വളരുന്ന ആൽമഹത്യ പ്രവണത


ആലിയ ബട്ട് ഷാരുഖ് ഖാൻ എന്നിവർ അഭിനയിച്ച dear zindhagi എന്നാ സിനിമ കണ്ടപ്പോളും അടുത്തിടെ ഉള്ള ചില വാർത്തകൾ അറിഞ്ഞപ്പോഴും തോന്നിയ ചില കാര്യങ്ങൾ.

1. ജീവനൊടുക്കാൻ മാത്രം എന്ത് പ്രശ്നമാണ് അവന് ഉണ്ടായിരുന്നത്. നല്ല ഒരു പയ്യനായിരുന്നല്ലോ. നല്ല വിദ്യാഭ്യാസം നല്ല ജോലി നല്ല കുടുംബം സാമ്പത്തികമായി ഒരു പ്രശ്നവും ഇല്ല. പിന്നെ എന്താകും ആല്മഹത്യ ചെയ്യാൻ കാരണം.

2. ഇത്ര നിസ്സാര കാര്യത്തിനാണോ ആല്മഹത്യയൊക്കെ. ഇവനൊക്കെ ചാവവുന്നത് തന്ന നല്ലത്.

രണ്ട് പോസ്റ്റ്‌ ആല്മഹത്യ വാർത്ത നിരൂപണങ്ങൾ ആണ് ഇത്. 

ഒരാളുടെ ജീവിതന്തരീക്ഷം മാത്രം അല്ല ഒരാളെ ആല്മഹത്യയിലേക്ക് നയിക്കുന്നത്.

ഏറ്റവും മോശം എന്ന് എല്ല്ലാരും കരുതപെടുന്ന അവസ്ഥയിൽ ഉള്ളവർ അവർക്ക് ഉള്ളത് പോലെ സന്തോഷിച്ചു ജീവിക്കുന്നുണ്ട്.

ഏറ്റവും നല്ല രീതിയിൽ എന്ന് എല്ലാരും കരുതുന്നവരും അവരുടേതായ സന്തോഷങ്ങൾ കണ്ടെത്തി സുഖമായി ജീവിക്കുന്നുണ്ട്.

ഈ രണ്ടു കൂട്ടരിൽ മരണം തേടിയെത്തുന്ന വരെ കാത്ത് നില്ക്കാതെ അതിന് കഴിയാതെ മരണത്തെ നേരത്തെ എത്തിപ്പിടിക്കുന്നവരുമുണ്ട് 

ആല്മഹത്യ ചെയ്യുന്നതിന്റെ പത്തിലൊരു ശതമാനം ധൈര്യം വേണ്ടല്ലോ ജീവിക്കാൻ എന്ന് ഉള്ള കമെന്റുകൾ ഒരുപാട് കാണാറുണ്ട്. ഈ കമെന്റ് ന്റെ ഉടയവർ തന്നെ നാളെ ജീവനൊടുക്കുന്നതും കാണാം.

ധൈര്യം അത്‌ തന്നെ ആണ് പ്രശ്നം. പക്ഷെ എന്തിനുള്ള ധൈര്യം ആല്മഹത്യ ചെയ്യാതിരിക്കാനുള്ള ധൈര്യം അല്ല, ആല്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ആല്മഹത്യയിലൂടെ അല്ലതെ നേരിടാൻ ഉള്ള ധൈര്യം. ആരോടെങ്കിലും തുറന്ന് പറയാൻ ഉള്ള ധൈര്യം.

പലർക്കും പല തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകും.

കൂടെ ഉള്ളവർ ആസ്വദിക്കുന്നപോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്ന ചിന്ത.

ആരോ വരച് വച്ച വര പോലെ ജീവിച്ചു നമ്മുടെ ഇഷ്ടങ്ങൾ ഒക്കെ മാറ്റി വെച്ച് വ്യത്യസ്തമായ ഒന്നും സംഭവിക്കുന്നില്ല എന്നുള്ള തരം ഡിപ്രെഷൻ

അത്‌ ചെയ്യ് ഇത് ചെയ്യ് അത്‌ ചെയ്യരുത് ഇത് ചെയ്യരുത് എന്നുള്ള തരത്തിലുള്ള ചുറ്റും കൂടി നിന്ന് ഉള്ള നിർബന്ധങ്ങൾ.

പെട്ടന്ന് ഉള്ള തോൽവി കളിൽ തകർന്ന് നിൽക്കുന്ന അവസ്ഥ.

പ്രണയം ഒരു വിവാഹജീവിതം ആക്കി മാറ്റാൻ പറ്റുന്നില്ല ന്നു മനസിലാകുന്ന സമയം 

ഏറ്റവും അടുത്ത ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത പറ്റുന്ന ചതി 

നാളത്തെ ദിവസം എന്നെ കാത്തിരിക്കുന്ന എന്തിനെയോ നേരിടാൻ എനിക്ക് പറ്റില്ല എന്ന ഭയം.

ജോലിയുടെ അമിതസമ്മർദ്ദം.

ജോലി വിചാരിച്ച പോലേ ചെയാൻ പറ്റാതെ വരുക.

ഒരു ജോലി ഒക്കെ നേടി ജീവിതം സെറ്റിൽ ആവണ്ട സമയം ആയി എന്നുള്ള ചിന്ത.

ഇഷ്ടപെട്ട വിദ്യാഭ്യാസവും ജോലിയും നേടാൻ പറ്റാതെ വിഷമം.

ജോലി സ്ഥലത്തൊക്കെ വിദ്യാലയത്തിലോ നേരിടുന്ന പ്രശ്നങ്ങൾ.

ഒന്ന് പറഞ്ഞു രണ്ടാമത് കരഞ്ഞു സെന്റി അടിച്ചു ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ മാറ്റി വെച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്ന ചുറ്റുമുള്ളവർ.

അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു കാരണങ്ങൾ.

ഇതിൽ ഭൂരിഭാഗം അല്മഹത്യകളും ഒരു നിമിഷത്തെ എടുത്തു ചാട്ടം കൊണ്ട് ഉണ്ടാകുന്നതല്ല.

ദിവസങ്ങളോ മാസങ്ങളോ വര്ഷങ്ങളോ നീണ്ടു നിന്ന ഡിപ്രെഷൻ ന്റെ അവസാനം ഒരു ദിവസം ഒരു പ്രേത്യേക കാര്യം സംഭവിക്കുമ്പോൾ നാളുകളായി മനസ്സിലിട്ട് കൊണ്ട് നടന്നത് ഒക്കെ ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു.

അപ്പൊ എല്ലാരും പറയും ഇത്ര നിസാര കാര്യത്തിനാണോ ഈ കടുംകയ്യ് ചെയ്തത് എന്ന്.

നാളുകളായി കൊണ്ട് നടന്ന പ്രശ്ങ്ങൾ ഒക്കെ ഒരു ആല്മഹത്യ കുറിപ്പിലൂടെയാകും ഇന്നലെ വരെ ഒപ്പമുണ്ടായ കൂട്ടുകാരും വീട്ടുകാരും അറിയുക.

സ്കൂൾ കാലഘട്ടം തുടങ്ങി ഉള്ള വിഷമങ്ങൾ വരെ ഉള്ള നീണ്ട നീണ്ട ആല്മഹത്യ കുറിപ്പുകൾ ഉണ്ട്.

ഈ വർഷം ഇത്രയും എന്ത് കൊണ്ട് ആരോടും ഇതിനെ പറ്റി ഒന്ന് സംസാരിക്കാനോ സ്വകാര്യ നിമിഷങ്ങളിൽ ഒഴിച്ച് മറ്റൊരാളുടെ മുമ്പിൽ പൊട്ടി കരയാനോ ആ വ്യക്തിക്ക് സാധിക്കുന്നില്ല.

എന്ത് കൊണ്ട് വീട്ടുകാരോടും കൂട്ടുകാരോടും ഒന്നും പറയാൻ സാധിക്കുന്നില്ല.

ഒരു രസകരമായ പറച്ചിലുണ്ട്. നമുക്ക് മലേറിയ പ്രശ്നങ്ങൾ കൊതുകിനോട് ചർച്ച ചെയ്യാൻ പറ്റില്ല എന്ന്.

കൊതുക് ആണ് മലേറിയ പരത്തുന്നതെന്നിരിക്കെ എങ്ങനെ കൊതുകിനോട് മലേറിയ നേരിടാൻ വഴി ചോദിക്കും.

ഇത് തന്നെ ആണ് ഇവിടെയും പ്രശ്നം.

നമ്മൾ നേരിട്ട് ഇടപെടുന്നവരുടെ നീണ്ട കാലത്തെയോ പെട്ടന്നുള്ളതോ ആയ സ്വഭാവ പെരുമാറ്റ രീതികൾ, അത് നമ്മൾക്കുണ്ടാകുന്ന പ്രശ്ങ്ങൾ എങ്ങനെ നമ്മൾ അവരുമായി തന്നെ ചർച്ച ചെയ്യും.

അച്ഛൻ / അമ്മ ചെയ്തത് തെറ്റായി പോയി എന്ന് ഉറപ്പുണ്ടായിട്ടും അത്‌ തുറന്ന് പറയാൻ ധൈര്യം ഉള്ള എത്ര മക്കൾ പേരുണ്ട്.

എനിക്ക് ഇങ്ങനെ ജീവിക്കാൻ ആണ് ഇഷ്ടം ഒരുപക്ഷെ അത്‌ നല്ല രീതിയിൽ പോയില്ലങ്കിൽ മറ്റൊരു വഴി കൂടി പോയി നോക്കാൻ എനിക്ക് സാധിക്കും എന്ന് പറയാൻ എത്ര പേർക് ധൈര്യം ഉണ്ട്.

നീ എന്നോട് അങ്ങനെ ചെയ്തത് ശെരിയായില്ല എന്ന് ഒരു സുഹൃത്തിനോട് തുറന്നടിച്ചു പറയാം ധൈര്യമുള്ള എത്ര പേരുണ്ട്. അവനു വിഷമാകണ്ട എന്നല്ലേ നമ്മൾ കരുതു.

ഗൾഫിലൊട്ടൊന്നും നോക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് ഞാൻ ഇപ്പൊ ചെയ്യുന്ന ജോലി എനിക്ക് ഒക്കെ ആണ് ഇതിലും നല്ല ജോലി വേണ്ടപ്പോൾ ഞാൻ നോക്കിക്കോളാം എന്ന് മുഖത്ത് നോക്കി പറയാൻ ഉള്ള ധൈര്യം എത്ര പേർക്കുണ്ട്.

ഞങ്ങൾ തമ്മിൽ ഇഷ്ടമാണ്. ഞങ്ങൾ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷെ ഒരു എടുത്തു ചാട്ടമോ പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണെന്ന് പിന്നീട് മനസ്സിലായാൽ വീണ്ടും ഒന്ന് മാറ്റി ചിന്തിക്കാൻ ഞങ്ങള്ക് കഴിയും എന്ന് പറയാം ധൈര്യം ഉള്ള എത്ര കാമുകി കാമുകന്മാരുണ്ട്.

ധൈര്യം അത്‌ തന്നെ ആണ് കാര്യം. അത്‌ ഉണ്ടാകുന്നത് തുറന്നു പറച്ചിലിലൂടെ ആണ്. എന്നാൽ നല്ല കുട്ടിയാവാൻ എങ്ങനെ ഒക്കെ ആണ് പെരുമാറേണ്ടത് എന്ന് ഒരു ചട്ടകൂട് നമുക്ക് ചുറ്റും ഉണ്ടാല്ലോ

അത്‌ ഒരു നിമിഷം കൊണ്ടൊന്നും മാറ്റാൻ നമ്മൾക്കു സാധിച്ചെന്നു വരില്ല.

അപ്പൊ എന്ത് ചെയ്യും മറ്റുള്ളവരോട് മുഖത്തടിച്ചു പറയേണ്ടതൊക്കെ ഇരുട്ടിൽ രാത്രികളിൽ സ്വയം പറഞ്ഞു സമാധാനിക്കും.

വിഷമങ്ങളും നിരാശയും ഒക്കെ നമ്മളോട് തന്നെ പറഞ്ഞു ഒരു പോയിന്റിൽ മനസ്സ് പറയും ഇതിൽ കൂടുതൽ ഒന്നും നിനക്ക് സഹിക്കാൻ പറ്റില്ല അങ്ങ് നിർത്തിയേക്ക് ന്ന്.

അങ്ങനെ അന്നത്തെയോ പിന്നാതെയോ വാർത്തകളിൽ നമ്മളും ഇടം പിടിക്കും.

എന്നാൽ ഇതിനൊരു മറുവശം ഉണ്ട്.

മലേറിയ പ്രശ്ങ്ങൾ കൊതൂകിനോട് ചർച്ച ചെയ്യാൻ പറ്റില്ല ശെരിയാണ്. പക്ഷെ കൊതുക് ഒഴിച് ബാക്കി എത്ര ജീവികളുണ്ട് അവരോട് ചർച്ച ചെയ്യാമല്ലോ.

വേറാരൊടും പറയാൻ പറ്റില്ല എന്ന് ഉറപ്പോടെ മനസ്സിലിട്ട് വെച്ച പലതും വന്നു പറയുന്നത് കാത്ത് വര്ഷങ്ങളോളം മനഃശാസ്ത്രം പഠിച്ച ഒരു പാട് മിടുക്കന്മാരായ ഡോക്ടർ മാർ ഉണ്ട്.

നമ്മളെ ഏറ്റവും അധികം സഹായിക്കാൻ പറ്റുന്നവർ.

നമുക്ക് പോലും ഉറപ്പില്ലാത്ത നമ്മുടെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ കഴിവുള്ളവർ.

ഈ ആല്മഹത്യ ചെയ്ത ഭൂരിഭാഗം പേരും തങ്ങളുടെ പ്രശ്ങ്ങൾ തുറന്നു പറയാൻ ഒരാളെ ലഭിക്കാത്തവരാകും.

ഒരുപക്ഷെ അപ്പുറം ഇപ്പുറവും ഉള്ള നാല് വീട്ടുകാർ കേൾക്കുന്ന അത്രേം ഉച്ചത്തിൽ മനസിൽ അടക്കി പിടിച്ചതൊക്കെ ദേഷ്യത്തോടെ വിളിച്ചു പറയാൻ പറ്റാത്തവർ.

മറ്റുള്ളവരുടെ മുമ്പിൽ ഏങ്ങി ഏങ്ങി കരയാൻ പറ്റാത്തവർ.

അല്പം മനസമാധാനം കിട്ടുമെങ്കിൽ കരയുന്നതും ദേഷ്യപ്പെടുന്നതിലും ഒന്നും ഒരു ഒരു പ്രേശ്നവുമില്ല എന്ന് ഡോക്ടർ ഖാൻ dear zindhagi ലു പറയുന്നത് ശെരിയാണ്.

പക്ഷെ ഒച്ച താഴ്ത്തി സംസാരിക്കെടാ, പോത്തിനെ പോലെ കിടന്നു മോങ്ങാതെടാ എന്നൊക്കെ ആണല്ലോ നമ്മൾ കേട്ട് വളർന്നിട്ടുള്ളത്. അപ്പൊ അതൊന്നും ഒറ്റക്ക് എളുപ്പമല്ല. എന്നാൽ പ്രോപ്പർ ഒരു സഹായം കിട്ടിയാൽ എളുപ്പമാണ് താനും.

സൈക്കോളജിസ്റ്റ്, സൈക്കാട്രൈസ്റ്റ് എന്നീ ജോലികൾ ചെയ്യുന്നവർ ഭ്രാന്തിനെ ചികിൽസിക്കുന്നവർ അല്ല
 മാനസിക പ്രശ്ശങ്ങളെ ചികിൽസിക്കുന്നവർ ആണ് മനസ്സിന് സഹായം വേണ്ട പല അവസ്ഥകളുമുണ്ട്. 

ശരീരത്തിന് വരുന്ന രോഗം ചിലപ്പോൾ പനി ആകാം.

അപ്പൊ ഒരു ഡോക്ടറെ കണ്ട് ഒരു ബ്ലഡ്‌ ടെസ്റ്റ്‌ ഒക്കെ എടുത്ത് കഴിയുമ്പോൾ ഡോക്ടർ പറയും വേറെ വെല്ല സ്പെഷ്യലിസ്റ് ഡോക്ടറെ കാണണോ അതോ എന്തെങ്കിലും മെഡിസിൻ എടുത്താൽ മതിയോ ന്നു.

ചെലപ്പോ ബ്ലഡ്‌ ടെസ്റ്റ്‌ ഇൽ ഗുരുതര രോഗം വരെ ആകാം.

എന്ന് വെച്ച് ആ ഡോക്ടറെ കാണാൻ പോകുന്ന എല്ലാർക്കും ഗുരുതര രോഗം അല്ലാലോ.

അതുപോലെ തന്നെ ആണ് മെന്റൽ ഹെൽത്ത്‌ നെ ചികിൽസിക്കാൻ ഇരിക്കുന്ന ഡോക്ടർ മാരും.

ഒരു പക്ഷെ ആരോടും തുറന്നു പറയാൻ പറ്റാത്ത ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ നമ്മെ കൊണ്ട് പറയിപ്പിക്കാൻ അവർക്ക് സാധിക്കും.

അവർ ചെയ്തു നോക്കാൻ പറയുന്ന കാര്യങ്ങൾ കാരണം നമ്മൾക്കു ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്.

കടം കേറി ആൽമഹത്യ ചെയ്തവൻ ഭ്രാന്തിന്റെ ഡോക്ടാരെ കണ്ടിട്ട് എന്ത്‌ കാര്യം എന്ന് ചോദിച്ചാൽ കടം ഒന്നും മാറികൊടുക്കാൻ അവർക്ക് പറ്റിയെന്നു വരില്ല.

പക്ഷെ ഒരു അവധി കൂടി ചോദിക്കാനും ആ അവധിക്കുള്ളിൽ മറ്റെന്തെങ്കിലും വഴി കണ്ടെതാനും സാധിക്കും എന്ന് പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുമല്ലോ. 

ഉയരുന്ന ആൽമഹത്യകൾ കുറക്കാൻ ഒരു കാര്യം ചെയ്യാൻ പറ്റും. സെക്സ് എഡ്യൂക്കേഷൻ പോലെ തന്നെ കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ട ഒരു കാര്യം.

എന്തെങ്കിലും വിഷമമുണ്ടെങ്കിൽ അടുപ്പമുള്ള കംഫർട്ടബിൾ ആയിട്ടുള്ള ആരോടെങ്കിലും തുറന്നു പറയാനും അങ്ങനെ ഒരാൾ ഇല്ലെങ്കിൽ ശരീരത്തിന്റെ ഡോക്ടർ പോലെ തന്നെ നമ്മുടെ വിഷമങ്ങൾ ഒക്കെ ഡിസ്‌കസ് ചെയ്യാവുന്ന ഡോക്ടർ മാർ ഒക്കെയുണ്ടെന്നും അവരെ അത്യാവശ്യ സാഹചര്യങ്ങളിൽ പോയി കാണുന്നത് ഒരു നാണക്കേടും തോന്നേണ്ട കാര്യം ഇല്ലന്നും പറഞ്ഞു കൊടുക്കണം.

ഒപ്പം മനസ്സിന്റെ പ്രശ്ങ്ങളെ ചികിൽസിക്കുന്നവർ ആണ് സൈക്കോളോജിസ്റ്റ്, സൈക്കാട്രൈസ്റ്റ് എന്ന് ഉള്ള ഒരു ബോധം നാട്ടുകാർക്കിടയിലും കുറച്ച് വേണം.

അപ്പൊ ഒരു പക്ഷെ ഇങ്ങനെ പ്രശ്ങ്ങൾ വരുമ്പോ ഒരു പനി പോലെ തലവേദന പോലെ തന്നെ ചികിത്സ എടുക്കുന്ന ഒരു രീതിയിലേക്ക് മാറിയാൽ ഒരു പരിതിവരെ ആല്മഹത്യകൾ കുറയുമെന്ന് തോന്നുന്നു.

അഴലിന്റ ആഴങ്ങളിൽ എന്നാ ശോക മൂഡിൽ നിന്നും സെക്കന്റ്‌കൾ കൊണ്ട് rowdy baby ടെ ബീറ്റ് മൂഡിലേക്ക് മാറാൻ പറ്റുന്ന അത്രേം പവർഫുൾ ആണ് നമ്മുടെ മനസ്സ്.

പക്ഷെ മാസങ്ങളോളോളം വര്ഷങ്ങളോളം നമ്മൾ ശ്രമിച്ചാൽ ചെലപ്പോ പറ്റിക്കോളണമെന്നില്ല. ശോക മൂഡിൽ റിപീറ്റ് ലിസ്റ്റ് ആയിട്ട് നമ്മൾ അങ്ങനെ കിടന്നു കറങ്ങും. പക്ഷേ ഒന്നോ രണ്ടോ സെഷൻ കൊണ്ട് ഒരു മനഃശാസ്ത്രജ്ഞന് അത്‌ പറ്റും. Why because they are trained for that.

അപ്പൊ മൊത്തത്തിൽ മാനസിക പ്രശ്ങ്ങൾ ഉണ്ടാകുമ്പോൾ ധൈര്യം ഇല്ലാതെ വരുമ്പോൾ ഒക്കെ ഒരു മനഃശാസ്ത്രജ്ഞനറെ സഹായം തേടണം എന്ന അറിവും ആ റൂമിൽ നിന്നു ഇറങ്ങി വരുമ്പോൾ മുഖം പൊത്തി കുശു കുശു പറയാത്ത അടക്കത്തിൽ ചിരിക്കാതെ ഒരു സമൂഹവും ഉണ്ടെങ്കിൽ ആല്മഹത്യ ആല്മഹത്യ എന്നാ വാർത്ത കുറച്ചൊക്കെ കുറക്കാൻ പറ്റും.

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ