സെന്റ് മേരീസിലെ എന്റെ വിശ്വവിഖ്യാത പെനാൽറ്റി

ഡ്രിൽ പീരീഡ്, എല്ലാരും കാത്തിരിക്കുന്ന സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരു പീരീഡ്.☺️

ആഴ്ചയിൽ ഒരിക്കലും പിന്നെ മാത്‍സ് ടീച്ചർ ന് വയ്യാതെ ഇരിക്കുന്ന ഫ്രീ പീരീഡുകളും എന്നിവ ആണല്ലോ സാധാരണ ഡ്രിൽ പീരീഡ് അഥവ പി ടി പീരീഡ് ആയി പരിണമിക്കുക.😁

മാത്‍സ് ടീച്ചർ ആണല്ലോ സ്കൂളിലെ ഡ്രിൽ പീരീഡ് ന്റെ ഏറ്റവും വല്യ ശത്രു. ഒളിമ്പിക്സ് മെഡൽ ക്ഷാമം വരെ അവരുടെ തലയിലാണ്. കമ്മട്ടിപാടത്തിൽ ദുൽഖർ പറഞ്ഞ പോലെ ഞാൻ എന്ത് ചെയ്തിട്ടാടാ എന്ന് മാത്‍സ് ടീച്ചർ മാരും പറയുന്നുണ്ടാവും.😌

എന്നാൽ എല്ലാ അദ്ധ്യാപകർക്കും എല്ലാ ബഹുമാനവും കൊടുത്ത് കൊണ്ട് തന്നെ ചോദിക്കട്ടെ അതിൽ ഇച്ചിരി സത്യം ഇല്ലേ. ആ പോട്ടെ നമ്മുടെ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു.🙄 (അദ്ധ്യാപകരോട് ദേഷ്യം ഉള്ള മുളയിലേ നുള്ളിയ ഭാവി കായികതാരങ്ങളെ കൂടി പോസ്റ്റ്‌ വായനക്കാരാകാൻ ഉള്ള ഹിഡൻ അജണ്ട ഒന്നും ഈ മോളിൽ പറഞ്ഞ കാര്യങ്ങളിൽ ഇല്ല. മാത്‍സ് ടീച്ചേർസ് ഒക്കെ സൂപ്പറാ ❤️)

അപ്പൊ ഡ്രിൽ പീരീഡ്. ലെറ്റസ്‌ ഫോക്കസ് ടു ഫുട്ബാൾ കളി.🥳

സ്കൂൾഗ്രൗണ്ട്.
🥅രണ്ടറ്റത് രണ്ടു ഗോൾ പോസ്റ്റുകൾ.🥅
(ക്ലാസ്സിലെ അന്നത്തെ ആൺകുട്ടികളുടെ അറ്റന്റൻസ് - ശാരീരികമേലായ്മ ഉള്ളവർ -1)  /2 എന്ന കണക്കിൽ രണ്ടു ടീം ഇട്ടു ഫുട്ബോൾ കളി തുടങ്ങുകയായി.🙄

അതെന്താ പെൺകുട്ടികൾക്കു ഫുട്ബോൾ കളിക്കാൻ പറ്റില്ലേ, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഫുട്ബാൾ കളിക്കാൻ പറ്റില്ല...
ചോദിക്ക്........💪
ഉറക്കെ ചോദിക്ക്.......💪
ഉറക്കെ ഉറക്കെ ചോദിക്ക്........💪

പക്ഷെ അന്ന് അങ്ങനെ ചോദിക്കാൻ ഗട്സ് ഉള്ള ആരും ഉണ്ടായിരുന്നില്ല. സൊ അന്നത്തെ ഫുട്ബാൾ മത്സരങ്ങളിൽ ആൺകുട്ടികളും സ്‌കിപിംഗ് ത്രോ ബോൾ മത്സരങ്ങളിൽ പെൺകുട്ടികളും എന്നത് ആയിരുന്നു എഴുതപെടാത്ത കായിക മാന്വൽ.😌

പിന്നെ അതെന്താ അങ്ങനെ എന്ന് എന്തെങ്കിലും കാര്യത്തിന് തിരിച്ചു ചോദിച്ചാൽ അഭിമാനത്തിന് ക്ഷതം വരുന്ന ആ ക്ഷതം പിള്ളേരുടെ മേൽ പിച്ചിയും നുള്ളിയും തല്ലിയും തീർക്കുന്ന പ്രാകൃത അധ്യാപകർ ഉള്ളപ്പോൾ ആരും ചോദിക്കാൻ ഒന്നും ധൈര്യപ്പെടില്ല.😒

അധീരയുടെ വാൾ, പൽവാൾ ദേവന്റെ ഗഥ എന്നപോലെ സ്വന്തമായി പ്രേത്യേക രീതിയിൽ വികസിപ്പിച്ചെടുത്ത വടികൾ വരെ ഉണ്ടായിരുന്ന അധ്യാപകർ ഉണ്ട്. ഒരു വശത്തു കുരുത്തക്കേടുകൾക് ശിക്ഷിക്കുമ്പോൾ മറുവശത്തു മറ്റു ദേഷ്യങ്ങൾ വരെ പിള്ളേരുടെ മേൽ തീർക്കുന്ന അധ്യാപകരും ഉണ്ട്‌.😇

ശ്യേ ശ്യേ മാറ്ററീന്ന് പോണു.😉

അപ്പൊ ഫുട്ബാൾ മാച്ചിൽ ടീം ഇട്ടപ്പോൾ ഒന്ന് കുറച്ചത് ഓർമയുണ്ടോ

ഒരു -1.
ആരാണയാൾ 🤔
ഞാനാണയാൾ 😁

സ്കൂൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ ഉള്ള ആദ്യത്തെ ഗോൾ പോസ്റ്റിന് കുറച്ച് പിന്നിലായി ഇച്ചിരി പുല്ലുകളുടെ ഇടയിൽ നാല് വശത്തും സഹപാഠികളുടെ ബാഗുകളാൽ ചുറ്റപ്പെട്ട് കയ്യിൽ അവരിൽ കണ്ണടക്കാരുടെ കണ്ണടകളും കുറെ വാച്ചുകൾ ഒക്കെ ഇട്ട് എന്നെ മൂടി ഇട്ടിട്ടുണ്ടാവും.

കളി കഴിഞ്ഞു പോകുമ്പോൾ സഹപാഠികളുടെ ജെ സി ബി കയ്യുകൾ ബാഗുകൾ എടുത്ത് മാറ്റുന്ന ചടങ്ങ് കഴിയുമ്പോൾ എനിക്ക് സ്വാതന്ത്ര്യം കിട്ടും.

അതെന്താ ഞാൻ ഫുട്ബാൾ കളിക്കാതെ. ഫുട്ബാൾ തന്നെ പിടിച്ചു കടിച്ചോ🙄

ഇല്ല. പിന്നെന്താ ന്നു ചോദിച്ചാൽ താഴോട്ടു പോര്. ഞാൻ പറഞ്ഞു തരാം. 👇👇

ഫുട്ബാൾ കളി ആ പോസ്റ്റ്‌ ന്റെ പിന്നിലെ പുല്ലിലിരുന്ന് മാത്രം അത് വരെ കണ്ടിട്ടുള്ള ഒരു 10 ആം ക്ലാസുകാരൻ ആയിരുന്നു ഈ സംഭവം നടക്കുന്ന സമയങ്ങളിൽ ഞാൻ. ആ എന്നെ സംബന്ധിച്ചിടത്തോളം 8 പേരാണ് ഒരു ടീമിൽ ഫുട്ബാൾ മാചിൽ ഉണ്ടാകുക.😒

17 പേരുള്ള എന്റെ ക്ലാസ്സിലെ ആൺപടകളിൽ ഞാൻ ഒഴിഞ്ഞാൽ പതിനാറ് / 2 = 8. കണക്ക് കറക്റ്റ് അല്ലെ. ഫുട്ബാൾ ന്റെ ഏറ്റവും ബേസിക് കാര്യത്തിൽ ഉള്ള എന്റെ അറിവ് കേട്ടല്ലോ.🤥

എന്തെ കോമഡി ആയി തോന്നുന്നുണ്ടോ. എന്നാ തുടങ്ങാൻ പോണേ ഉള്ളു.
നിങ്ങൾ ചിരിച്ചു ചിരിച്ചു ഒരു വഴി ആകും.🤗

അപ്പൊ ഒരു ഫുട്ബാൾ മത്സരം. എന്റെ കാലകേട് കൊണ്ട് അന്ന് ആരോ അബ്സെന്റ് ആണ്. സാധാരണ പി ടി പീരീഡ് ഉള്ള ദിവസം എണീറ്റു നില്കാൻ കെല്പുള്ള എല്ലാരും ക്ലാസ്സിൽ വരാറുള്ളതാണ്.😜

ഇതിപ്പോ ആർകെങ്കിലും വല്ല പനി ആകും. വെല്ല ഉള്ളി വെച്ചുണ്ടാക്കിയ പനി ആയിരിക്കും. അത്‌ പോട്ടെ കൃത്രിമ പനി അല്ലല്ലോ നമ്മുടെ വിഷയം.😝

ഒരു ടീമിൽ ഒരാളുടെ കുറവ് വന്നു.
8-7😓

അങ്ങനെ 7 അംഗ ടീം ബാഗ് കൂമ്പാരത്തിൽ നിന്നു എന്നെ പൊക്കിയെടുത്ത് ഗ്രൗണ്ടിന്റെ അങ്ങേ തലക്കുള്ള പോസ്റ്റിന്റെ മുതലാളിയായി (ഗോളി) എനിക്ക് സ്ഥാനം തന്നു.😳

കളി തുടങ്ങി. ഇടക്ക് മതിച്ചു വരുന്ന പോലെ എതിർ ടീമിലെ സഹപാഠികൾ ബോളും കൊണ്ട് വരുമ്പോ ഞാൻ നൈസ് ആയി മാറിനിൽക്കും. വെറുതെ കേറി തടയാൻ നോക്കിയാൽ ബോൾ അടക്കം ഞാൻ അപ്പുറത്തെ ജാതി പറമ്പിലേ ജാതികൊമ്പിൽ തൂങ്ങിയാടേണ്ടി വരും. പോസ്റ്റിന് മറ്റേ വലയൊന്നും ഇല്ലാലോ.🤕

അങ്ങനെ ഞാൻ വഴങ്ങുന്ന ഓരോ ഗോളിനും എന്റെ ടീമിലെ ബാക്കി 7 പേര് ചത്ത് കളിച് തിരിച്ചു ഗോൾ അടിക്കും. ഒരു ഗോൾ കിട്ടണമെങ്കിൽ പത്തെണ്ണം സ്ട്രൈക്ക് ചെയ്യേണ്ടിവരും. പണി അറിയാവുന്ന ഗോളി ആണല്ലോ അപ്പുറത്. ഞാൻ ആണെങ്കിൽ കേറി വാടാ മക്കളെ എന്നാ രീതിയിൽ ഗോൾ പോസ്റ്റ്‌ ലു മേൽക്കോ ബോഡ് വെച്ച് ഇരിപ്പാണല്ലോ.☺️

വേറെ എല്ലാരും ഗോളി നിന്നാൽ കളിക്കാൻ പറ്റില്ല എന്നാ ഒറ്റ കാരണം കൊണ്ടാണ് എന്നെ തൂക്കിയെടുത്ത മറ്റേ ബാഗ് കൂമ്പാരത്തിൽ കൊണ്ട് ഇടാത്തത് എന്ന് ഏറെ കുറെ എനിക്ക് മനസ്സിലായി😁

അങ്ങനെ പീരീഡ് കഴിയാൻ കുറച്ച് നിമിഷങ്ങൾ മാത്രം ബാക്കി. ഗോൾ നില സമാസമം. എന്റെ ഗോൾ പോസ്റ്റിന്റെ അടുത്ത് പോലും ബോൾ എത്തിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ടീം. എന്നാൽ എല്ലാരേയും കടന്നു ഗ്രൗണ്ടിന്റെ ഏകദേശം പകുതിക്ക് അപ്പുറത് നിന്ന് ആരോ അടിച്ചു വിട്ട ബോൾ എന്റെ പോസ്റ്റിന് നേരെ വരുന്നു.😵‍💫

ഉരുണ്ട് ഉരുണ്ട് വേഗം കുറഞ്ഞു കുറഞ്ഞു ആണ് ബോളിന്റെ വരവ്. ഇപ്പൊ പിടിച്ചാൽ നൊ പ്രോബ്ലം. പക്ഷെ ബോളിന്റെ വേഗത നന്നായി കുറഞ്ഞു. ഞാൻ പോസ്റ്റിൽ ന്നു ഓടി ഇറങ്ങി കുറച്ച് ഓടി ബോൾ കൈയിലൊതുക്കാൻ നോക്കി. ബാക്കി ടീമിലെ എല്ലാരും കൈ ഓക്കേ വീശി കാണിക്കുന്നു.👋👋

അവസാനം ഞാൻ തന്നെ വേണ്ടി വന്നു കളി ജയിപ്പിക്കാൻ. ബോൾ കയ്യിലെടുത്തു ഞാൻ യുദ്ധം ജയിച്ച ബാഹുബലി യെ പോലെ ബോൾ ഉയർത്തി. അപ്പോഴേക്കും കൈ വീശി കാണിച്ച എല്ലാരും എന്റെ അടുത്ത് ഓടി എത്തീതുടങ്ങിയിരുന്നു.😇

നന്ദി ഒന്നും വേണ്ട. ഇതെന്താ കടമയാണ് എന്നാ ഒരു ഡയലോഗ് ആണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷെ അപ്പോഴേക്കും ടീം മൊത്തം എത്തി നല്ല പുളിച്ച ചീത്ത. എനിക്ക് മനസ്സിലായില്ല. ഞാൻ ബോൾ തടഞ്ഞത് തന്നെ അല്ലെ. പിന്നെന്താ പ്രശ്നം.😶😶

പ്രശ്നം എന്താന്ന് വെച്ചാൽ ഗോളി എന്നാൽ ബോൾ കൈ കൊണ്ട് പിടിക്കാൻ പറ്റുന്ന ആൾ എന്നാ എന്റെ അറിവിനെ തകിടം മറയ്ക്കുന്ന ഒരു അറിവാണ് ആ പുളിച്ച ചീത്തയുടെ ഇടയിൽ നിന്ന് എനിക്ക് മനസ്സിലായത്.😒

ഗോളിക്ക് കൈ കൊണ്ട് ബോൾ പിടിക്കുന്നതിനു ഒരു നിശ്ചിത ലൈൻ ഉണ്ട്‌. അത് കഴിഞ്ഞു കൈ കൊണ്ട് പിടിച്ചാൽ പെനാൽറ്റി ആണ്. ഈശ്വര ഭഗവാനെ ആരാണാവോ ഈ കോപ്പിലെ നിയമം ഒക്കെ ഉണ്ടാക്കിയത്.🧐

സംഭവം ടീമിനെ ജയിപ്പിക്കാനുള്ള ആ ആവേശത്തിൽ ഞാൻ കുറച്ചധികം ഗോൾ പോസ്റ്റ്‌ വിട്ട് മുന്നോട്ട് പോയി. അങ്ങനെ ഒരു പെനാൽറ്റി കൂടി വരവായി.

വേറെ ട്വിസ്റ്റ് ഒന്നും ഇല്ല. ടീമിലെ ഒരുത്തൻ കേറി ഗോളി നിന്നു. പക്ഷെ എതിർ ടീമിൽ പുള്ളി നൈസ് ആയിട്ട് അത്‌ ഗോൾ ആക്കി. അങ്ങനെ വിധഗ്ദമായി ഞാൻ കളി തോൽപ്പിച്ചു.🤕

സംഭവം ഗ്രൗണ്ടിൽ നിന്ന് ക്ലാസ്സിലെത്തിയിട്ടും പിന്നീട് അങ്ങോട്ടും ആ കളിയാക്കൽ ഇച്ചിരി നീണ്ടു നിന്നു. ടീമിന്റെ മൊത്തം ആവേശം എന്റെ ഒരു അറിവ് കേടുകൊണ്ട് ഇല്ലാതാക്കിയതിന്റെ വിഷമം പെട്ടന്ന് ഒന്നും പോയില്😔

പിന്നെ ആ ഗ്രൗണ്ടിലേക്ക് പോകുന്നത് തന്നെ പേടി ആയി തുടങ്ങി.എനിക്ക് അറിയാൻ പാടില്ലാത്ത എനിക്ക് മാത്രം അറിയാൻ പാടില്ലാത്ത കുറെ നിയമങ്ങളും കാര്യങ്ങളും പല കളികളിലും മറ്റു കാര്യങ്ങളിലും ഉണ്ട്‌. അങ്ങനെ കായികത്തിൽ നിന്നും വളരെ ചെറുപ്പത്തിൽ തന്നെ വിരമിച്ചു.😒

ആ കൊല്ലം വേൾഡ് കപ്പ്‌ നടക്കുമ്പോ ഓരോ ടീമുകളുടെ കാര്യങ്ങൾ പറഞ്ഞു സഹപാഠികൾ ചർച്ചകൾ നടത്തുമ്പോൾ എനിക്ക് ആ വശത്തേക്ക് പോകാൻ തന്നെ പേടിയായിരുന്നു. സ്പോട്ടിൽ സബ്ജെക്ട് എന്റെ വിശ്വവിഖ്യാത പെനാൽറ്റി യിലേക്ക് തിരിയും എന്ന് ഉറപ്പാണ്.😔

അങ്ങനെ അത്‌ എന്റെ ലൈഫ് ലേ ആദ്യത്തെയും അവസാനത്തെയും ഫുട്ബാൾ കളിയായി☹️

സൊ ഇനി ഇച്ചിരി ഗുണപാഠം.

അന്ന് ഫുട്ബാൾ കളിയുടെ ബേസിക് കാര്യങ്ങൾ പോലും അറിയാതെ ഞാൻ ഗോളി ആയി നില്കാൻ പോകാൻ പാടില്ലായിരുന്നു. ഇനി ഒരു തെറ്റ് പറ്റി. ഒരു ചെറിയ കളിയാക്കലിൽ അവസാനിപ്പിച്ചു അടുത്ത ഒരു അവസരം കൂടി കൊടുത്തിരുന്നെകിൽ പിന്നെയും ഒരു പാട് ഫുട്ബാൾ എനിക്ക് കളിക്കാമായിരുന്നു 🙄

പക്ഷേ എന്നെ ഫുട്ബോൾ പഠിപ്പിച്ച കളിപ്പിക്കേണ്ട കാര്യം അവർക്ക് ഇല്ലാത്തത് കൊണ്ട് അത്‌ എന്റെ അവസാനത്തെ ഫുട്ബോൾ കളിയായി.😶

ജീവിതം അതുപോലെയാണ്. നമ്മൾക്കു അറിയാത്ത കാര്യങ്ങൾ ഒക്കെ നമുക്കു പറഞ്ഞുതന്നു നമ്മളെയും അവരുടെ അതെ ലെലിൽ എത്തിച്ചു ബാക്കി തുടരാം എന്നുചിന്തിക്കുന്നവർ ഒക്കെ കുറവാണ്. അവൻ എന്റെ അതെ ലെവൽ എത്തിയാൽ അവനേക്കാൾ എനിക്ക് കൂടുതൽ ആയിട്ട് എന്താ ഉള്ളത് എന്നെ എല്ലാരും ചിന്തിക്കു.🙏

പക്ഷെ ഫുട്ബോൾ എന്നല്ല പല കാര്യങ്ങളിലും നമ്മുടെ അതെ പ്രായത്തിൽ അല്ലേൽ നമ്മളെക്കാൾ പ്രായം ഉള്ള നമ്മളെക്കാൾ അറിവ് കുറവുള്ള അറിവ് ഒട്ടും ഇല്ലാത്ത ഒരു പാട് പേര് ഉണ്ടാകും. അത്‌ അവരുടെ കുറ്റം ഒന്നുമല്ല. നമ്മൾക്കു ആ അറിവ് കിട്ടിയ സാഹചര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായികാണില്ല. 27 വയസ്സായിട്ടും ബൈക്ക് ഓടിക്കാൻ അറിയില്ലേ എന്ന് ചോദിച്ചാൽ ബൈക്ക് ഓടിക്കുന്നത് ഒരു ആവശ്യമായി അവനു തോന്നികാണില്ല. ബൈക്ക് ഓടിക്കാൻ അവനെ പ്രോത്സാഹിപ്പിക്കുന്ന ആരെയും അവൻ കണ്ടു മുട്ടികാണില്ല. അത്രേ ഉള്ളു.😐

എല്ലാരും കോമൺ ആയിട്ട് ചെയ്യുന്ന ഒരു കാര്യം ചെലപ്പോ താല്പര്യമില്ലാത്ത മറ്റു ആളുകൾ ഉണ്ടാകും. അത്‌ ചെയ്യാതത് കൊണ്ട് മാത്രം അവരുടെ ജീവിതത്തിൽ ഗുരുതര പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നത് കൊണ്ട് ആയിരിക്കും അവർ അത്‌ ചെയ്യാത്തത്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ അവർക്ക് അത്‌ ചെയ്യണമെന്ന് തോന്നുമ്പോൾ അവർ ചെയ്തോളും.🙄

അവനൊഴിച്ചു ബാക്കി ഞങ്ങൾക്ക് എല്ലാം അത്‌ അറിയാം. അവൻ ഇച്ചിരി ഒതുങ്ങിയ ടൈപ്പ് ആണ്.

ആ ഒതുങ്ങിയ സ്പേസ് അവൻ ആസ്വദിക്കുന്നുണ്ടാവും. ഇനി ആ സ്പേസ് പോര എന്ന് തോന്നുമ്പോൾ അവൻ തന്നെ പുറത്ത് വന്നോളും. അല്ലേൽ പുറത്ത് വരാൻ ഉള്ള സഹായം അവൻ ചോദിച്ചോളും. പിടിച്ചുവലിച് പുറത്തിടാൻ നോക്കി കയ്യ് വേറെ കാൽ വേറെ തല വേറെ ആക്കി ഒരു വഴിക്ക് ആകാതിരുന്നാൽ മതി.

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ