ഒരു RAC യാത്ര



ബാംഗ്ളൂർ ക്ക് ഫ്ലാറ്റ് ഹണ്ട്ന് പോകുന്നതിന്റെ ഭാഗമായി ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ആക്കിയപ്പോൾ ആദ്യം വെയ്റ്ലിസ്റ്റും പിന്നെ RAC യുമാണ് കിട്ടിയത്. അങ്ങനെ കൂട്ടുകാരൻ സ്റ്റേഷനിൽ കൊണ്ടാക്കി നേരെ സീറ്റ്‌ കണ്ടുപിടിച്ചു യാത്ര തുടങ്ങി. 

അപ്പുറത്തെ RAC സീറ്റ്‌കാരൻ വന്നട്ടില്ല. ഈശ്വര അയാൾ വരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞ് അടുത്ത സ്റ്റേഷൻ ആയ പാലക്കാട്‌ നിന്ന് ആള് കേറി. ആദ്യം ഇച്ചിരി ഗൗരവം ആണെന്ന് കരുതിയെങ്കിൽ പുള്ളി കൂൾ ആണ്. ബാംഗ്ളൂർ 10 വർഷമായി. എയർപോർട്ടിൽ ആണ് ജോലി. Rac ആണേലും കൺഫേം ആകും എന്ന് പ്രതീക്ഷ അയാൾ തന്നു. ഹോ ആശ്വാസം. 

എന്നാൽ അങ്ങേര്ടെ അടുത്ത ഡയലോഗ് ഇതായിരുന്നു. ഇനി incase കൺഫേം ആയില്ലെങ്കിൽ ഉറക്കം ഒക്കെ ആകെ പോവും. ഏയ്‌ സീനില്ല ഞാൻ ഒക്കെ 3 മണിക്കാണ് ഉറങ്ങാറ്. 
മം മം ഇപ്പൊ അതൊക്കെ പറയും ഒരോ വയസ്സ് കൂടുമ്പോ വൈകീട്ട് മാക്സിമം ഇരിക്കാവുന്നാ സമയം ഒക്കെ കുറയും 40 അടുക്കുമ്പോ 11 മേലെ പറ്റില്ലന്ന്. ഇപ്പൊ ഒരു 25 - 26 അല്ലെ ഉള്ളൂ അയ്‌ന്റെയാ.

26 ഹു ഹു ഹു ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ. 30 കഴിഞ്ഞാൽ സിംഗിൾ അല്ല അങ്കിൾ ആണെന്ന് കൗണ്ടർ അടിക്കാൻ നിന്നുകൊടുകാൻ പ്രായം ഉണ്ടടോ. പിന്നെ ചർമം കണ്ടാൽ പ്രായം തോന്നിക്കില്ല എന്ന് മാത്രം.

അങ്ങനെ സ്സീറ്റ് കൺഫേം ആകുമെന്നാ പ്രതീക്ഷ തന്ന ശേഷം അയാൾ അയാളുടെ ഡിന്നർ എടുത്ത്. ചോറും കാബേജും മുട്ടയും. കഴിച്ചോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഒരു ഗമക്ക് ഏയ് ഇല്ല നൈറ്റ്‌ ട്രെയിനിൽ യാത്ര ചെയ്യുമ്പോ കഴിക്കാറില്ല എന്ന് ഞാൻ തട്ടി വിട്ടു വെജ് ബിരിയാണി എഗ്ഗ് ബിരിയാണി ചിക്കൻ ബിരിയാണിയിലെ ലാസ്റ്റ് ഐറ്റം കഴിക്കാം എന്നത് ആയിരുന്നു പ്ലാൻ. ശ്യോ ഇനി ഞാൻ എന്ത് ചെയ്യും.

ആഹ് ആപ്പോ പുള്ളി കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നേ വെജ് ബിരിയാണി എഗ്ഗ് ബിരിയാണി ചിക്കൻ ബിരിയാണിയാ എന്ന് പറഞ്ഞു തേരാ പാര ആൾകാർ നടക്കുന്നു. കോപ്പ് കഴിക്കാറില്ല എന്ന് പറയുകയും ചെയ്തു എന്ത് ചെയ്യും അഭിമാനം കളയാൻ പാടില്ലല്ലോ. അങ്ങനെ അഭിമാനം സംരക്ഷിക്കാൻ ഞാൻ എന്റെ രാത്രി ഭക്ഷണം ഒഴിവാക്കി. അപ്പോഴും ഹോപ്പ് ഉണ്ട്‌. 8 മണി ആയിട്ടുള്ളു. അടുത്ത സ്റ്റേഷൻ കഴിഞ്ഞാൽ മിക്കവാറും rac മാറി കൺഫേം ആവും. അപ്പൊ അങ്ങേര് കാണാതെ വാങ്ങി കഴിക്കാം. അങ്ങനെ സ്റ്റേഷനുകൾ അങ്ങനെ പോയികൊണ്ട് ഇരുന്നു. വെജ് ബിരിയാണി എഗ്ഗ് ബിരിയാണി ചിക്കൻ ബിരിയാണിയാ എന്ന് echo കുറഞ്ഞു കുറഞ്ഞു ഇല്ലാതായപ്പോൾ ഒരു 10 മണി കഴിഞ്ഞു rac confirm ആയി. ഒരിച്ചിരി നേരത്തെ ആയിരുന്നേൽ എന്റെ ചിക്കൻ ബിരിയാണിയെ എനിക്ക് പിരിയേണ്ടി വരില്ലായിരുന്നു.

അപ്പൊ ഗുണപാഠം ചുമ്മാ വെയിറ്റ് കാണിക്കാൻ ഓരോന്ന് വിളിച്ചു കൂവിയൽ പിന്നീട് വിശക്കേണ്ടി വരും. 

അപ്പൊ ബാംഗ്ലൂർ എത്തിയ കാര്യം എല്ലാരും അറിയാൻ വേണ്ടി റിപ്പോർട്ട്‌ ചെയുന്നു

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ