കുറച്ചു നാളായി എഴുതണം എന്ന് വിചാരിച്ച കാര്യം. തുടരെ ഉള്ള അല്മഹത്യകൾ ആണ് വിഷയം.
ഗാർഹീകപീഡനം, സ്ത്രീധനപീഡനം, ജോലിഭാരം, സ്കൂളുകളിലെ കോളേജുകളിലെ പ്രശ്നങ്ങൾ, വീട്ടിലെ പ്രശ്നങ്ങൾ കുറ്റപ്പെടുത്തലുകൾ, പ്രേമനരശ്യങ്ങൾ അങ്ങനെ അങ്ങനെ അങ്ങനെ പോകുന്നു കാരണങ്ങൾ. ഇതിൽ തന്നെ ആഴ്ച്ചയിൽ മൂന്നും നാലും എന്നാ കണക്കിൽ വരുന്ന ഗാർഹീപീഡന അല്മഹത്യകൾ വളരെ ഡിസ്റ്റർബ്റിംഗ് ആണ്. കഴിഞ്ഞ ആഴ്ചയിലെ വിപഞ്ചികയും ഇന്നലെ മരിച്ച അഞ്‌ജലിയും തുടങ്ങി ഇതിനു മുൻമ്പേ മീഡിയ അറ്റെൻഷൻ കിട്ടാതെ ജീവൻ ഒടുങ്ങിയ ഒരുപാട് പേര് എന്നിട്ടും ഈ പീഡനം തുടരുന്നത് നിയമത്തെ പേടിയില്ലാത്തത് ആണ്. അല്ലെങ്കിൽ ഒരു സിനിമയിൽ പറഞ്ഞ പോലെ ഇതൊക്കെ ഇവിടെ സാധാരണമാണ് എന്ന് ചിന്ത ആണ്.
ഇതൊക്കെ കേട്ടപ്പോൾ തോന്നിയ ഒരു കാര്യം ആണ്. സംഭവം സിമ്പിൾ ആണ് എന്നാൽ ചിന്തിക്കെണ്ടത് ആണെന്ന് തോന്നുന്നു.
നമ്മൾ ചെറുപ്പത്തിൽ നടക്കുമ്പോൾ എവിടെയെങ്കിലും കാൽ തട്ടിയാൽ അല്ലേൽ എവിടെയെങ്കിലും വഴുക്കി വീണാൽ കരഞ്ഞു കൊണ്ട് ഓടി പോയോ അച്ഛനോടും അമ്മയോടും പറയാറില്ലേ. എന്ത് കൊണ്ടാണ് അത് പറയുന്നത്. അവർ വന്നു നമ്മൾ തട്ടിവീണ മേശയിലോ കസേരയിലോ അല്ലെങ്കിൽ നിലത്തു വീണത് ആണെങ്കിൽ ആ സ്ഥലത്തോ ഒരു അടി അടിച്ചിട്ട് എന്റെ കുട്ടീനെ വീഴിക്കോ എന്ന് പറഞ്ഞു അതിനെ ചീത്ത പറയും എന്നുള്ള വിശ്വാസം കൊണ്ടാണ്. വീണതിന്റെ വിഷമം വേദന ഒക്കെ അപ്പൊ മാറി നമ്മൾ ചിരിക്കാറില്ല
ലൈഫിന്റെ ഏത് പോയിന്റിൽ ആണ് ആ തട്ടിവീഴ്ചകൾ അച്ഛനോടോ അമ്മയോടോ പറയേണ്ട കാര്യമില്ല എന്ന് നമ്മൾ തീരുമാനിച്ചത്. ഒരു കാരണം എന്നുള്ളത് അന്നത്തെ പോലെ അച്ഛനും അമ്മയും തട്ടിയിട്ട മേശയെയോടൊ കസേരയെയോടോ എന്തിനാ എന്റെ കുട്ടീനെ തട്ടിയിട്ടേ എന്ന് ചോദിക്കില്ല എന്ന് നമുക്ക് തോന്നിയത് കൊണ്ടല്ലേ. അല്ലെങ്കിൽ അവനെ തട്ടിയിട്ടത് നന്നായി അവന് അതിന്റെ ആവശ്യം ഉണ്ട് എന്ന് അച്ഛനും അമ്മയും പറയുമെന്ന് തോന്നിയത് കൊണ്ടല്ലേ. അല്ലെങ്കിൽ മേശയേയോ കസേരയെയോ ആണ് അവർക്ക് കൂടുതൽ ഇഷ്ടം എന്ന് തോന്നിയത് കൊണ്ടല്ലേ.
ശെരിയാണ് നമ്മുടെ ശ്രദ്ധകുറവ് കൊണ്ടാണ് തട്ടിവീണത്. ഇനിയിപ്പോ മേശയെയോ കസേരയെയോ ചീത്ത പറഞ്ഞില്ലെങ്കിലും ഇനി തട്ടി വീഴാതിരിക്കാൻ ഉള്ള വഴി അവർ പറഞ്ഞു തരുമെന്ന് തോന്നിയാൽ തട്ടി വീണു മുറിഞ്ഞിടത് മരുന്ന് വച്ചു തരും കൂടെ ഇരിക്കും എന്ന് തോന്നിയാൽ തന്നെ തട്ടി വീണ കാര്യം നമ്മൾ പറയില്ലേ. പക്ഷെ തട്ടി വീണപ്പോ ഉണ്ടായതിന്റെ പത്തിരട്ടി വേദന ചീത്തപറഞ്ഞുകൊണ്ട് അവർ തരും അല്ലെങ്കിൽ വീടിന്റെ ചുറ്റുമുള്ള ആൾക്കോരോടക്കെ അവൻ / അവൾ ഞാൻ പറഞ്ഞ പോലെ മര്യാദക്ക് നടക്കാത്തത് കൊണ്ടാണ് വീണത്. അത് നന്നായി ഞാൻ തിരിഞ്ഞു നോക്കില്ല എന്ന് ഒക്കെ പറയും എന്ന് തോന്നിയാൽ ഒടിവ് ചതവ് തുടങ്ങി ഗുതുതര മുറിവ് ഉണ്ടേൽ പോലും നമ്മൾ പറയില്ല.
പണ്ട് നമ്മൾ ഇത് പറയുമ്പോൾ അവർ വന്നു മേശയേയോ കസേരയിയോ ചീത്ത പറയുമ്പോൾ നമ്മൾ കരച്ചിൽ മാറി ചിരിച്ചത് നമ്മളുടെ വേദന മാറിയിട്ടല്ല കൂടെ ഒരാൾ ഉണ്ട് എന്ന് ധൈര്യത്തിൽ ആണ്. വേദന മാറാൻ ഉള്ള സഹായവും അവർ ചെയ്ത് തരും എന്ന് വിശ്വാസത്തിൽ ആണ്.
അടുത്ത ചോദ്യം നാട്ടുകാർ തെണ്ടികളോടാണ്. പൊളിറ്റിക്കലി കറക്റ്റ് അല്ലാ ആ വിളി. എന്നാലും പലരും അർഹിക്കുന്ന ഏറ്റവും മാന്യമായ വിളി അതാണ്. ഈ നാട്ടുകാർ തെണ്ടികൾ എന്തിന്റെ കേടാണ്. മൂന്നു നേരം കഴിക്കാൻ ഫുഡ് ഉണ്ടോ കിടക്കാൻ ഒരു റൂമോ വീടോ ഉണ്ടോ ഉടുക്കാൻ വല്യ കുഴപ്പമില്ലാത്ത വസ്ത്രം ഉണ്ടോ അതൊക്കെ ഉപയോഗിച്ച ഒരിടത്ത് മിണ്ടാതിരിക്കാൻ ഇവന്മാർക് ഇനി വേറെന്താ വേണ്ടത്. മറ്റുള്ളവരുടെ കാര്യത്തിൽ കണ കുണ എന്ന് അഭിപ്രായം പറഞ്ഞു ഒരു മരണം ആ വീട്ടിൽ ഉണ്ടാകുമ്പോൾ ഈ തെണ്ടകൾക്ക് എന്ത് കോപ്പാണ് കിട്ടുന്നത്. നീ നിന്റെൽ ക്യാഷ് ഉണ്ടേൽ എന്ത് ഫുഡ് കഴിക്കണം എവിടെ താമസിക്കണം എന്ത് ഡ്രസ്സ് ഇടണം അത്രേം തീരുമാനിച്ചാൽ മതി. നീ അല്ലാത്ത ഈ ലോകത്ത് ജീവിക്കുന്ന ഒരാളുടെം മുതലാളി ആവണ്ട. അല്ലേൽ തന്നെ നിന്നെയൊക്കെ ആരാ ഈ പണി ഏല്പിച്ചത്. നിങ്ങളെ പോലെ ആൾക്കാർ മകൾ വൈകി വരുന്നു എന്ന് പറഞ്ഞു എരി കേറ്റിയാണ് ഒരു അച്ഛൻ അമ്മയുടെ മുന്നിൽ വെച്ച മോളെ കഴുത്തു ഞെരിച്ചു കൊന്നത്. നിന്നെ പോലുള്ളവർ മോളുടെ ചെലവിൽ ജീവിക്കുന്നു എന്ന് പറഞ്ഞു കളിയാക്കിയതിനാണ് ഒരു ഭാവി വാഗ്ദാനമായ ബാഡ്മിന്റൺ പ്ലയെർ നെ അച്ഛൻ വെടി വെച് കൊന്നത്. നിന്നെ പോലുള്ളവർ ഓരോന്ന് പറയും എന്ന് പേടിചചാണ് പല പെൺകുട്ടികളെയും സ്വന്തം കാലിൽ നില്കുന്നതിനു മുന്നേ കെട്ടിച് വിടുന്നത്. പ്രേരണ കുറ്റം ചുമത്തി ജയിലിൽ ഇടണം. ഈ തെണ്ടികൾക്ക് മറ്റുള്ളവരുടെ കുടുംബത്തിൽ കേറി പണിഞ്ഞാലേ ഉറക്കം വരുള്ളൂ.
ഗാർഹീക പീഡന അല്മഹത്യകളിൽ ഒരു വലിയ ഭാഗം കെട്ടിച് വിട്ടാ പെണ്ണ് വീട്ടിൽ വന്നു നിന്നാൽ കഴുകനെ പോലെ കൊത്തി പറയ്ക്കാൻ നിൽക്കുന്ന ഈ തെണ്ടി നാട്ടുകാരെ പേടിച്ചാണ് പല വീട്ടുകാർക്ക് നീ ഇങ്ങ് പോരെ മോളെ എന്ന് പറയാൻ ധൈര്യം ഇല്ലാത്തത്. ചൊറിഞ്ഞു ചൊറിഞ്ഞു കുടുംബ ആല്മഹഹത്യ വരെ എത്തിക്കും ഈ കഴുകന്മാർ.
പിന്നെ ഇത്തരം അല്മഹത്യകളിൽ പെൺകുട്ടിയുടെ വീട്ടുകാരോട് എനിക്ക് ഒരു സഹതാപവും തോന്നാറില്ല. എന്തെ ഇതിന് മുൻമ്പ് ഇതറിഞ്ഞിട്ട് ഇങ്ങോട്ട് പോരെ എന്ന് പറയാൻ നാക്ക് പൊൻതാത്തത്. മീഡിയ യുടെ മുന്നിൽ കാറി കൂവുന്നതിന്റെ പകുതി ധൈര്യം പോരെ അതിനു. അല്ലേൽ ഫ്ലൈറ്റ് അല്ലേൽ ബസ് അല്ലേൽ ക്കാർ എടുത്ത് പോയി ചെവികല്ല് നോക്കി പൊട്ടിക്കാൻ എന്തെ പറ്റാത്തത്. ഇനി ഇതൊന്നും അവർ പറഞ്ഞില്ലെങ്കിൽ തന്നെ അതും നിങ്ങടെ തെറ്റാണ്. അത് പറയാൻ ഉള്ള ധൈര്യം നിങ്ങൾ കൊടുത്തില്ല. ഇതൊക്കെ കുറെ സഹിക്കണം എന്നെ നിങ്ങൾ മറുപടി പറയു എന്ന് അവര്ക് തോന്നിക്കാനും.
പല അല്മഹത്യകളിലും ക്രൂര പീഡനം വർഷങ്ങളോളം വീട്ടുകാർക്ക് അറിയാം. എന്നാലും പിടിച്ചു നില്ക്കു പിടിച്ചു നില്ക്കു എന്ന് പറയുന്നതിന്റെ പ്രധാന കാരണം ആ പെൺകുട്ടികൾക്കു ജോലി ഇല്ലാത്തതു തിരിച്ചു വന്നാൽ ബാധ്യത ആവോ എന്നാ ചിന്ത ആണ്. ഒരു കാര്യം നോക്കിയ പോരെ. സ്വന്തം മോനു ജോലി ആവുന്നതിന് മുന്നേ നിങ്ങൾ കെട്ടിക്കോ അങ്ങനെ കെട്ടാൻ പെണ്ണുങ്ങളെ കീട്ടോ ഇല്ല എന്നാ പിന്നെ മോൾക്ക് നല്ല ജോലി ആയിട്ട് കെട്ടിച്ചാൽ പോരെ എന്തിനാണ് ഈ ധൃതി. 20-25 വയസ്സ് വരെ വളർത്തുന്നത് അറവിനു കൊടുക്കാൻ അല്ലാലോ.
രണ്ടാമത്തെ കാര്യം കെട്ടി ഒരു കൊല്ലം ആവുന്നതിന് മുന്നേ ഒരു കുട്ടിയെ അങ്ങോട്ട് കൊടുക്കും. പിന്നെ ലോക്ക് ആയല്ലോ. എന്ത് പറഞ്ഞാലും മക്കളുടെ ഭാവി. നല്ല പോലെ ആലോചിച് മാരീഡ് ലൈഫ് സെറ്റിൽ ആണെന്ന് തോന്നുമ്പോഴേ ഒരു കുട്ടിയെ കുറിച് ഒക്കെ ആലോചിക്കാൻ പാടുള്ളു. ബന്ധം അവസാനിപ്പിച്ചു പിരിയാൻ അവർ ഒരു ബാധ്യത ആവരുത്. ആ കുട്ടിക്കും നല്ലത് അതാണ് ഈ നശിച്ച trauma കണ്ടും അനുഭവിച്ചു വളരാൻ എന്തിനാ ഒരു മനുഷ്യനെ ഉണ്ടാക്കുന്നത്.
ഒരു കല്യാണ ആലോചനയിൽ ഒരു പെൺകുട്ടി എന്നോട് പറഞ്ഞത് ആണ്. പുള്ളികാരിക്ക് വേറെ നല്ല ജോലി വേറൊരു സ്ഥലത്തേക്ക് കിട്ടിയിട്ടും വീട്ടിലിരുന്നാലും കുഴപ്പമില്ല അവിടെ ഒന്നും ജോലിക്ക് പോകണ്ട എന്ന് പറയുന്ന പേരെന്റ്സ് ഇന്നും ഉണ്ട്. കഷ്ടപ്പെട്ട് ഇരുന്ന് പഠിച്ച mtech കിട്ടിയപ്പോൾ സീറ്റ് കിട്ടിയ കോളേജ് ദൂരെ ആണ് അതോണ്ട് വിട്ടില്ല ഞങ്ങൾ അങ്ങനെ അതികം പഠിപ്പിക്കുന്നതിനോട് താല്പര്യമില്ല എന്ന് പറഞ്ഞ ഒരു അമ്മയെ ഞാൻ ഓർക്കുന്നു. ഇവരൊക്കെ കാറികൂവി അയ്യോ എന്റെ മോളെ കൊന്നേ എന്ന് പറഞ്ഞു മീഡിയ ലു വന്നാൽ ആദ്യം പിടിച്ചു അകത്തിടെണ്ടത് ഇവരെ ആണ്. മോളെ നല്ല സ്ത്രീധനം കൊടുത്ത് കെട്ടിക്കുന്നത് ആണ് അവസാന കടമ എന്ന് ചിന്തിക്കുന്ന ഈ നാട്ടിൽ ഇനിയും 1000 വിപഞ്ചികയും, അഞ്‌ജലിയും, ഉത്തരയും വിസ്മയയും, വിഷ്ണുജയും ഉണ്ടാവും.
പൊന്നു പേരെന്റ്സ് പറ്റുമെങ്കിൽ കേൾക്കണം ഇപ്പൊ വല്യ കുഴപ്പം ഇല്ലാതെ ജീവിച്ചു പോകാവുന്ന ശമ്പളം ഉള്ള ഒരു ജോലി ഇല്ലാതെ സ്വന്തം മോളെ അപ്പൊ കണ്ട ഉന്നത കുല ജാതെനെ കെട്ടിച് കൊടുക്കുന്നവർ അവരെ കൊലക്ക് കൊടുക്കാണ്. ചെലപ്പോ കെട്ടുന്ന ആൾ നല്ലതാവും but ഒരു self കോൺഫിഡൻസ് ഉണ്ടാവണമെങ്കിൽ ഒരു ജോലി തന്നെ വേണം അതിലൂടെ കിട്ടുന്ന ധൈര്യം ഒന്ന് വേറെ തന്നെയാണ്. അല്ലെങ്കിൽ സ്വന്തം പഠിപ്പും ജോലിയും ശമ്പളവും തന്നെ ഉണ്ടാവു കൂടെ ഭർത്താവോ മക്കളോ ഒന്നും ഉണ്ടാവില്ല.
മക്കൾ എങ്ങനെയെങ്കിലും ചത്തു ജീവിച്ചാലും മതി എന്ന് വിചാരിക്കുന്ന ക്ണാപ്പൻ പേരെന്റ്സ് ഇതൊക്കെ തന്നെ തുടരുക അവരുടെ മുഖത്തു ഒരു ചിരി എന്നും ഉണ്ടാവണം എന്ന് വിചാരിക്കുന്നവർ മാറി ചിന്തിക്കുക
Comments
Post a Comment