Posts

ഒരു ബസ് മോട്ടിവേഷൻ

Image
അല്പം മോട്ടിവേഷൻ ആകാം നമ്മുടെ ലൈഫിലെ പ്രശ്നങ്ങൾ കാർ ഓടിക്കുമ്പോൾ മുന്നിലോ പിന്നിലൂടെ ഉള്ള ബസ് പോലെയാണ്. മുന്നിൽ ആണെങ്കിൽ ആ പ്രശ്നത്തെ ഫേസ് ചെയ്യാൻ ശ്രമിച്ചു തുടങ്ങുമ്പോഴേക്കും ആ പ്രശ്നം നമ്മുടെ ലൈഫിലേക്ക് കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിതുടങ്ങിയിരിക്കും (ഓവർടെക് ചെയ്യാൻ ശ്രമിക്കുമ്പോൾ ബസ് സൈഡ് തരാതെ നമ്മുടെ സൈഡിലേക്ക് കൂടുതൽ കയറുന്നത്) പിന്നിലാണെങ്കിൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളിലും ആ പ്രശനം നമ്മളെ അലട്ടികൊണ്ടേയിരിക്കും. പിന്നിലുള്ള ബസ് നിരന്തരം ഹോൺ അടിച്ചു നമ്മളെ പേടിപ്പിക്കുന്ന പോലെ. പക്ഷെ നമ്മൾ ഒരു കാര്യം ചെയ്ത മതി. മുന്നിലുള്ള ബസ് ആണെങ്കിൽ സമയമെടുത് തിരക്ക് കാണിക്കാതെ പയ്യെ അതിനു പിന്നാലെ പോവുക. ഓവർടേക്ക് ചെയ്യാൻ ഉള്ള ഏറ്റവും നല്ല് സാഹചര്യത്തിൽ മാത്രം ഓവർടേക്ക് ചെയ്യുക. പ്രേശ്നങ്ങളെ തിരക്ക് പിടിച്ചു പരിഹരിക്കാൻ നോക്കി ആകെ കുളമാക്കാതെ സമയമെടുത്തു ഏറ്റവും നല്ല തീരുമാനത്തോടെ ഫേസ് ചെയ്യുക. പിന്നിലുള്ള ബസ് ആണെകിൽ ഹോൺ അടിച്ചു പേടിപ്പിക്കാൻ ശ്രമിക്കുമ്പോൾ പേടിക്കാതെ സമാധാനത്തോടെ ഓടിച്ചു നല്ല സാഹചര്യം വരുമ്പോൾ സൈഡ് കൊടുക്കുക . ബസ് നമ്മുടെ കാറിനെ ഇടിക്കാതിരിക്കാൻ ശ്രദ്ധി...

Hi Kiran, Welcome to 2033. Happy Newyear

Image
Hi Kiran, Welcome to 2033. Happy Newyear ഇങ്ങനെ ഒരു മെയിൽ അല്ലെങ്കിൽ ലെറ്റർ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞു ഒരു ദിവസം നമുക്ക് കിട്ടിയാലോ. ആ മെയിൽ അല്ലെങ്കിൽ കത്ത് എഴുതിയത് 2023 ലേ നമ്മൾ ആണെങ്കിലോ. ഒരു ഇൻസ്റ്റ റീൽ കണ്ടപ്പോ കിടു ആയി തോന്നിയ ഒരു ഐഡിയ ആണ്. 2023 ലു ഇപ്പൊ ഉള്ള നമ്മുടെ അവസ്ഥ അങ്ങനെ തന്നെ അതിൽ എഴുത്തുവെക്കുക. ഇപ്പൊ ഉള്ള സുഹൃത്തുക്കൾ, ജോലി, ഇപ്പൊ നേരിടുന്ന പ്രേശ്നങ്ങൾ, ഇപ്പോഴത്തെ സന്തോഷങ്ങൾ, ഇത് എഴുതുമ്പോൾ ഉള്ള ദിവസത്തെയും അതിനു തൊട്ട് മുമ്പുള്ള ദിവസങ്ങളിലും സംഭവിച്ച കാര്യങ്ങൾ, ഇത് വായിക്കുന്ന സമയത്ത് നമ്മൾ എന്തായിരിക്കും എന്നുള്ള നമ്മുടെ പ്രതീക്ഷ. വരും വർഷങ്ങളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ, ഇപ്പൊ ഏറ്റവും ഇഷ്ടപെട്ട സ്ഥലങ്ങൾ, ഭക്ഷണം, സിനിമ അങ്ങനെ ഉള്ള കാര്യങ്ങൾ, ഇപ്പൊ നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, മൊബൈൽ തുടങ്ങിയവ. ഇത് എഴുതുമ്പോൾ റൂമിൽ ബെഡിൽ കിടന്നാണ് എഴുതുന്നതെങ്കിലും ചുറ്റും കണ്ണോടിച്ചു കാണുന്ന കാര്യങ്ങൾ, ഷെൽഫിൽ ഇരിക്കുന്ന സാധങ്ങൾ, ബുക്കുകൾ, ഫാൻ, ac എന്നിവയുടെ കമ്പനി, ക്ലോക്കിലെ സമയം, ഹാങ്ങറിൽ കിടക്കുന്ന ഏറ്റവും ഇഷ്ടപെട്ട ഡ്രസ്സ്‌, ബെഡിൽ ഉള്ള മറ്റു സാധങ്ങൾ, പാട്ട് കേട്ടാണ് എഴു...

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ

Image
നിനക്ക് വർക്ക്‌ ഫ്രം ഹോം ആണല്ലേ. സുഖം ആണല്ലോ. നല്ല കാശും. പണിയെടുക്കാതെ സുഖജീവിതം അല്ലെ. ഭാഗ്യവാൻ. വീട്ടിലിരുന്നു പണിയെടുക്കുന്ന എല്ലാരും നേരിടുന്ന ചോദ്യങ്ങൾ ആണ്. എന്നാൽ ഈ it  ഫീൽഡിലെ വർക്കും പ്രേത്യേകിച് വർക്ക്‌ ഫ്രം ഹോം വല്യ സുഖമുള്ള പരിപാടി ഒന്നുമല്ല. ആദ്യം കുറച്ചു മാസങ്ങൾ നല്ല സുഖമാണെന്ന് തോന്നും. പോകെ പോകെ ഒരു 2 വർഷം ഒരു കസേരയിൽ ചത്ത് കുത്തി ഇരുന്ന് ഒരു ലാപ്ടോപ് കണ്ണും നട്ട് ഇരുന്നു അങ്ങനെ പണിയെടുക്കുന്നത് അത്ര നല്ല എക്സ്പീരിയൻസ് ഒന്നുമല്ല. പിന്നെ അടുത്ത ചോദ്യം ആണ് അവനോട് ചുമ്മാ കളിക്കാൻ നിൽക്കണ്ട ഫേവബുക് ഇൻസ്റ്റ അക്കൗണ്ട് ഒക്കെ ഹാക്ക് ചെയ്യുംട്ടാ. എന്നെ കണ്ട ഹാക്ക് ഒക്കെ ചെയ്യാൻ കഴിവുള്ള ആളാണെന്നു തോന്നോ എന്ന മീം ആണ് അതിന് റിപ്ലൈ. ഇച്ചിരി കൂടി പരത്തിപറഞ്ഞാൽ സ്റ്റാക്ക്ഓവർഫ്ലോ എന്ന വെബ്സൈറ്റ് ഒരു ദിവസം എങ്ങാനും അടിച്ചുപോയാൽ പെട്ടിം കെടക്കേം എടുത്ത് അടുത്ത വണ്ടിയിൽ കേറി പോവുകേയെ വഴി ഉള്ളു. പിന്നെ മൈക്രോസോഫ്റ്റ്‌ ഗൂഗിൾ മെറ്റ പോലെ ഉള്ള കമ്പനികളിൽ ഒക്കെ ജോലിക്ക് നോക്കിക്കൂടെ. ഭയങ്കര ശമ്പളം ആണെന്ന് കേട്ടുല്ലൊ. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സ്കൂളിൽ പോയാലെ കോളേജിൽ പോകാൻ പറ്റു എന്...

ഇഷാനും കൊച്ചുണ്ടാപ്രിയും

Image
ഇഷാനും കൊച്ചുണ്ടാപ്രിയും എപ്പോ കണ്ടാലും കണ്ണ് നിറയുന്ന സീനുകൾ. ഡിസ്ലെക്സിയ എന്ന അവസ്ഥയെ കുറിച്ചുള്ള അവബോധം കൂടുതൽ ആളുകളിലേക്ക് എത്തിച്ച സിനിമയാണ് താരെ സമീൻ പർ. പഠിപ്പിലെ ശ്രദ്ധ കുറവും വികൃതികളും കൂടിയപ്പോൾ ഇഷാനേ ബോര്ഡിങ് സ്കൂളിലാക്കാൻ അച്ഛൻ തീരുമാനിക്കുകയും അങ്ങനെ അവനെ ബോര്ഡിങ് സ്കൂളിലാക്കി തിരിച്ചു പോകുന്നതുമാണ് ആദ്യ സീൻ. ഗുജറാത് ഭൂമികുലുക്കത്തിൽ വീട് ഒക്കെ നഷ്ടപെട്ട പവൻ (കൊച്ചുണ്ടാപ്രി) കേരളത്തിലെത്തുകയും ഫിലിം ഓപ്പറേറ്റർ മാധവൻ ന്റേം കുടുംബത്തിന്റേം കൂടെ കൂടുകയും  പിന്നീട് അവനെ തിരിച്ചു ഗുജറാത്തിലേക്ക് എത്തിക്കേണ്ട അവസ്ഥ ഉണ്ടാവുന്നു. ശേഷം അവനെ അവിടെ മറ്റു കുട്ടികളുടെ കൂടെ ക്യാമ്പിലാക്കി മാധവൻ തിരിച്ചു പോകുന്ന സീൻ ആണ് രണ്ടാമത്തേത്. രണ്ട് സീനും കാണുമ്പോൾ വല്ലാത്ത ഒരു വിങ്ങലാണ്. കാരണം ഇഷാനും കൊച്ചുണ്ടാപ്രിയും അത്രമേൽ നമുക്ക് പ്രിയപെട്ടവരായി തീരുന്ന രീതിയിലാണ് മുൻമ്പുള്ള സീനുകൾ. സ്കൂൾ കട്ട് ചെയ്ത് പല കാഴ്ചകളും അത്ഭുതത്തോടെ കണ്ടോണ്ട് നടക്കുന്ന റൂമിന്റെ ചുമരിൽ നന്നായി പടം വരയ്ക്കുന്ന  എല്ലാം കുസൃതികളും ഉള്ള ഇഷാനും മാധവന്റേം കുടുംബതിന്റേം ഒപ്പം ഒരു മകനേ പോലെ തന്നെ ജീവിച...

ഒരു ദുരന്ത അതിരപ്പിള്ളി ട്രിപ്പ്‌ പ്ലാനിങ്

Image
കുറെ വർഷങ്ങൾക് മുമ്പുള്ള ഒരു കുട്ടികാലം.😌 എന്തോ ഒരു പരിപാടിയുടെ ഭാഗമായി അമ്മവീട്ടിൽ അന്ന് എല്ലാരും ഒത്തുകൂടിയിട്ടുണ്ട്. കസിൻസിൽ എന്നെക്കാൾ മൂത്തത് 4 പേരും താഴെ 7 പേരും ആണ് ഉള്ളത്. അങ്ങണെ മൊത്തം 12 പേര്. എന്താ കണക്ക് കറക്റ്റ് അല്ലെ?🤔 അപ്പൊ 12 കസിൻസ് അവരുടെ അപ്പൻ അമ്മമാർ അടക്കം ഒരു പട തന്നെ ഉണ്ട്‌ അമ്മവീട്ടിൽ. അന്ന് ഒക്കെ അമ്മവീട്ടിൽ പോകുക ഭയങ്കര സന്തോഷം ആണ്.😌 നല്ല കിടിലൻ ഫുഡ്‌ കിട്ടും എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. വീടിലേ കാര്യം ഇച്ചിരി ദാരിദ്ര്യം ആയതിനാൽ കുറച് റീച് സെറ്റപ്പ് അമ്മവീട്ടിൽ ചെന്നാൽ ആണ്.😀 മിക്ക കസിൻസ് നും കാർ ഉണ്ട്‌. നമ്മൾ കാറിന്റെ ഒക്കെ ഉൾഭാഗം കാണുന്നതും അതിൽകേറുന്നത് ഒക്കെ അപ്പൊമാത്രമാണ്.😒 പക്ഷെ കാർ ലു കേറുന്നത് ഇറങ്ങുന്നത് ഡോർ തുറക്കുന്നതും അടക്കുന്നതും ഒക്കെ വളരെ സൂക്ഷിച്ചാണ്. കാരണം കൈപിഴ പറ്റി എന്തെങ്കിലും നാഷനഷ്ടം ഉണ്ടായാൽ അത്‌ നികത്താൻ മാത്രം ഉള്ള സാമ്പത്തികം ഒന്നും അന്നില്ല.😒 വേറെ ഒരു കാര്യം അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പ്രേത പടങ്ങളിലെ സൗണ്ടിനെക്കാൾ പേടിയുള്ള ഒരു സൗണ്ടുമായി വീടിന് പിന്നിലെ പേരമരത്തിൽ നിന്ന് ഒരു കൊമ്പ് ഒടിയും. കുറെ നീളൻ പാടുക...

ഫേസ്ബുക്കിന്റെ മണിച്ചിത്രത്താഴ്

Image
പെട്ടന്ന് ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോ തീർന്ന് ഈ ജന്മത്തിലെ എല്ലാ ബന്ധങ്ങളും എന്ന് പറഞ്ഞു ഫേസ്ബുക് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഒക്കെ ആൺഇൻസ്റ്റാൾ ചെയ്യുന്ന ശീലം ഉണ്ടെങ്കിൽ താഴോട്ട് വായിച്ചോ. അല്ലാത്തോർക്കും വായിക്കാം. നല്ല നല്ല അറിവുകൾ ചറ പറ അടുത്ത പാരഗ്രാഫുകളിൽ ഉണ്ട്‌. അപ്പൊ അങ്ങനെ ഡിപ്രെഷൻ അടിച്ചു ഫേസ്ബുക് കളഞ്ഞിട്ട് കുറെ നേരം കഴിഞ്ഞപ്പോ ഡിപ്രെഷൻ മാറി പക്കത്തിൽ വാ ഫേസ്ബുക്കെ എന്നും പറഞ്ഞു പ്ലെയ്സ്റ്റോറിൽ കേറി ഇൻസ്റ്റാൾ ചെയ്യുമ്പോ ഒരു ഡാർക്ക്‌ സീൻ ചെലപ്പോ ഉണ്ടാകും. ഇവിടെ വില്ലൻ ഫേസ്ബുക്കിന്റെ Two Factor Authentication ആണ്. എടക്കപ്പോഴോ സജിയേട്ടാ ഇങ്ങടെ അക്കൗണ്ട് സേഫ് അല്ല നല്ലൊരു ഗോതറേജിന്റെ പൂട്ട് ഞങ്ങടെ കയ്യിൽ ഉണ്ട്‌ ന്ന് പറഞ്ഞു സുക്കറണ്ണൻ വന്നത് ഓർമ്മയുണ്ടോ. ആ അന്ന് കണ്ണുംപൂട്ടി മണിച്ചിത്രത്താഴിട്ട് അക്കൗണ്ട് പൂട്ടാനുള്ള താക്കോൽ(2fa - Two factor Authentication) ആണ് സുക്കറണ്ണൻ തന്നത്. ആദ്യം 2fa എന്താന്ന് പറയാം. ഈ വില്ലജ് ഓഫീസിൽ പോയി എന്തെങ്കിലും സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ നിങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് വേണം എന്ന് പറയുന്ന സെറ്റപ് ഇല്ലേ അതാണ് 2fa. നമ്മൾ നമ...

ഉറക്കവും സ്വപ്നവും

ഉറക്കവും സ്വപ്നവും ഉറങ്ങാൻ എനിക്കിഷ്ടമാണ്. എന്റെ വീട്ടിലെ എന്റെ റൂമിലെ എന്റെ കട്ടിലിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ദേഹത്തു നിന്ന് വിയർപ്പ് പൊടിയാത്ത പുതപ്പ് വേണ്ടാത്ത തരത്തിലുള്ള തണുപ്പുമായി കിടന്നു ഉറങ്ങാൻ എനിക്കിഷ്ടമാണ്. ചെറിയ സൗണ്ട് ഉണ്ടാക്കി പെയ്യുന്ന ചാറ്റൽ മഴ ഉള്ളപ്പോൾ ജനൽ തുറന്ന് കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും ഒരു കാര്യം സംഭവിച്ച ദിവസം ആ സന്തോഷത്തിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ് ഉറങ്ങി എണീക്കുമ്പോൾ എന്നെ കാത്ത് വല്യ പ്രശ്നങ്ങൾ ഒന്നും വരാനില്ല എന്ന വിശ്വാസത്തിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ഉറങ്ങി എണീക്കുമ്പോൾ ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും സംഭവിക്കും എന്ന് അറിഞ്ഞുകൊണ്ട് കിടന്നുറങ്ങാൻ എനിക്ക് ഇഷ്ടമാണ്. കാരണം ആ സ്വസ്ഥമായ ശാന്തമായ ഉറക്കം ഒരു പാട് നല്ല സ്വപ്‌നങ്ങൾ എനിക്ക് തരാറുണ്ട്. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുള്ള കേട്ടിട്ടുള്ള അറിഞ്ഞിട്ടുള്ള പല കാര്യങ്ങളും പോയിട്ടുള്ള പല സ്ഥലങ്ങളിൽ ഒരു സാമ്യവും ഇല്ലാതെ കൂട്ടിച്ചേർത്ത മനോഹരമായ സ്വപ്‌നങ്ങൾ. ചിലപ്പോ ഏറ്റവും അടുത്തുണ്ടായിരുന്ന ഇപ്പൊ വളരെ അകലെയുള്ളവരെ ഒരുമിച്ച് ഒരു സ്ഥലത്ത് ഇരുന്നു സംസാരിക്കുന്...