്കറണ്ണ ഒരു ദിവസത്തേക്ക് ഉള്ളു.😁
നാളെ കാലത്ത് എഴുനേൽക്കുന്നത് തൊട്ട് നാളെ ഉറങ്ങുന്ന വരെ വാട്സാപ്പ് ന് എന്റെ ജീവിതത്തിൽ സ്ഥാനമില്ല.😒
പറഞ്ഞുറപ്പിച്ച പോലെ പാതിരാത്രി അവസാന ഒരുനോക്ക് കണ്ട് വാട്സാപ്പ് നോട് ഒരു ദിവസത്തേക്ക് വിടപറഞ്ഞു.👋
ചങ്കുപിടയുന്ന വിഷമത്തോടെ ഹോം സ്ക്രീനിലെ uninstall സെക്ഷനിലേക്ക് വാട്സാപ്പ് നെ ഞാൻ വലിച്ചിട്ടു.👋
ചിത കത്തിതീരുന്ന പോലെ കുറച്ച് ഡെക്കറേഷൻ ഒക്കെ സ്‌ക്രീനിൽ കാണിച്ച വാട്സാപ്പ് ന്റെ ആൽമാവ് എന്റെ മൊബൈലിനെ പിരിഞ്ഞു.😭
പിറ്റേന്ന് ഉറക്കം എണീറ്റപ്പോൾ നേരെ നോക്കിയത് വാട്സാപ് അണ്.🥺
ഇല്ല വാട്സാപ്പ് നെ കാണാനില്ല. ഞാൻ ഓർക്കുന്നു.
എന്റെ ശബദ്ധം ഞാൻ ഓർക്കുന്നു.😭
പ്ലെയ്സ്റ്റോർ ഇൽ ഇരുന്നു വാട്സാപ്പ് എന്നെ മാടിവിളിച്ചു തുടങ്ങി.😢
ഇല്ല ഞാൻ ശബദ്ധം തെറ്റിക്കില്ല. ഇല്ല. ഇല്ല.😤
അവധി ദിവസം ആയ ഞായർ ആണ് ഞാൻ ശബദ്ധത്തിനായി തിരഞ്ഞെടുത്തത് എന്ന കാര്യം വൈകിയാണ് ഞാൻ മനസ്സിലാക്കിയത്.😢
ഒരു അവധി ദിവസം എങ്ങനെ വാട്സാപ്പ് ഇല്ലാതെ ജീവിക്കാം പറ്റും.😢
ഇത് ഞാൻ അതിജീവിക്കും.💪
ഈ മദ്യപാനം അടിക്ട് ആയവർ മദ്യം കിട്ടാണ്ട് ആവുമ്പോൾ വെപ്രാളം കാണിക്കുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നവർക്ക് ഈ വാട്സാപ്പ് uninstall പ്രക്രിയ ഒന്ന് ട്രൈ ചെയ്ത് ആ വെപ്രാളം എന്താ ന്നു മനസ്സിലാക്കാൻ ഞാൻ ക്ഷണിക്കുന്നു.🙄
എന്നാ പിന്നെ ഫേസ്ബുക്കിൽ അഭയം പ്രാപിക്കാം.😁
ഒരു പുതിയ സിനിമ ഇറങ്ങാൻ പോകുന്നതിന് മുൻമ്പുള്ള ആഴ്ചയായിരുന്നു അത്.🙃
ആ സമയങ്ങളിൽ കൂൺ പോലെ കുറെ വാട്സാപ്പ് ഗ്രൂപ്പുകൾ മുളച്ചു പൊന്താറുണ്ട്.😆
അങ്ങനെ ഒരു ഗ്രൂപ്പിലേക്ക് ഒരു ക്ഷണം മെസ്സൻജർ ഇൽ വന്നു കിടപ്പുണ്ട്.😉
എന്നാ ഒന്ന് ക്ലിക്ക് ചെയ്ത് നോക്കാം.😊
ക്ലിക്ക് ചെയ്തപ്പോൾ അവര് പറയാണ് നിങ്ങളുടെ മൊബൈലിൽ വാട്സാപ്പ് ഇല്ലെന്ന് തോന്നുന്നു. വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാം താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ.🥵
ഹും. പ്രലോഭനം. ഇതുകൊണ്ടൊന്നും തോറ്റു കൊടുക്കുന്നവനല്ല ഈ ഞാൻ.😏
ഇതിനപ്പുറം ഞാൻ ചാടികടന്നവനാണ് ഈ ഞാൻ. ഒന്ന് പോടോ ഹേ.😏
ലെ ബ്രെയിൻ : ഇതിപ്പോ എന്താ ഈ പ്രഹസനത്തിന്റെ അർത്ഥം. ഇന്നലെ വരെ അര മണിക്കൂർ ഫേസ്ബുക് അര മണിക്കൂർ വാട്സാപ്പ് എന്നുള്ളത് ഇന്ന് ഒരു മണിക്കൂർ ഫേസ്ബുക് ആയി.😶
What are you trying to prove mr.😶
മിസ്റ്റർ താങ്കളെ എനിക്ക് മനസ്സിലാവുന്നില്ല.😶
കൊഞ്ചം ലോജിക്കല തിങ്ക് പണ്ണുങ്കെ സർ, ഇവുടെ വേറേം കുറേം അപ്പുകൾ ഒക്കെ ആയി നീ സുഖമായി അല്ലെ ജീവിച്ചിരുന്നത്.😐
ഇൻസ്റ്റാഗ്രാം പ്ലീസ് come here.😑
പോടോ എനിക്ക് മനസ്സും ബ്രയിനും മാത്രം പോരാ കണ്ണും കൂടി വേണ്ടേ.😪
കണ്ണുകൾ എന്നും പച്ച തെറി ആണ് വിളിക്കുന്നത്.🤬
ബ്രെയിൻ : എന്നാ ഒക്കെ ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ന്നെ ഉള്ളു. ബാക്കി ഒക്കെ നിന്റെ ഇഷ്ടം. ഞാൻ ഇവിടെയൊക്കെ ഉണ്ടാവും. നമക്ക് കാണാം.😟
അഹ് കാണാം.😏
ബ്രെയിൻ ന്റെ ഫേസ്ബുക് കമെന്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല.😔
നെറ്റ് ഓഫ് ആക്കി അങ്ങ് കിടന്നുറങ്ങി.🥱
എന്നെ ആർക്കും തോൽപ്പിക്കാനാവില്ല.😈
ധൈര്യമുണ്ടെങ്കിൽ എന്നെ ഈ കട്ടിലിൽ നിന്നു ഒന്ന് എണീപ്പിക്കാൻ ശ്രമിക്ക്.🥺
I challenge you.🤓
പുച്ഛഭാവത്തിൽ ബ്രെയിൻ എന്തോ പ്ലാൻ ചെയ്യാൻ പോയി.🤓
ഉറക്കത്തിനിടയിൽ ഒരു കോൾ.
കമ്പനിയിലെ കൂട്ടുകാരൻ ആയിരുന്നവനാണ്.😌
ആയിരുന്നവൻ എന്നാൽ ഇപ്പൊ അല്ല എന്നല്ല ഞാനും അവനും കമ്പനി മാറിയതോണ്ട് ഒന്ന് പാസ്ററ് ടെൻസിലേക്ക് ആക്കിയെന്നു മാത്രം.🤥
രണ്ട് കാര്യങ്ങൾക്ക് ആണ് ഇപ്പൊ അവൻ കോൺടാക്ട് ചെയ്യാറുള്ളത്.
ഒന്ന് വീഡിയോ സ്റ്റാറ്റസ് ന് send എന്നാ മെസേജ്.😁
പിന്നെ അടുത്തത് ഒരു സീരീസ് ഓഫ് മെസേജ് ആണ്.
ഡാ എന്നായിരിക്കും ആദ്യത്തെ മെസേജ്.
യെസ് എന്ന് ഞാൻ മറുപടി അയക്കും.
അടുത്ത മെസേജ് : ഒരു 3k മറക്കാൻ കാണുമോ. അടുത്ത സാലറിക്ക് തിരിച്ചു തരാം
ഓക്കേ എന്ന് ഞാൻ മറുപടി അയക്കും.
👍 ഈ ആക്ഷൻ അടുത്ത മെസേജിൽ കിട്ടും.
കുറച്ച് കഴിഞ്ഞു ഞാൻ ക്യാഷ് അയക്കും.
അയച്ചിട്ടുണ്ട് എന്ന് ഞാൻ മെസേജ് അയക്കും.
ഡാ കിട്ടി താങ്ക്സ് എന്ന് മറുപടി കിട്ടും.
👍 ഈ ആക്ഷൻ ഞാൻ തിരിച്ചു അയക്കും.
Chat ends.😁
അപ്പൊ മറ്റവന്റെ കോൾ കിടന്നടിക്കുവാണ്.
ഞാൻ എണീക്കില്ല എന്ന് ബ്രെയിൻ നോട് വീലുവിളിച്ചിട്ടുള്ളത് കൊണ്ട് കട്ടിലിൽ കിടന്ന് തന്നെ എടുക്കാൻ തീരുമാനിച്ചു.😊
പക്ഷെ ഈ അടുത്ത കാലത്തൊന്നും കോളിങ്ങ് സ്‌ക്രീനിൽ അവന്റെ പേര് കാണാൻ അവസരം കിട്ടിയിട്ടില്ല.😊
എന്താണോ കാര്യം.🤔
കോൾ എടുത്ത്.
നേരത്തെ എഴുതി വെച്ച വാട്സാപ്പ് ചാറ്റ് ന്റെ വോയിസ് രൂപം ആണ് പിന്നെ നടന്നത്.😊
പക്ഷെ ഫോണിലെ സൗണ്ട് കേട്ട് ക്യാഷ് അത്യാവശ്യമാണെന്ന് തോന്നുന്നു.
ഞാൻ ഉടനെ ഫോൺ വെച്ച് ക്യാഷ് ഗൂഗിൾ പേ ചെയ്തു.
പിന്നെ ആണ് ഞാൻ ആലോചിച്ചത്.🤔
ക്യാഷ് ചോദിക്കാനാണ് അവൻ വിളിച്ചത്.😶
സാധാരണ ഡാ എന്ന് മെസ്സേജ് ആണ് വരാറ്.😶
ശ്യേ വാട്സാപ്പ് ഇൽ മെസേജ് അയച്ച കാണും.😑
ഞാൻ റീഡ് ചെയ്യാത്തത് കൊണ്ട് വിളിച്ചതാവും.😑
ശ്യേ കടം ചോദിക്കുന്നത് ആകും എന്ന് കരുതി ആകും ഞാൻ റീഡ് ചെയ്യാത്തത് എന്ന് വിചാരിച് കാണുമോ.😔
ശ്യേ ഒടുക്കത്തെ ശബധം കാരണം ആകെ ഉള്ള കുറച്ച് നല്ല കൂട്ടുകാർ കൂടി പോകുമല്ലോ.😔
ലെ ബ്രെയിൻ : അതാ ഞാൻ പറഞ്ഞത്. ഇനി പെട്ടന്നായിക്കോട്ടെ. വേഗം പ്ലെയ്സ്റ്റോറിൽ കേറി വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യ്. കൂട്ടുകാരെ ഒന്നും നഷ്ടപ്പെടുത്തിട്ട് ഒരു ശബധവും നമ്മൾക്കു വേണ്ട.🙄
ശെരിയാ വെറുതെ എന്തിനാ ആവശ്യമില്ലാത്ത സൗന്ദര്യപിണക്കം ഉണ്ടാകുന്നത്.☺️
ലെ ബ്രെയിൻ : you are absolutely right. Now you think logically.
വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്തട്ടു ഡാ മെസ്സേജ് ന് സോറി കണ്ടില്ല എന്ന് മെസേജ് അയക്കാം.
പ്രോബ്ലം സോൾവ്ഡ്.👍
വാട്സാപ്പ് ഇൻസ്റ്റാൽഡ്.👍
ചാറ്റ് ബാക്കപ്പ് റീസ്റ്റോർ കൺപ്ലീറ്റ്👍
എവിടെ
ഡാ മെസേജ് എവിടെ.
ഇല്ല അങ്ങനെ ഒരു മെസേജ് വന്നട്ടില്ല.😶
ഏഹ് അപ്പൊ അവൻ മെസ്സജ് അയക്കാതെ നേരെ വിളിക്കുകയാണോ ചെയ്തത്.😵💫
അയ്യോ അപ്പൊ ന്റെ ശബധം.☹️
ശബദ്ധം പൂർത്തിയാക്കാനാവാതെ ഉള്ള വിഷമത്തിൽ ഞാൻ എണീറ്റു ഹോളിലേക്ക് നടന്നു.🚶🚶
ലെ ബ്രെയിൻ : നീ എന്താ ചോയിച്ചേ. ബെഡിൽന്നു എണീപ്പികാൻ പറ്റോന്നോ.😳
പറ്റും. 😲
ഹേ മിസ്റ്റർ യു misunderstood മീ.
എന്റെ കഴിവിനെ കുറിച് നിനക്ക് ഒരു ചുക്കും അറിയില്ല.
എന്നെ നല്ല വെല്ല കാര്യങ്ങൾക്കു ഉപയോഗിച്ച രക്ഷപെടാൻ നോക്ക് മോനെ...
പഞ്ച് ഡയലോഗ് അടിച്ചു ബ്രെയിൻ സ്കോർ ചെയ്തു.😩
വീണ്ടും ഇൻസ്റ്റാൾ ചെയ്‌താ വാട്സാപ്പ് ന്റെ 180 mb മീഡിയ ബാക്കപ് റീസ്റ്റോർ നടന്നു വരുന്നു.😁
Comments
Post a Comment