ഫ്ലാറ്റ് മുതലാളി പറ്റിച്ചു ഗയ്‌സ്
ഫ്ലാറ്റ് മുതലാളി പറ്റിച്ചു ഗയ്‌സ് 🤕🤕
ഇങ്ങനെ എഴുതിയാൽ കുറെ ആൾകാർ പോസ്റ്റിലേക്ക് ആകർഷിക്കപ്പെടും എന്നാണ് എല്ലാരും പറയുന്നത്. ആകർഷിക്കപെട്ടവർ ബാക്കി വായിചെക്ക്.
ആകർഷിക്കപ്പെട്ടിട്ടില്ലെങ്കിൽ 🤔🤔 അടുത്ത ഇൻഡ്രോ ഉണ്ട്
ശെരിക്കും ഞാൻ : ഹലോ ഗയ്സ് എല്ലാവർക്കും നമസ്കാരം എന്റെ പുതിയ ഒരു പോസ്റ്റിലേക്ക് ..............
വേറെ ഞാൻ : എല്ലാർക്കും സ്വാഗതം .....
ശെരിക്കും ഞാൻ : അതാ ............. ണ്
ഇപ്പൊ ആകർഷിക്കപ്പെട്ട ..... പെട്ട ..... പെട്ട .... പെട്ട
അപ്പൊ മച്ചാന്മാരെ / ഗയ്‌സ് എല്ലാർക്കും എന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് സ്വാഗതം. ആദ്യമായിട്ട് ആണ് എന്റെ പോസ്റ്റ് വായിക്കുന്നത് എങ്കിൽ താഴോട്ട് സ്ക്രോൾ ചെയ്ത് എല്ലാ പോസ്റ്റും ലൈക് അടിച്ചേക്ക്. ഗിവ് എവെ ഒക്കെ നമക്ക് സെറ്റ് ആകാം. അപ്പൊ മച്ചാന്മാരെ നമുക്ക് കാര്യത്തിലേക്ക് കടക്കാം 😑
ആപ്പോ കാര്യം ഇതാണ്. ഒരു ഫ്ലാറ്റ് മുതലാളി കുറെ IT പുള്ളേരെ പറ്റിച്ച കഥ. ദയനീയതയുടെയും നിസ്സഹായതയുടെയും കഥ. അത് വല്ലാത്തൊരു കഥ ആണ്. ഏഹ് ഇത് എവിടെയോ 😶
അപ്പൊ കൃത്യം നടന്ന സ്ഥലം എടചിറ Santhi cyberdale flat 6 C ലാണ്. കാലഘട്ടം കൊറോണ ക്ക് ഒരു വയസ്സ് ഉള്ളപ്പോൾ 😁
നല്ലവരായ Santhi cyberdale ഫ്ലാറ്റ് ഓണർസിനോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ട് പറയട്ടെ. ഇത് നിങ്ങളെ കുറിച് അല്ല. ഒരു മൂരാച്ചി ഫ്ലാറ്റ് മൊയലാളിയെ കുറച്ചു ആണ്. 😌
Flat മൊയലാളി റോബിൻ ഞാൻ ഉപദേശിക്കുക ആണെന്ന് വിചാരിക്കരുത്. മൊയലാളി ഒരു ചെറ്റ ആണ്. ഡെപോസിറ്റ് വാങ്ങിയാൽ തിരിച്ചു തരില്ല 😌
So ഇച്ചിരി ഫ്ലാഷ്ബാക്ക്. (2018 മെയ് - 2019 ഡിസംബർ വരെ ഉള്ള സമയം)
2018 ലു ആണ് ആദ്യ ജോലിയുടെ സന്തോഷത്തിൽ കാക്കനാട് ഇൻഫോപാർക്കിൽ ഒരു കമ്പനിയിൽ ജോലിക്ക് കേറുന്നത്. ആദ്യം ഒക്കെ ഒന്ന് രണ്ട് മാസം ഡെയിലി ട്രെയിനിലും ബൈക്കിലും ആയി പോയി വന്നു നടുവ് ഒടിഞ്ഞപ്പോൾ ആണ് ആദ്യമായി വീട്ടിൽ നിന്ന് മാറി അവിടെ ഒരു റൂം എടുത്ത് നില്കാൻ പ്ലാൻ ചെയ്യുന്നത്. അങ്ങനെ 4 പേര് ചേർന്ന് ഒരു കൊള്ളാവുന്ന വീടിന്റെ upstairs ലു വാടകക്ക് കേറി.☺️
അങ്ങനെ ആറ് മാസം കഴിഞ്ഞപ്പോ ഞങ്ങളുടെ സ്റ്റാൻഡേർഡ് മാറി. ആ സ്ഥലം പോരാതെ ആയി. അങ്ങനെ അടുത്ത വീടിന്റെ upstairs ലേക്ക് കേറി. ആറ് മാസം കഴിഞ്ഞപ്പോ ദേ സ്റ്റാൻഡേർഡ് പിന്നേം. വീണ്ടും റൂം മാറി. 😎
ഈ സ്റ്റാൻഡേർഡ് മാത്രേ കൂടുന്നുള്ളു ശമ്പളം ഒക്കെ ഒരു കണക്ക് ആണ്. പക്ഷേ സ്റ്റാൻഡേർഡ് മുഖം ബിഗിലെ. കൂട്ടത്തിലെ വിഷ്ണു പറയുന്നത് അവന് ഇങ്ങനെ ലോക്കൽ സെറ്റപ്പ്പിൽ പട്ടിണി കിടന്ന് ക്യാഷ് കൂടിവെക്കാൻ താല്പര്യം ഇല്ല എന്നാ.🤓
ഏറെ കുറെ പട്ടി പണി പിച്ച ക്യാഷ് രാജപദവി ഇതാണ് ലൈൻ.😌
എന്നാൽ ഇനി ഒരു റൂം മാറ്റത്തിന് ഒരു ട്രിഗ്ഗർ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഇപ്പൊ ഉള്ള സ്ഥലം സെറ്റ് ആയി പോകുമ്പോ ആണ് റൂം മേറ്റ്ന് ജപ്പാനിലോട്ട് onsite കിട്ടിയത്. അയ്‌ന്റെ ചെലവ് 3 കൊല്ലം കഴിഞ്ഞിട്ടും അവന്റേന്ന് കിട്ടിയിട്ടില്ല. അത് പിന്നെ settle ആക്കാം. അങ്ങനെ അവൻ പോയപ്പോ ഒരാൾ റൂമിൽ കുറഞ്ഞു. അപ്പൊ per head share കൂടും എന്ന് പറഞ്ഞത് അനുസരിച് ആണ് ഫ്ലാറ്റിലോട്ട് മാറാൻ പ്ലാൻ ഉണ്ടാകുന്നത്.😶
പുതിയ ഫ്ലാറ്റിലെ ഷെയർ ഇപ്പൊ 3 ആൾ കൂടി സെയിം റൂം continue ചെയ്തിരുന്നെങ്കിൽ ആവുമായിരുന്ന ഷെയർന്റെ അത്രേ ആകില്ലായിരുന്നു എന്നത് മറ്റൊരു സത്യം. അപ്പൊ വേറെ സത്യം ഉണ്ടോ. ഉണ്ട് ആദ്യത്തെ റൂമിൽ തന്നെ നിന്നിരുന്നെങ്കിൽ എന്തോരം ക്യാഷ് സേവ് ചെയ്യാമായിരുന്നു. എന്തോരം ഷവർമ വാങ്ങി തിന്നായിരുന്നു.😋
പക്ഷെ ലിവിങ് സ്റ്റാൻഡേർഡ് മുഖ്യം. അത് വിട്ടൊരു കളിയില്ല. നഹി ന്നു പറഞ്ഞ നഹി.
അങ്ങനെ ഇടച്ചിറയിൽ ഒരു ഫ്ലാറ്റ് ഒഴിവുണ്ട് എന്ന് അറിയുന്നു. അങ്ങനെ ഫ്ലാറ്റിലോട്ട് മാറാൻ തീരുമാനിക്കുന്നു. 🤠
And there comes the ആദ്യം silent ആയ പിന്നെ തനികൊണം ആയ ചെറ്റത്തരം കാണിച്ച villan flat മൊയലാളി.
Friends ....... അവൻ പേര് റോബിൻ (lcu bgm) 😀
ഇനി അങ്ങോട്ട് ചന്നം പിന്നം അങ്ങേർക്കിട്ട് ഉള്ള ഊക് ഉണ്ടാകും. സഹകരിക്കുക, ആശീർവദിക്കുക.
അപ്പൊ സീൻ ചേഞ്ച് ഫ്ലാറ്റ്
അയ്നു മുന്നേ ഒരു ഡ്രീംമിങ് sequence ഉണ്ട്. ആർട്ട് ഡിപ്പാർട്മെന്റ് ന് നല്ല പണി ഉണ്ടാകാൻ ചാൻസ് ഉള്ള എന്റെ ഭാവനയിലെ ഫ്ലാറ്റ് നെ കുറിച്ചുള്ള സ്വപ്നം ആണ് അടുത്ത സീൻ. എനിക്ക് ഇതിനു മുന്നേ ഫ്ലാറ്റ് നേരിട്ട് കണ്ടിട്ടുള്ള അനുഭവങ്ങൾ കുറവാണ്.😑
ആലുവ ഒരു ഫ്ലാറ്റ് വെഞ്ഞിരിപ്പ് പോയപ്പോ ആണ് ആദ്യമായി ഒരു ഫ്ലാറ്റ് കാണുന്നത്. ഐഡിയ സ്റ്റർ സിങ്ങറിൽ ഒരു ഫ്ലാറ്റ് ആണ് ഒന്നാം സമ്മാനം എന്ന് കേട്ടപ്പോൾ ഹോ ഒരു ഫ്ലാറ്റ് മൊത്തം കിട്ടിയാൽ ലൈഫ് സെറ്റ് ആണലോ എന്ന് കരുതിയ കുട്ടികാലത്തു നിന്നും ഒരു ഫ്ലാറ്റ് എന്നാൽ ഒരു വലിയ ബിൽഡിംഗിലെ ഒരു നിലയിലെ കുറച്ച് റൂമികൾ ചേർന്ന സ്ഥലം ആണെന്ന് മനസ്സിലാക്കിയ കാലം. അപ്പൊ ആലുവയിലെ ഫ്ലാറ്റ് നല്ല റിച് സെറ്റപ്പ് ആയിരുന്നു.😍
അടുത്ത ഫ്ലാറ്റ് ദർശനം കസിൻ ന്റെ മനസമ്മതം കഴിഞ്ഞു വൈഫ് ന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങിനാണ്. അന്ന് ആണെങ്കിൽ ആകെ തിക്കുമുട്ട് ആയിരുന്നെങ്കിലും അങ്ങിങ്ങായി കണ്ട കാഴ്ചകൾ വെച്ച് ഫ്ലാറ്റ് എനിക്കിഷ്ടപ്പെട്ടു. അന്ന് ജോലി ഒന്നും ആയിട്ടില്ല. ജോലി ഒക്കെ കിട്ടിയിട്ട് കുറെ ശമ്പളം ഒക്കെ കിട്ടി വല്യ ആളായിട്ട് ഇങ്ങനത്തെ ഫ്ലാറ്റിൽ താമസിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു. സ്വപ്‌നങ്ങൾ ഉണ്ടായാലേ ജീവിത വിജയം ഉണ്ടാകൂ എന്നാണ് അബ്ദുൾ കലാം സർ വരെ പറഞ്ഞിട്ടുള്ളത്. മിസൈൽ മാൻ പറഞ്ഞ വേറെ അപ്പീൽ ഇല്ല.👊
അടുത്ത ഫ്ലാറ്റ് ദർശനം നേരത്തെ പറഞ്ഞ അതെ കസിൻന്റെ കാക്കനാട് ഉള്ള ഫ്ലാറ്റ് ആണ്. 16 k എങ്ങാണ്ട് റെന്റ് ഉള്ള ഫ്ലാറ്റ് ഒരു അത്ഭുതം ആയിരുന്നു എനിക്ക്. നല്ല റിച് സെറ്റപ്പ്. ടീവീ ഫ്രിഡ്ജ് ac അങ്ങനെ luxurious സെറ്റപ്പ്. വിയർപ്പ് ആയാൽ ആ പതുപതു സോഫ വൃത്തികേടാവുമോ എന്ന് പേടിച് ഒരു സൈഡിൽ ചാരാതെ ഇരുന്നു ചുറ്റുപാടു കണ്ട് വണ്ടർ അടിച്ച നല്ല luxurious സെറ്റപ്പിലുള്ള ഫ്ലാറ്റ്.😍
നേരെ പുറത്ത് ഇറങ്ങി ഫ്ലാറ്റ് മൊതലാളിയോട് how much for ദാറ്റ് ഫ്ലാറ്റ്. Ready cash. No emi എന്നു പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഒരു മാസത്തെ സാലറി ആണ് അവിടത്തെ ഒരു മാസത്തെ റെന്റ്. പിന്നെ ഞാൻ എന്തിനാ ജോലിക്ക് പോണേ. ഞാൻ എന്താ പൊട്ടനാ.🤕
അപ്പൊ ഈ 3 ഫ്ലാറ്റ് ദർശനം കഴിഞ്ഞു എണ്ണമറ്റ സിനിമകളിൽ കണ്ടിട്ടുള്ള ഫ്ലാറ്റുകളും വെച്ച് ഞാൻ മനസ്സിൽ കണ്ടിട്ടുള്ള ഫ്ലാറ്റ് ആണ് ഇനി പറയാൻ പോകുന്നത്.
Art department, vfx team, lighting team, cinematographer. Be ready
നമക്ക് എന്റെ സ്വപ്ന ഫ്ലാറ്റ് visualize ചെയ്യാം🤏
കാലത്ത് കണ്ണ് തുറക്കുമ്പോൾ ഞാൻ കിടക്കുന്നത് നല്ല പതുപതു വെളുത്ത ഒരു ബെഡിൽ ആണ്. ഇടതു വശത്തു വലിയ ഒരു സ്ലൈഡിങ് ഗ്ലാസ് ഉണ്ട്. അതിനു അപ്പുറത് ഒരു ബാൽക്കണി സ്പേസ് ഉണ്ട്. ഒരു വരാന്ത പോലെ. അവിടെ തൂക്കിയിട്ടിരിക്കുന്ന വീട്ടിൽ വളർത്താവുന്ന ചെടികൾ. Eco ഫ്രണ്ട്‌ലി ആണ് ഈ പോസ്റ്റിന്റെ മുന്നോട്ട് വെക്കുന്ന ആശയം. അപ്പൊ വരാന്ത ടെ അറ്റത് ആണ് ബാൽക്കണി യിലേക്ക് ഉള്ള് റൂമിൽ നിന്നുള്ള എൻട്രി. ആാ സ്പേസ് കുറച്ച് കൂടി വലുത് ആണ്. ഒരു ചെറിയ ടേബിളും ഒരു സ്വിങ് ചെയറും. കട്ടിലിൽ കിടന്ന് നേരെ നോക്കിയാൽ ഒരു 41 ഇഞ്ച് സ്മാർട്ട് tv. പിന്നെ ഒന്ന് രണ്ട് അലമാര, ബുക്ക് ഷെൽഫ് ഒക്കെ. ബുദ്ധിജീവി ഇമേജ് മൈന്റൈൻ ചെയ്യണ്ടേ. കഷ്ടപ്പാട് തന്നെ. 😌
അങ്ങനെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ dining space. നല്ല ഒരു ഗ്ലാസ് ടേബിൾ വിത്ത് മരത്തിന്റെ ചെയർ വിത്ത് കുഷൻ. അതിന്റെ അപ്പുറത് ഓപ്പൺ കിച്ചൻ. നേരെ അങ്ങോട്ട് കേറി ചെന്നാൽ ആദ്യം തന്നെ കാണുന്നത് ഒരു കോഫീ മേക്കർ ആണ്. അത് മാത്രം തത്കാലം ഫോക്കസ് ചെയ്താൽ മതി. ബാക്കി ഐറ്റംസ് വെച്ച് ഒന്നും ഉണ്ടാകാൻ അറിയാത്തത് കൊണ്ട് തത്കാലം അതൊക്കെ ബ്ലർ ആക്കിയേക്ക്.😁
പക്ഷെ owen, കുറെ കണ്ണ് തള്ളിപോകുന്ന ടൈപ്പ് വെട്ടിത്തിളങ്ങുന്ന ഡിന്നർ പത്രങ്ങൾ, ജ്യൂസ് ഉണ്ടാക്കുന്ന മിക്സി അല്ലാത്ത ജ്യൂസ് മേക്കർ, നിലത്തു ഇട്ടാൽ ചന്നം പിന്നം ആവുന്ന കുറെ പ്ലേറ്റസ് (ഭംഗിക്ക്). എടുത്ത് എറിഞ്ഞാൽ പൊട്ടാത്ത പ്ലേറ്റ് (ഉപയോഗത്തിന്), ടോസ്റ്റർ പിന്നെ ഒരു വലിയ ഫ്രിഡ്ജ്, അങ്ങനെ ഒരു മോഡേൺ കിച്ചൻന് വേണ്ട എല്ലാം.😀
ആടുക്കളെന്ന് പുറത്ത് ഇറങ്ങിയാൽ ഡൈനിങ് കഴിഞ്ഞാൽ ഒരു സെപ്പറേഷൻ വാൾ ന്റെ അപ്പുറത് ഒരു എൽ ഷേപ്പ് ഫോൾഡബിൾ സോഫ വിത്ത് pillows, മുന്നിൽ ഒരു ടേബിൾ, അതിൽ ഒരു ഫ്ലവർ കേസ്, കുറച്ചു ടെക്, ലൈഫ്സ്റ്റൈൽ മാഗസിൻസ്, സോഫക്ക് അഭിമുഖമായി ഒരു ടീവീ യൂണിറ്റ്. ഒരു 55 ഇഞ്ച് ടീവീ (വിത്ത് എല്ലാം പ്രമുഖ OTT app സബ്സ്ക്രിപ്ഷൻസ്). Tv unit ലെ ഒന്ന് രണ്ട് അറകളിൽ ചെറിയ ഫ്ലവർ വേസുകൾ, താഴെ സൗണ്ട് ബാർ.😎
ആ സ്പെസിൽ ambience ലൈറ്സ് വേണം, സോഫയുടെ മുകളിൽ ചെറുപ്പം തൊട്ട് ഇത് വരെ ഉള്ള പ്രധാന ഫോട്ടോസ്(എന്റെ) നല്ല ഭംഗിയിൽ അറേഞ്ച് ചെയ്യണം.😍
വെയിറ്റ് അങ്ങനത്തെ ഫോട്ടോസ് ഒന്നും ഇല്ലല്ലോ. ശ്യേ ഇങ്ങനത്തെ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഒക്കെ അങ്ങനത്തെ കുറെ ഫോടോസ് ഉള്ള ഒരു വാൾ വേണമല്ലോ. നമ്മുടെ പേരെന്റ്സ് ഒന്നും ഈ ഐറ്റംസ് ഒന്നും എടുത്ത് വച്ചട്ടില്ലലോ. കഷ്ടം ആയി പോയി. ഒരു കാര്യം ചെയ്യാം ആർട്സ് ഡിപ്പാർട്മെന്റ്മെന്റ് നെ കൊണ്ട് വരപ്പിക്കാം. പിളേളർ പണിയെടുക്കട്ടെ. ഫോട്ടോസ് കുറവായത് കൊണ്ട് ആ വാളിൽ തന്നെ എന്തേലും ഫിലോസഫിക്കൽ ഡയലോഗ് എഴുതിവെയ്കാം. Life is race Run Run എന്ന് എഴുതിയാലോ 😌
നേരത്തെ കിച്ചണിലെ കോഫീ മേക്കർ ന്റെ കാര്യം പറഞ്ഞപ്പോ ഒരു കാര്യം വിട്ട് പോയി. കോഫീ ഉണ്ടാക്കി കഴിഞ്ഞ് മുകളിലെ ഷെൽഫിൽ നിന്നു എന്തേലും ഫിലോസഫി എഴുതി വെച്ച ഒരു മഗ്ഗിലേക്ക് കോഫീ ഒഴിച്ച് നേരത്തെ പറഞ്ഞ ബാൽക്കണിയിൽ പോയി വിദൂരതയിലേക്ക് നോക്കി കുറച്ച് കുടിക്കണം. ബാക്കി സ്വിങ് ചെയറിൽ ഇരുന്ന് കുടിക്കണം. ചായ കുടിക്കുമ്പോൾ ഒരു കയ്യിൽ ഒരു ലൈഫ്സ്റ്റൈൽ മാഗസിൻ ഉണ്ടേൽ കുറച്ചൂടി കളർ ആകും.😎
പിന്നെ ഒരു പൂച്ച വേണം. കോസ്റ്റ്ലി പൂച്ച. എന്നട്ട് oreo എന്ന് പേരിടണം. ആ ബാൽക്കണിയിൽ സ്വിങ്ങിൽ ആടുമ്പോൾ മടിയിൽ oreo കൂടി വേണം.🐈
ചായ കുടിച് കഴിഞ്ഞ് കുളി. ബാത്ത്റൂം ലു ബാത്ത്ടബ് മസ്റ്റ്. ഫുൾ വൈറ് ആയിരിക്കണം എല്ലാം. വാഷ്ബേസിൻ ന്റെ മുകളിൽ പല തരം ക്രീംസ്. ഫേസ് വാഷ് അങ്ങനെ കുറെ ഐറ്റംസ്.
കുളി കഴിഞ്ഞു ഡ്രസ്സ് മാറി കഴിഞ്ഞ് അടിക്കാൻ നല്ല വിലകൂടിയ spray ശ്യേ പെർഫ്യൂം. അത് കഴിഞ്ഞ് കോസ്റ്റലി ബ്രേക്ഫാസ്റ്. ടോസ്റ്റഡ് ബ്രെഡ് ഉം ഒരു ഓംലെറ്റും ചായയും. പെപ്പെർ പല്ലുകുത്തി ഇട്ടുവെക്കണ ടൈപ്പ് ചെപ്പിൽ ഇട്ടു വെക്കണം. പിന്നെ കുറച്ച് ഫ്രൂട്ട്സും.🍞🍉☕️
ഫുഡ് കഴിഞ്ഞ് ഫ്ലാറ്റ് പൂട്ടി പുറത്ത് ഇറങ്ങി ഗ്രൗണ്ടിൽ എത്തിയാൽ aether ന്റെ ഒരു ഇലക്ട്രിക് സ്കൂട്ടർ. അത് എടുത്ത് നേരെ ഞാൻ പോവുകയാണ് മൈക്രോസോഫ്റ്റ് ന്റെ ക്യാമ്പസിലേക്ക്. ഓഹ് ആർട്ട് ഡിപ്പാർട്മെന്റ് ഇങ്ങോട്ട് വരൂ മൈക്രോസോഫ്റ്റ് ന്റെ ക്യാമ്പസ് സെറ്റ് ഇട്. ഞാൻ ഇന്ന് അവിടെ ആണ് വർക്ക് ചെയ്യുന്നത്.🤓
ഡ്രീംമിങ് സീക്വൻസ് ഇച്ചിരി കൂടി പോയോ. എന്നാൽ ക്യാമ്പസ്സിൽ ഫ്രീ ലഞ്ചും ഒരു രണ്ട് കോഫീയും കുടിച്ചുകൊണ്ട് ഡ്രീംമിങ് സീക്വൻസ് പാകപ്പ് ☺️
ആഹ് മതി മതി ഇനി നമുക്ക് വീണ്ടും Mr റോബിൻ ന്റെ പറ്റിപ്പിലേക്ക് പോകാം. ഈ റോബിൻ എന്ന് പേരുള്ളവർ ഒക്കെ പ്രശ്നം ആണോ 😶. നല്ലവരായ റോബിൻ നാമധാരികൾ ക്ഷെമിക്കണം.
അങ്ങനെ 2020 ജനുവരിയിൽ ഫ്ലാറ്റിലോട്ട് താമസം മാറുന്നത്. ഞാൻ 16000 രൂപയുടെ കസിൻ ന്റെ ഫ്ലാറ്റ് കണ്ട് വണ്ടർ അടിച്ചു നിൽകുമ്പോൾ ആണ് മാസം 21000 രൂപയുടെ ഫ്ലാറ്റിലേക്ക് താമസം മാറുന്നത്. Luxury ലൈഫ് we are coming.😍
അങ്ങനെ ഫ്ലാറ്റിലേക്ക് മാറുന്ന ദിവസം എല്ലാം കെട്ടിപെറുക്കി സ്വപ്ന ഫ്ലാറ്റിലേക്ക്. താഴെ സ്കൂട്ടർ വെച്ച് ലിഫ്റ്റ് കേറി നേരെ ഫ്ലാറ്റ് 6c യിലേക്ക്. ലിഫ്റ്റ് കണ്ടപ്പോൾ തന്നെ luxury കുറവാണോ ന്നു dought ഉണ്ടായിരുന്നു. ലിഫ്റ്റ് ഇറങ്ങി നേരെ മുന്നിൽ തന്നെയാണ് റൂം. അടഞ്ഞുകിടക്കുവാണ്. ബാക്കി ഉള്ളവർ ആൾറെഡി അവിടെ ഉണ്ട്. ഒന്ന് രണ്ട് പേര് മാത്രേ ഫ്ലാറ്റ് നേരത്തെ കണ്ടിട്ടുള്ളു. എല്ലാം ശടാപടെ ശടാപടെ എന്നുള്ള സെറ്റപ് ആയിരുന്നു.
കാളിങ് ബെൽ അടിച്ചു. അകത്തുള്ള ഫ്രണ്ട് ഡോർ തുറക്കുന്ന സൗണ്ട്. Feeling exited.
Very very exited😍
ഡോർ തുറന്ന് അകത്തേക്ക് കേറി. അല്ല ഇതല്ല ഞാൻ സ്വപ്നം കണ്ട ഫ്ലാറ്റ്. ഇത് ഇടപ്പിള്ളിയും കടത്തിണ്ണയും പോലെ വിത്യാസമാണ്. പ്രതീക്ഷകൾ ഒക്കെ താളം തെറ്റുവാനാണലോ. 🤕
ഈ ഫ്ലാറ്റ് ആരാ ഫർണിഷ് ചെയ്തത്. അവന് അറിയില്ലെങ്കിൽ എന്നോട് ചോദിക്ക് ഞാൻ പറഞ്ഞു കൊടുക്കാം. ടീവീ വെച്ചിട്ടല്ലന്ന് (ചന്ദ്രലേഖ നൂർ.ജെപെഗ്)
ആ പോട്ടെ വേറെ വഴി ഇല്ല. ഫിലോസഫി എടുക്കാം.
Its not about the place. Its about persons.🤌
ആ രീതിയിൽ കൂടെ ഉള്ളവർ ഒന്നിനൊന്നു മെച്ചം ഉള്ള ഡിഫറെൻറ് സ്റ്റൈൽ ഓഫ് വൈബ് ഉള്ളവർ ആണ്. ഞാൻ ആണ് കൂട്ടത്തിലെ സൈലന്റ്. അങ്ങനെ പ്രതീക്ഷകൾ തെറ്റിയെങ്കിലും കൂടെ ഉള്ള അർജുൻ ന്റെ ബര്ത്ഡേ ടെ കേക്ക് മുറിച് കൊണ്ട് ഔദ്യോഗികമായി ഞങ്ങൾ ഫ്ലാറ്റ്കേറി താമസം നടത്തി.🎂 ഞങ്ങടെ കൂട്ടുകാരന്റെ ബര്ത്ഡേ ആണ് എല്ലാരും വരണം എന്ന് ഫ്ലാറ്റുകളിൽ പോയി പറയാഞ്ഞിരുന്നേൽ ഇന്ന് ട്രെൻഡിംഗ് ഞങ്ങൾ ആണ് ☺️
പക്ഷെ നിരാശകൾ ഒക്കെ മാറ്റിമറിച്ച വൈബുമായി അങ്ങെനെ അവിടെ താമസിക്കുമ്പോൾ ആണ് ആദ്യമായി ക്ഷണിക്കപ്പെടാത്ത അഥിതി കോറോണ സർ കേറി വരുന്നത്. മോണിറ്ററും cpu ഉം മൗസും കീബോർഡും എടുത്ത് ഓടിക്കോ പുള്ളേരെ എന്ന് hr പറഞ്ഞത് അനുസരിച് ഫ്ലാറ്റിനോട് വിട പറഞ്ഞു നേരെ വർക്ക് ഫ്രം ഹോമിലേക്ക്.🏡
Then comes the issue of rent. കുറച്ച് നാളേക്ക് ഫ്ലാറ്റ് മൈന്റൈൻ ചെയ്യാം എന്ന് തീരുമാനിച്ചു ഉപയോഗിക്കുന്നില്ലേലും കൃത്യമായി 21000 കൊടുത്തുകൊണ്ടേ ഇരുന്നു. കുറച്ച് മാസം കഴിഞ്ഞപ്പോൾ തത്കാലപ്പോൾ ഫ്ലാറ്റ് അങ്ങ് ഒഴിഞ്ഞേക്കാം എന്ന് തീരുമാനിച്ചു.😑
അപ്പൊ മൈ മൈ മൈ ഡിയർ Mr റോബിനോട് കാര്യം പറഞ്ഞപ്പോൾ ഒഴിയണ്ട. പകുതി റെന്റ് മതീന്ന് പറഞ്ഞു. എന്തൊരു കുലീനൻ.😠
സംഭവം ഞങ്ങൾ ഒഴിഞ്ഞാൽ ഈ സമയത്ത് വേറെ ആളെ കിട്ടാത്ത കൊണ്ട് നൈസ് ആയിട്ട് ഞങ്ങളെ പറ്റിച്ചത് ആണെന്ന് അപ്പൊ പുരിയലെ. ഇപ്പൊ പുരിയിത്. അപ്പൊ ഒക്കെ ഇങ്ങേര് ഒരു നല്ല മനുഷ്യൻ ആയ മറുനാടൻ മലയാളി ആയിരുന്നു. പിന്നെ ആണല്ലോ തനിക്കോണം മനസിലായത്.🤕
പാതി റെന്റ് വെറുതെ കൊടുത്ത് ഫ്ലാറ്റ് മൈന്റൈൻ ചെയ്യുന്നത് മണ്ടത്തരം ആണെന്ന് മനസിലായിത്തോടെ ജനുവരിയിൽ ഫ്ലാറ്റ് ഒഴിയാൻ തീരുമാനിച്ചു. ഒഴിയണ കാര്യം പറയാൻ ഇച്ചിരി വൈകിയതിനു ആ മാസത്തെ പകുതി റെന്റ് കൂടി ആ മൈ മൈ ഡിയർ റോബിൻ സർ പിടിച്ചു.🤌
എന്നാൽ ഒഴിയുമ്പോൾ ബാക്കി ഡെപ്പോസിറ് വാങ്ങണം എന്ന് ഞങ്ങൾ ഓർക്കണം ആയിരുന്നു. അത് ഞങ്ങടെ തെറ്റ്. ഈ പുള്ളി ഒരു മാന്യൻ ആയ മറുനാടൻ മലയാളി ആയത് കൊണ്ട് ക്യാഷ് തരും എന്ന് കരുതി.😒
ഇനിയാണ് അങ്ങേരുടെ മെയിൻ ചെറ്റത്തരം തുടങ്ങിയത്. ഓരോ തവണ വിളിക്കുമ്പോളും ഇച്ചിരി ടൈറ്റ് ആണ് കുഞ്ഞമ്മേടെ പ്രസവം അമ്മായിയപ്പന്റെ ആണ്ടു എന്നൊക്കെ ഓരോ മുട്ടാപോക്ക് പറയാൻ തുടങ്ങി.
പിന്നെ സ്റ്റൈൽ മാറി. 2 ആം തിയതി തരാം എന്നായി. ഏത് മാസം എന്ന് ചോദിക്കേണ്ടതായിരുന്നു. കയ്യിലേം കാലിലേം വിരലുകൾ വെച്ച് എണ്ണാവുന്നതിന്റെ അപ്പുറം 2 ആം തിയതികൾ ഇതിനോടകം കഴിഞ്ഞു.😒
അടുത്ത ഡയലോഗ് 12k അല്ലെ അയ്നു ഇങ്ങനെ വിളിചോണ്ടിരിക്കണ്ട പോലും. ദേ ചേട്ടൻ പിന്നേം. എടൊ എടൊ മത്തങ്ങാത്തലയ 12k തനിക്ക് ചെറിയ എമൗണ്ട് ആണെങ്കിൽ അതങ്ങ് തന്നൂടെ. 🤔
പിന്നെ പിന്നെ ഞാൻ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് പോയി കൊണ്ടിരിക്കാണ്, ഹാളിൽ നിന്ന് റൂമിലേക്ക് പോയി കൊണ്ടിരിക്കാണ്, റൂമിൽ നിന്ന് കക്കൂസിലേക്ക് പോയി കൊണ്ടിരിക്കാണ് കക്കൂസിൽ നിന്ന് സെപ്റ്റിക് ടാൻ.. അല്ലെ വേണ്ട നമുക്ക് ഒരു മര്യാദ ഇല്ലേ. ഈ ലെവൽ ആയി ഒഴിവുകൾ. കൂടുതൽ തവണ വിളിക്കുന്ന ഓരോരുത്തരെ ആയി പുള്ളി അങ്ങനെ ബ്ലോക്ക് ചെയ്തു. എന്താ റോബിൻ മോനുസേ ഫിയർ ആയോ നീ. അവസാനം ബ്ലോക്ക് ആക്കിത് എന്നേ ആണ്. 🤕
അയ്‌ന്റെ ഇടക്ക് ബ്ലോക്ക് ആകുന്നതിന് മുന്നേ വരെ ഉള്ള അങ്ങേരുടെ സ്റ്റാറ്റസുകൾ കണ്ടാൽ ഇത്രേം നല്ല ഒരു മനുഷ്യൻ ലോകത്ത് ഉണ്ടാവുമോ എന്ന് സംശയം തോന്നും. ഫിലോസഫി അങ്ങ് നുരഞ്ഞു പതിയുവാണ്. ഫിലോസഫിയുടെ en*i.🤬
അങ്ങെനെ ഒരു കൊല്ലത്തോളം അങ്ങേരെ വിളിച്ചു വിളിച്ചു എല്ലാരേം ബ്ലോക്ക് ആക്കിയപ്പോൾ ഒരു പോലീസ് കംപ്ലയിന്റ് കൊടുക്കാം എന്ന് വിചാരിച്ചു. ഇനി കംപ്ലയിന്റ് കൊടുത്താൽ അയ്നു പിന്നാലെ നടക്കേണ്ടി വരും. Work from ഹോം ആയോണ്ട് എല്ലാരും ഓരോ സ്ഥലത്ത് ആണ്. സോ മെനക്കേട് ആണ്.😑
അങ്ങെനെ ശ്രമങ്ങൾ ഉപേക്ഷിച്ചു. ഒരു പോക്കറ്റ് അടിക്കാരൻ അടിച്ചോണ്ട് പോയി എന്ന് രീതിയിൽ ആ 12k പോയീ എന്ന് ഞങ്ങൾ അങ്ങ് സമാധാനിച്ചു.😑
സോ എഗൈൻ മൈ മൈ മൈ dear Robin ഞങ്ങളെ പറ്റിച്ചു താൻ ഉണ്ടാക്കിയ 12K + ന് പകരം തനിക്ക് ഒരുപാട് ക്യാഷ് പോകാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം. കാക്കക്കുയിലിൽ ലാലേട്ടന് മുകേഷിനെ ശപിക്കുന്ന കാര്യങ്ങൾ തന്നെ എനിക്കും പറയാൻ ഉള്ളൂ.🤬
മറ്റുള്ളവരെ പറ്റിക്കാതെ അധ്വാനിച് ജീവിക്കേടോ നാണം കെട്ടവനെ 😡
ഹോ ഇപ്പോ വല്ലാത്ത ആശ്വാസം.
അപ്പൊ ഓക്കേ ബൈ
Comments
Post a Comment