തുറന്ന പുസ്തകം - ഒരു ഫിലോസഫി


കുറച്ചുദിവസം മുമ്പ് എൻറെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു നിൻറെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു എന്ന് എന്നാൽ ഇപ്പോൾ അങ്ങനെയല്ല.

അതെ തുറന്ന പുസ്തകം ആയിരുന്നു. നല്ല ഭംഗിയിൽ നല്ല കയ്യക്ഷരത്തിൽ നല്ല നല്ല കാര്യങ്ങൾ എഴുതി പൊന്നു പോലെ സൂക്ഷിക്കുന്ന അതിന് മറ്റുള്ളവരെ അനുവദിച്ചിരുന്ന ഒരു നല്ല പുസ്തകം. നല്ല പുറംചട്ട ഉള്ള അതിന്മേൽ ബുക്ക്‌ കവർ വാങ്ങി പൊതിഞ്ഞു നെയിംസ്ലിപ് ഒക്കെ ഒട്ടിച്ച നല്ല ഒരു സുന്ദകുട്ടപ്പൻ ആയ ഒരു പുസ്തകം.

പക്ഷെ എല്ലാവർക്കും എപ്പോ വേണമെങ്കിലും ആക്സസിബിൾ ആയി ഒരു ബുക്ക് ഒരു സ്ഥലത്ത് ഇരിക്കുകയാണെങ്കിൽ ചുമ്മാതെ
എങ്കിലും അത് ഒരിടത്ത് നിന്ന് വേറെ ഒരിടത്തേക്ക് ഒരു മേശയിൽ നിന്ന് വേറെ മേശയിലേക്ക് ബെഡിൽ നിന്നും ഷെൽഫിലേക്ക് മാറ്റിവെക്കാനോ എടുത്തെറിയാനോ പലർക്കും തോന്നും. മാത്രമല്ല എല്ലാവർക്കും അക്സസിബിൾ ആയി വെക്കുകയാണെങ്കിൽ തന്നെ ചുമ്മാ ആ ബുക്ക് തുറന്ന് എന്തെങ്കിലും ആവശ്യത്തിന് ഓരോ പേജുകൾ കീറി എടുക്കാൻ ആൾക്കാർക്ക് തോന്നും. അല്ലെങ്കിൽ എന്തെങ്കിലും ചെറിയ ചെറിയ കാര്യങ്ങൾ കുത്തി കുറിക്കാനായിട്ട് ആ പുസ്തകത്തിലെ പേജുകൾ ഉപയോഗിക്കും. അതിനുശേഷം ആ കുത്തി കുറച്ച ഭാഗം മാത്രം കീറി എടുത്തുകൊണ്ടുപോകും അല്ലെങ്കിൽ ചുമ്മാ ദേഷ്യം തീർക്കാനായിട്ട് അതിലെ പേജുകൾ ചുക്കി ചുളുക്കും. പുറം ചട്ട കീറികളയും. ബുക്ക്‌ കവറും നെയിംസ്ലിപും ഒക്കെ നശിപ്പിക്കും. ചുമ്മാ ദേഷ്യം തീർക്കാനായിട്ട് ആ ബുക്ക് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും എറിയാൻ ശ്രമിക്കും. ആങ്ങനെ ആ പുസ്തകത്തിന്റെ ഭംഗി ഒക്കെ പോകും. അങ്ങനെ അങ്ങനെ തുറന്നു എല്ലാവർക്കും അക്സസ്സിംബിൾ ആയ പുസ്തങ്ങങ്ങൾക് ഒരുപാട് പ്രശ്നങ്ങളുണ്ട് 

ആ ബുക്ക്‌ മനോഹരമായി തുടരാൻ ഒറ്റ വഴിയേ ഉള്ളു. ആർക്കും തുറക്കാൻ പറ്റാത്ത രീതിയിൽ ഏതെങ്കിലും ഒരു മുക്കിൽ ഇതിനെ അടച്ചു വെക്കുക അപ്പോൾ ആ ബുക്ക് തുറക്കാൻ ആയിട്ട് ആർക്കും സാധിക്കില്ല ആ ബുക്കിൽ ആരും കുത്തി കുറിക്കില്ല ആ ബുക്കിലെ പേജുകൾ ആരും കീറി കളയില്ല ആ ബുക്കിലെ പേജുകൾ ചുളുങ്ങില്ല ആ ബുക്കിന്റെ പുറം ചട്ടകകളും കവറും നെയിംസ്ലിപ്പും ഒക്കെ പഴയതുപോലെ മനോഹരമായിട്ട് തന്നെ ആയിരിക്കും.

തുറന്ന പുസ്തകങ്ങൾ ഈ ലോകം അർഹിക്കുന്നില്ല

ഫിലോസഫി കഴിഞ്ഞു
പിന്നെ കാണാം
ബൈ

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ