Hi Kiran, Welcome to 2033. Happy Newyear

Hi Kiran, Welcome to 2033. Happy Newyear

ഇങ്ങനെ ഒരു മെയിൽ അല്ലെങ്കിൽ ലെറ്റർ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞു ഒരു ദിവസം നമുക്ക് കിട്ടിയാലോ. ആ മെയിൽ അല്ലെങ്കിൽ കത്ത് എഴുതിയത് 2023 ലേ നമ്മൾ ആണെങ്കിലോ. ഒരു ഇൻസ്റ്റ റീൽ കണ്ടപ്പോ കിടു ആയി തോന്നിയ ഒരു ഐഡിയ ആണ്.

2023 ലു ഇപ്പൊ ഉള്ള നമ്മുടെ അവസ്ഥ അങ്ങനെ തന്നെ അതിൽ എഴുത്തുവെക്കുക.

ഇപ്പൊ ഉള്ള സുഹൃത്തുക്കൾ, ജോലി, ഇപ്പൊ നേരിടുന്ന പ്രേശ്നങ്ങൾ, ഇപ്പോഴത്തെ സന്തോഷങ്ങൾ, ഇത് എഴുതുമ്പോൾ ഉള്ള ദിവസത്തെയും അതിനു തൊട്ട് മുമ്പുള്ള ദിവസങ്ങളിലും സംഭവിച്ച കാര്യങ്ങൾ, ഇത് വായിക്കുന്ന സമയത്ത് നമ്മൾ എന്തായിരിക്കും എന്നുള്ള നമ്മുടെ പ്രതീക്ഷ.

വരും വർഷങ്ങളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ, ഇപ്പൊ ഏറ്റവും ഇഷ്ടപെട്ട സ്ഥലങ്ങൾ, ഭക്ഷണം, സിനിമ അങ്ങനെ ഉള്ള കാര്യങ്ങൾ, ഇപ്പൊ നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, മൊബൈൽ തുടങ്ങിയവ.

ഇത് എഴുതുമ്പോൾ റൂമിൽ ബെഡിൽ കിടന്നാണ് എഴുതുന്നതെങ്കിലും ചുറ്റും കണ്ണോടിച്ചു കാണുന്ന കാര്യങ്ങൾ, ഷെൽഫിൽ ഇരിക്കുന്ന സാധങ്ങൾ, ബുക്കുകൾ, ഫാൻ, ac എന്നിവയുടെ കമ്പനി, ക്ലോക്കിലെ സമയം, ഹാങ്ങറിൽ കിടക്കുന്ന ഏറ്റവും ഇഷ്ടപെട്ട ഡ്രസ്സ്‌, ബെഡിൽ ഉള്ള മറ്റു സാധങ്ങൾ, പാട്ട് കേട്ടാണ് എഴുതുന്നതെങ്കിലും ആ പാട്ട്.

ഏറ്റവും അവസാനം പോയ യാത്ര കഴിച്ച ഭക്ഷണം, വാങ്ങിയ ഡ്രസ്സ്‌, കണ്ട സിനിമ, റിപീറ്റ് മോഡിൽ കേട്ടുകൊണ്ടിരിക്കുന്ന പാട്ട്

ഏറ്റവും അധികം ദേഷ്യം ഉള്ള കാര്യം, ഏറ്റവും ദേഷ്യം ഉള്ള ഒരു വ്യക്തി, ഏറ്റവും ഇഷ്ടമുള്ള ഒരു വ്യക്തി, ചെയ്യാൻ ഒട്ടും ഇഷ്ടമല്ലാത്ത എന്നാൽ ചെയ്യുന്ന കാര്യങ്ങൾ, ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള എന്നാൽ ചെയ്യാൻ പറ്റാത്ത ഒരു കാര്യങ്ങൾ.

ഇത് വായിക്കുന്ന സമയത്തെ നമ്മുടെ മാനസികാവസ്ഥ മോശം ആണെങ്കിൽ future ലേ നമ്മൾക്കുള്ള 2023 ലേ നമ്മൾ കൊടുക്കുന്ന മെസ്സേജ്, ആരോടും പറയരുത് ന്ന് പറഞ്ഞു ആരെങ്കിലും നമ്മോളോട് പറഞ്ഞ ഏതെങ്കിലും ഒരു രഹസ്യം, അങ്ങെനെ എന്തും എഴുതുക

2030 ലോ അല്ലെങ്കിൽ അത്‌ കഴിഞ്ഞുള്ള ഏതെങ്കിലും ഒരു വർഷം ചെലപ്പോ ഒരു ന്യൂഇയർന് കാലത്ത് ഈ മെയിൽ അല്ലെങ്കിൽ എഴുത്ത് കിട്ടുമ്പോൾ വര്ഷങ്ങള്ക് മുന്നേ ഇത് എഴുതിയ സമയത്തെ എല്ലാം നമ്മൾക്കു ഓർമ വന്നാൽ കിടു ഫീൽ ആയിരിക്കും.

ഞാൻ ഒരു നീണ്ട മെയിൽ തന്നെ എഴുതി 2033 ജനുവരി 1 ന് കിട്ടാൻ പാകത്തിന് ജിമെയിൽ schedule ചെയ്ത് വെച്ചിട്ടുണ്ട് 😌

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ