Posts

റിയൂണിയൻ

Image
സിനിമ ഉണ്ടാക്കുന്നവർ മതിയോ കാണാനും ആൾകാർ വേണ്ടേ 😶 പാട്ട് പാടുന്നവർ മാത്രം മതിയോ കേൾക്കാനും ആള് വേണ്ടെ😶 എഴുത്തുകാര് മാത്രം മതിയോ വായനക്കാർ വേണ്ടേ 😶 ഇതൊക്കെ താൻ എന്തിനാടോ ഞങ്ങളൊട് പറയുന്നേ എന്നല്ലേ 🤔 ഒരു കാര്യവും ഇല്ല എന്തെങ്കിലും നല്ല തമ്പ്നെയിൽ ഇട്ടാലെ വീഡിയോ ശ്രദ്ധക്കപ്പടുള്ളൂ എന്ന പോലെ തന്നെ എന്തെങ്കിലും കാര്യമായിട്ട് ആദ്യം തന്നെ എഴുതിയാലെ എല്ലാരും ബാക്കി പോസ്റ്റ് വായിക്കു ന്നാ എല്ലാരും പറയണേ 😁 സിനിമ എന്നൊക്കെ എഴുതിയാൽ ആൾകാർക് പണ്ടേ തല്പരവിഷയമാണല്ലോ. ഇന്നാണെങ്കിലും എന്തെങ്കിലും വിവാദം ഉണ്ടാകാൻ ശ്രദ്ധ പിടിച്ചു പറ്റാൻ സിനിമകരന്റെ നെഞ്ചത്തോട്ടു കേറിയാൽ സെറ്റ് ആണ് 😒 അന്താടാ അങ്ങനൊരു ടോക്ക്. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ട്ടോ 😌 എന്നാൽ ചുമ്മാ അല്ല ട്ടോ ആ വരികൾ, സംഭവം ഇറുക്ക്. 🔥 ഫീലിംഗ് മിസ്സിംഗ് 😒 നാളെ എല്ലാരും ഫ്രീ ആണോ 🤔 തൃശൂർ വരാൻ പറ്റോ 🤗 ബിടെക് ആദ്യ വര്ഷം സെം എക്സാം കഴിഞ്ഞു ഒരാഴ്ച എങ്ങാണ്ട് ഉള്ള അവധി തുടങ്ങീട് ആകെ രണ്ടു ദിവസമായിട്ടുള്ളു. അപ്പൊഴേക്കും കോളേജ് ഗ്രൂപ്പിൽ ഒക്കെ മിസ്സിംഗ് ന്റെ കുത്തൊഴുക്ക് ആണ് 😏 എന്താണവോ ഇതിനു മാത്രം മിസ്സിംഗ് 🤔 എനിക്കൊന്നുമില്ലല...

യൗവനത്തിന്റെ സിംഹഭാഗ നോക്ളാച്ചിയ

Image
എയർപോർട്ടിൽ ബാഗുകൾ ഒക്കെ പിടിച്ചു നിൽക്കുന്ന കൂടെ പഠിച്ചവരുടെ ബൈ ബൈ സ്റ്റാറ്റസുകൾ ഇടക്കിടെ വന്നുകൊണ്ടിരുന്ന സമയത്ത് ഞാൻ ആലോചിക്കാറുണ്ട്, ഇവർക്ക് ഇവിടെ ഉള്ള ജോലിയൊക്കെ ചെയ്ത് പേരുന്നാളും പൂരവും ഒക്കെ കൂടി നൈസ് ആയിട്ട് വീട്ടുകാരുടെ ഒപ്പം അങ്ങ് ജീവിച്ചാൽ പോരെ അതല്ലേ നല്ലത് ന്ന്. പക്ഷെ അതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ ഉള്ളിന്റെ ഉള്ളിൽ പുറം നാട്ടിൽ ഒക്കെ പോയി കുറച്ച് റിച് സെറ്റപ്പിൽ അടിച്ചുപൊളിച്ചു ജീവിക്കുന്നതും എനിക്ക് ഇഷ്ടമാണ്. നീ എവിടെങ്കിലും ഉറച് നിൽകെട എന്നല്ലേ. സംഭവം ശരിയാണ് ഇക്കരെ നോക്കുമ്പോ അക്കര പച്ച. പക്ഷെ കൂടെ പഠിച്ചവർ ഒക്കെ ഇങ്ങനെ റിച് സെറ്റപ്പിലെ ഫോട്ടോസ് ഒക്കെ ഇടുമ്പോ ഉള്ളിന്റെ ഉള്ളിൾ ഒരു ഇത്. ഇതാണോ ഈ കുശുമ്പ് ന്ന് പറയുന്നത്. ഏയ്‌....ഇതതൊന്നുമല്ല... അങ്ങനെ കൂടെ പഠിച്ച ഒരുത്തൻ ജർമനി പോകാൻ ഉള്ള എന്തോ പേപ്പർ വാങ്ങാൻ കോളേജിൽ പോയതിന്റെ സ്റ്റാറ്റസ് കണ്ടപ്പോ തോട്ട് തുടങ്ങിയതാണ്.... എന്ത് കുശുമ്പാണോ...ഏയ്‌ ഞാൻ അത്ര ദുഷ്ടനൊന്നുമല്ല. അവൻ അവിടെ പോയി അടിച്ചു പൊളിക്കട്ടെ. എനിക്ക് സ്റ്റാറ്റസ് കണ്ടപ്പോ തോന്നിയത് നോക്ളാച്ചിയ ആണ്. കോളേജിലെ നോക്ളാചിയ. പണി തിരക്കുള്ള സമയമാണെങ്കിൽ ഈ പെട...

വളരുന്ന ആൽമഹത്യ പ്രവണത

ആലിയ ബട്ട് ഷാരുഖ് ഖാൻ എന്നിവർ അഭിനയിച്ച dear zindhagi എന്നാ സിനിമ കണ്ടപ്പോളും അടുത്തിടെ ഉള്ള ചില വാർത്തകൾ അറിഞ്ഞപ്പോഴും തോന്നിയ ചില കാര്യങ്ങൾ. 1. ജീവനൊടുക്കാൻ മാത്രം എന്ത് പ്രശ്നമാണ് അവന് ഉണ്ടായിരുന്നത്. നല്ല ഒരു പയ്യനായിരുന്നല്ലോ. നല്ല വിദ്യാഭ്യാസം നല്ല ജോലി നല്ല കുടുംബം സാമ്പത്തികമായി ഒരു പ്രശ്നവും ഇല്ല. പിന്നെ എന്താകും ആല്മഹത്യ ചെയ്യാൻ കാരണം. 2. ഇത്ര നിസ്സാര കാര്യത്തിനാണോ ആല്മഹത്യയൊക്കെ. ഇവനൊക്കെ ചാവവുന്നത് തന്ന നല്ലത്. രണ്ട് പോസ്റ്റ്‌ ആല്മഹത്യ വാർത്ത നിരൂപണങ്ങൾ ആണ് ഇത്.  ഒരാളുടെ ജീവിതന്തരീക്ഷം മാത്രം അല്ല ഒരാളെ ആല്മഹത്യയിലേക്ക് നയിക്കുന്നത്. ഏറ്റവും മോശം എന്ന് എല്ല്ലാരും കരുതപെടുന്ന അവസ്ഥയിൽ ഉള്ളവർ അവർക്ക് ഉള്ളത് പോലെ സന്തോഷിച്ചു ജീവിക്കുന്നുണ്ട്. ഏറ്റവും നല്ല രീതിയിൽ എന്ന് എല്ലാരും കരുതുന്നവരും അവരുടേതായ സന്തോഷങ്ങൾ കണ്ടെത്തി സുഖമായി ജീവിക്കുന്നുണ്ട്. ഈ രണ്ടു കൂട്ടരിൽ മരണം തേടിയെത്തുന്ന വരെ കാത്ത് നില്ക്കാതെ അതിന് കഴിയാതെ മരണത്തെ നേരത്തെ എത്തിപ്പിടിക്കുന്നവരുമുണ്ട്  ആല്മഹത്യ ചെയ്യുന്നതിന്റെ പത്തിലൊരു ശതമാനം ധൈര്യം വേണ്ടല്ലോ ജീവിക്കാൻ എന്ന് ഉള്ള കമെന്റുകൾ ഒരുപാട് കാണാറുണ്ട്...

കൊടപ്പുളിയും മാങ്ങയും

ശനിയാഴ്ച ആയോണ്ട് സുഖമായിട്ട് മൂടി പുതച് ഉറങ്ങുമ്പോൾ ആണ് ഉറക്കം കളയാനായിട്ട് മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. എടുത്തപ്പോ ഒരു കൂട്ടുകാരനാണ്. എന്താടോ കാലത്ത് തന്നെ. ഒരു കാര്യം ഉണ്ട്. നീ എണീറ്റോ ഇല്ല ഞാൻ ഇപ്പൊ നല്ല ഉറക്കത്തിലാണ്. എന്നാ പെട്ടന്ന് എണീറ്റട്ട് ഇങ്ങോട്ട് വാ. പെട്ടന്ന് വേണം ഇങ്ങോട്ടോ എങ്ങോട്ട് എന്റെ വീട്ടിലേക്ക്. അങ്ങോട്ടോ. അവിടെ എന്താ ഈ പുലർച്ചെ എന്തിനാ വരണേ പുലർച്ചയോ. എണീറ്റു വാടോ ഫോൺ കട്ട്‌ ആയി. എന്താണാവോ. ഇനി വെല്ല സീരിയസ് കാര്യവും ആവോ. ഫോണിൽ പറയാൻ പറ്റില്ല നേരിൽ കാണുമ്പോ പറയാം ന്നു സിനിമകളിൽ പറയുന്ന ടൈപ്പ് എന്തെങ്കിലും സീരിയസ് കാര്യം. ഏയ് സിനിമകളിൽ ഒക്കെ ഇങ്ങനത്തെ നേരിൽ കാണുമ്പോ പറയാം എന്ന് പറഞ്ഞു സസ്പെസ് ഇട്ട്‌ പറയണതൊക്കെ തലയും വാലും ഇല്ലാത്ത എന്തെങ്കിലും ഒക്കെ ആകാറാണ് പതിവ്. എന്തായാലും പോയി നോക്കാം.  ഉറക്കം പോയ വിഷമത്തിൽ എണീറ്റ് പല്ല് തേച് ഒറ്റവലിക്ക് ചായ യും കുടിച് ഒരു ടി ഷർട്ടും എടുത്തിട്ട് ഡിയോ എടുത്ത് നേരെ മറ്റവന്റെ വീട്ടിലേക്ക് പോയി. ഗേറ്റ് ന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട് എന്റെ ഉറക്കം കളഞ്ഞ കാലൻ. ഡിയോ അങ്ങ് എത്തുന്നതിനു മുന്നേ തിരിച്ചോ തിരിച്ചോ ന്നു പറയലും ഓടി വന്നു...

കണ്മുമ്പിലെ അഞാത പെൺകുട്ടിയുടെ പ്രേതം

Image
കണ്മുമ്പിലെ അഞാത പെൺകുട്ടിയുടെ പ്രേതം ഒരു ഞായറാഴ്ച വൈകുന്നേരം 7 മണി. പതിവ് പോലെ ഹെഡ്‍ഫോൺ ചെവിയിൽ തിരികി റീൽസ് ലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുവായിരുന്നു. അപ്പൊ ആണ് ഹാളിൽ അമ്മ മൊബൈൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടത്. സൗണ്ട് ഒന്ന് കുറച്ചപ്പോഴേക്കും സംസാരം കേൾക്കാൻ തുടങ്ങി. എന്തോ ഹോസ്പിറ്റൽ കേസ് ആണ്. കോൾ കഴിഞ്ഞു എന്റെ റൂമിലേക്ക് വന്നു ലൈറ്റ് ഇട്ടപ്പോഴേക്കും വീണ്ടും വേറെ കോൾ. അമ്മ ദേ വീണ്ടും പോണു. എന്താണാവോ പ്രശ്നം. കോൾ കഴിഞ്ഞെന്നു തോന്നുന്നു. ഞാൻ അവനെ അങ്ങോട്ട് വിട്ടട്ട് വിളിക്കാം എന്നൊക്കെ കോളിൽ അമ്മ പറയുയുന്നുണ്ട്. വീണ്ടും റൂമിലേക്ക് എൻട്രി. ഇത്തവണ കാര്യം വ്യക്തമാക്കി. അപ്പച്ചന് എന്തോ വയ്യായ്ക. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. വേഗം അങ്ങോട്ട് ചെല്ല്. ഞാൻ ഒറ്റക്കോ. അല്ല രണ്ട് ആളെ വാടകക്ക് എടുക്കാം (ക്‌ളീഷേ ഡയലോഗ്) ഓക്കേ ഞാൻ പോവാം. പെട്ടന്ന് ഡ്രസ്സ്‌ മാറി സത്യവാങ്മൂലം ഒക്കെ എഴുതി ഒരു 15 മിനുറ്റിൽ ആശുപത്രി ലക്ഷ്യമാക്കി ഇറങ്ങി. അല്ലെങ്കിലും കൃത്യമായി മാസ്ക് വെച്ച് സത്യവാങ്മൂലം ഒക്കെ ആയി ഇറങ്യ വഴിയിൽ ഒരു പോലീസിനെ പോലും മഷി ഇട്ട് നോക്കിയാൽ കാണില്ല. അതിപ്പോ ഹെൽ...

വാട്സാപ് അങ്ങ് കളഞ്ഞാലോ

Image
എല്ലാരും പറയുന്നത് ശെരിയാ ഒരു 5 മിനുറ്റ് പോലും ഫേസ്‌ബുക്കും വാട്സാപ്പും ഉപയോഗിക്കാതെ കുറഞ്ഞ പക്ഷം എടുത്ത് നോക്കുക എങ്കിലും ചെയ്യാതെ ഇരിക്കാൻ പറ്റാത്ത രീതിയിൽ അഡിക്റ്റഡ് ആയിരിക്കുന്നു ഭൂരിഭക്ഷം എല്ലാരും. 😒 എന്നെ അതിനൊന്നും കിട്ടില്ല.😏 എല്ലാം കൃത്യമായിട്ട് കണ്ട്രോൾ ചെയ്യാൻ എനിക്കറിയാം.☺️ അല്ലേലും മമൂക്ക പറഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുന്നത് എന്തും കഴിക്കാം പക്ഷെ ഇഷ്ടപെടുന്ന അത്രേം കഴിക്കരുത്  എന്നാണല്ലോ.🤩 അതിന്റെ ഒരു സോഷ്യൽ മീഡിയ വേർഷൻ എടുത്താൽ ഇഷ്ടമുള്ള ഏത് ആപ്പും ഉപയോഗിക്കാം. പക്ഷെ ഇഷ്ടമുള്ള അത്രേം സമയം ഉപയോഗിക്കരുത് എന്നാണല്ലോ.🤩 അനുസരിച്ചേക്കാം. ഫാൻ ബോയ് ആയി പോയില്ലേ.🤗 ആദ്യത്തെ ഇര വാട്സാപ്പ് തന്നെ ആയിക്കോട്ടെ.😉 ഇന്ന് മുതൽ ഞാൻ വാട്സാപ്പ് ഉപയോഗിക്കില്ല എന്ന് ഒന്നും പറയാൻ പറ്റില്ല.🤫 കണ്ട സിനിമകളുടെ ഫോട്ടോകൾ സ്റ്റാറ്റസ് ഉം ചെറിയ ഒരു വിവരണവും കാത്തിരിക്കുന്ന ഒട്ടേറെ സ്റ്റാറ്റസ് വ്യൂവേഴ്സ് എനിക്കുണ്ട്.😇 സ്റ്റാറ്റസ് വ്യൂവേഴ്സ് നെ കൊണ്ട് ധനികനും മെസേജ് കൊണ്ട് ദാരിദ്രനുമാണ് ഞാൻ എന്നാ സത്യം ഇവിടെ തുറന്നു പറയാൻ കിട്ടിയ അവസരം ഞാൻ ഉപയോഗിക്കുന്നു.😇 അപ്പൊ അങ്ങനെ അങ്ങ് വാട്സാപ്പ്...

ബാബുരാജ് കോളിങ്ങ്

Image
കൊറോണ തുടങ്ങി അന്യം നിന്നു പോയ ഒന്നായിരുന്നു ഹർത്താലുകളും ബന്ദു കളും ഒക്കെ.🙄 ഏകദേശം ഒന്നര വർഷത്തിന് ശേഷം ദേശീയതലത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദിന് പിന്തുണയുമായി ആണ് കേരളത്തിൽ ഹർത്താൽ തിരിച്ചെത്തിയത്.☺️ സംഭവം നടക്കുന്നതും അന്നാണ്.☺️ എല്ലാ ഞായറാഴ്ചയും പതിവുള്ള വൈകീട്ടുള്ള മീറ്റപ്പ് ആ ഞായറാഴ്ച നടന്നില്ല.🤔 കൂട്ടത്തിലെ ഒരാൾ പുള്ളീടെ കുറച്ച് കൂട്ടുകാരുമായി അതിരപ്പിള്ളി കറങ്ങാൻ പോകുവാ എത്താൻ ലേറ്റ് ആകും എന്ന് അറിയിച്ചതിനെ തുടർന്നാണ് മീറ്റപ് തികളാഴ്ചത്തേക്ക് മാറ്റിയത്.🙄 അങ്ങനെ തിങ്കൾ ഒരു ഉച്ചമയക്കത്തിനു ഇടയിൽ കാൾ വരുന്നു.📞 ഒരു 5 മണി ആകുമ്പോ ഇറങ്യാലോ ന്നു.🚶 5 മണി വേണ്ട നന്നായി ഒന്ന് ഉറങ്ങി എണീറ്റട്ട് മതി.😴 ഈ മൂക്കുമുട്ടെ തിന്നട്ടെ അല്പം നേരം മൊബൈലിൽ നോക്കി ഇരുന്നു കണ്ണടഞ്ഞു പോകുന്ന ടൈപ്പ് ഉറക്കം വരുമ്പോ കിടന്നുറങ്ങണം.😴 എന്നട്ട് ഒരു അഞ്ച് അഞ്ചര ആകുമ്പോ ആരാണ് എന്താണ് പകലാ രാത്രിയാ പല്ലുതേക്കണോ എന്നൊക്കെ ഉള്ള മൂഡിൽ എണീറ്റ് കിളിപോയി ഇരിക്കാം നല്ല രസമാണ്.😌 അതുപോലെ രസം ഉള്ള മറ്റൊരു പരിപാടി ആണ് പണി ഇല്ലാത്ത നേരത്തെ എണീക്കേണ്ട ഒരു ആവശ്യം ഇല്ലാത്ത ദിവസം പുലർച്ചെ 5 മണിക്ക് അല...