ഫേസ്ബുക്കിന്റെ മണിച്ചിത്രത്താഴ്
പെട്ടന്ന് ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോ തീർന്ന് ഈ ജന്മത്തിലെ എല്ലാ ബന്ധങ്ങളും എന്ന് പറഞ്ഞു ഫേസ്ബുക് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഒക്കെ ആൺഇൻസ്റ്റാൾ ചെയ്യുന്ന ശീലം ഉണ്ടെങ്കിൽ താഴോട്ട് വായിച്ചോ. അല്ലാത്തോർക്കും വായിക്കാം. നല്ല നല്ല അറിവുകൾ ചറ പറ അടുത്ത പാരഗ്രാഫുകളിൽ ഉണ്ട്.
അപ്പൊ അങ്ങനെ ഡിപ്രെഷൻ അടിച്ചു ഫേസ്ബുക് കളഞ്ഞിട്ട് കുറെ നേരം കഴിഞ്ഞപ്പോ ഡിപ്രെഷൻ മാറി പക്കത്തിൽ വാ ഫേസ്ബുക്കെ എന്നും പറഞ്ഞു പ്ലെയ്സ്റ്റോറിൽ കേറി ഇൻസ്റ്റാൾ ചെയ്യുമ്പോ ഒരു ഡാർക്ക് സീൻ ചെലപ്പോ ഉണ്ടാകും. ഇവിടെ വില്ലൻ ഫേസ്ബുക്കിന്റെ Two Factor Authentication ആണ്.
എടക്കപ്പോഴോ സജിയേട്ടാ ഇങ്ങടെ അക്കൗണ്ട് സേഫ് അല്ല നല്ലൊരു ഗോതറേജിന്റെ പൂട്ട് ഞങ്ങടെ കയ്യിൽ ഉണ്ട് ന്ന് പറഞ്ഞു സുക്കറണ്ണൻ വന്നത് ഓർമ്മയുണ്ടോ. ആ അന്ന് കണ്ണുംപൂട്ടി മണിച്ചിത്രത്താഴിട്ട് അക്കൗണ്ട് പൂട്ടാനുള്ള താക്കോൽ(2fa - Two factor Authentication) ആണ് സുക്കറണ്ണൻ തന്നത്.
ആദ്യം 2fa എന്താന്ന് പറയാം. ഈ വില്ലജ് ഓഫീസിൽ പോയി എന്തെങ്കിലും സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ നിങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് വേണം എന്ന് പറയുന്ന സെറ്റപ് ഇല്ലേ അതാണ് 2fa. നമ്മൾ നമ്മടെ ഇമെയിൽ ഐഡി ഉം പാസ്സ്‌വേർഡ് അടിച്ചാലും താനാരാ താനെവിടെന്ന് വരുന്നു എന്ന് പറഞ്ഞിട്ട് ഒരു പൂട്ട് കൂടി തുറക്കാൻ ഉണ്ട് ന്ന് പറയും.
ലാ പൂട്ട് ശെരിക്കും ഉലയിൽ ഊതി ഊതി അടിച്ചു ഉണ്ടാക്കിയത് നമ്മൾ തന്നെ ആണ്. ആ പൂട്ട് യഥാക്രമം
ഇമെയിൽ വഴി വരുന്ന കോഡ് അടിക്കുക
മൊബൈലിലേക്ക് വന്ന കോഡ് അടിക്കുക
മൊബൈലിലെ വേറെ ഒരു authenticator ആപ്പിലേക്ക് വന്ന കോഡ് അടിക്കുക
അല്ലേൽ ഫേസ്ബുക് നേരത്തെ തന്നെ നമക്ക് ഉപയോഗിക്കാൻ തന്ന കുറച്ച് കോഡുകളിൽ ഏതെങ്കിലും അടിക്കുക എന്നിവയാണ്.
ഇതിലെ ആദ്യത്തെ രണ്ടെണ്ണം അതായത് ഇമെയിലിലെ കോഡ് അല്ലേൽ മൊബൈലിലെ കോഡ് ആണ് രണ്ടാമത്തെ മണിച്ചിത്രത്താഴിന്റെ താക്കോൽ എങ്കിൽ കുഴപ്പമില്ല. ആ മൈബൈൽ സിം കയ്യിലുണ്ടാവുകയോ അല്ലെങ്കിൽ ഇമെയിൽ ഐഡി ടെ താക്കോൽ ഉണ്ടാവുകയോ മതി.
മൂന്നാമത്തേത് ആണെങ്കിൽ ഫേസ്ബുക് ലോഗിൻ ആയിരിക്കുമ്പോൾ തന്നെ ആ കോടുകൾ നമ്മൾ വേറെ എവിടെയെങ്കിലും എടുത്ത് വെക്കണം. ഈ പണപ്പെട്ടി പൂട്ടിയിട്ട് താക്കോൽ അരികലത്തിൽ കൊണ്ടുവക്കുന്ന സെറ്റപ്.
ഇനി ഒരുത്തൻ കൂടി ഉണ്ട്
അവൻ എങ്ങനെ കുഴപ്പകാരനാണോ
ആണോ ന്നു ചോദിച്ചാൽ മൊബൈൽ കയ്യിൽ ഇല്ലെങ്കിൽ പണിയാണ്.
അതായത് authenticator അപ്പുകൾ പ്ലെസ്റ്റോറിൽ സുലഭമായി ഉണ്ട്. Oracle authenticator, Microsoft authenticator എന്നിവയാണ് കൂട്ടത്തിലെ കൊമ്പന്മാർ. അപ്പൊ 2fa set ആകുന്ന സമയം ആ മൊബൈലിലെ authenticator ആപ്പിൽ ഒരു ഫേസ്ബുക് പ്രൊഫൈൽ ക്രീയേറ്റ് ആകും. 30 സെക്കന്റ് കൂടുമ്പോ പുതിയ പുതിയ കോഡ് വന്നു കൊണ്ടിരിക്കും. ഈ കോഡ് അടിച്ചു കൊടുത്താലേ ലോഗിൻ ചെയ്യാൻ സമ്മതിക്കു.
അപ്പോ എന്തിനാണ് ഈ 2fa എന്ന് വെച്ചാൽ നമ്മുടെ ഇമെയിൽ ഐഡി പാസ്സ്‌വേർഡ് ഒക്കെ വേറെ ആർകെങ്കിലും കിട്ടിയാലും അവർ നമ്മടെ അക്കൗണ്ടിൽ കേറി ഓരോ കുത്സായ്മ കാണിക്കാതിരിക്കാൻ ആണ്. അവർക്ക് ഇമെയിൽ ഐഡി പാസ്സ്‌വേർഡ് കിട്ടിയാലും കുഴപ്പമില്ല ലോഗിൻ ചെയ്യണേൽ നമ്മുടെ ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോണിൽ വന്ന കോഡ് വേണം. അല്ലെങ്കിൽ നമ്മുടെ ഫോണിലെ authenticator അപ്പിലെ കോഡ് വേണം. അല്ലേൽ ഫേസ്ബുക് നേരത്തെ കൂട്ടി പതിച്ചു തന്ന കോഡുകളിൽ ഏതെങ്കിലും വേണം. അതൊക്കെ നമ്മുടെ കയ്യിൽ ആയത് കൊണ്ട് വേറെ ആർക്കും ലോഗിൻ ചെയ്യാൻ പറ്റില്ല.
ഇനി നമ്മൾക്കു തന്നെ ആണ് വേറെ ഫോണിൽ നിന്ന് നമ്മടെ അക്കൗണ്ടിലേക്ക് കേറണ്ടത് ന്ന് വിചാരിക്കുക. നമ്മടെ പഴയ ഫോൺ കളഞ്ഞു പോയി അല്ലെങ്കിൽ കേടായി എന്ന് വിചാരിക്കുക. ആദ്യത്തെ രണ്ടു വഴി ആണ് കൊടുത്തതെങ്കിൽ ആദ്യം ഇമെയിൽ പാസ്സ്‌വേർഡ് കൊടുത്ത് പിന്നെ നമ്മടെ ഇമെയിൽ ഐഡി അല്ലെങ്കിൽ സിം വെച്ച് അതിലേക്ക് വന്ന കോഡ് വെച്ച് നമക്ക് അക്കൗണ്ടിൽ കേറാം. നാലാമത്തെ വഴി ആണെങ്കിൽ നേരത്തെ എടുത്തു വെച്ച കോഡ് വഴിയും കേറാം. എന്നാൽ മൂന്നാമത്തെ വഴി ആണെങ്കിലോ. ലോഗിൻ ചെയ്യണമെങ്കിൽ പഴയ ഫോണും അതിലെ authenticator ആപ്പും വേണം. അതിന് താക്കോൽ നമ്മുടെ കയ്യിൽ ഇല്ലാലോ.
അപ്പൊ എന്ത് ചെയ്യും. പിന്നെ ഒരിക്കലും അക്കൗണ്ടിൽ കേറാൻ പറ്റില്ലേ. ഉറപ്പിച്ചു പറയാൻ പറ്റില്ല. നമ്മുടെ ഏതെങ്കിലും ഐഡന്റിറ്റി ഫേസ്ബുക്ക് സപ്പോർട്ടിൽ അപ്‌ലോഡ് ചെയ്‌താൽ അതൊക്കെ നോക്കി ബോധിച്ചു ഓക്കേ ആണെങ്കിൽ സൗകര്യപ്പെട്ടാൽ ഫേസ്ബുക് ആ 2fa തല്കാലത്തേക്ക് എടുത്ത് മാറ്റി തരും. അപ്പൊ ഇമെയിൽ പാസ്സ്‌വേർഡ് വെച്ച് കേറാം.
അല്ലേൽ പിന്നെ ഒരു 50$ അങ്ങോട്ട് എടുത്ത് വീശിയാൽ ഇൻസ്റ്റ ലേ ചില ടെക്കി അക്കൗണ്ടുകൾ ഫേസ്ബുക് റിക്കവർ ചെയ്യാൻ സഹായിക്കും. പക്ഷെ എത്രത്തോളം സേഫ് ആണെന്ന് കണ്ടറിയണം. ഒരു 50$ തന്നാൽ ഇപ്പൊ ശരിയാക്കിതരാം എന്ന് പറഞ്ഞു ഒരുപാട് ഇൻസ്റ്റ അക്കൗണ്ടുകൾ എനിക്കും കിട്ടിയിരുന്നു. പക്ഷെ ദൈവാധീനം കൊണ്ട് authenticator അപ്പ് അടിച്ചു വാരി കളഞ്ഞിട്ടിലായിരുന്നു.അതൊണ്ട് ക്യാഷ് ചെലവ് ഇല്ലാണ്ട് അക്കൗണ്ട് തിരിച്ചു കിട്ടി.
മൊബൈൽ കളഞ്ഞുപോവുക, കേടാവുക, അല്ലെങ്കിൽ ചില പ്രേത്യേക സാഹചര്യങ്ങളിൽ ചന്നം പിന്നം അപ്പുകൾ അടിച്ചു വാരി കളയുന്ന കൂട്ടത്തിൽ ഫേസ്ബുക്കും authenticator അപ്പും കളയുക എന്നീ സാഹചര്യങ്ങൾ ആണ് പ്രേശ്നങ്ങൾ ഉണ്ടാവുക. അങ്ങനെ ഉള്ള സിറ്റുവേഷൻ ലു ലോഗിൻ പ്രോബ്ലം ഉണ്ടാവാതിരിക്കാൻ നമ്മൾ മൊബൈലിനു പുറമെ ലാപ്ടോപ് ഒക്കെ ഫ്രക്വന്റ് യൂസർ ആണെങ്കിൽ നമ്മുടെ അക്കൗണ്ട് ചുമ്മാ അതിൽ ലോഗിൻ ചെയ്തിടുക. അപ്പൊ ഈ 2fa ഇല്ലാതെ തന്നെ ലോഗിൻ ചെയ്യുമ്പോൾ ലാപ്ടോപിലെ ഫേസ്ബുക്കിൽ വരുന്ന നോട്ടിഫിക്കേഷനിൽ ആരോ ഒരാൾ തന്റെ അക്കൗണ്ടിലേക്ക് കയറാൻ കാര്യമായിട്ട് പരിശ്രമിക്കുന്നുണ്ട് എന്ന നോട്ടിഫിക്കേഷനിൽ ഞാനാണയാൾ എന്നും പറഞ്ഞു കൊടുത്ത് കേറാൻ പറ്റും.
2fa ഏറ്റവും സേഫ് ആയിട്ട് എങ്ങനെ ചെയ്യാം എന്ന് ചോദിച്ചാൽ ഏറ്റവും സേഫ് മൊബൈൽ നമ്പർ കൊടുക്കുന്നതാണ്. ഇനി സിം ഒക്കെ കൊണ്ടുകളയുന്ന ആളാണെങ്കിൽ ഒന്നും പറയാൻ ഇല്ല. അല്ലെങ്കിൽ ഇമെയിൽ ഐഡി കൊടുക്കുക.
ഇനി മൊബൈൽ കളഞ്ഞു പോയാൽ ഉടനെ വേറെ ഏതെങ്കിലും ഡിവൈസ് വെച്ച് പാസ്സ്‌വേർഡ് മാറ്റുക. ബാക്കി അക്കൗണ്ട് റിക്കവറി ഒക്കെ അത് കഴിഞ്ഞു സാവധാനം ചെയ്യുക. പാസ്സ്‌വേർഡ് മാറ്റാൻ 2fa ആവശ്യമില്ല.
Comments
Post a Comment