Posts

ഫേസ്ബുക്കിന്റെ മണിച്ചിത്രത്താഴ്

Image
പെട്ടന്ന് ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോ തീർന്ന് ഈ ജന്മത്തിലെ എല്ലാ ബന്ധങ്ങളും എന്ന് പറഞ്ഞു ഫേസ്ബുക് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഒക്കെ ആൺഇൻസ്റ്റാൾ ചെയ്യുന്ന ശീലം ഉണ്ടെങ്കിൽ താഴോട്ട് വായിച്ചോ. അല്ലാത്തോർക്കും വായിക്കാം. നല്ല നല്ല അറിവുകൾ ചറ പറ അടുത്ത പാരഗ്രാഫുകളിൽ ഉണ്ട്‌. അപ്പൊ അങ്ങനെ ഡിപ്രെഷൻ അടിച്ചു ഫേസ്ബുക് കളഞ്ഞിട്ട് കുറെ നേരം കഴിഞ്ഞപ്പോ ഡിപ്രെഷൻ മാറി പക്കത്തിൽ വാ ഫേസ്ബുക്കെ എന്നും പറഞ്ഞു പ്ലെയ്സ്റ്റോറിൽ കേറി ഇൻസ്റ്റാൾ ചെയ്യുമ്പോ ഒരു ഡാർക്ക്‌ സീൻ ചെലപ്പോ ഉണ്ടാകും. ഇവിടെ വില്ലൻ ഫേസ്ബുക്കിന്റെ Two Factor Authentication ആണ്. എടക്കപ്പോഴോ സജിയേട്ടാ ഇങ്ങടെ അക്കൗണ്ട് സേഫ് അല്ല നല്ലൊരു ഗോതറേജിന്റെ പൂട്ട് ഞങ്ങടെ കയ്യിൽ ഉണ്ട്‌ ന്ന് പറഞ്ഞു സുക്കറണ്ണൻ വന്നത് ഓർമ്മയുണ്ടോ. ആ അന്ന് കണ്ണുംപൂട്ടി മണിച്ചിത്രത്താഴിട്ട് അക്കൗണ്ട് പൂട്ടാനുള്ള താക്കോൽ(2fa - Two factor Authentication) ആണ് സുക്കറണ്ണൻ തന്നത്. ആദ്യം 2fa എന്താന്ന് പറയാം. ഈ വില്ലജ് ഓഫീസിൽ പോയി എന്തെങ്കിലും സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ നിങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് വേണം എന്ന് പറയുന്ന സെറ്റപ് ഇല്ലേ അതാണ് 2fa. നമ്മൾ നമ...

ഉറക്കവും സ്വപ്നവും

ഉറക്കവും സ്വപ്നവും ഉറങ്ങാൻ എനിക്കിഷ്ടമാണ്. എന്റെ വീട്ടിലെ എന്റെ റൂമിലെ എന്റെ കട്ടിലിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ദേഹത്തു നിന്ന് വിയർപ്പ് പൊടിയാത്ത പുതപ്പ് വേണ്ടാത്ത തരത്തിലുള്ള തണുപ്പുമായി കിടന്നു ഉറങ്ങാൻ എനിക്കിഷ്ടമാണ്. ചെറിയ സൗണ്ട് ഉണ്ടാക്കി പെയ്യുന്ന ചാറ്റൽ മഴ ഉള്ളപ്പോൾ ജനൽ തുറന്ന് കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും ഒരു കാര്യം സംഭവിച്ച ദിവസം ആ സന്തോഷത്തിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ് ഉറങ്ങി എണീക്കുമ്പോൾ എന്നെ കാത്ത് വല്യ പ്രശ്നങ്ങൾ ഒന്നും വരാനില്ല എന്ന വിശ്വാസത്തിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ഉറങ്ങി എണീക്കുമ്പോൾ ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും സംഭവിക്കും എന്ന് അറിഞ്ഞുകൊണ്ട് കിടന്നുറങ്ങാൻ എനിക്ക് ഇഷ്ടമാണ്. കാരണം ആ സ്വസ്ഥമായ ശാന്തമായ ഉറക്കം ഒരു പാട് നല്ല സ്വപ്‌നങ്ങൾ എനിക്ക് തരാറുണ്ട്. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുള്ള കേട്ടിട്ടുള്ള അറിഞ്ഞിട്ടുള്ള പല കാര്യങ്ങളും പോയിട്ടുള്ള പല സ്ഥലങ്ങളിൽ ഒരു സാമ്യവും ഇല്ലാതെ കൂട്ടിച്ചേർത്ത മനോഹരമായ സ്വപ്‌നങ്ങൾ. ചിലപ്പോ ഏറ്റവും അടുത്തുണ്ടായിരുന്ന ഇപ്പൊ വളരെ അകലെയുള്ളവരെ ഒരുമിച്ച് ഒരു സ്ഥലത്ത് ഇരുന്നു സംസാരിക്കുന്...

സെന്റ് മേരീസിലെ എന്റെ വിശ്വവിഖ്യാത പെനാൽറ്റി

Image
ഡ്രിൽ പീരീഡ്, എല്ലാരും കാത്തിരിക്കുന്ന സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരു പീരീഡ്.☺️ ആഴ്ചയിൽ ഒരിക്കലും പിന്നെ മാത്‍സ് ടീച്ചർ ന് വയ്യാതെ ഇരിക്കുന്ന ഫ്രീ പീരീഡുകളും എന്നിവ ആണല്ലോ സാധാരണ ഡ്രിൽ പീരീഡ് അഥവ പി ടി പീരീഡ് ആയി പരിണമിക്കുക.😁 മാത്‍സ് ടീച്ചർ ആണല്ലോ സ്കൂളിലെ ഡ്രിൽ പീരീഡ് ന്റെ ഏറ്റവും വല്യ ശത്രു. ഒളിമ്പിക്സ് മെഡൽ ക്ഷാമം വരെ അവരുടെ തലയിലാണ്. കമ്മട്ടിപാടത്തിൽ ദുൽഖർ പറഞ്ഞ പോലെ ഞാൻ എന്ത് ചെയ്തിട്ടാടാ എന്ന് മാത്‍സ് ടീച്ചർ മാരും പറയുന്നുണ്ടാവും.😌 എന്നാൽ എല്ലാ അദ്ധ്യാപകർക്കും എല്ലാ ബഹുമാനവും കൊടുത്ത് കൊണ്ട് തന്നെ ചോദിക്കട്ടെ അതിൽ ഇച്ചിരി സത്യം ഇല്ലേ. ആ പോട്ടെ നമ്മുടെ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു.🙄 (അദ്ധ്യാപകരോട് ദേഷ്യം ഉള്ള മുളയിലേ നുള്ളിയ ഭാവി കായികതാരങ്ങളെ കൂടി പോസ്റ്റ്‌ വായനക്കാരാകാൻ ഉള്ള ഹിഡൻ അജണ്ട ഒന്നും ഈ മോളിൽ പറഞ്ഞ കാര്യങ്ങളിൽ ഇല്ല. മാത്‍സ് ടീച്ചേർസ് ഒക്കെ സൂപ്പറാ ❤️) അപ്പൊ ഡ്രിൽ പീരീഡ്. ലെറ്റസ്‌ ഫോക്കസ് ടു ഫുട്ബാൾ കളി.🥳 സ്കൂൾഗ്രൗണ്ട്. 🥅രണ്ടറ്റത് രണ്ടു ഗോൾ പോസ്റ്റുകൾ.🥅 (ക്ലാസ്സിലെ അന്നത്തെ ആൺകുട്ടികളുടെ അറ്റന്റൻസ് - ശാരീരികമേലായ്മ ഉള്ളവർ -1)  /2 എന...

റിയൂണിയൻ

Image
സിനിമ ഉണ്ടാക്കുന്നവർ മതിയോ കാണാനും ആൾകാർ വേണ്ടേ 😶 പാട്ട് പാടുന്നവർ മാത്രം മതിയോ കേൾക്കാനും ആള് വേണ്ടെ😶 എഴുത്തുകാര് മാത്രം മതിയോ വായനക്കാർ വേണ്ടേ 😶 ഇതൊക്കെ താൻ എന്തിനാടോ ഞങ്ങളൊട് പറയുന്നേ എന്നല്ലേ 🤔 ഒരു കാര്യവും ഇല്ല എന്തെങ്കിലും നല്ല തമ്പ്നെയിൽ ഇട്ടാലെ വീഡിയോ ശ്രദ്ധക്കപ്പടുള്ളൂ എന്ന പോലെ തന്നെ എന്തെങ്കിലും കാര്യമായിട്ട് ആദ്യം തന്നെ എഴുതിയാലെ എല്ലാരും ബാക്കി പോസ്റ്റ് വായിക്കു ന്നാ എല്ലാരും പറയണേ 😁 സിനിമ എന്നൊക്കെ എഴുതിയാൽ ആൾകാർക് പണ്ടേ തല്പരവിഷയമാണല്ലോ. ഇന്നാണെങ്കിലും എന്തെങ്കിലും വിവാദം ഉണ്ടാകാൻ ശ്രദ്ധ പിടിച്ചു പറ്റാൻ സിനിമകരന്റെ നെഞ്ചത്തോട്ടു കേറിയാൽ സെറ്റ് ആണ് 😒 അന്താടാ അങ്ങനൊരു ടോക്ക്. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ട്ടോ 😌 എന്നാൽ ചുമ്മാ അല്ല ട്ടോ ആ വരികൾ, സംഭവം ഇറുക്ക്. 🔥 ഫീലിംഗ് മിസ്സിംഗ് 😒 നാളെ എല്ലാരും ഫ്രീ ആണോ 🤔 തൃശൂർ വരാൻ പറ്റോ 🤗 ബിടെക് ആദ്യ വര്ഷം സെം എക്സാം കഴിഞ്ഞു ഒരാഴ്ച എങ്ങാണ്ട് ഉള്ള അവധി തുടങ്ങീട് ആകെ രണ്ടു ദിവസമായിട്ടുള്ളു. അപ്പൊഴേക്കും കോളേജ് ഗ്രൂപ്പിൽ ഒക്കെ മിസ്സിംഗ് ന്റെ കുത്തൊഴുക്ക് ആണ് 😏 എന്താണവോ ഇതിനു മാത്രം മിസ്സിംഗ് 🤔 എനിക്കൊന്നുമില്ലല...

യൗവനത്തിന്റെ സിംഹഭാഗ നോക്ളാച്ചിയ

Image
എയർപോർട്ടിൽ ബാഗുകൾ ഒക്കെ പിടിച്ചു നിൽക്കുന്ന കൂടെ പഠിച്ചവരുടെ ബൈ ബൈ സ്റ്റാറ്റസുകൾ ഇടക്കിടെ വന്നുകൊണ്ടിരുന്ന സമയത്ത് ഞാൻ ആലോചിക്കാറുണ്ട്, ഇവർക്ക് ഇവിടെ ഉള്ള ജോലിയൊക്കെ ചെയ്ത് പേരുന്നാളും പൂരവും ഒക്കെ കൂടി നൈസ് ആയിട്ട് വീട്ടുകാരുടെ ഒപ്പം അങ്ങ് ജീവിച്ചാൽ പോരെ അതല്ലേ നല്ലത് ന്ന്. പക്ഷെ അതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ ഉള്ളിന്റെ ഉള്ളിൽ പുറം നാട്ടിൽ ഒക്കെ പോയി കുറച്ച് റിച് സെറ്റപ്പിൽ അടിച്ചുപൊളിച്ചു ജീവിക്കുന്നതും എനിക്ക് ഇഷ്ടമാണ്. നീ എവിടെങ്കിലും ഉറച് നിൽകെട എന്നല്ലേ. സംഭവം ശരിയാണ് ഇക്കരെ നോക്കുമ്പോ അക്കര പച്ച. പക്ഷെ കൂടെ പഠിച്ചവർ ഒക്കെ ഇങ്ങനെ റിച് സെറ്റപ്പിലെ ഫോട്ടോസ് ഒക്കെ ഇടുമ്പോ ഉള്ളിന്റെ ഉള്ളിൾ ഒരു ഇത്. ഇതാണോ ഈ കുശുമ്പ് ന്ന് പറയുന്നത്. ഏയ്‌....ഇതതൊന്നുമല്ല... അങ്ങനെ കൂടെ പഠിച്ച ഒരുത്തൻ ജർമനി പോകാൻ ഉള്ള എന്തോ പേപ്പർ വാങ്ങാൻ കോളേജിൽ പോയതിന്റെ സ്റ്റാറ്റസ് കണ്ടപ്പോ തോട്ട് തുടങ്ങിയതാണ്.... എന്ത് കുശുമ്പാണോ...ഏയ്‌ ഞാൻ അത്ര ദുഷ്ടനൊന്നുമല്ല. അവൻ അവിടെ പോയി അടിച്ചു പൊളിക്കട്ടെ. എനിക്ക് സ്റ്റാറ്റസ് കണ്ടപ്പോ തോന്നിയത് നോക്ളാച്ചിയ ആണ്. കോളേജിലെ നോക്ളാചിയ. പണി തിരക്കുള്ള സമയമാണെങ്കിൽ ഈ പെട...

വളരുന്ന ആൽമഹത്യ പ്രവണത

ആലിയ ബട്ട് ഷാരുഖ് ഖാൻ എന്നിവർ അഭിനയിച്ച dear zindhagi എന്നാ സിനിമ കണ്ടപ്പോളും അടുത്തിടെ ഉള്ള ചില വാർത്തകൾ അറിഞ്ഞപ്പോഴും തോന്നിയ ചില കാര്യങ്ങൾ. 1. ജീവനൊടുക്കാൻ മാത്രം എന്ത് പ്രശ്നമാണ് അവന് ഉണ്ടായിരുന്നത്. നല്ല ഒരു പയ്യനായിരുന്നല്ലോ. നല്ല വിദ്യാഭ്യാസം നല്ല ജോലി നല്ല കുടുംബം സാമ്പത്തികമായി ഒരു പ്രശ്നവും ഇല്ല. പിന്നെ എന്താകും ആല്മഹത്യ ചെയ്യാൻ കാരണം. 2. ഇത്ര നിസ്സാര കാര്യത്തിനാണോ ആല്മഹത്യയൊക്കെ. ഇവനൊക്കെ ചാവവുന്നത് തന്ന നല്ലത്. രണ്ട് പോസ്റ്റ്‌ ആല്മഹത്യ വാർത്ത നിരൂപണങ്ങൾ ആണ് ഇത്.  ഒരാളുടെ ജീവിതന്തരീക്ഷം മാത്രം അല്ല ഒരാളെ ആല്മഹത്യയിലേക്ക് നയിക്കുന്നത്. ഏറ്റവും മോശം എന്ന് എല്ല്ലാരും കരുതപെടുന്ന അവസ്ഥയിൽ ഉള്ളവർ അവർക്ക് ഉള്ളത് പോലെ സന്തോഷിച്ചു ജീവിക്കുന്നുണ്ട്. ഏറ്റവും നല്ല രീതിയിൽ എന്ന് എല്ലാരും കരുതുന്നവരും അവരുടേതായ സന്തോഷങ്ങൾ കണ്ടെത്തി സുഖമായി ജീവിക്കുന്നുണ്ട്. ഈ രണ്ടു കൂട്ടരിൽ മരണം തേടിയെത്തുന്ന വരെ കാത്ത് നില്ക്കാതെ അതിന് കഴിയാതെ മരണത്തെ നേരത്തെ എത്തിപ്പിടിക്കുന്നവരുമുണ്ട്  ആല്മഹത്യ ചെയ്യുന്നതിന്റെ പത്തിലൊരു ശതമാനം ധൈര്യം വേണ്ടല്ലോ ജീവിക്കാൻ എന്ന് ഉള്ള കമെന്റുകൾ ഒരുപാട് കാണാറുണ്ട്...

കൊടപ്പുളിയും മാങ്ങയും

ശനിയാഴ്ച ആയോണ്ട് സുഖമായിട്ട് മൂടി പുതച് ഉറങ്ങുമ്പോൾ ആണ് ഉറക്കം കളയാനായിട്ട് മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. എടുത്തപ്പോ ഒരു കൂട്ടുകാരനാണ്. എന്താടോ കാലത്ത് തന്നെ. ഒരു കാര്യം ഉണ്ട്. നീ എണീറ്റോ ഇല്ല ഞാൻ ഇപ്പൊ നല്ല ഉറക്കത്തിലാണ്. എന്നാ പെട്ടന്ന് എണീറ്റട്ട് ഇങ്ങോട്ട് വാ. പെട്ടന്ന് വേണം ഇങ്ങോട്ടോ എങ്ങോട്ട് എന്റെ വീട്ടിലേക്ക്. അങ്ങോട്ടോ. അവിടെ എന്താ ഈ പുലർച്ചെ എന്തിനാ വരണേ പുലർച്ചയോ. എണീറ്റു വാടോ ഫോൺ കട്ട്‌ ആയി. എന്താണാവോ. ഇനി വെല്ല സീരിയസ് കാര്യവും ആവോ. ഫോണിൽ പറയാൻ പറ്റില്ല നേരിൽ കാണുമ്പോ പറയാം ന്നു സിനിമകളിൽ പറയുന്ന ടൈപ്പ് എന്തെങ്കിലും സീരിയസ് കാര്യം. ഏയ് സിനിമകളിൽ ഒക്കെ ഇങ്ങനത്തെ നേരിൽ കാണുമ്പോ പറയാം എന്ന് പറഞ്ഞു സസ്പെസ് ഇട്ട്‌ പറയണതൊക്കെ തലയും വാലും ഇല്ലാത്ത എന്തെങ്കിലും ഒക്കെ ആകാറാണ് പതിവ്. എന്തായാലും പോയി നോക്കാം.  ഉറക്കം പോയ വിഷമത്തിൽ എണീറ്റ് പല്ല് തേച് ഒറ്റവലിക്ക് ചായ യും കുടിച് ഒരു ടി ഷർട്ടും എടുത്തിട്ട് ഡിയോ എടുത്ത് നേരെ മറ്റവന്റെ വീട്ടിലേക്ക് പോയി. ഗേറ്റ് ന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട് എന്റെ ഉറക്കം കളഞ്ഞ കാലൻ. ഡിയോ അങ്ങ് എത്തുന്നതിനു മുന്നേ തിരിച്ചോ തിരിച്ചോ ന്നു പറയലും ഓടി വന്നു...