കുറച്ചു നാളായി എഴുതണം എന്ന് വിചാരിച്ച കാര്യം. തുടരെ ഉള്ള അല്മഹത്യകൾ ആണ് വിഷയം. ഗാർഹീകപീഡനം, സ്ത്രീധനപീഡനം, ജോലിഭാരം, സ്കൂളുകളിലെ കോളേജുകളിലെ പ്രശ്നങ്ങൾ, വീട്ടിലെ പ്രശ്നങ്ങൾ കുറ്റപ്പെടുത്തലുകൾ, പ്രേമനരശ്യങ്ങൾ അങ്ങനെ അങ്ങനെ അങ്ങനെ പോകുന്നു കാരണങ്ങൾ. ഇതിൽ തന്നെ ആഴ്ച്ചയിൽ മൂന്നും നാലും എന്നാ കണക്കിൽ വരുന്ന ഗാർഹീപീഡന അല്മഹത്യകൾ വളരെ ഡിസ്റ്റർബ്റിംഗ് ആണ്. കഴിഞ്ഞ ആഴ്ചയിലെ വിപഞ്ചികയും ഇന്നലെ മരിച്ച അഞ്‌ജലിയും തുടങ്ങി ഇതിനു മുൻമ്പേ മീഡിയ അറ്റെൻഷൻ കിട്ടാതെ ജീവൻ ഒടുങ്ങിയ ഒരുപാട് പേര് എന്നിട്ടും ഈ പീഡനം തുടരുന്നത് നിയമത്തെ പേടിയില്ലാത്തത് ആണ്. അല്ലെങ്കിൽ ഒരു സിനിമയിൽ പറഞ്ഞ പോലെ ഇതൊക്കെ ഇവിടെ സാധാരണമാണ് എന്ന് ചിന്ത ആണ്. ഇതൊക്കെ കേട്ടപ്പോൾ തോന്നിയ ഒരു കാര്യം ആണ്. സംഭവം സിമ്പിൾ ആണ് എന്നാൽ ചിന്തിക്കെണ്ടത് ആണെന്ന് തോന്നുന്നു. നമ്മൾ ചെറുപ്പത്തിൽ നടക്കുമ്പോൾ എവിടെയെങ്കിലും കാൽ തട്ടിയാൽ അല്ലേൽ എവിടെയെങ്കിലും വഴുക്കി വീണാൽ കരഞ്ഞു കൊണ്ട് ഓടി പോയോ അച്ഛനോടും അമ്മയോടും പറയാറില്ലേ. എന്ത് കൊണ്ടാണ് അത് പറയുന്നത്. അവർ വന്നു നമ്മൾ തട്ടിവീണ മേശയിലോ കസേരയിലോ അല്ലെങ്കിൽ നിലത്തു വീണത് ആണെങ്കിൽ ആ സ്ഥലത്തോ ഒരു...
Posts
തുറന്ന പുസ്തകം - ഒരു ഫിലോസഫി
- Get link
- X
- Other Apps
കുറച്ചുദിവസം മുമ്പ് എൻറെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു നിൻറെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു എന്ന് എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അതെ തുറന്ന പുസ്തകം ആയിരുന്നു. നല്ല ഭംഗിയിൽ നല്ല കയ്യക്ഷരത്തിൽ നല്ല നല്ല കാര്യങ്ങൾ എഴുതി പൊന്നു പോലെ സൂക്ഷിക്കുന്ന അതിന് മറ്റുള്ളവരെ അനുവദിച്ചിരുന്ന ഒരു നല്ല പുസ്തകം. നല്ല പുറംചട്ട ഉള്ള അതിന്മേൽ ബുക്ക് കവർ വാങ്ങി പൊതിഞ്ഞു നെയിംസ്ലിപ് ഒക്കെ ഒട്ടിച്ച നല്ല ഒരു സുന്ദകുട്ടപ്പൻ ആയ ഒരു പുസ്തകം. പക്ഷെ എല്ലാവർക്കും എപ്പോ വേണമെങ്കിലും ആക്സസിബിൾ ആയി ഒരു ബുക്ക് ഒരു സ്ഥലത്ത് ഇരിക്കുകയാണെങ്കിൽ ചുമ്മാതെ എങ്കിലും അത് ഒരിടത്ത് നിന്ന് വേറെ ഒരിടത്തേക്ക് ഒരു മേശയിൽ നിന്ന് വേറെ മേശയിലേക്ക് ബെഡിൽ നിന്നും ഷെൽഫിലേക്ക് മാറ്റിവെക്കാനോ എടുത്തെറിയാനോ പലർക്കും തോന്നും. മാത്രമല്ല എല്ലാവർക്കും അക്സസിബിൾ ആയി വെക്കുകയാണെങ്കിൽ തന്നെ ചുമ്മാ ആ ബുക്ക് തുറന്ന് എന്തെങ്കിലും ആവശ്യത്തിന് ഓരോ പേജുകൾ കീറി എടുക്കാൻ ആൾക്കാർക്ക് തോന്നും. അല്ലെങ്കിൽ എന്തെങ്കിലും ചെറിയ ചെറിയ കാര്യങ്ങൾ കുത്തി കുറിക്കാനായിട്ട് ആ പുസ്തകത്തിലെ പേജുകൾ ഉപയോഗിക്കും. അതിനുശേഷം ആ കുത്തി കുറച്ച ഭാഗം മാത്രം കീറി എടുത്തുകൊണ...
ഒരു ഫുൾ എ പ്ലസ് ഓർമ
- Get link
- X
- Other Apps
Resharing ഒരു ഫുൾ എ പ്ലസ് ഓർമ 2011 ലാണ് ഞാൻ പത്താം ക്ലാസ്സ് പാസ്സ് ആവുന്നത്. ചെങ്ങാലൂർ സെന്റ് മേരീസ് hs ആയിരുന്നു സ്കൂൾ. 4 ക്ലാസ്സ് സെന്റ് പോൾസ് കുരിയചിറേല് 2005 ലു കഴിഞ്ഞ് അവിടെ 5 മുതൽ ഗേൾസ് ഒൺലി ആയത്കൊണ്ടാണ് ഞാൻ വീടിനടുത്തുള്ള സെന്റ് മേരിസിലേക്ക് എത്തുന്നത്. അങ്ങനെ 5 മുതൽ 9 വരെ ഉള്ള് പഠനം പൂർത്തിയാക്കി വിജയകരമായി പത്താം ക്ലാസിലേക്ക്. ഒരു ശരാശരി ദിവസം എന്ന് പറയുന്നത് കാലത്തെ ഉഷേച്ചിയുടെ അവിടെ ഉള്ള ട്യൂഷൻ കഴിഞ്ഞു നേരെ വീട്ടിൽ വന്നു ഫുഡ് അടിച്ചു മേരെ സ്കൂളിലേക്ക്. ശേഷം വൈകീട്ട് വരെ അവിടെ. പിന്നെ വീട്ടിൽ വന്നിട്ടും പഠിപ്പ്. പിന്നെ എന്ത് വിചാരിച്ചു ഈ ഫുൾ എ പ്ലസ് വെള്ളെപങ്ങാടിലു വെള്ളപ്പേം ഉണ്ടാക്കുന്ന ടിം ടിം എന്നപോലെ കിട്ടൂല നല്ലോണം പണിയെടുക്കണംഡോ. അങ്ങനെ പത്താം ക്ലാസ്സ് പരീക്ഷകൾ. ഉച്ചക്ക് ആയിരുന്നു പരീക്ഷകൾ. ഏതോ പരീക്ഷക്ക് ശേഷം പുറത്ത് എത്തിയപ്പോൾ ഒരു ഉത്തരത്തെ പറ്റി വൻ ചർച്ചകൾ നടക്കപ്പോൾ ഞാൻ എഴുതിയത് അത് അല്ല എന്ന് മനസ്സിലാക്കി ടെൻഷൻ അടിച്ചത് ഒക്കെ ഒരു ഓർമ. അങ്ങനെ പരീക്ഷ കഴിഞ്ഞു. വേൾഡ് കപ്പ് ക്രിക്കറ്റ് നടക്കുന്ന കാലം. ഇന്ത്യ വേൾഡ് കപ്പ് അടിച്ച 2011 ആണ് പത്താം ...
ഒരു RAC യാത്ര
- Get link
- X
- Other Apps
ബാംഗ്ളൂർ ക്ക് ഫ്ലാറ്റ് ഹണ്ട്ന് പോകുന്നതിന്റെ ഭാഗമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ആക്കിയപ്പോൾ ആദ്യം വെയ്റ്ലിസ്റ്റും പിന്നെ RAC യുമാണ് കിട്ടിയത്. അങ്ങനെ കൂട്ടുകാരൻ സ്റ്റേഷനിൽ കൊണ്ടാക്കി നേരെ സീറ്റ് കണ്ടുപിടിച്ചു യാത്ര തുടങ്ങി. അപ്പുറത്തെ RAC സീറ്റ്‌കാരൻ വന്നട്ടില്ല. ഈശ്വര അയാൾ വരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞ് അടുത്ത സ്റ്റേഷൻ ആയ പാലക്കാട് നിന്ന് ആള് കേറി. ആദ്യം ഇച്ചിരി ഗൗരവം ആണെന്ന് കരുതിയെങ്കിൽ പുള്ളി കൂൾ ആണ്. ബാംഗ്ളൂർ 10 വർഷമായി. എയർപോർട്ടിൽ ആണ് ജോലി. Rac ആണേലും കൺഫേം ആകും എന്ന് പ്രതീക്ഷ അയാൾ തന്നു. ഹോ ആശ്വാസം. എന്നാൽ അങ്ങേര്ടെ അടുത്ത ഡയലോഗ് ഇതായിരുന്നു. ഇനി incase കൺഫേം ആയില്ലെങ്കിൽ ഉറക്കം ഒക്കെ ആകെ പോവും. ഏയ് സീനില്ല ഞാൻ ഒക്കെ 3 മണിക്കാണ് ഉറങ്ങാറ്. മം മം ഇപ്പൊ അതൊക്കെ പറയും ഒരോ വയസ്സ് കൂടുമ്പോ വൈകീട്ട് മാക്സിമം ഇരിക്കാവുന്നാ സമയം ഒക്കെ കുറയും 40 അടുക്കുമ്പോ 11 മേലെ പറ്റില്ലന്ന്. ഇപ്പൊ ഒരു 25 - 26 അല്ലെ ഉള്ളൂ അയ്‌ന്റെയാ. 26 ഹു ഹു ഹു ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ. 30 കഴിഞ്ഞാൽ സിംഗിൾ അല്ല അങ്കിൾ ആണെന്ന് കൗണ്ടർ അടിക്കാൻ നിന്നുക...