യൗവനത്തിന്റെ സിംഹഭാഗ നോക്ളാച്ചിയ

എയർപോർട്ടിൽ ബാഗുകൾ ഒക്കെ പിടിച്ചു നിൽക്കുന്ന കൂടെ പഠിച്ചവരുടെ ബൈ ബൈ സ്റ്റാറ്റസുകൾ ഇടക്കിടെ വന്നുകൊണ്ടിരുന്ന സമയത്ത് ഞാൻ ആലോചിക്കാറുണ്ട്, ഇവർക്ക് ഇവിടെ ഉള്ള ജോലിയൊക്കെ ചെയ്ത് പേരുന്നാളും പൂരവും ഒക്കെ കൂടി നൈസ് ആയിട്ട് വീട്ടുകാരുടെ ഒപ്പം അങ്ങ് ജീവിച്ചാൽ പോരെ അതല്ലേ നല്ലത് ന്ന്.

പക്ഷെ അതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ ഉള്ളിന്റെ ഉള്ളിൽ പുറം നാട്ടിൽ ഒക്കെ പോയി കുറച്ച് റിച് സെറ്റപ്പിൽ അടിച്ചുപൊളിച്ചു ജീവിക്കുന്നതും എനിക്ക് ഇഷ്ടമാണ്.

നീ എവിടെങ്കിലും ഉറച് നിൽകെട എന്നല്ലേ. സംഭവം ശരിയാണ് ഇക്കരെ നോക്കുമ്പോ അക്കര പച്ച.

പക്ഷെ കൂടെ പഠിച്ചവർ ഒക്കെ ഇങ്ങനെ റിച് സെറ്റപ്പിലെ ഫോട്ടോസ് ഒക്കെ ഇടുമ്പോ ഉള്ളിന്റെ ഉള്ളിൾ ഒരു ഇത്. ഇതാണോ ഈ കുശുമ്പ് ന്ന് പറയുന്നത്.

ഏയ്‌....ഇതതൊന്നുമല്ല...

അങ്ങനെ കൂടെ പഠിച്ച ഒരുത്തൻ ജർമനി പോകാൻ ഉള്ള എന്തോ പേപ്പർ വാങ്ങാൻ കോളേജിൽ പോയതിന്റെ സ്റ്റാറ്റസ് കണ്ടപ്പോ തോട്ട് തുടങ്ങിയതാണ്....

എന്ത് കുശുമ്പാണോ...ഏയ്‌ ഞാൻ അത്ര ദുഷ്ടനൊന്നുമല്ല.

അവൻ അവിടെ പോയി അടിച്ചു പൊളിക്കട്ടെ. എനിക്ക് സ്റ്റാറ്റസ് കണ്ടപ്പോ തോന്നിയത് നോക്ളാച്ചിയ ആണ്. കോളേജിലെ നോക്ളാചിയ.

പണി തിരക്കുള്ള സമയമാണെങ്കിൽ ഈ പെട്ടന്ന് കേറി വരുന്ന നോക്ളാചിയക്ക് വല്യ ആയുസ്സൊന്നുമില്ല. 

പക്ഷെ അടുത്ത ഒരു ദിവസം ഗൂഗിൾ ഡ്രൈവ് ലു ഒരു ഫയൽ നോക്കാൻ കേറിയപ്പോ ദേണ്ടെടാ കിടക്കുന്നു കോളേജ് കാലഘട്ടത്തിൽ ഓരോ ഐ വി യും ഓരോ ആർട്സ് ടെ യും ഒക്കെ അടങ്ങുന്ന ലോഡ് കണക്കിന് വരുന്ന ഫോട്ടോസും വിഡിയോസും ഉള്ള ഒരു ഫോൾഡർ.

ആഹാ സമയം രാത്രി 11:30. ഇഷ്ടം പോലെ സമയം ഉണ്ട്. അങ്ങനെ ഓരോരോ ഫോൾഡർ ആയി തുറന്നു തുറന്നു ഫോട്ടോസ് ഒക്കെ നോക്കിവന്നപ്പോ ഹാപ്പിഡേയ്സ് ലേ പാട്ടുകൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടു റെസ്സോ വഴി കേറി വന്നു തുടങ്ങിയിരുന്നു.

ഡേയ് വരുന്നെടാ...എന്ത്...
ഡേയ് നൊസ്റ്റാൾജിയ വരുന്നടാ.

അയ്യോ ഇനി ഇപ്പോ എന്നാ ചെയ്യും.

ഹാപ്പിഡേയ്‌സ് പടം ടെലെഗ്രാമിൽ കേറി ഡൌൺലോഡ് അടിച്ചു കണ്ടാലോ..

ഏയ്‌ ഇത് അതിലൊന്നും ഒതുങ്ങില്ല.

എന്നാ ഒരു കാര്യം ചെയ്യ്. കോളേജ് ഗ്രൂപ്പിൽ കേറി ഒരു പൂയ് മെസേജ് ഇട്. ഒരാളും തിരിഞ്ഞു നോക്കാതെ ആ മെസേജ് അവിടെ അനാഥനായി കിടക്കുന്നത് കാണുമ്പോ കുറച്ച് നൊസ്റ്റാൾജിയ ഒക്കെ കുറഞ്ഞോളും.

ഏയ്‌ ഈ നേരത്ത് ഒക്കെ മെസ്സജ് ഇട്ടാൽ തെറ്റിദ്ധരിക്കല്ലേ.

എന്നാ വേണ്ട.

എങ്കിൽ മലയാളം പറഞ്ഞതിന് വാങ്ങിയ ഫൈനും ലേറ്റ് ആയതിനു കട്ട് ആക്കിയ അറ്റന്റൻസ് ഉം ഒരു ലീവും ഗേറ്റ്പാസും സെറ്റ് ആകാൻ വേണ്ടി അനുഭവിച്ച യാധനകളും ഒക്കെ ഒന്ന് ഓർമിച്ചെടുത്താൽ പിന്നെ നൊസ്റ്റാൾജിയ ഈ കണ്ടെയ്നമെന്റ് സോണിൽ എന്നല്ല ഈ പഞ്ചായത്തിൽ പോലും കേറില്ല.

ഓഹ് യു നെഗറ്റീവ് വൈബ്. നൊസ്റ്റാൾജിയ ഓർക്കുമ്പോൾ ഇങ്ങനത്തെ ഓർമ്മകൾ ആണോടോ എടുത്തോണ്ട് വരുന്നത് യു ബ്ലഡ്‌ഡി ഫൂൾ
ഡു യു ഹാവ് എനി സെൻസ്.

സോറി സർ എനിക്ക് ഇങ്ങനത്തെ കാര്യങ്ങൾ മാത്രമേ ഓര്മയുള്ളു. ആ റെസ്സോ ലേ ട്രാക്ക് മാറ്റി ഒരു ഏഹ് ആർ റഹ്മാൻ പാട്ട് ഇട്ടു തന്നാൽ ഇല്ലാത്ത ഒരു കോളേജ് റൊമാൻസ് വിത്ത്‌ കുളു മണാലി ലൊക്കേഷൻ വിത്ത്‌ ബിഗ് ബഡ്ജറ്റ് വിത്ത്‌ പാട്ട് സെറ്റ് ചെയ്ത് തരാം. നൊ ഒബ്ജെക്ഷൻസ്. ഒന്നു കണ്ണടച്ചു കിടന്നാൽ മതി.

ഡോ ഡോ അതല്ല കോളേജ് നൊസ്റ്റു സീനുകൾ താടോ.

എന്തോന്ന് തരാൻ. എന്നാ ഞാൻ മറ്റേത് എടുക്കട്ടെ.

എന്ത്.

അസൈമെന്റ്, സീരീസ് ടെസ്റ്റ്‌, സെമെസ്റ്റർ എക്സാം, ലാബ് എക്സാം ഈ സൈസ് ഐറ്റം മതിയോ.

നൊ വേറെ

വേറെന്താ എന്നാൽ ഞാൻ ഒരു കാര്യം ചെയ്യാം.

ഒന്ന് ഉറങ്ങി സഹായിച്ചാൽ അബോധമനസ്സിലെ കോളേജ് സീനുകളും സ്കൂൾ സീനുകളും പിന്നെ കുറച്ച് സിനിമ സ്പോർട്സ് താരങ്ങളെ ഒക്കെ ഗസ്റ്റ്‌ അപ്പിയറൻസ് ലു കൊണ്ടുവന്നും ആകെ കളർഫുൾ ആയ ഒരു ഫ്യൂഷൻ മാഷപ്പ് സ്വപ്നം അങ്ങ് തരാം. മതിയോ. മമ്മൂട്ടി വന്നു എന്തൊക്കെയുണ്ട് ന്നു ചോയ്ക്കണ സീൻ ഒക്കെ ഉണ്ട്. 

വേണ്ട ഞാൻ ഈ ഫോട്ടോസ് ഉം പിന്നെ ക്ലാസ്സ്‌മേറ്റ്സ് സിനിമ ട്രാക്കും ഇട്ട് ഞാൻ തന്നെ മൂഡ് സെറ്റ് ചെയ്തോളാം.

ക്ലാസ്സ്‌മേറ്റ്സ് ലേ ഏത് പാട്ട്.
കാത്തിരുന്ന പെണ്ണല്ലേ ആണോ.
അല്ല കാറ്റാടിതണൽ.

ശ്യേ മറ്റേ പറ്റാണെങ്കിൽ ഇത് വരെ ആരും കാണാത്ത ഒരു വെറൈറ്റി സ്വപ്നം ഉണ്ടായിരുന്നു.

ഓഹ് വേണ്ട.

അങ്ങനെ അങ്ങനെ ഫോട്ടോസിൽ നിന്നും ഫോട്ടോസിലേക്ക് ഫോൾഡറുകളിൽ നിന്നും ഫോൾഡറുകളിലേക്ക്.

ശ്യെട. ഞാൻ ഇതിൽ ഒന്നിൽ പോലും ഇല്ലല്ലോ. ഞാൻ പഠിച്ച കോളേജ് ഇതല്ലേ. ഇതൊക്കെ എന്റെ തോന്നലാണോ. ഞാൻ ഒരു മാനസിക രോഗിയാണോ സർ.

അല്ല എന്റെ കുട്ടിക്ക് ഒന്നും ഇല്ല.

ആഹ് ഇപ്പൊ പിടികിട്ടി. ഞാൻ അന്നേ ഫോട്ടോജനിക് അല്ലല്ലോ. അതാണ്‌ എന്റെ ഫോട്ടോസ് ഒന്നും അതിൽ ഇല്ലാത്തത്.

അല്ലേൽ ഫോട്ടോസില് ഒപ്പം നില്കാൻ ഉള്ള ലുക്ക്‌ ഒന്നും എനിക്ക് ഇല്ല.

ഡോ ഡോ നൊസ്റ്റാൾജിയ മാറി സെന്റീ ആവുന്നു.

റെസ്സോ ട്രാക്ക് മാറ്റിയാൽ എനിക്കും എളുപ്പത്തിൽ മൂഡ് സെറ്റ് ചെയ്യാമായിരുന്നു.

ഓഹ് സെന്റി അടിച്ചു ഇമോഷണൽ ഹൂക് ഇണ്ടാക്കാനാണോ പ്ലാൻ.

എന്നാൽ ഒരു വെറൈറ്റി ഐഡിയ ഉണ്ട്. ഒരു സീൻ അങ്ങ് തരാം. മാരക രോഗം ആണെന്ന് ക്ലാസ്സിലെ എല്ലാരും അറിഞ്ഞു അവർ ആശ്വസിപ്പിക്കാം വരുന്ന ഒരു കിടിലം സീൻ ഉണ്ട്, കരളലിപ്പിക്കുന്ന സീൻ.

ഏയ്‌ അതൊന്നും വേണ്ട.
എന്നാൽ ക്ലോസ് ഫ്രണ്ട് മരിക്കുന്നതും തുടർ സീനുകളും സെറ്റ് ആക്കി തരാം.

ഓഹ് വേണ്ട.

എന്നാൽ പിന്നെ മറ്റേത് എടുക്കട്ടെ.
ഏത്.

തീവ്രവാദി അക്രമണവും ഒറ്റക്ക് രക്ഷകനാകുന്നതും.

വേണ്ട രക്ഷകൻ ഇപ്പോ ഒരാൾ ഉണ്ട്. ആ ഏരിയലു വെറുതെ അങ്ങേർക്ക് കോമ്പറ്റിഷൻ കൊണ്ടുവരണ്ട.

എന്നാൽ പിന്നെ താൻ എന്താ ന്നു വെച്ച ആലോചിച് അങ്ങ് ചെയ്യ്. ഞാൻ ഉറങ്ങാൻ പോകാണ്. വേണേൽ താനും കിടന്നുറങ്ങാൻ നോക്ക്. അല്ലേൽ മൊബൈൽ ടപ്പോ ന്നു മുഖത്തു അടിച്ചു വീണു മുഖത്തു നീര് സെറ്റ് ചെയ്‌താൽ ആകെ ബോറാകും.

അപ്പൊ നമ്മൾ പറഞ്ഞു തുടങ്ങിയത് ഗൂഗിൾ ഡ്രൈവ് ലേ ഫോടോസ് കണ്ടപ്പോൾ തോന്നിയ നൊസ്റ്റാൾജിയ. ഒരു കാര്യം ചെയ്യാം.

കുറച്ച് എണ്ണത്തിനെ പറക്കി കൂടി അടുത്ത ശനിയാഴ്ച കോളേജ് വരെ ഒന്ന് പോകാം. എന്തായാലും യൗവനത്തിന്റെ ഒരു സിംഹഭാഗം കവർന്നെടുത്ത ഒരു സ്ഥലമല്ലേ അവിടെ പോയി മുക്കിലും മൂലയിലും ഒക്കെ തപ്പിനോക്കാം. എന്തെങ്കിലും നൊസ്റ്റാൾജിയ കിട്ടാതിരിക്കില്ല.

അങ്ങനെ ആദ്യ പ്ലാനിങ്.

ഡിസംബർ മാസം പകുതിയിലെ ഒരു ശനിയാഴ്ച ഡേറ്റ് തീരുമാനിക്കുന്നു. മൂന്നു പേര് ചേർന്ന് പോയാൽ മൂ... അല്ലേൽ വേണ്ട നല്ലതല്ല എന്നാ ഏല്ലാരും പറയാറ്. പോസ്റ്റിനു ക്ലീൻ യു സർട്ടിഫിക്കറ്റ് വേണമെന്നുള്ളത് കൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല. ഊഹിച്ചെടുത്തു പൂരിപ്പുക.
അപ്പൊ ഒന്നില്ലേൽ ഒരാളേം കൂടെ കൂട്ടി പോവുക. അല്ലേൽ മൂന്ന് പേരെയും കൂട്ടി നാലാളായി പോവുക.

പിന്നെ നാലാളേ.

ഈ നൊസ്റ്റു ഒന്ന് ഒതുങ്ങിയ ഞാൻ തന്നെ പോക്ക് ക്യാൻസൽ ആകും അപ്പോഴാ നാലാൾ. വേണ്ട വേണ്ട രണ്ടാൾ മതി

അങ്ങനെ രണ്ടാമനെ വിളിച്ചു സെറ്റ് ആക്കി. പുള്ളി പുതിയ കമ്പനി യിലേക്ക് മാറിയത് കൊണ്ട് അധികം പണി ഇല്ലാതെ ഇരിപ്പാണ്. എപ്പോ വേണേലും പോകാം. ഫുൾ ഫ്രീ ആണ്.

അങ്ങനെ സെറ്റ് ആയപ്പോൾ ആണ് മൂന്നാമതൊരാൾക്ക് കൂടി നൊസ്റ്റു വിന്റെ അസുഖം ബാധിച്ചത്. അവനും വരുന്നു.
മൂന്നാൾ കൂടി ഒരു സ്ഥലത്തേക്ക് പോയാൽ... (നേരത്തെ ഊഹിച്ചത് ഇവിടെ കൂടി പൂരിപ്പിച്ചേക്ക്)

കുമാരനാശാൻ പറഞ്ഞതും മമ്മൂക്ക ഫേമസ് ആക്കിയതുമായ് മാറ്റുവിൻ ചട്ടുകങ്ങളെ അല്ലെങ്കിൽ അവ നിങ്ങളെ മറച്ചിടും എന്നത് പിന്തുടർന്ന് മൂന്നാൾ ഒരുമിച്ചു പോയാൽ സംഭവിക്കുമെന്ന് കാലകാലങ്ങളായി പറഞ്ഞു വെച്ചിട്ടുള്ള അന്തവിശ്വാസം തച്ചുതകർക്കാൻ ഇതാ ഒരു സുവർണവസരം കടന്നു വരൂ കടന്നു വരും ഇനി വെറും 5 എണ്ണം മാത്രം ബാക്കി. റോഡ് റോളർ കേറിയാലും പൊട്ടാത്ത സ്ക്രീൻ ഉള്ള് മൊബൈൽ, കൊടുംകാറ്റിനെ വെല്ലുന്ന കാറ്റുള്ള ഫാൻ, തൃശൂർ നിന്നും ഉഗാണ്ടയിൽ നിന്നും മാരക റെസ്പോൺസ് ആണ്..... ഏഹ് ഇതെന്താ ട്രാക്ക് മാറിയോ ഇതേത് സുവർണാവസരം.

ശ്യോ ഈ നാപ്റ്റോളിന്റെ ഒരു സ്വാധീനം മലയാളി ജീവിതത്തത്തിൽ എന്ന ഒരു വിശദലേഖനം അടുത്ത് തന്നെ ഈ പ്രൊഫൈലിൽ നിന്നു ഉണ്ടായിരിക്കുന്നതാണ്. അപ്പൊ അത്‌ അപ്പോ തന്നെ അറിയാനായി ഈ പ്രൊഫൈൽ ലേ എല്ലാ പോസ്റ്റും കറക്ട് ആയിട്ട് ലൈക്‌ കമന്റ്‌ ഒക്കെ ചെയ്യുക. ശേഷം താഴെകൊടുത്ത നമ്പർ വഴി വാട്സാപ്പിൽ (അല്ലേൽ വേണ്ട ഈ ട്രിക്ക് ഇപ്പൊ വർക്ക്‌ ആവില്ല എന്നാ ഫേസ്ബുക്കിലെ ആശാന്മാർ പറയുന്നത് )

അപ്പൊ മൂന്നാൾ ചേർന്ന് കോളേജിലേക്ക് പോകാൻ ഒരു ഇടദിവസം തീരുമാനിച്ചു. പക്ഷെ എല്ലാ വിശ്വാസങ്ങളും അന്തവിശ്വാസമല്ല അതിലൊക്കെ കുറച്ച് കാര്യങ്ങൾ ഉണ്ട്.

കമ്പനി മാറിയവൻ ന് അത് വരെ ഇല്ലാത്ത തിരക്ക്. അന്ന് ജോലിക്ക് കേറിയില്ലെങ്കിൽ 400000 പേരുള്ള അവന്റെ കമ്പനി തകർന്ന് തരിപ്പണം ആകുമത്രേ.

മൂന്നാൾ ആവാൻ കാരണകാരനായവന് പുൽകൂട് പണി. അവൻ ആണത്രേ മൂത്താശാരി.

ഇനി പിന്നെ ബാക്കി ഞാൻ. ഒറ്റക്ക് ഒക്കെ എങ്ങനാ ഒരു സ്ഥലത്തേക്ക് പോക. ആൾക്കാരെ ഒറ്റക്ക് ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ടൊന്നും അല്ല. ഒറ്റക്ക് പോയാൽ പ്രതീക്ഷിച്ച ഒരു ഇത് കിട്ടില്ല. അതാ. ഏത്.അതെന്നെ.

അതാ പറഞ്ഞത് ഇതൊന്നും അതവിശ്വാസമല്ല. ഇതിലൊക്കെ ഇച്ചിരി സത്യം ഉണ്ട്.

അങ്ങനെ ക്രിസ്മസ് കഴിഞ്ഞു ജോലി തിരക്കൊക്കെ ആയപ്പോൾ ഗൂഗിൾ ഡ്രൈവ് ലേ ഫോട്ടോസ് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു.

അവരുടെ വിളി ദൈവം കേട്ട് കാണും. ഊണും ഉറക്കവും ഇല്ലാത്ത രീതിയിൽ രണ്ടാഴ്ച നല്ല പണി. അങ്ങനെ ഒക്കെ പണി കിട്ടിയാൽ എന്നാ ചെയ്യാനാലെ.

പേപ്പർ ഇട്ട് വേറെ ജോലിക്ക് നോക്കുക അതാണല്ലോ ഒരു ഫാഷൻ (പേപ്പർ ഇടുക എന്ന് പറഞ്ഞാൽ ഇപ്പൊ ഉള്ള കമ്പനിയിൽ ഞാൻ റിസൈൻ ചെയ്യുകയാണെന്നു പറഞ്ഞു മെയിൽ അയക്കുന്ന ഒരു രീതി അണ്)

അപ്പൊ റിസൈൻ ചെയ്യാൻ തീരുമാനിച്ചു. പുതിയ കമ്പനിയിലേക്ക് അപ്ലൈ ചെയ്യണേൽ റെസ്യും വേണം. അതെടുക്കാണ് ഗൂഗിൾ ഡ്രൈവ് തുറന്നു വീണ്ടും അകത്തേക്ക് കേറിയത്.

ദേണ്ടെടാ റീസെന്റ് ഫയൽസ് ആയി അന്നത്തെ നൊസ്റ്റാൾജിയ ടെ കാരണക്കാരനായ ഫോട്ടോസ് ബാ ബാ ന്നു മാടി വിളിക്കുന്നു.

ശേഷം വീണ്ടും പോസ്റ്റ്‌ ന്റെ ആദ്യം പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ. വീണ്ടും കോളേജ് പോകാൻ പ്ലാൻ ആയപ്പോൾ കറക്റ്റ് രണ്ടു പേരെ ഉള്ളു. കുഴപ്പമില്ല.

പക്ഷെ കുഴപ്പമുണ്ട്. അവസാനം ഒരാൾ കൂടി വന്നു. പുൽകൂട് ആശാരി അല്ല. ഇത് വേറെ. നീണ്ടു പരന്നു കിടക്കല്ലേ വേറേം 10-20 എണ്ണം.

മൂന്നാളായാലും കുഴപ്പമില്ല. ഇത്തവണ കുമാരനാശാന്റെ വാക്ക് ഞങ്ങൾ പാലിക്കും. ചട്ടങ്ങളേ ഒക്കെ എടുത്ത് കണ്ടം വഴി ഓടിക്കും. (മാസ്സ് ബി ജി എം )

അങ്ങനെ ഒരു ശനിയാഴ്ച നേരത്തെ പറഞ്ഞ മൂന്നുപേരേം കൂടി കോളേജിലേക്ക് പുറപ്പെട്ടു.

വഴിയിൽ മൂന്ന് പെട്രോൾ പമ്പുകൾ അടച്ചിട്ടതും ബൈക്കിലെ കുറവ് പെട്രോളും എല്ലാം ദുശകുനം ആണെകിലും ഒന്നും വകവെക്കാതെ മുന്നോട്ട്. കുമാരനാശാന് കൊടുത്ത വാക്കാണെ.

മൂന്നാമന്റെ വീട്ടിൽ എത്തിയപ്പോൾ അവന്റെ വക നെഗറ്റീവ് വൈബ്. ഇന്ത്യയുടെ അഭിമാനം ആയ RRR തീയേറ്റർ ലു കളിക്കുമ്പോ നമക്ക് നേരെ തീയേറ്ററിൽ പോയി പടം കണ്ട് ഫുഡ്‌ അടിച്ചു വരാം.

നൊസ്റ്റാൾജിയ ഒക്കെ അപ്പൊ മാറിക്കോളും. താൻ പോടോ. യൗവനതിന്റെ സിംഹഭാഗം ചിലവഴിച്ച കോളേജ് നോടുള്ള നൊസ്റ്റാൾജിയ സിനിമയുമായി കമ്പയർ ചെയ്യുന്നു. മോശം മോശം.

എന്നാ അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്ന് അവൻ മനസിൽ പറഞ്ഞു കാണും എന്ന് പിന്നീടുള്ള സംഭവങ്ങളും നിന്ന് എനിക്ക് തോന്നി. നിങ്ങൾക്കും തോന്നും.

അഹ് അപ്പൊ മൂന്നാമനെ കൂടി നൊസ്റ്റാൾജിയ ടെ ഗുണങ്ങളും ഉപകാരങ്ങളും വിശദമായി പറഞ്ഞു കൊടുത്ത് ബൈക്കിന്റെ പിന്നിലിരുത്തി കോളജ് ലക്ഷ്യമാക്കി ഞങ്ങളുടെ ബൈക്ക് നീങ്ങി.

വഴിയിലൊക്കെ വല്ലാത്ത മാറ്റം. വീടുകളൊക്കെ പെയിന്റ് മാറിയിരിക്കുന്നു. ഓഹ് എന്നാ നൊസ്റ്റാൾജിയ കീപ് ചെയ്യാൻ ആ വീടുകൾ കാലാകാലം പെയിന്റ് അടിക്കാതെ ഇരിക്കണോ എന്നാണോ. ബല്ലാത്ത ജാതി നൊസ്റ്റു തന്നെ.

അങ്ങനെ കോളേജില്ക്ക് ഉള്ള വഴിയിലേക്ക് തിരിഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ മുന്നിലുള്ള ബൈക്ക് നിർത്തി.

എന്ത് പറ്റി.
5 വർഷം കഴിഞ്ഞു കോളേജ് ലു കേറുമ്പോൾ ഉള്ള എക്സൈറ്റ്മെന്റ് ആണോ.

കോപ്പ് ആണ്. പണ്ട് ലേറ്റ് ആയിട്ട് വരുമ്പോ കേറണമെങ്കിൽ ജനനസർട്ടിഫിക്കറ്റ് തൊട്ട് വന്ന ദൃശ്യത്തിലെ ജോർജ്കുട്ടി ഉണ്ടാക്കിയ തെളിവിനെക്കാൾ തെളിവുണ്ടാക്കിയിട്ടും അകത്തോട്ടു കേറ്റാത്ത സെക്യൂരിറ്റി ചേട്ടന്മാർ ഇപ്പൊ നൊസ്റ്റാൾജിയ എന്ന് പറഞ്ഞു ചെന്നാൽ കേറ്റി വിടുമോ.

സീരിയസ് ചോദ്യം.
അവർക്കെന്ത് നൊസ്റ്റാൾജിയ.
കണ്ടം വഴി ഓടിക്കും.

വെറുതെ പറഞ്ഞതല്ല അതിനുള്ള കണ്ടം ഒക്കെ അവിടെ ഇവിടെ ഒക്കെ ആയി നീണ്ടു പരന്നു കിടപ്പുണ്ട്.

ഏയ്‌. അങ്ങനെ ഒന്നും ചെയ്യില്ല. മറ്റേ യൗവനത്തിന്റെ സിംഹഭാഗം പറയാം.

യൗവനത്തിന്റെ മൈ...(ക്ലീൻ യു. ഊഹിച്ചെടുത്തു പൂരിപ്പിക്കുക)

കോളജ് ചുമ്മാ ഒന്ന് കാണാൻ വന്നതാണ് എന്ന് പറയാം. അതിനു അവകാശമില്ലേ. ഒന്നുല്ലേലും യൗവനത്തിന്റെ അല്ലേൽ വേണ്ട 4 വർഷം പഠിച്ചതല്ലേ. ഒന്നും പേടിക്കണ്ട.

അങ്ങനെ ഹൃദയത്തിലെ അരുൺ നീലകണ്ഠനെ പോലെ നേരെ ഗേറ്റ് കടന്നു ഓരോ മിനിറ്റും ഓരോ സെക്കൻഡും നൊസ്റ്റാൾജിയ കൊണ്ട് ആറാടി അങ്ങനെ അങ്ങനെ. പക്ഷെ അരുൺ നെ പോലെ വെള്ള ഷർട്ടും ഹിഷാമിന്റെ ബി ജി എം ഉം ഫോളോ ക്യാമറ യും ഇല്ലന്ന് മാത്രം. ഇതാണ് ക്യാമ്പസ്‌ ലു കേറിയാൽ ഉള്ള പ്ലാൻ.

അങ്ങനെ നിർത്തിയ രണ്ടു ബൈക്കും വീണ്ടും ചലിച്ചു തുടങ്ങു.

നൊസ്റ്റാൾജിയ ലെവൽ റിപ്പോർട്ടഡ് ബിറ്റ്വീൻ 99 - 100.
നേരെ ഗേറ്റ് കടന്നു അകത്തേക്ക്.

ഗേറ്റ് കടന്നോ ഇല്ല.

കടന്നില്ല.

കടക്കാൻ ഉയർന്നു നിൽക്കുന്ന ആ കൊമ്പൻ മീശകൾ സമ്മതിക്കുന്നില്ല.

വീ ആർ ട്രാപ്പ്ഡ്.

സെക്യൂരിറ്റി : ആരാ എവിടുന്നാ ആരെ കാണണം. എന്താ കാര്യം.

ഏഹ് ഇതൊരു സിനിമയിൽ ഉള്ള സീൻ ആണല്ലോ. അഹ് അത്‌ പോട്ടെ.

അത് പിന്നെ ഞാൻ മറ്റേ സിംഹം ഇല്ലേ യൗവനത്തിലുള്ള സിംഹം. അതിനെ കാണാം സൂ ഇവിടെ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ മാത്രമല്ല ഇവരും. നോക്ലച്ചിയ ടെ മരുന്ന് എവിടെ കിട്ടും.

ഡോ ഡോ ഇങ്ങനെ കിടന്നു പരുങ്ങാൻ താൻ കോളേജിൽന്നു എന്തേലും മോഷ്ടിക്കാൻ വന്നതാണോ അല്ലല്ലോ.

താൻ ഇവിടുത്തെ സ്റ്റുഡന്റ് അല്ല. കോളജ് കാണാൻ വന്നതാണെന്ന് അങ്ങ് പറയടോ.
അത് ശരിയാണല്ലോ.

ഞങ്ങൾ ഇവിടെ പഠിച്ചതാണ്. കോളജ് കാണാൻ വന്നതാണ്.
(ഫുൾ കോൺഫിഡൻസ്).

സെക്യൂരിറ്റി : അലൂമിനി പാസ്സ് ഉണ്ടോ. അതില്ലെങ്കിൽ അകത്തു കയറാൻ പറ്റില്ല 

അതെന്ത് പണ്ടാരം. ആഹ് അങ്ങനെ ഒരു കാർഡ് എങ്ങാണ്ട് ഒരു 1k കൊടുത്തു വാങ്ങിയിട്ടുണ്ട്. ഈ നൊസ്റ്റാൾജിയ മൂത്തു ഇറങ്ങി പുറപ്പെട്ട ഞങ്ങക്കുണ്ടോ ഇതൊക്കെ എടുക്കുന്നു.

കുമാരനാശാൻ ക്ഷമിക്കണം. ചട്ടുകം ഈ തവണ മറചിടാൻ പറ്റുമെന്നു തോന്നുന്നില്ല.
ഐ ആം ദി സോറി.

സത്യായിട്ടും ഞങ്ങൾ ഇവിടെ പഠിച്ചതാണ്. വേണേൽ എന്റെ ബൈക്കിനോട് ചോദിച്ചു നോക്ക്.

ലേ ബൈക്ക് : സോറി മുതലാളി വെഹിക്കിൾ പാസ്സ് കിട്ടാത്തൊണ്ട് ഇതിന്റെ ഉള്ളിലെ കാഴ്ചകൾ ഇതിനു മുന്നേ കാണാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല.

മോനെ അത്‌ നിന്റെ ഭാഗ്യം അല്ലേൽ മുന്ജന്മ സുകൃതം ആയിട്ട് കണ്ടാ മതി.

അലൂമിനി പാസ്സ് ഇല്ലാതെ അകത്തു കേറാൻ പറ്റില്ല. ഇവിടെ അധികം നേരം നിൽക്കാനും പറ്റില്ല. സി സി ടി വി ഒക്കെ ഉള്ളതാണ്. നിങ്ങൾ ചെല്ല്. സെക്യൂരിറ്റി ചേട്ടൻ അമ്പിനും വില്ലിനും അടുക്കുന്നില്ല.

അതെന്താ സി സി ടി വി ലു കുറചധികം നേരം ഞങ്ങളെ റെക്കോർഡ് ചെയ്താൽ അതിന്റെ സെർവർ അടിച്ചു പോകോ. എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല സെക്യൂരിറ്റി ചേട്ടൻ.

പണ്ട് ഈ ഗേറ്റിൽ ന് മുന്നിൽ സെക്യൂരിറ്റി ടെ മുന്നിൽ നിസ്സഹായരായി നിൽക്കുമ്പോൾ ഒരു അകത്തു കടക്കാനുള്ള പെർമിഷൻ ലെറ്റർ കൊടുത്ത് സെന്റർ ജയിലിൽ ന്റെ പുറത്ത് നിൽക്കുന്ന ആളുടെ അവസ്ഥ ആണ്.

ഇപ്പോഴും അതെ അവസ്ഥ. ശോചനീയം. ഒടുവിൽ കുറെ ദൂരെ നിന്നു വരുന്നതാണ്. പെട്ടന്ന് ഒന്ന് കേറിയിട്ട് ഇറങ്ങാം അല്ലേൽ മാർക്കലിസ്റ്റ് ന്റെ കോപ്പി പാൻകാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും ബ്ലാങ്ക് ചെക്കും ഒക്കെ സമർപ്പിക്കാമെന്നു പറഞ്ഞു കാലുപിടിക്കേണ്ടി വന്നു പുള്ളീടെ മനസ്സൊന്നലിയാൻ. അപ്പോഴേക്കും 99-100 ലു നിന്ന് നൊസ്റ്റാൾജിയ 5- 10 ലു എത്തിയിരുന്നു.

നേരെ ഗേറ്റ് കടന്നു അകത്തേക്ക്. പോകുന്നു. അകത്തോട്ടു കയറി വലതുവശത്തായി ബൈക്ക് പാർക്ക്‌ ചെയ്യുന്നു.

ശേഷം കോളേജിലേക്ക്. അപ്പോഴേക്കും നൊസ്റ്റാൾജിയ ഒക്കെ മാറി പഠിക്കുമ്പോൾ ഇതിലൂടെ നടന്ന അതെ ടെൻഷനോടെ ആണ് നടത്തം.

മുന്നിലുള്ള മെയിൻ ബ്ലോക്ക്‌ അധികാരകേന്ദ്രമാണ്. ഒരു പാട് വിശദീകരണങ്ങൾ കൊടുക്കേണ്ടി വരും. ആ ബ്ലോക്ക് സ്കിപ് അടിച്ചു നേരെ സ്നാക്ക്സ്ബാറിലേക്ക്.

ഒരു ചൂട് എഗ്ഗ് പഫ്സ് കിട്ടിയിരുന്നെങ്കിൽ നൊസ്റ്റു ലെവൽ ഒന്ന് ഉയർത്താമായിരുന്നു. ഇല്ല പഫ്‌സ് ഒന്നും ഇല്ല. ശ്യേ. അവിടുന്ന് വാങ്ങിയ ഒരു വെജ് റോളിൽ ചന്നം പിന്നം കടിച് ഉള്ള ദേഷ്യമൊക്കെ തീർത്തു വാങ്ങിയ ലൈം ഒറ്റ വലിക്ക് കുടിച് കാശും കൊടുത്ത് നേരെ പ്രിയപ്പെട്ട മിസ്സ്‌ മാരിൽ ഒരാളെ കാണാൻ നീങ്ങി.

പക്ഷെ പരീക്ഷകൾ നടക്കുന്ന കാരണം ഡിപ്പാർട്മെന്റ് ലേക്ക് ചെല്ലാൻ പറ്റില്ല. ബലേ ബേഷ്.മൂന്നാൾ ഒരുമിച്ച് പോയാൽ മൂ... (പൂരിപ്പിക്കുക)

നേരെ കോളജ് ഒന്ന് തിടുക്കത്തിൽ പ്രദക്ഷണം വെച്ച് ബൈക്ക് വെച്ചിടത്തേക്ക് എത്തി വേഗം ബൈക്ക് എടുത്ത് അവുടെ നിന്നു രക്ഷപെട്ടു.

അവുടെ നിന്നു ഇറങ്ങിയപ്പോൾ അന്ന് ഓരോ ദിവസം കോളേജിൽ നിന്നു ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന അതെ ആശ്വാസം. അതെ സമാധാനം.

ഇനി അലൂമിനി പാസ്സ് ഇല്ലാതെ നോക്ലച്ചിയ എന്ന് പറഞ്ഞു വന്നാൽ ഈ പരിസരത്തു കേറ്റില്ല എന്ന് ഉള്ള ദ്വനിയിടെ സെക്യൂരിറ്റി ചേട്ടന്റെ കൊമ്പൻ മീശ പൊന്തിനിൽപ്പുണ്ടായിരുന്നു.

പക്ഷെ ഇനി അലൂമിനി പാസ്സ് തപ്പി പിടിച്ചാലും ഈ പരിസരത്തേക്ക് വഴി തെറ്റി പോലും വരില്ല എന്ന് തീരുമാനിച്ച നോക്ലച്ചിയയെ ഇനി തിരിച്ചു വരില്ല എന്ന് ഉറപ്പുനൽകി RRR കളിക്കുന്ന തീയേറ്ററിലെ തണുപ്പിൽ അങ്ങ് യാത്രയാക്കി.

അപ്പൊ പറയാനുള്ളത് ഗൂഗിൾ ഡ്രൈവിനോടും ഫേവബുക്കിനോടും അണ്. ഇനി യും പല തവണ കണ്ടുമുട്ടേണ്ടവരാണ് നാം. അപ്പൊ ഇങ്ങനത്തെ ഓരോ ഫോട്ടോസ് കാണിച് നോക്ലച്ചിയ ഉണ്ടാകാൻ ആണ് ഭാവമെങ്കിൽ യൗവനത്തിന്റെ സിംഹഭാഗത്തിൽ കുറച്ച് ബാക്കിയിരിപ്പുണ്ട്. നേനു ചാല ഡേഞ്ചേറസു.. അപ്പൊ ബൈ..

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ