ഒരു ഫുൾ എ പ്ലസ് ഓർമ
Resharing ഒരു ഫുൾ എ പ്ലസ് ഓർമ
2011 ലാണ് ഞാൻ പത്താം ക്ലാസ്സ് പാസ്സ് ആവുന്നത്. ചെങ്ങാലൂർ സെന്റ് മേരീസ് hs ആയിരുന്നു സ്കൂൾ. 4 ക്ലാസ്സ് സെന്റ് പോൾസ് കുരിയചിറേല് 2005 ലു കഴിഞ്ഞ് അവിടെ 5 മുതൽ ഗേൾസ് ഒൺലി ആയത്കൊണ്ടാണ് ഞാൻ വീടിനടുത്തുള്ള സെന്റ് മേരിസിലേക്ക് എത്തുന്നത്. അങ്ങനെ 5 മുതൽ 9 വരെ ഉള്ള് പഠനം പൂർത്തിയാക്കി വിജയകരമായി പത്താം ക്ലാസിലേക്ക്.
ഒരു ശരാശരി ദിവസം എന്ന് പറയുന്നത് കാലത്തെ ഉഷേച്ചിയുടെ അവിടെ ഉള്ള ട്യൂഷൻ കഴിഞ്ഞു നേരെ വീട്ടിൽ വന്നു ഫുഡ് അടിച്ചു മേരെ സ്കൂളിലേക്ക്. ശേഷം വൈകീട്ട് വരെ അവിടെ. പിന്നെ വീട്ടിൽ വന്നിട്ടും പഠിപ്പ്. പിന്നെ എന്ത് വിചാരിച്ചു ഈ ഫുൾ എ പ്ലസ് വെള്ളെപങ്ങാടിലു വെള്ളപ്പേം ഉണ്ടാക്കുന്ന ടിം ടിം എന്നപോലെ കിട്ടൂല നല്ലോണം പണിയെടുക്കണംഡോ.
അങ്ങനെ പത്താം ക്ലാസ്സ് പരീക്ഷകൾ. ഉച്ചക്ക് ആയിരുന്നു പരീക്ഷകൾ. ഏതോ പരീക്ഷക്ക് ശേഷം പുറത്ത് എത്തിയപ്പോൾ ഒരു ഉത്തരത്തെ പറ്റി വൻ ചർച്ചകൾ നടക്കപ്പോൾ ഞാൻ എഴുതിയത് അത് അല്ല എന്ന് മനസ്സിലാക്കി ടെൻഷൻ അടിച്ചത് ഒക്കെ ഒരു ഓർമ.
അങ്ങനെ പരീക്ഷ കഴിഞ്ഞു. വേൾഡ് കപ്പ് ക്രിക്കറ്റ് നടക്കുന്ന കാലം. ഇന്ത്യ വേൾഡ് കപ്പ് അടിച്ച 2011 ആണ് പത്താം ക്ലാസ്സ് റിസൾട്ട് വെയ്റ്റിംഗ് സമയത്തെ ഏറ്റവും നല്ല ഓർമ. അന്ന് ധോണി സിക്സ് അടിച്ചപ്പോ ഉണ്ടായ സന്തോഷവും കൂടെ അടുത്തു എവിടെയോ നിന്നൊക്കെ പടക്കങ്ങൾ പൊട്ടിയതും ഒക്കെ ഇന്നും ഓർക്കുന്നു. കപ്പ് അടിച്ചെന്റെ പിറ്റേ ദിവസം അമ്മ വീട്ടിൽ എന്തോ കാര്യത്തിന് പുലർച്ചെ ആദ്യത്തെ വണ്ടിക്ക് പോയപ്പോൾ വഴി നീളെ പോട്ടിയ മലപ്പടക്കത്തിന്റെ പേപ്പറുകൾ കണ്ടതും അമ്മവീട്ടിൽ എത്തിയിട്ട് പേപ്പറിൽ കപ്പ് വിശേഷങ്ങൾ വായിച്ചതും ഓരോ കളിക്കാരനും കിട്ടുന്ന സമ്മാനത്തുക കേട്ട് അത്ഭുതപ്പെട്ടതും അതിന്റെ തുടർ കസിൻസ് ചർച്ചകളും ഒക്കെ ഇന്നും ഓർമയിൽ നിൽക്കുന്നു.
അങ്ങനെ റിസൾട്ട് ദിവസം. ഉച്ചക്ക് ആണ് റിസൾട്ട് പ്രഖ്യാപിച്ചത് എന്നാണ് ഓർമ. റിസൾട്ട് നോക്കാൻ അന്ന് നെറ്റ് ഒന്നും ഇല്ല. പക്ഷെ നേരത്തെ ചെന്നൈയിൽ വർക്ക് ചെയ്യുന്ന കസിൻ ചേട്ടനോട് എല്ലാം പറഞ്ഞു സെറ്റ് ആക്കിയിരുന്നു. അങ്ങനെ റിസൾട്ട് പ്രഖ്യാപിച്ചതും നേരെ ചെന്നൈയിലോട്ട് കാൾ. ഇന്നത്തെ പോലെ നെറ്റ് അത്ര ഫാസ്റ്റ് അല്ലാത്തത് കൊണ്ടും റിസൾട്ട് സൈറ്റ് അത്ര കിടു അല്ലാത്തത് കൊണ്ടും കുറച്ച് സമയം എടുത്തിട്ടും ലോഡ് ആവുന്നില്ല. ലോഡ് ആവുമ്പൊ വിളിക്കാം എന്ന് പറഞ്ഞു കസിൻ കാൾ വെച്ചു..
ടെൻഷൻ ടെൻഷൻ
ദേ കാൾ. എടാ നിനക്ക് 11 എ പ്ലസ്
ങേ 11. ഇനിയിപ്പോ പത്തു എണ്ണത്തിൽ കൊള്ളാത്ത മാർക്ക് ഒക്കെ കൂട്ടി ഒരു എ പ്ലസ് കൂടി കൂട്ടിയോ 😌
ഏയ് എണ്ണിയത് തെറ്റിയതാണ്. പുള്ളി പഴയ പത്താം ക്ലാസ്സ് ആണ് (പേഴ്സ്ന്റ്റേജ് പത്താം ക്ലാസ്സ്). അങ്ങനെ അത് അങ്ങ് മൂന്ന് വട്ടം പറഞ്ഞു ഉറപ്പിച്ചു.
എനിക്ക് ഫുൾ എ പ്ലസ്
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ. സെറ്റിയിളും ചെയറിലും വലിഞ്ഞു കേറും 🎶
ആനന്ദനടനം ആടിനാൽ 🎶🎶
നേരെ സന്തോഷം കൊണ്ട് വീടിനു പുറത്തോട്ട് ഇറങ്ങിയപ്പോൾ ഉറ്റ ചങ്ങാതിയായ റോമിയുടെ അമ്മ എങ്ങോട്ടോ പോകാനായി വീടിന്റെ മുന്നിലൂടെ പോകുന്നു. റിസൾട്ട് എന്തായി എന്നാ ആംഗ്യത്തിന് പത്തു വിരലും ഉയർത്തി പത്തു എ പ്ലസ് എന്ന് ആംഗ്യം കാണിച്ചു. പുളിക്കാരിക്ക് മനസ്സിലായോ എന്തോ. ഈ ചെക്കന് വട്ടയോ എന്ന് കരുതിക്കാണും.
ഇനിയെന്ത് ചെയ്യണം എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരം ഉണ്ടായുള്ളൂ. ഉഷേച്ചിയുടെ ട്യൂഷൻ സെന്ററിൽ പോയി റിസൾട്ട് പറയണം. ബാക്കി എല്ലാരും എത്തിക്കാണും.
വേഗത്തിൽ കുളിച് ഡ്രസ്സ് മാറി സൈക്കിൾ എടുത്ത് നേരെ അങ്ങോട്ട്. റിസൾട്ട് ഒക്കെ നേരത്തെ അറിഞ്ഞിട്ടുണ്ട്. എന്നാലും നേരിട്ട് പോയി പറയുന്നത് ഒരു സുഖം.
പിന്നെ ഓരോ ആന്റിമാരെ വിളിച്ചു പറയുന്നു. സ്കൂളിൽ പോകുന്നു. അവിടെ അനുമോധാനം.
ഒരു മാസത്തേക്ക് പിന്നെ അങ്ങോട്ട് ഫുൾ ബിസി ആംയിരുന്നു. ജില്ലയുടെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ ചറപറാ അനുമോധാനം. എല്ലാടത്തും ചായയും ഉഴുന്നുവടയും ട്രോഫിയും ചിലയിടത്ത് ക്യാഷ് അവാർഡും ഒക്കെ കിട്ടിയത് ഒക്കെ ഹോ രോമാഞ്ചം.🥳
പറഞ്ഞ പോലെ അന്ന് കിട്ടിയ ക്യാഷ് അവാർഡ് ഒക്കെ എവിടെപ്പോയി. അമ്മേടെ കയ്യിൽ കൊടുത്തത് ഓർമയുണ്ട്. ബൈ ദുഫായ് കണക്കു ഇത് കഴിഞ്ഞ് ചോദിക്കാം. എങ്ങനെ എന്നിപറക്കിയാലും ഒരു 1000 എത്തേണ്ടതാണ്. ഇന്നത്തെ പോലെ അന്നത്തെ 1000 ന്നു പറയുന്നത് ഇന്നത്തെ ഒരു 1252 രൂപ 50 പൈസ വരും. ശ്യേ ഇത്രേം ക്യാഷ് പൂഴ്ത്തിയിട്ട് ED ഒന്നും വീട്ടിലോട്ട് എത്തിയില്ലലോ.😌
പിന്നെ അങ്ങനെ ഒരു അവാർഡ് വാങ്ങാൻ ഒരു സ്റ്റേജിലും കേറേണ്ടിവന്നട്ടില്ല എന്നത് മറ്റൊരു സത്യം
റെക്കോർഡ് വിജയം ആയിരുന്നു ആ വർഷം. സ്കൂളിൽ തന്നെ ഏതാണ്ട് 13 ഫുൾ എ പ്ലസ് ഉണ്ടായിരുന്നു.
ഇപ്പൊ നോക്കുമ്പോ ഫുൾ എ പ്ലസ് അത്ര വലിയ സംഭവം ഒന്നും അല്ലെങ്കിലും അന്ന് ഒരു 16 കാരന് അത് സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ അനുഭവം ആയിരുന്നു. നാട്ടിലൊക്കെ വൻ വില ആണ്. ഫുൾ എ പ്ലസ് കാരൻ എന്ന് പറഞ്ഞാൽ ഉള്ള ഒരു ഗെത്ത് തന്നെ വേറെ ലെവൽ ആയിരുന്നു.
പിന്നീട് അങ്ങോട്ട് സ്കെയിൽ താഴോട്ട് ആണെലും വലുതായിട്ട് ആരെകൊണ്ടും പറയിപ്പിച്ചിട്ടില്ല.
So to conclude
ഇന്നത്തെ ഫുൾ എ പ്ലസ് ഒക്കെ എന്ത് ഫുൾ എ പ്ലസ്. ഞങ്ങടെ ഫുൾ എ പ്ലസ് ആയിരുന്നു ശെരിക്കും ഫുൾ എ പ്ലസ് 😌
Sslc വിജയിച്ച എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
ഫയൽ ചിത്രം - കടലിൽ നിന്നും മണ്ണ് വരാനോ കുളത്തിൽ നിന്ന് മണല് വരാനോ പറ്റിയില്ല. പകരം sslc ന്നു പത്തു എ പ്ലസ് വാരിയിട്ടുണ്ട്. ഇതും വാരൽ താനേ 😌
ഫോട്ടോയുടെ അവിടെ Dont forget me ന്നു. ഇല്ല മല്ലയ ഒരിക്കലും ഫോർഗറ്റില്ല 😌
Comments
Post a Comment