Posts

Showing posts from April, 2024

ഒരു ടി വി ഫിലോസഫി

Image
അല്പം ഫിലോസഫി ആകാം. Toxic parenting ന്നു പറയുന്നത് നമ്മുടെ വീട്ടിലെ ടീവീയിലെ സൗണ്ട് കുറക്കുന്നത് പോലെ ആണ്. ചില സമയത്ത് നമ്മൾ ടീവീ വെക്കുമ്പോൾ ഓൺ ആയി വരുന്ന ചാനെൽ ചെവിപൊട്ടുന്ന സൗണ്ട് ആയിട്ടാണ് ഓൺ ആയി വരുക. അപ്പൊ നമ്മൾ റിമോട്ട് എടുത്തോ ടീവീ യിലോ സൗണ്ട് കുറയ്ക്കും. നമ്മൾക്ക് കേൾക്കാൻ പാകത്തിന് നമൾക്ക് ഇഷ്ടപെടുന്ന നമ്മുടെ ചെവിക്ക് ഓക്കേ ആണ് ന്നു തോന്നുന്ന സൗണ്ടിലേക്ക് volume സെറ്റ് ആക്കും. അത്‌ പോലെ ആണ് ചെറുപ്പത്തിൽ നമ്മളെ ട്യൂൺ ചെയ്യുന്നത്. ചെറിയ കാര്യങ്ങൾ വരെ പേരെന്റ്സ് റെസ്‌ട്രിക്‌ട് ചെയ്യുമ്പോ നമ്മൾ നല്ലോണം വാശി പിടിക്കും. അപ്പോ പേരെന്റ്സ് നല്ല അടി തന്നും ദേഷ്യപ്പെട്ടു നമ്മുടെ സൗണ്ട് കുറയ്ക്കും. അങ്ങനെ ആ സൗണ്ടിൽ നമ്മൾ കുറച്ച് കാലം പോകും. ആ സൗണ്ട് പേരെന്റ്സ് ഓക്കേ ആണെന്ന് ഉള്ളത് കൊണ്ട് നമ്മൾ അതിനോട് അഡ്ജസ്റ്റഡ് ആയിരിക്കും. അങ്ങനെ കുറച്ച് കഴിയുമ്പോൾ ടീവീ കാണുന്നിടത്തേക്ക് കുറച്ച് അമ്മാവൻമാർ കേറി വരും. ജയ ഹേ ലേ അമ്മാവനെ പോലെ കേറി വന്നു എന്ന സൗണ്ട് ആണ് ഇത് കുറച്ചേ എന്ന് പറഞ്ഞു കുറച്ചൂടി സൗണ്ട് കുറയ്ക്കും. ശെരിക്കും ആ സൗണ്ട് പേരെന്റ്സ് ന് ഓക്കേ ആണെങ്കിലും അമ്മാവന്മാരെ എതിർക്കാൻ...

ഫ്ലാറ്റ് മുതലാളി പറ്റിച്ചു ഗയ്‌സ്

Image
ഫ്ലാറ്റ് മുതലാളി പറ്റിച്ചു ഗയ്‌സ് 🤕🤕 ഇങ്ങനെ എഴുതിയാൽ കുറെ ആൾകാർ പോസ്റ്റിലേക്ക് ആകർഷിക്കപ്പെടും എന്നാണ് എല്ലാരും പറയുന്നത്. ആകർഷിക്കപെട്ടവർ ബാക്കി വായിചെക്ക്. ആകർഷിക്കപ്പെട്ടിട്ടില്ലെങ്കിൽ 🤔🤔 അടുത്ത ഇൻഡ്രോ ഉണ്ട്‌  ശെരിക്കും ഞാൻ : ഹലോ ഗയ്സ് എല്ലാവർക്കും നമസ്കാരം എന്റെ പുതിയ ഒരു പോസ്റ്റിലേക്ക് .............. വേറെ ഞാൻ : എല്ലാർക്കും സ്വാഗതം ..... ശെരിക്കും ഞാൻ : അതാ ............. ണ് ഇപ്പൊ ആകർഷിക്കപ്പെട്ട ..... പെട്ട ..... പെട്ട .... പെട്ട  അപ്പൊ മച്ചാന്മാരെ / ഗയ്‌സ് എല്ലാർക്കും എന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് സ്വാഗതം. ആദ്യമായിട്ട് ആണ് എന്റെ പോസ്റ്റ്‌ വായിക്കുന്നത് എങ്കിൽ താഴോട്ട് സ്ക്രോൾ ചെയ്ത് എല്ലാ പോസ്റ്റും ലൈക്‌ അടിച്ചേക്ക്. ഗിവ് എവെ ഒക്കെ നമക്ക് സെറ്റ് ആകാം. അപ്പൊ മച്ചാന്മാരെ നമുക്ക് കാര്യത്തിലേക്ക് കടക്കാം 😑 ആപ്പോ കാര്യം ഇതാണ്. ഒരു ഫ്ലാറ്റ് മുതലാളി കുറെ IT പുള്ളേരെ പറ്റിച്ച കഥ. ദയനീയതയുടെയും നിസ്സഹായതയുടെയും കഥ. അത്‌ വല്ലാത്തൊരു കഥ ആണ്. ഏഹ് ഇത് എവിടെയോ 😶 അപ്പൊ കൃത്യം നടന്ന സ്ഥലം എടചിറ Santhi cyberdale flat 6 C ലാണ്. കാലഘട്ടം കൊറോണ ക്ക് ഒരു വയസ്സ് ഉള്ളപ്പോൾ ...

ചേട്ടാ ഇച്ചിരി ബ്ലഡ്‌ തരോ

Image
ഒരു കൊതുക് സ്വർഗം ഓൾഡ്ക്വിറ്റൊ(2 ഇയർ എക്സ്പീരിയൻസ് കൊതുക് cum റീസെപ്റ്റിണിസ്റ്) : എന്നാ പറ്റിയതാ.  ബാറ്റിന് അടിച്ചു കൊന്നത് ആണോ, തിരിയാണോ, അതോ കറന്റെൽ കുത്തിവെക്കണ കുന്ത്രാണ്ടം ആണോ 🤔 ന്യൂക്വിറ്റൊ (ന്യൂ ജോയിനീ കൊതുക്) : ഒന്നുമല്ല. ഞാൻ ഒരുത്തന്റെ ബ്ലഡ്‌ കുടിച്ചോണ്ട് ഇരിക്കാർന്നു. ട്ടപ്പേ എന്നൊരു സൗണ്ട് കേട്ട്. പിന്നൊന്നും ഓർമയില്ലടോ. 😵‍💫 ഓൾഡ്ക്വിറ്റൊ : അത്‌ കാര്യാക്കണ്ട. ദോ ആ പൂളിൽ നീന്തി കളിക്കുന്നവനെ ഒരുത്തൻ വെള്ളത്തിൽ മുക്കി കൊന്നതാ. പിന്നെ ഒരുത്തനെ കാലേ വാരി തൂകി നടന്നു അവസാനം ചന്നം പിന്നം കീറി കൊന്ന്.😧 ന്യൂക്വിറ്റൊ : ഓഹ് ഹൌ ക്രൂവൽ. നമക്ക് ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേ. അയ്യോ എന്റെ മക്കൾ. അവർക്ക് നല്ല hb കൂട്ടിയടിച്ച ഒരു ബ്ലഡ്‌ ഷേക്ക്‌ കൊണ്ടുവരാം എന്ന് പറഞ്ഞു ഇറങ്ങിയതാ. അവർ പട്ടിണിയാവുമല്ലോ.🥹 ഓൾഡ്ക്വിറ്റൊ : അത്‌ പേടിക്കണ്ട. അവന്മാർ എങ്ങനേലും ജീവിച്ചോളാം. ഇവിടെ റിലാക്സ് ചെയ്യ്.😑 ന്യൂക്വിറ്റൊ : അത്‌ സാരമില്ല. അവന്മാരുടെ സ്വഭാവം വെച്ച് രണ്ട് ദിവസം കഴിഞ്ഞാൽ ആ പൂളിൽ നീന്തി കളിക്കുന്നത് ഞാൻ കാണേണ്ടി വരും 🥴 ഓൾഡ്ക്വിറ്റൊ : അയ്യോടാ ഞാൻ മാറ്ററിന് പോയി. തന്നെ...