റിയൂണിയൻ
സിനിമ ഉണ്ടാക്കുന്നവർ മതിയോ കാണാനും ആൾകാർ വേണ്ടേ 😶
പാട്ട് പാടുന്നവർ മാത്രം മതിയോ കേൾക്കാനും ആള് വേണ്ടെ😶
എഴുത്തുകാര് മാത്രം മതിയോ വായനക്കാർ വേണ്ടേ 😶
ഇതൊക്കെ താൻ എന്തിനാടോ ഞങ്ങളൊട് പറയുന്നേ എന്നല്ലേ 🤔
ഒരു കാര്യവും ഇല്ല എന്തെങ്കിലും നല്ല തമ്പ്നെയിൽ ഇട്ടാലെ വീഡിയോ ശ്രദ്ധക്കപ്പടുള്ളൂ എന്ന പോലെ തന്നെ എന്തെങ്കിലും കാര്യമായിട്ട് ആദ്യം തന്നെ എഴുതിയാലെ എല്ലാരും ബാക്കി പോസ്റ്റ് വായിക്കു ന്നാ എല്ലാരും പറയണേ 😁
സിനിമ എന്നൊക്കെ എഴുതിയാൽ ആൾകാർക് പണ്ടേ തല്പരവിഷയമാണല്ലോ. ഇന്നാണെങ്കിലും എന്തെങ്കിലും വിവാദം ഉണ്ടാകാൻ ശ്രദ്ധ പിടിച്ചു പറ്റാൻ സിനിമകരന്റെ നെഞ്ചത്തോട്ടു കേറിയാൽ സെറ്റ് ആണ് 😒
അന്താടാ അങ്ങനൊരു ടോക്ക്. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ട്ടോ 😌
എന്നാൽ ചുമ്മാ അല്ല ട്ടോ ആ വരികൾ, സംഭവം ഇറുക്ക്. 🔥
ഫീലിംഗ് മിസ്സിംഗ് 😒
നാളെ എല്ലാരും ഫ്രീ ആണോ 🤔
തൃശൂർ വരാൻ പറ്റോ 🤗
ബിടെക് ആദ്യ വര്ഷം സെം എക്സാം കഴിഞ്ഞു ഒരാഴ്ച എങ്ങാണ്ട് ഉള്ള അവധി തുടങ്ങീട് ആകെ രണ്ടു ദിവസമായിട്ടുള്ളു. അപ്പൊഴേക്കും കോളേജ് ഗ്രൂപ്പിൽ ഒക്കെ മിസ്സിംഗ് ന്റെ കുത്തൊഴുക്ക് ആണ് 😏
എന്താണവോ ഇതിനു മാത്രം മിസ്സിംഗ് 🤔
എനിക്കൊന്നുമില്ലലോ🤭
ഈ മിസ്സിംഗ് ഒക്കെ കോളേജ് കഴിയുന്ന വരെ ഉള്ളു ന്നുള്ളത് വേറെ ഒരു പ്രതിഭാസം 😌
പിന്നെ അങ്ങോട്ട് കല്യാണം പ്രമാണിച്ചു ഒന്ന് രണ്ടോ മെസ്സേജ് വന്ന വന്ന് 😶
അപ്പൊ മിസ്സിംഗ് മെസ്സേജ് കൾ അങ്ങിങ്ങായി തലപൊക്കി തുടങ്ങിയ സമയം😶
വര്ഷം 2014 ആയോണ്ട് അന്ന് വാട്സാപ്പിൽ വൈഡ് വെറൈറ്റി സ്മൈലി സ്റ്റിക്കർ ഒക്കെ ഇണ്ടായിരുന്നോ ന്നു സംശയമാണ്.
കൂടുതലും ടെക്സ്റ്റ് ആണ്.
മിസ്സിംഗ് അങ്ങ് കത്തിപ്പടർന്നപ്പോൾ തൃശൂർ മീറ്റ് ചെയ്യാൻ എല്ലാരും തീരുമാനിച്ചു. സ്ഥലം പറഞ്ഞുറപ്പിച്ചു 👍
മാൾ ഓഫ് ജോയ് 👍
ഓഹ് എല്ലാരും വരുന്നതല്ല പോയേക്കാം 😌
പക്ഷെ എന്റെ ക്ലോസ് ചുറ്റുപാടിലുള്ളവർ എത്ര എണ്ണം വരുന്നുണ്ട് ന്നു ഞാൻ ചോദിക്കാൻ മറന്നു 😒
എല്ലാര്ക്കും മിസ്സിംഗ് അസ്ഥിക്ക് പിടിച്ച നിൽക്കുന്നത് കൊണ്ട് എല്ലാരും എത്തും എന്ന് ആണ് ഞാൻ വിചാരിച്ചത് 😶
അങ്ങനെ പിറ്റേ ദിവസം ബുധൻ.
മാൾ ഓഫ് ജോയ്.
കാലത്തു 9 :30.
എങ്ങോട്ടെങ്കിലും പോകുമ്പോൾ എന്നെ ആരും കാത്ത് നില്കുന്നത് എനിക്ക് ഇഷമല്ല. ഞാൻ കുറച്ച നേരം പോസ്റ്റ് ആയാലും കുഴപ്പമില്ല. അതോണ്ട് 10 മണി എന്ന് പറഞ്ഞപ്പോൾ എല്ലാരും 11 മണിക്ക് എത്തു എന്നറിയാതെ ഞാൻ 9 :30 സംഭവസ്ഥലത്തെത്തി. 🙄
വെയ്റ്റിംഗ്🧍
വെയ്റ്റിംഗ് 🧍
വെയ്റ്റിംഗ്🧍
വാച്ച്മാൻ ഒക്കെ റോങ്ങ് നോട്ടം നോക്കി തുടങ്ങി. ഒരു അര മണിക്കൂർ ഒരു സ്ഥലത്തു ചുമ്മാ അങ്ങ് നിൽക്കുമ്പോൾ ആരായാലും സംശയിച്ച പോകും.
അങ്ങനെ നീണ്ട വെയ്റ്റിംഗ് നു ശേഷം ആദ്യത്തെ ആൾ എത്തി.
ക്ലാസ്സിലെ സുന്ദരി കൊച് ദേ ഒരു കാറിൽ റോയൽ ആയി മാൾ ഓഫ് ജോയ് ന്റെ മുന്നിൽ വന്നിറങ്ങുന്നു.
ട്രാപ്പ്ഡ്. ശ്യോ ഇങ്ങോട്ട് ആണല്ലോ വരണേ, കോപ്പ് എന്ന പറയണേ.
ഇന്നാണെങ്കിൽ മാസ്ക് ഉള്ളതുകൊണ്ട് കഴപ്പമില്ല.
ക്ലാസിക് ഐഡിയ.
മൊബൈൽ എടുക്കുന്നു. സംസാരിക്കുന്നത് അഭിനയിക്കുന്നു.
എന്നും ക്‌ളീഷേ ആയിട്ടുള്ള എന്നാൽ എന്നും ആൾക്കാരെ ഒഴിവാക്കാൻ പറ്റുന്ന ഏറ്റവും നല്ല ഐഡിയ. സംഭവം വർക്ക് ആയി. സംസാരഅഭിനയത്തിനിടയിൽ ഇപ്പൊ വരം ട്ടാ എന്ന് പറഞ്ഞൊപ്പിച് മാൾ ഓഫ് ജോയ് കടന്നു റോട്ടിലേക്ക്.🚶🚶
ശ്യേ മൈബൈൽ ഞാൻ തല തിരിച്ചാണോ പിടിച്ചിരുന്നത് എന്ന് സംശയം ഉണ്ട്. തിരിച്ചയാലും കുഴപ്പമില്ല. സ്ക്രീൻ മുഖതിന്റെ സൈഡിൽ ആയ മത്യാർന്നു. 😌
എങ്ങോട്ട് പോകാനാണ്.
നേരെ നടന്നേക്കാം.
ഭൂമി ഉരുണ്ടതാണല്ലോ തിരിച്ചെത്തുമായിരിക്കും. അങ്ങനെ തൃശ്ശൂർ തിരക്കിലേക്ക് ഇറങ്ങി.🚶🚶
നേരെ അങ്ങ് നടത്തം തുടങ്ങി. കുറച്ച കഴിഞ്ഞപ്പോളേക്കും എന്റെ ക്ലോസ് കൂട്ടുകെട്ടിന്റെ ഒരു 10 സെന്റീമീറ്റർ അപ്പുറത്തുള്ള പോട്ട ക്കാരൻ ചങ്ങായി വിളിച്ചു.📱
അവിടെ അത്യാവശ്യം ആൾകൂട്ടം ആയി കാണും. 🤗
ഓക്കേ. നേരെ യൂട്യൂൺ ആടിച് മാൾ ഓഫ് ജോയിലേക്ക്. നേരെ നടക്കുമ്പോൾ ഒന്ന് യു ടേൺ അടിച്ചു നടന്നാലും തുടങ്ങിയിടത് എത്തും. ഭൂമി ഉരുണ്ടതല്ലേ. ഏത് 😌
അങ്ങനെ മാൾ ഓഫ് ജോയ് ലെത്തി. അവിടെ എത്തി ചേർന്ന ബാക്കി കോളേജ് മേറ്റ്സ് നെ ഒക്കെ സസൂക്ഷ്മം നിരീക്ഷിച്ച 🧐 ഞാൻ ഒരു സത്യം മനസ്സിലാക്കി.
നേരത്തെ വിളിച്ച പോട്ട കാരൻ ആണ് എന്റെ ക്ലോസ് കൂട്ടുകെട്ടിന്റെ ഏറ്റവും അടുത്തുള്ളവൻ.
ബാക്കി എല്ലാരും കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്‌സ് ദൂരെ ഉള്ളവരാണ്. 😒
അപ്പൊ എനിക്ക് ഒരു കാര്യം മനസ്സിലായി. ഇനിയങ്ങോട്ട് ഒറ്റപ്പെടൽ ആയിരിക്കും.
വാട്സാപ്പ് ലെ മെസ്സേജുകളെ വിശ്വസിക്കരുത്.
ഒറ്റപ്പെടലിന്റെ വേദന സൈക്കിൾ ചവിട്ടുമ്പോ തൊട്ട് എനിക്കുള്ളതാണ്.🙄
ക്ലോസ് കൂട്ടുകെട്ട് ഒന്ന് ഒച്ചവെച്ചെങ്കിൽ ഞാൻ വീട്ടിലിരുന്നേനെ. എന്റെ ഭാഗത്തും തെറ്റുണ്ട്. വാട്സാപ്പിലെ മിണ്ടാപ്പൂച്ചകളായ അവന്മാരെ വരുന്നുണ്ട് ന്നു ഒന്ന് കോൾ വിളിച്ചു ചോദിക്കേണ്ടതായിരുന്നു. 😒
എന്റെ തെറ്റ്.
അതെങ്ങനെയാ എല്ലാര്ക്കും നേരത്തെ പറഞ്ഞ മിസ്സിംഗ് അസ്ഥിക്ക് പിടിച്ചിരിക്കല്ലേ ആയിരുന്നോ.
തിങ്ക് പോസിറ്റീവ് മാൻ.🤔
ചെലപ്പോ ആരോടും പറയാതെ നൈസ് ആയിട്ട് മുങ്ങിയാൽ ഇവിടെ ഒന്നും സംഭവിക്കില്ല. സാധാരണ പോലെ ഈ ദിവസം കടന്നു പോകും. പക്ഷെ ആ ദിവസം അവരോടൊപ്പം തൃശ്ശൂർ ഒന്ന് കറങ്ങിയാൽ ചെലപ്പോ ക്ലോസ് കൂട്ടുകെട്ടിലേക്ക് ആരെങ്കിലും കൂടി ചെലപ്പോ കേറി വന്നേക്കാം.
തിങ്ക് പോസിറ്റീവ് 😌
എന്ന അങ്ങനെ ആവട്ടെ. 👍
ആദ്യത്തെ ഡെസ്റ്റിനേഷൻ
തൃശ്ശൂർ Zoo
ഈ Zoo ഒക്കെ ആരാ ടൂറിസ്റ്റ് സ്പോട് ആക്കിയത്. പാവം മൃഗങ്ങൾ ഒക്കെ കൂട്ടിലടച് ഇട്ടിരിക്കുന്നത് കാണുന്നത് എന്ത് സുഖമാണ് തരുന്നത്. കഷ്ടം തന്നെ 😫
മോനെ... (ചതിക്കാത്ത ചന്തു ഹനീഫിക്ക.ജെപെഗ് സോറി ഞാൻ ഇച്ചിരി ബുദ്ധിജീവി ആയതാ 😁)
എന്നാ മോൻ നല്ല വിഷമുള്ള പാമ്പുകളും കാട്ടാനകളും സിങ്കവും കടുവയും ഒകെ ഉള്ള ഘോരവനത്തിലേക്ക് പൊയി അവരെ ഒക്കെ കാണു. പറ്റോ സക്കീർ ഭായിക്ക് 😌
വേണ്ട ഞാൻ ഇവിടെ കണ്ടോളാം. നോ പപ്രോബ്ലം അറ്റ് ഓൾ. 🤗
ബിത്വ ഓഫ് ടോപ്പിക്ക്
ലോകത്തിലെ ആദ്യത്തെ zoo ഓസ്ട്രിയ ലെ വിയന്ന ലു 1752 ലാണ് തുടങ്ങിയത് എന്നാണ് ഗൂഗിൾ പറഞ്ഞത്. 👍
അപ്പൊ Zoo ഒക്കെ കണ്ടു ഇറങ്ങി എല്ലാരും കൂടി അവിടത്തെ ഒരു ചേട്ടന് കാമറ കൊടുത്ത ഒരു ഫോട്ടോയും എടുത്തു. ഞാൻ നൈസ് ആയിട്ട് നേരത്തെ പറഞ്ഞ മൊബൈൽ സംസാരം അഭിനയം വച്ചു അവ്ട്ന്ന് പെട്ടന്ന് മാറി. ഞാൻ പണ്ടേ ഫോട്ടോജെനിക് അല്ലെന്നേ.😒
യെസ് അപ്പൊ Zoo ന്ന് ഇറങ്ങിയിട്ടും മറ്റേ ക്ലോസ് കൂട്ടുകെട്ടിലേക്ക് ഒരുത്തനും ഇപ്പഴും കേറിയിട്ടില്ല. സംഭവസ്ഥലത് തത്സമയം ഞാൻ റിപ്പോർട്ട് ചെയ്യുന്നു.😇
അവിടുന്ന് ഞാൻ കൂട്ടത്തെ അനുഗമിച്ച പേരറിയാത്ത ഒരു മാളിൽ പോയി. അവിടെ കുറെ ഫോട്ടോ ഷോട്ടുകൾ ഒക്കെ നോക്കി നിന്നു. മാൾ ഓഫ് ജോയി ന്നു നേരെ റിട്ടേൺ പോയ മതിയാരുന്നു. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലലോ.😒
ചിലരുടെ നോട്ടം കണ്ടാൽ എന്തോ അന്യഗ്രഹജീവിയെ പോലെ ഒക്കെ ആണ് തോന്നിയത്. പക്ഷെ ആ ഭാവം മനസ്സിലാക്കാൻ 2021 ഇൽ തായ് മൂവി വൺ ഡേ കാണേണ്ടി വന്നു 🤔
അതിൽ നായകനോട് ഓഫീസിലെ ചിലർ ഒരു പാർട്ടിയുടെ കാര്യം പറയുകയും ക്ഷണിക്കുന്നുമുണ്ട്.
ഞങ്ങൾ ഒരു മര്യാദയുടെ പേരിൽ വിളിച്ചതാണ്. നീ വരണമെന്ന് ഞങ്ങൾക്ക് യാതൊരു ആഗ്രഹവുമില്ല. നീ വന്നാൽ അത് ഞങ്ങള്ക് ശല്യവുമായിരിക്കും എന്ന് പാർട്ടിക്ക് വിളിച്ചവർ പറയുന്നതായി നായകൻ ആലോചിക്കുന്നുണ്ട്.🥺
മാൾ ഫോട്ടോഷൂട് കഴിഞ്ഞപ്പോ വിശക്കുന്നു എന്നുള്ള ടോക്ക് അങ്ങിങ്ങായി തുടങ്ങി. നേരെ മാളിലെ തന്നെ ഉള്ള kfc ലെക്.😋
സംഭവം എല്ലാർക്കും kfc വല്യ സംഭവം ആണെന്ന് തോന്നുന്നു.😋
kfc ടേസ്റ്റ് ഒക്കെ ഇണ്ട്. പക്ഷെ വില കേൾക്കുമ്പോൾ ആണ് ടേസ്റ്റ് ഇല്ലാതെ ആവുന്നത്.🤠
അല്ലേലും നല്ല തക്കാളി സവോള കാശ്മീരി മുളകുപൊടി ഒക്കെ ഇട്ടു നല്ല കട്ടക്ക് ഗ്രേവി ഒക്കെ ഉള്ള നല്ല എരിവ് ഉള്ള ചിക്കൻ കറി രണ്ടു പീസും ഗ്രേവിയും എടുത്ത് ചപ്പാത്തി ചോറ് പൊറോട്ട ദോശ എന്നിവയുടെ കൂടെ കഴിച്ച അവസാനം നല്ല തണുത്ത വെള്ളം കുടിച്ചാൽ കിട്ടുന്ന ടേസ്റ്റ് ബണ്ണും kfc ഉം കോളയും കുടിച്ചാൽ കിട്ടോ. എനിക്ക് കിട്ടില്ല. നിങ്ങൾക് കിട്ടാറുണ്ടോ 🤔
പിന്നെ കോളേജിലെ 10 രൂപ മൊട്ട പഫ്‌സും അതിനു മുന്ന് പ്ലസ് ടു സമയത്ത് പുതുകാട് സെന്റർ ലെ നല്ല ചൂട് മൊട്ട ബജി ഇച്ചിരി കുരുമുളക് പൊടി വിതറി തരുന്നതും തിന്നിരിക്കുന്ന എനിക്ക് kfc ഒക്കെ കട്ട ലക്ഷ്യറി ആണ്. 🙄
kfc ബില് കൊടുക്കാൻ നേരം മനസൊന്നു പിടച്ചു. ഈ ക്യാഷ് ഉണ്ടായിരുന്നെകിൽ കോളേജ് തുറക്കുമ്പോൾ എത്ര മൊട്ട പഫ്സ് വാങ്ങി തിനാമായിരുന്നു. ആ പോയ ബുദ്ധി ആന പിടിച്ച കിട്ടില്ലല്ലോ.
സംഭവം ബില് കൊടുത്ത കഴിഞ്ഞപ്പോ ഒരു സന്തോഷം ഉണ്ട്. മിസ്സിംഗ് എന്ന വാട്സാപ്പ് മെസ്സേജ് പിടിച് ഇവിടെ വരെ എത്തിയ സംഭവവികാസങ്ങൾ തീരുവാണ്. വീട്ടിൽ എത്തിയാലേ ഒരു സമാധാനം ഉള്ളു. 😒
മാളിൽ നിന്ന് എല്ലാരും പിരിയാൻ തീരുമാനിച്ചു.👍
പക്ഷേ വീണ്ടും വലിയ ഒരു പ്രതിസന്ധി. അവന്മാരുടെ പിന്നാലെ പോയി ഒരു മാളിൽ കേറിയതാണ്.😇
തിരിച്ച ഇറങ്ങിയപ്പോ ഇതേത് ജില്ല എന്നാണു എനിക്ക് തോന്നിയത്. ശക്തനിലോ വടക്കേ സ്റ്റാന്റിലോ കോളറിൽ പിടിച്ച തൂകി എടുത്ത് കൊണ്ടിട്ടാൽ ബസ് കയറിൽ വീട്ടിലെത്താൻ അറിയാമെന്നല്ലാതെ എനിക്ക് വേറൊരു സ്ഥലവും തൃശ്ശൂർ അറിയില്ല.😌
എനിക്ക് തൃശ്ശൂർ ആയുള്ള ആകെ ബന്ധം പ്ലസ് ടു സമയത്തെ എൻട്രൻസ് ക്ലാസുകളാണ്. അതും കാലത് വീട്ടിൽ ന്നു ഇറങ്ങുന്നത് തന്നെ ഹൈ നെഞ്ചിടിപ്പോടെയാണ്. അതോണ്ട് അങ്ങോട്ടുള്ള വഴി അല്ലാതെ മറ്റൊന്നും കാണാൻ പറ്റാറില്ല.😔
അപ്പൊ എങ്ങനെ ശക്തൻ സ്റ്റാൻഡിലേക്ക് പോകും. നോക്കിയപ്പോൾ ആൺപട മൊത്തം ബൈക്ക് കാർ അങ്ങനെ എങ്ങോട്ടോ ഒക്കെ പോയി.🙄
ബാക്കി ഉള്ളത് പെൺപട ആണ്. 😒
ശ്യേ എനിക്കൊന്നു കടൽ കാണിച്ച തരോ ന്നു കപ്പേളയിൽ അന്നബൻ ചോയിക്കണ പോലെ എനിക്ക് വീട്ടിൽ പോവാനുള്ള വഴി പറഞ്ഞു തരാമോ എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥ.🤭
ലജ്ജാവഹം. പക്ഷെ ചോദിക്കാതെ വേറെ തരമില്ല. 😕
ചോദ്യം കുറച് കൂടി പോളിഷ് ചെയ്ത് ചാലക്കുടി ബസ് എവിടെ നിന്നാൽ കിട്ടും എന്ന് ഞാൻ പോയി ആദ്യം പറഞ്ഞ സുന്ദരി കൊച്ചിനോട് ചോദിച്ചു.🙃
അവിടെ തന്നെ നിന്നാൽ മതി എന്ന് ഉത്തരം കിട്ടിയത് വെച്ച അവിടെ നിന്ന് ആദ്യം കിട്ടിയ ബസിൽ കേറിൽ വീട്ടിലെത്തി.
അപ്പൊ മറ്റേ ക്ലോസ് കൂട്ടത്തിലേക്ക് ന്യൂ അഡ്മിഷൻ ഒന്നും ആയില്ലാലേ. ഇല്ല. 🥺
അപ്പൊ ഏറ്റവും ആദ്യം പറഞ്ഞ വരികളിലേക്ക്
സിനിമ ഉണ്ടാക്കുന്നവർ മതിയോ കാണാനും ആൾകാർ വേണ്ടേ 🙄
പാട്ട് പാടുന്നവർ മാത്രം മതിയോ കേൾക്കാനും ആള് വേണ്ടെ 🙄
എഴുത്തുകാര് മാത്രം മതിയോ വായനക്കാർ വേണ്ടേ 🙄
കൂട്ടത്തിൽ കലപില കലപില സംസാരിക്കുന്നവർ മാത്രം മതിയോ അതൊക്കെ ശാന്തമായി ഇരുന്ന് കേൾക്കാനും ആരെങ്കിലും വേണ്ടേ. ഞാനൊക്കെ ആ കൂട്ടത്തിൽ ആണ്
(കുറച്ച് സത്യവും കുറെ കുറെ കുറെ കള്ളവും ആണ് എന്ന് പ്രസ്ഥാവിച്ചു കൊണ്ട്
ഫയൽ ചിത്രം സമർപിയാമി. സൂക്ഷിച് നോക്കണ്ടടാ ഉണ്ണി ആരേം ചെലപ്പോ തിരിച്ചറിയാൻ പറ്റില്ല. കാലമൊക്കെ ഒരുപാട് പുരോഗമിച്ചില്ലേ)
Comments
Post a Comment