Posts

Showing posts from April, 2022

റിയൂണിയൻ

Image
സിനിമ ഉണ്ടാക്കുന്നവർ മതിയോ കാണാനും ആൾകാർ വേണ്ടേ 😶 പാട്ട് പാടുന്നവർ മാത്രം മതിയോ കേൾക്കാനും ആള് വേണ്ടെ😶 എഴുത്തുകാര് മാത്രം മതിയോ വായനക്കാർ വേണ്ടേ 😶 ഇതൊക്കെ താൻ എന്തിനാടോ ഞങ്ങളൊട് പറയുന്നേ എന്നല്ലേ 🤔 ഒരു കാര്യവും ഇല്ല എന്തെങ്കിലും നല്ല തമ്പ്നെയിൽ ഇട്ടാലെ വീഡിയോ ശ്രദ്ധക്കപ്പടുള്ളൂ എന്ന പോലെ തന്നെ എന്തെങ്കിലും കാര്യമായിട്ട് ആദ്യം തന്നെ എഴുതിയാലെ എല്ലാരും ബാക്കി പോസ്റ്റ് വായിക്കു ന്നാ എല്ലാരും പറയണേ 😁 സിനിമ എന്നൊക്കെ എഴുതിയാൽ ആൾകാർക് പണ്ടേ തല്പരവിഷയമാണല്ലോ. ഇന്നാണെങ്കിലും എന്തെങ്കിലും വിവാദം ഉണ്ടാകാൻ ശ്രദ്ധ പിടിച്ചു പറ്റാൻ സിനിമകരന്റെ നെഞ്ചത്തോട്ടു കേറിയാൽ സെറ്റ് ആണ് 😒 അന്താടാ അങ്ങനൊരു ടോക്ക്. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ട്ടോ 😌 എന്നാൽ ചുമ്മാ അല്ല ട്ടോ ആ വരികൾ, സംഭവം ഇറുക്ക്. 🔥 ഫീലിംഗ് മിസ്സിംഗ് 😒 നാളെ എല്ലാരും ഫ്രീ ആണോ 🤔 തൃശൂർ വരാൻ പറ്റോ 🤗 ബിടെക് ആദ്യ വര്ഷം സെം എക്സാം കഴിഞ്ഞു ഒരാഴ്ച എങ്ങാണ്ട് ഉള്ള അവധി തുടങ്ങീട് ആകെ രണ്ടു ദിവസമായിട്ടുള്ളു. അപ്പൊഴേക്കും കോളേജ് ഗ്രൂപ്പിൽ ഒക്കെ മിസ്സിംഗ് ന്റെ കുത്തൊഴുക്ക് ആണ് 😏 എന്താണവോ ഇതിനു മാത്രം മിസ്സിംഗ് 🤔 എനിക്കൊന്നുമില്ലല...

യൗവനത്തിന്റെ സിംഹഭാഗ നോക്ളാച്ചിയ

Image
എയർപോർട്ടിൽ ബാഗുകൾ ഒക്കെ പിടിച്ചു നിൽക്കുന്ന കൂടെ പഠിച്ചവരുടെ ബൈ ബൈ സ്റ്റാറ്റസുകൾ ഇടക്കിടെ വന്നുകൊണ്ടിരുന്ന സമയത്ത് ഞാൻ ആലോചിക്കാറുണ്ട്, ഇവർക്ക് ഇവിടെ ഉള്ള ജോലിയൊക്കെ ചെയ്ത് പേരുന്നാളും പൂരവും ഒക്കെ കൂടി നൈസ് ആയിട്ട് വീട്ടുകാരുടെ ഒപ്പം അങ്ങ് ജീവിച്ചാൽ പോരെ അതല്ലേ നല്ലത് ന്ന്. പക്ഷെ അതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ ഉള്ളിന്റെ ഉള്ളിൽ പുറം നാട്ടിൽ ഒക്കെ പോയി കുറച്ച് റിച് സെറ്റപ്പിൽ അടിച്ചുപൊളിച്ചു ജീവിക്കുന്നതും എനിക്ക് ഇഷ്ടമാണ്. നീ എവിടെങ്കിലും ഉറച് നിൽകെട എന്നല്ലേ. സംഭവം ശരിയാണ് ഇക്കരെ നോക്കുമ്പോ അക്കര പച്ച. പക്ഷെ കൂടെ പഠിച്ചവർ ഒക്കെ ഇങ്ങനെ റിച് സെറ്റപ്പിലെ ഫോട്ടോസ് ഒക്കെ ഇടുമ്പോ ഉള്ളിന്റെ ഉള്ളിൾ ഒരു ഇത്. ഇതാണോ ഈ കുശുമ്പ് ന്ന് പറയുന്നത്. ഏയ്‌....ഇതതൊന്നുമല്ല... അങ്ങനെ കൂടെ പഠിച്ച ഒരുത്തൻ ജർമനി പോകാൻ ഉള്ള എന്തോ പേപ്പർ വാങ്ങാൻ കോളേജിൽ പോയതിന്റെ സ്റ്റാറ്റസ് കണ്ടപ്പോ തോട്ട് തുടങ്ങിയതാണ്.... എന്ത് കുശുമ്പാണോ...ഏയ്‌ ഞാൻ അത്ര ദുഷ്ടനൊന്നുമല്ല. അവൻ അവിടെ പോയി അടിച്ചു പൊളിക്കട്ടെ. എനിക്ക് സ്റ്റാറ്റസ് കണ്ടപ്പോ തോന്നിയത് നോക്ളാച്ചിയ ആണ്. കോളേജിലെ നോക്ളാചിയ. പണി തിരക്കുള്ള സമയമാണെങ്കിൽ ഈ പെട...

വളരുന്ന ആൽമഹത്യ പ്രവണത

ആലിയ ബട്ട് ഷാരുഖ് ഖാൻ എന്നിവർ അഭിനയിച്ച dear zindhagi എന്നാ സിനിമ കണ്ടപ്പോളും അടുത്തിടെ ഉള്ള ചില വാർത്തകൾ അറിഞ്ഞപ്പോഴും തോന്നിയ ചില കാര്യങ്ങൾ. 1. ജീവനൊടുക്കാൻ മാത്രം എന്ത് പ്രശ്നമാണ് അവന് ഉണ്ടായിരുന്നത്. നല്ല ഒരു പയ്യനായിരുന്നല്ലോ. നല്ല വിദ്യാഭ്യാസം നല്ല ജോലി നല്ല കുടുംബം സാമ്പത്തികമായി ഒരു പ്രശ്നവും ഇല്ല. പിന്നെ എന്താകും ആല്മഹത്യ ചെയ്യാൻ കാരണം. 2. ഇത്ര നിസ്സാര കാര്യത്തിനാണോ ആല്മഹത്യയൊക്കെ. ഇവനൊക്കെ ചാവവുന്നത് തന്ന നല്ലത്. രണ്ട് പോസ്റ്റ്‌ ആല്മഹത്യ വാർത്ത നിരൂപണങ്ങൾ ആണ് ഇത്.  ഒരാളുടെ ജീവിതന്തരീക്ഷം മാത്രം അല്ല ഒരാളെ ആല്മഹത്യയിലേക്ക് നയിക്കുന്നത്. ഏറ്റവും മോശം എന്ന് എല്ല്ലാരും കരുതപെടുന്ന അവസ്ഥയിൽ ഉള്ളവർ അവർക്ക് ഉള്ളത് പോലെ സന്തോഷിച്ചു ജീവിക്കുന്നുണ്ട്. ഏറ്റവും നല്ല രീതിയിൽ എന്ന് എല്ലാരും കരുതുന്നവരും അവരുടേതായ സന്തോഷങ്ങൾ കണ്ടെത്തി സുഖമായി ജീവിക്കുന്നുണ്ട്. ഈ രണ്ടു കൂട്ടരിൽ മരണം തേടിയെത്തുന്ന വരെ കാത്ത് നില്ക്കാതെ അതിന് കഴിയാതെ മരണത്തെ നേരത്തെ എത്തിപ്പിടിക്കുന്നവരുമുണ്ട്  ആല്മഹത്യ ചെയ്യുന്നതിന്റെ പത്തിലൊരു ശതമാനം ധൈര്യം വേണ്ടല്ലോ ജീവിക്കാൻ എന്ന് ഉള്ള കമെന്റുകൾ ഒരുപാട് കാണാറുണ്ട്...