ഒരു ബസ് മോട്ടിവേഷൻ

അല്പം മോട്ടിവേഷൻ ആകാം

നമ്മുടെ ലൈഫിലെ പ്രശ്നങ്ങൾ കാർ ഓടിക്കുമ്പോൾ മുന്നിലോ പിന്നിലൂടെ ഉള്ള ബസ് പോലെയാണ്. മുന്നിൽ ആണെങ്കിൽ ആ പ്രശ്നത്തെ ഫേസ് ചെയ്യാൻ ശ്രമിച്ചു തുടങ്ങുമ്പോഴേക്കും ആ പ്രശ്നം നമ്മുടെ ലൈഫിലേക്ക് കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിതുടങ്ങിയിരിക്കും (ഓവർടെക് ചെയ്യാൻ ശ്രമിക്കുമ്പോൾ ബസ് സൈഡ് തരാതെ നമ്മുടെ സൈഡിലേക്ക് കൂടുതൽ കയറുന്നത്)

പിന്നിലാണെങ്കിൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളിലും ആ പ്രശനം നമ്മളെ അലട്ടികൊണ്ടേയിരിക്കും. പിന്നിലുള്ള ബസ് നിരന്തരം ഹോൺ അടിച്ചു നമ്മളെ പേടിപ്പിക്കുന്ന പോലെ.

പക്ഷെ നമ്മൾ ഒരു കാര്യം ചെയ്ത മതി.

മുന്നിലുള്ള ബസ് ആണെങ്കിൽ സമയമെടുത് തിരക്ക് കാണിക്കാതെ പയ്യെ അതിനു പിന്നാലെ പോവുക. ഓവർടേക്ക് ചെയ്യാൻ ഉള്ള ഏറ്റവും നല്ല് സാഹചര്യത്തിൽ മാത്രം ഓവർടേക്ക് ചെയ്യുക. പ്രേശ്നങ്ങളെ തിരക്ക് പിടിച്ചു പരിഹരിക്കാൻ നോക്കി ആകെ കുളമാക്കാതെ സമയമെടുത്തു ഏറ്റവും നല്ല തീരുമാനത്തോടെ ഫേസ് ചെയ്യുക.

പിന്നിലുള്ള ബസ് ആണെകിൽ ഹോൺ അടിച്ചു പേടിപ്പിക്കാൻ ശ്രമിക്കുമ്പോൾ പേടിക്കാതെ സമാധാനത്തോടെ ഓടിച്ചു നല്ല സാഹചര്യം വരുമ്പോൾ സൈഡ് കൊടുക്കുക . ബസ് നമ്മുടെ കാറിനെ ഇടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു പ്രശ്നം വരാൻ സാധ്യത ഉണ്ടെന്ന് നമുക്ക് അറിയുമെങ്കിൽ ഏറ്റവും സമാധാനത്തോടെ അതിനെ നേരിട്ട് നമ്മുടെ ലൈഫിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ അതിനെ ഒഴിവാക്കാൻ ശ്രമിക്കുക.

ഇത് രണ്ടും പറ്റാത്ത സാഹചര്യം ആണെങ്കിൽ അതായത് ഓവർടേക്ക് ചെയ്യാനോ സൈഡ് കൊടുക്കാനോ പറ്റാത്ത സാഹചര്യം ആണെകിൽ സമാധാനത്തോടെ വണ്ടി ഓടിക്കുക. പിന്നിലുള്ള ബസ് നമ്മളെ ഇടിക്കാതിരിക്കാൻ മാത്രം ശ്രെദ്ധിച്ചാൽ മതി. സൈഡ് ഉണ്ടാക്കി അത്‌ കടന്നു പൊക്കോളും. ബസ് മുന്നിൽ ആണെങ്കിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാതെ പിന്നാലെ പോവുക. കുറച്ചു കഴിയുമ്പോൾ ബസ് വേറെ വല്ല റൂട്ടും തിരിഞ്ഞു പൊക്കോളും. ഇനി വേറെ റൂട്ട് തിരിയാതെ നമ്മൾക്ക് പോകേണ്ട സ്ഥലം വരെ ആ ബസ് ഉണ്ടെങ്കിൽ അവിടെ വരെ പിന്നാലെ പോവുക. ശേഷം ഇൻഡിക്കേറ്റർ ഇട്ട് നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് തിരിയുക. ബസ് എങ്ങോട്ടെങ്കിലും പോകട്ടെ.

[ഇന്ന് കാർ ഓടിച്ചു പഠിക്കുന്ന സമയത്ത്  ഒരു ബസിന്റെ പിന്നാലെ ഓവർടേക്ക് ചെയ്യാൻ പേടിച് 10 km പോയപ്പോൾ തോന്നിയത് 😌]

മോട്ടിവേഷൻ കഴിഞ്ഞു. നന്ദി നമസ്കാരം

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ