ഒരു ടി വി ഫിലോസഫി

അല്പം ഫിലോസഫി ആകാം.

Toxic parenting ന്നു പറയുന്നത് നമ്മുടെ വീട്ടിലെ ടീവീയിലെ സൗണ്ട് കുറക്കുന്നത് പോലെ ആണ്.

ചില സമയത്ത് നമ്മൾ ടീവീ വെക്കുമ്പോൾ ഓൺ ആയി വരുന്ന ചാനെൽ ചെവിപൊട്ടുന്ന സൗണ്ട് ആയിട്ടാണ് ഓൺ ആയി വരുക. അപ്പൊ നമ്മൾ റിമോട്ട് എടുത്തോ ടീവീ യിലോ സൗണ്ട് കുറയ്ക്കും. നമ്മൾക്ക് കേൾക്കാൻ പാകത്തിന് നമൾക്ക് ഇഷ്ടപെടുന്ന നമ്മുടെ ചെവിക്ക് ഓക്കേ ആണ് ന്നു തോന്നുന്ന സൗണ്ടിലേക്ക് volume സെറ്റ് ആക്കും.

അത്‌ പോലെ ആണ് ചെറുപ്പത്തിൽ നമ്മളെ ട്യൂൺ ചെയ്യുന്നത്. ചെറിയ കാര്യങ്ങൾ വരെ പേരെന്റ്സ് റെസ്‌ട്രിക്‌ട് ചെയ്യുമ്പോ നമ്മൾ നല്ലോണം വാശി പിടിക്കും. അപ്പോ പേരെന്റ്സ് നല്ല അടി തന്നും ദേഷ്യപ്പെട്ടു നമ്മുടെ സൗണ്ട് കുറയ്ക്കും. അങ്ങനെ ആ സൗണ്ടിൽ നമ്മൾ കുറച്ച് കാലം പോകും. ആ സൗണ്ട് പേരെന്റ്സ് ഓക്കേ ആണെന്ന് ഉള്ളത് കൊണ്ട് നമ്മൾ അതിനോട് അഡ്ജസ്റ്റഡ് ആയിരിക്കും.

അങ്ങനെ കുറച്ച് കഴിയുമ്പോൾ ടീവീ കാണുന്നിടത്തേക്ക് കുറച്ച് അമ്മാവൻമാർ കേറി വരും. ജയ ഹേ ലേ അമ്മാവനെ പോലെ കേറി വന്നു എന്ന സൗണ്ട് ആണ് ഇത് കുറച്ചേ എന്ന് പറഞ്ഞു കുറച്ചൂടി സൗണ്ട് കുറയ്ക്കും. ശെരിക്കും ആ സൗണ്ട് പേരെന്റ്സ് ന് ഓക്കേ ആണെങ്കിലും അമ്മാവന്മാരെ എതിർക്കാൻ പറ്റില്ലാലോ.

അത്‌ പോലെ ആണ് യൗവനത്തിൽ നമ്മുടെ ഒരോ ആഗ്രഹങ്ങളിൽ ബന്ധുക്കൾ കേറി സൗണ്ട് കുറക്കുന്നത്. അത്‌ ചെലപ്പോ ഇഷ്ടപെട്ട കോഴ്സ്, പാഷൻ, ഇഷ്ടപെട്ട ഒരു ബൈക്ക് വാങ്ങുന്നത് ഒക്കെ ആകും. ആ സമയത്തെ ദേഷ്യം ഒക്കെ എന്റെ ചെലവിൽ ഇതൊന്നും ഈ വീട്ടിൽ നടക്കില്ല എന്ന സൗണ്ട് കുറക്കലിൽ ഒതുങ്ങും. ഇതിലെ കോമഡി എന്താ ന്ന് വെച്ച സൗണ്ട് കുറച്ച് അമ്മാവന്മാർ അങ്ങോട്ട് പോകും. പിന്നെ സൗണ്ട് കൂട്ടാൻ പേരെന്റ്സ് ആണേൽ മെനക്കെടില്ല. അങ്ങനെ നമ്മുടെ സൗണ്ട് പിന്നേം കുറഞ്ഞു.

അങ്ങനെ വാശിയും ദേഷ്യവും കഴിഞ്ഞ് കുറച്ച് maturity ആയി ടീവീ കണ്ടോണ്ട് ഇരിക്കുമ്പോൾ കുറച്ച് സൗണ്ട് കൂട്ടിയാൽ നല്ലത് ആണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുന്ന സ്റ്റേജ് ആണ്. നമ്മുടെ ചെവിക്ക് കുഴപ്പം ഇല്ലാത്ത സൗണ്ട് എത്ര വരെയാണെന്നും ഒക്കെ വ്യക്തമാക്കി കൊടുക്കാൻ നമ്മൾ ശ്രമിക്കുമെങ്കിലും ഞങ്ങളോട് എതിർത്ത സംസാരിക്കാറായി അല്ലെ നീ എന്ന് തുടങ്ങുന്ന ഇമോഷണൽ ബ്ലാക്‌മെയിലിൽ സൗണ്ട് കുറച്ചു കൂടി കുറഞ്ഞിട്ടുണ്ടാകും 

അങ്ങനെ കുറച്ച സൗണ്ടിൽ ടീവീ കണ്ടോണ്ട് ഇരിക്കുമ്പോൾ ആണ് ആരുടെയെങ്കിലും കാൾ വന്നു വീണ്ടും സൗണ്ട് കുറക്കാൻ പറയുക. ഇപ്പൊ ഒന്നോ രണ്ടോ കട്ട ആണ് സൗണ്ട്.

ആ വന്ന കാൾ എന്ന് പറയുന്നത് പരിചയമുള്ള ആൾക്കാരുടെ മക്കളുടെ ജീവിതവിജയം അറിയിക്കാൻ ഉള്ള കാൾ ആകും. കല്യാണം,  ജോലി, കാനഡ പോക്ക്, അങ്ങനെ പോകും കാര്യങ്ങൾ.

അത്‌ കേട്ട് കഴിയുമ്പോൾ നിന്നെ കൊണ്ട് ഒക്കെ എന്ത് കാര്യം എന്ന് ഡയലോഗ് അണ് അടുത്തത്. അതിലൂടെ ബാക്കി ഉള്ള രണ്ട് കട്ട സൗണ്ട് കൂടി കുറയ്ക്കും. ഇപ്പൊ മ്യൂട്ട് ആയി.

എന്നാൽ കുറച്ച് കഴിഞ്ഞ് മനസാന്തരം ഒക്കെ വന്നു കഴിയുമ്പോൾ പ്രശ്നം എന്താന്ന് വെച്ചാൽ തിരിച്ചു സൗണ്ട് കൂടാൻ പറ്റാത്ത രീതിക്ക് ശെരിയാക്കാൻ പറ്റാത്ത രീതിക്ക് ടീവീ ടെ സ്പീക്കർ ഒക്കെ അടിച്ചു പോയിട്ടുണ്ടാകും. ഇനി ഒരു മൂലക്ക് കൊണ്ട് വെക്കാനെ അതിനെ കൊണ്ട് പറ്റു. അങ്ങനെ മൂലക്ക് ഇരിക്കുന്ന കുറെ ടീവീക്കൾ പല വീട്ടിലും ഉണ്ടാകും. നേരംകാലത് അതിന്റെ സൗണ്ട് ഒന്നും ആസ്വദിക്കാൻ പറ്റാത്ത കുറെ ടീവീ ഉടമകളും.

ചെവിക്ക് അലോസരമുണ്ടാക്കാത്ത സൗണ്ട് ആണേൽ ആ സൗണ്ട് ആസ്വദിച്ചാൽ നല്ലത് ആണ്.

ഫിലോസഫി കഴിഞ്ഞു. നന്ദി നമസ്കാരം

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ