ചേട്ടാ ഇച്ചിരി ബ്ലഡ്‌ തരോ

ഒരു കൊതുക് സ്വർഗം

ഓൾഡ്ക്വിറ്റൊ(2 ഇയർ എക്സ്പീരിയൻസ് കൊതുക് cum റീസെപ്റ്റിണിസ്റ്) : എന്നാ പറ്റിയതാ.  ബാറ്റിന് അടിച്ചു കൊന്നത് ആണോ, തിരിയാണോ, അതോ കറന്റെൽ കുത്തിവെക്കണ കുന്ത്രാണ്ടം ആണോ 🤔

ന്യൂക്വിറ്റൊ (ന്യൂ ജോയിനീ കൊതുക്) : ഒന്നുമല്ല. ഞാൻ ഒരുത്തന്റെ ബ്ലഡ്‌ കുടിച്ചോണ്ട് ഇരിക്കാർന്നു. ട്ടപ്പേ എന്നൊരു സൗണ്ട് കേട്ട്. പിന്നൊന്നും ഓർമയില്ലടോ. 😵‍💫

ഓൾഡ്ക്വിറ്റൊ : അത്‌ കാര്യാക്കണ്ട. ദോ ആ പൂളിൽ നീന്തി കളിക്കുന്നവനെ ഒരുത്തൻ വെള്ളത്തിൽ മുക്കി കൊന്നതാ. പിന്നെ ഒരുത്തനെ കാലേ വാരി തൂകി നടന്നു അവസാനം ചന്നം പിന്നം കീറി കൊന്ന്.😧

ന്യൂക്വിറ്റൊ : ഓഹ് ഹൌ ക്രൂവൽ. നമക്ക് ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേ. അയ്യോ എന്റെ മക്കൾ. അവർക്ക് നല്ല hb കൂട്ടിയടിച്ച ഒരു ബ്ലഡ്‌ ഷേക്ക്‌ കൊണ്ടുവരാം എന്ന് പറഞ്ഞു ഇറങ്ങിയതാ. അവർ പട്ടിണിയാവുമല്ലോ.🥹

ഓൾഡ്ക്വിറ്റൊ : അത്‌ പേടിക്കണ്ട. അവന്മാർ എങ്ങനേലും ജീവിച്ചോളാം. ഇവിടെ റിലാക്സ് ചെയ്യ്.😑

ന്യൂക്വിറ്റൊ : അത്‌ സാരമില്ല. അവന്മാരുടെ സ്വഭാവം വെച്ച് രണ്ട് ദിവസം കഴിഞ്ഞാൽ ആ പൂളിൽ നീന്തി കളിക്കുന്നത് ഞാൻ കാണേണ്ടി വരും 🥴

ഓൾഡ്ക്വിറ്റൊ : അയ്യോടാ ഞാൻ മാറ്ററിന് പോയി. തന്നെ കൈകൊണ്ട് അടിച്ചു കൊല്ലാൻ നോക്കിയപ്പോൾ തനിക്ക് പറന്നൂടായിരുന്നോ.🤌

ന്യൂക്വിറ്റൊ : അയ്നു ഇന്ന് ഹെവി ഡിന്നർ ആയിരുന്നു. 3 ബ്ലഡ്‌ ഷേക്ക്‌ (hb കൂട്ടിയടിച്ചത് പിള്ളേർക്ക് ),  ഒരെണ്ണം പഞ്ചാര കൂടി കടുപ്പത്തിൽ അത്‌ എനിക്കും. പക്ഷെ അത്രേം ലോഡ് എടുത്തിട്ടും ഞാൻ സിമ്പിൾ ആയിട്ട് പറക്കാറുള്ളത് ആയിരുന്നു.💪

ഓൾഡ്ക്വിറ്റൊ : പിന്നെന്ത് പറ്റി🤔

ന്യൂക്വിറ്റൊ : അറിയില്ല. ഇന്ന് ബ്ലഡ്‌ കുടിച്ചവന്റെ ബ്ലഡ്‌ ന് എന്തോ പ്രശ്നം ഉണ്ട്‌🫡

ഓൾഡ്ക്വിറ്റൊ : എന്ത് പ്രശ്നം 🤔

ന്യൂക്വിറ്റൊ : സാധാരണ അടിക്കാൻ കൈ വരുമ്പോൾ ഞാൻ പറക്കാറുണ്ട്. ഇത്തവണ കൈ കൊണ്ട് വന്നപ്പോൾ പറക്കണം എന്ന് എനിക്കറിയാം. പറന്നില്ലേൽ ചാവുമെന്നും അറിയാം. എന്നാലും ചാവണെങ്കിൽ ചാവട്ടെ പറക്കാൻ ഒന്നും വയ്യ എന്ന് ഒരു ചിന്ത വന്നു. ശ്യേ എവിടുന്ന് വന്നോ എന്തോ.🤥

ഓൾഡ്ക്വിറ്റൊ : അഹ് അത്‌ ഇപ്പൊ ഭൂമിയിൽ ഉള്ള പലവരുടെയും ബ്ലഡിൽ ഉള്ളത് ആണ്. മടിയുടെ ഒരു എക്സ്ട്രീം വേർഷൻ ആണ് ആത്. ഇതിന് പ്രതിവിധി ഇല്ല. ബ ബ ബ 

ന്യൂക്വിറ്റൊ : ലോകത്തിന്റെ ഏതെങ്കിലും കോണിൽ കൊണ്ടോയി നമുക്ക് അവനെ.... ശ്യേ നിങ്ങൾ എന്താണ് മണിച്ചിത്രതാഴ് കളിക്കാ.  എന്തായാലും ചത്ത്. ഇനി ഇവിടെ അങ്ങ് കൂടാലെ. ഏത് നിമിഷവും ഒരു കൈ വന്നു വീഴുന്നത് പേടിക്കണ്ടല്ലോ

ഓൾഡ്ക്വിറ്റോ : അതെ അതെ.

ന്യൂക്വിറ്റോ : ഇവിടെ ച്ചുമ്മാ മോളിലേക്ക് നോക്കിയാൽ ബ്ലഡ്‌ മഴ പെയ്യും എന്ന് ചെറുപ്പത്തിൽ പഠിക്കാൻ പോയപ്പോൾ ആരോ പറഞ്ഞുതന്നിരുന്നല്ലോ 😋

ഓൾഡ്ക്വിറ്റോ : മഴയോ ആരുമില്ലല്ലോ ഇവിടെ ഇത് ഒന്ന് പറഞ്ഞു ചിരിക്കാൻ. മഴ ഒന്നും ഇല്ല. ഇവിടെ ഇനി കിട്ടിയത് ഒക്കെ തിന്ന് അങ്ങ് ജീവിക്കുക. സ്വർഗം എന്ന പേരെ ഉള്ളൂ.

☺️

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ