ഇഷാനും കൊച്ചുണ്ടാപ്രിയും

ഇഷാനും കൊച്ചുണ്ടാപ്രിയും
എപ്പോ കണ്ടാലും കണ്ണ് നിറയുന്ന സീനുകൾ.

ഡിസ്ലെക്സിയ എന്ന അവസ്ഥയെ കുറിച്ചുള്ള അവബോധം കൂടുതൽ ആളുകളിലേക്ക് എത്തിച്ച സിനിമയാണ് താരെ സമീൻ പർ. പഠിപ്പിലെ ശ്രദ്ധ കുറവും വികൃതികളും കൂടിയപ്പോൾ ഇഷാനേ ബോര്ഡിങ് സ്കൂളിലാക്കാൻ അച്ഛൻ തീരുമാനിക്കുകയും അങ്ങനെ അവനെ ബോര്ഡിങ് സ്കൂളിലാക്കി തിരിച്ചു പോകുന്നതുമാണ് ആദ്യ സീൻ.

ഗുജറാത് ഭൂമികുലുക്കത്തിൽ വീട് ഒക്കെ നഷ്ടപെട്ട പവൻ (കൊച്ചുണ്ടാപ്രി) കേരളത്തിലെത്തുകയും ഫിലിം ഓപ്പറേറ്റർ മാധവൻ ന്റേം കുടുംബത്തിന്റേം കൂടെ കൂടുകയും  പിന്നീട് അവനെ തിരിച്ചു ഗുജറാത്തിലേക്ക് എത്തിക്കേണ്ട അവസ്ഥ ഉണ്ടാവുന്നു. ശേഷം അവനെ അവിടെ മറ്റു കുട്ടികളുടെ കൂടെ ക്യാമ്പിലാക്കി മാധവൻ തിരിച്ചു പോകുന്ന സീൻ ആണ് രണ്ടാമത്തേത്.

രണ്ട് സീനും കാണുമ്പോൾ വല്ലാത്ത ഒരു വിങ്ങലാണ്. കാരണം ഇഷാനും കൊച്ചുണ്ടാപ്രിയും അത്രമേൽ നമുക്ക് പ്രിയപെട്ടവരായി തീരുന്ന രീതിയിലാണ് മുൻമ്പുള്ള സീനുകൾ. സ്കൂൾ കട്ട് ചെയ്ത് പല കാഴ്ചകളും അത്ഭുതത്തോടെ കണ്ടോണ്ട് നടക്കുന്ന റൂമിന്റെ ചുമരിൽ നന്നായി പടം വരയ്ക്കുന്ന  എല്ലാം കുസൃതികളും ഉള്ള ഇഷാനും മാധവന്റേം കുടുംബതിന്റേം ഒപ്പം ഒരു മകനേ പോലെ തന്നെ ജീവിച്ചു മാധന്റെ മകൾ വെള്ളപാച്ചിലിൽ കേറുമ്പോൾ അവളെ രക്ഷിക്കുന്ന നാടിന്റെ ഹീറോ ആയ കൊച്ചുണ്ടാപ്രിയും അത്രമേൽ പ്രിയപ്പെട്ടതായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.

ബോര്ഡിങ്ങിലാക്കി അമ്മയും ചേട്ടനും അച്ഛനും കാറിൽ കേറുന്നതും കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ശെരിക്കും അവർ അവനെ ഒറ്റക്ക് ആക്കി പോകുവാണ് എന്ന തിരിച്ചറിവിൽ ഞെട്ടുന്നതും കാർ കണ്മുന്നിൽ നിന്ന് മായുന്നത് വരെ നോക്കിനിൽക്കുന്നതും തിരിച്ചു പടികൾ ഇറങ്ങി വരുമ്പോൾ കൂടി അവസാന പ്രതീക്ഷ പോലെ തിരിഞ്ഞുനോക്കുന്നതും ബോര്ഡിങ്ങിലെ ബാത്‌റൂമിൽ പൈപ്പ് തുറന്നിട്ട്‌ കരയുന്നതും ഒക്കെ ചേർന്ന് വല്ലാത്ത ഒരു വിങ്ങൽ ആണ് ഇഷാൻ നൽകുന്നത്.

മാതാപ്പിതാക്കൾ ഇനി കൊച്ചുണ്ടാപ്രിയേ തേടി വരാൻ സാധ്യത വളരെ കുറവാണ് എന്ന് മനസ്സിലാക്കി നമുക്ക് ഇവനെ അങ്ങ് തിരിച്ചു കൊണ്ടുപോയാലോ എന്നും മാധവൻ ചോദിക്കുന്നതും ആരും വന്നില്ലെങ്കിൽ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു അഡ്രസ് എഴുതികൊടുക്കുന്നതും ഓഫീസർ അത്‌ ചുരുട്ടികൂട്ടി വേയ്സ്റ്റിലുടുന്നതും ഒടുക്കം  ക്യാമ്പിൽ മറ്റു കുട്ടികളുടെ കൂട്ടത്തിലേക്ക്ക് വിട്ട കൊച്ചുണ്ടാപ്രി അവസാനമായി മാധവനേ തിരിഞ്ഞു നോക്കുന്നതും ഇഷാൻ തന്ന അതെ വിങ്ങൽ ആണ് തരുന്നത്.

ഇഷാനും കൊച്ചുണ്ടാപ്രിയും ഒരു പാട് ഇഷ്ടമുള്ള കഥാപാത്രങ്ങൾ
കൊച്ചുണ്ടാപ്രി - യാഷ് ഗൗളി
ഇഷാൻ - ദർശീൽ സഫാരി

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ