Posts

How universe inspire for ചായകുടി

Image
How universe inspire for ചായകുടി  ഫ്രൈഡേ റൂമിൽ ഒറ്റക്ക് ബോർ അടി ആയത്കൊണ്ടും ഉച്ചക്ക് അടുത്തുള്ള കേരളഹോട്ടൽ ആയ പെപ്പെർ ലീഫിൽ പോയി നല്ലരീതിക്ക് ഫുഡ്‌ അടിച്ചു. വിഷമങ്ങൾ ഒക്കെ തിന്നു തിന്നു തീർക്കുക ആണ് എളുപ്പം. അങ്ങനെ 6 മണി ആയി.  പണിയും തീർത്തു ലാപ്ടോപ് അടച്ചു വെച്ചപ്പോൾ ആണ് ഇനി നൈറ്റ്‌ ഫുഡ്‌ ലൈറ്റ് ആകാം എന്ന് തീരുമാനിച്ചത്. അടുത്തുള്ള അമൃത ബേക്കേറി പോയി ഒരു പാക്കറ്റ് ബ്രഡ് വാങ്ങാം എന്ന് കരുതി റൂം പൂട്ടി ഇറങ്ങിയയപ്പോ വരെ എല്ലാം പെർഫെക്ട് ഓക്കേ.  ഗേറ്റ് അടച്ചപ്പോ പ്രകൃതിയുടെ മട്ടും ഭാവവും മാറി. ചെറിയ തണുത്ത കാറ്റ്. ഇച്ചിരി നടന്നപ്പോൾ കാറ്റ് കൂടുന്നു. ഇച്ചിരി കൂടി നടന്നപ്പോ ദേ ആദ്യത്തെ മഴതുള്ളി. ഇച്ചിരി കൂടി നടന്നപ്പോൾ ദേണ്ടടാ ഉദയനാണ് തരത്തിൽ ലാലേട്ടന് പറയുന്ന പോലെ മഴ even ആയി പെയ്യുന്നു. കൂടെ കാറ്റും ഒപ്പത്തിനൊപ്പം. 500 മീറ്റർ നടക്കുന്നതിനിടക്ക് ആണ് ഇതൊക്കെ എന്നത് ആണ് പ്രകൃതിയുടെ ഈ വികൃതിയൊക്കെ. പ്രകൃതിക്ക് അല്പം കുസൃതി.  പ്രകൃതിയുടെ ഈ കുസൃതിയോടെ ആണ് ഞാൻ ആമൃത ബേക്കേറി എത്തിയത്. നല്ല എക്സ്പീരിയസ് ഉള്ള ജൂനിയർ ആര്ടിസ്റ് പോലെ നിരനിര ആയി നിന്നു ചായ ഊതി ഊതി കുടിക്ക...

ആദ്യ ജോബ്

ആദ്യ ജോബ് കിട്ടിയെന്ന് അറിയുന്ന നിമിഷം എല്ലാവർക്കും വളരെ പ്രിയപ്പെട്ടത് ആകും. പ്രേത്യേകിച് പഠിച്ച ഫീൽഡിൽ തന്നേ ഒരു ജോബ്. അതൊരു വല്ലാത്ത നിമിഷം ആണ്. അപ്പൊ എല്ലാരും ലൈക്കോ കമന്റോ ഷെയറോ എന്താന്ന് വെച്ചാൽ താ. എല്ലാരും അടിച്ചു കേറി വാ. അപ്പൊ 2013-2017 കാലഘട്ടം കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ന്റെ കാലഘട്ടം ആയിരുന്നു. അടുത്ത സുക്കർബർഗ് ആകാൻ ഒന്നും അല്ല ആ ബ്രാഞ്ച് എടുത്തത്. പത്തു എ പ്ലസ് നേരെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസിൽ എത്തിച്ച പോലെ പ്ലസ് ടു കഴിഞ്ഞ് ഞാനിങ്ങാട്ട് പൊന്നു. കുടുംബത്തിലെ വലിയ IT പാരമ്പര്യം കൂടെ കാരണം ആണ്. എന്നാൽ സഹൃദയലേ 4 വർഷം കുറെ പേപ്പർ എഴുതിതീർത്തു എന്നല്ലാതെ പേർസണലി ഒരു പ്രൊഫഷനലി ആ 4 വർഷം ലൈഫിൽ മിസ്സിംഗ്‌ ആണ്. 2013 ന്നു ഒരു 2017 ലേക്ക് ജമ്പ് വിത്ത്‌ എ ഡിഗ്രി സർട്ടിഫിക്കറ്റ് ആണ് അത്രേ ഉള്ളൂ കോളേജ് വിദ്യാഭ്യാസം. കൂടെ കുറെ അച്ഛന്മാരുടെ മര്യാദ പഠിപ്പിക്കൽ trauma ഒക്കെ ആയി ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടമല്ലാത്ത വർഷങ്ങൾ.  അങ്ങനെ ബിടെക് ന്റെ ലാസ്റ്റ് viva കഴിഞ്ഞു 2017 മെയിൽ പുറത്ത് ഇറങ്ങിയപ്പോൾ ഇനിയെന്ത് എന്ന ചോദ്യം ആയിരുന്നു. അതിനിടയിൽ ഒരു മൊബൈൽ കളഞ്ഞുപോവാലും ഒരു കുഞ്ഞു ഫോണില...