ആദ്യ ജോബ്

ആദ്യ ജോബ് കിട്ടിയെന്ന് അറിയുന്ന നിമിഷം എല്ലാവർക്കും വളരെ പ്രിയപ്പെട്ടത് ആകും. പ്രേത്യേകിച് പഠിച്ച ഫീൽഡിൽ തന്നേ ഒരു ജോബ്. അതൊരു വല്ലാത്ത നിമിഷം ആണ്.

അപ്പൊ എല്ലാരും ലൈക്കോ കമന്റോ ഷെയറോ എന്താന്ന് വെച്ചാൽ താ. എല്ലാരും അടിച്ചു കേറി വാ.

അപ്പൊ 2013-2017 കാലഘട്ടം കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ന്റെ കാലഘട്ടം ആയിരുന്നു. അടുത്ത സുക്കർബർഗ് ആകാൻ ഒന്നും അല്ല ആ ബ്രാഞ്ച് എടുത്തത്. പത്തു എ പ്ലസ് നേരെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസിൽ എത്തിച്ച പോലെ പ്ലസ് ടു കഴിഞ്ഞ് ഞാനിങ്ങാട്ട് പൊന്നു. കുടുംബത്തിലെ വലിയ IT പാരമ്പര്യം കൂടെ കാരണം ആണ്. എന്നാൽ സഹൃദയലേ 4 വർഷം കുറെ പേപ്പർ എഴുതിതീർത്തു എന്നല്ലാതെ പേർസണലി ഒരു പ്രൊഫഷനലി ആ 4 വർഷം ലൈഫിൽ മിസ്സിംഗ്‌ ആണ്. 2013 ന്നു ഒരു 2017 ലേക്ക് ജമ്പ് വിത്ത്‌ എ ഡിഗ്രി സർട്ടിഫിക്കറ്റ് ആണ് അത്രേ ഉള്ളൂ കോളേജ് വിദ്യാഭ്യാസം. കൂടെ കുറെ അച്ഛന്മാരുടെ മര്യാദ പഠിപ്പിക്കൽ trauma ഒക്കെ ആയി ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടമല്ലാത്ത വർഷങ്ങൾ. 

അങ്ങനെ ബിടെക് ന്റെ ലാസ്റ്റ് viva കഴിഞ്ഞു 2017 മെയിൽ പുറത്ത് ഇറങ്ങിയപ്പോൾ ഇനിയെന്ത് എന്ന ചോദ്യം ആയിരുന്നു. അതിനിടയിൽ ഒരു മൊബൈൽ കളഞ്ഞുപോവാലും ഒരു കുഞ്ഞു ഫോണിലേക്ക് കൂട് മാറിയതും ഇടിവെട്ടിയവനെ ചിന്നക്കട ജംഗ്ഷനിൽ ഒരു 7 - 7:30 ക്ക് പാമ്പ്‌കടിച്ചുന്ന് പറഞ്ഞ പോലെ ആ ഫോണും കളഞ്ഞു പോയി. 2 ഫോൺ കളഞ്ഞു പോയി ഹോമം വേണം ശ്യേ ധ്യാനം വേണം. കുടുംബക്കാരുടെ തീരുമാനം അതായിരുന്നു. പിന്നെ ധ്യാനകേന്ദ്രത്തിൽ imei നമ്പർ നോക്കി മൊബൈൽ കണ്ടുപിടിച്ചുകൊടുക്കണ retired സൈബർ സെൽ ഓഫീസർസ് അല്ലെ ഇരിക്കണേ. കൃപാസനം ഉണ്ടായിരുന്നേൽ കളഞ്ഞു പോയ ഫോണിന്റെ imei നമ്പർ കൃപാസനത്തിൽ പൊതിഞ്ഞു വെച്ചാൽ നല്ല ബ്രാൻഡ് ന്യൂ ഐറ്റം നാളെ അതിൽ ഇരുന്നേനെ. അങ്ങനെ സംഭവിച്ചിട്ടുണ്ട്. പെട്രോൾ ടാങ്ക് വരെ നിറച്ചുകൊടുത്തിട്ടുണ്ട് എന്നാണ് കെട്ടിട്ടുള്ളത്. 

പിന്നെ ധ്യാനം പോലുള്ള കാര്യങ്ങളിൽ umpire ന്റെ തീരുമാനം ശ്യേ കുടുംബക്കാരുടെ തീരുമാനം അന്തിമമായിരിക്കുമല്ലോ. സഹൃദയ കോളേജ് ധ്യനങ്ങൾ സാത്താന് കുരിശ് കാണുന്ന ഫീൽ ആണ് എനിക്ക് തന്നിട്ടുള്ളത്. അപ്പൊ ദേ വീണ്ടും. ധ്യനത്തിൻറെ ഒരു ദിവസം ഉച്ചഭക്ഷണം സമയത്ത് ഒരു അച്ചൻ പറയാണ്. ഇന്ന് ഫുഡ്‌ ഇല്ല ഉപവാസം ആണത്രേ. പ്പാ ഫുഡ്‌ കഴിക്കാതെ ആരെങ്കിലും തളർന്നു വീണ് എന്തേലും പറ്റിയാൽ അയാളുടെ കുടുംബത്തിന് താനും അതിരൂപതയും ചെലവിന് കൊടുക്കോഡോ. ധ്യാനത്തിന് ക്യാഷ് എന്നിവാങ്ങിയപ്പോ ഇതൊന്നും കണ്ടില്ലലോ. ക്യാഷ് സേവിങ് ആണ് ഉദ്ദേശം എന്നങ്ങു പറഞ്ഞാൽ പോരേ. ഉപവസിച്ചു പ്രാർത്ഥിച്ചാൽ അങ്ങ് എന്തോ പുളുത്തി തരുമാത്രേ. 

ആ പോട്ടെ നമക്ക് ആദ്യ ജോലിയിലേക്ക് തിരിച്ചുവരാം. ധ്യാനം കഴിഞ്ഞു നെക്സ്റ്റ് മാസം തൃശൂർ ഒരു കോഴ്സിന് കേറി. സിമ്പിൾ and പവർഫുൾ ആയ java കോഴ്സ്. സംഭവം അത്ര സിമ്പിൾ അല്ലെങ്കിലും എന്നെ കൊണ്ട് എന്തെങ്കിലും ഒക്കെ പറ്റും എന്ന് കാണിക്കാൻ ഉള്ള വാശിയിൽ syllabus അപ്പുറം ഉള്ള കാര്യങ്ങൾ വരെ കുത്തിയിരുന്ന് പഠിച്ചു ചെയ്തു. കൂട്ടിനു ബിടെക് ചങ്ക്സ് പ്ലവിനും ജിതിനും കൂടെ ഉണ്ടായിരുന്നു. ഈ പറയുന്ന ജിതിൻ തന്ന ആൽമവിശ്വാസത്തിൽ ആണ് കോഴ്സനു ചേർന്നത്. അതൊരു തീരുമാനം ആയിരുന്നു. അല്ലേൽ എന്റെ നിസംഗസ്വഭാവം വെച്ച് ജെറ്റ് വിമാനം തെങ്ങിന്റെ ഓലയുടെ ഇടെക്കൂടെ പോകുന്നത് വീടിന്റെ ജനലിന്റെ കമ്പിയുടെ ഉള്ളികൂടെ നോക്കിയിരുന്നേനെ. 

അപ്പൊ ബിടെക് പഠിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന മറ്റു കട്ട ചങ്കുകൾ ഒന്നും പിന്നെ അങ്ങനെ തിരിഞ്ഞുനോക്കിയിട്ടില്ല. ഞാനും തിരിഞ്ഞുനോക്കിയിട്ടില്ല അത്‌ വേറെ കാര്യം. അവരൊക്കെ ഇപ്പൊ എവടെ ആണോ എന്തോ ആഹ് അത്‌ പോട്ടെ.

അങ്ങനെ 6 മാസത്തെ കോഴ്സ് കഴിഞ്ഞു നേരെ ഇന്റർവ്യൂസ്ന് പോയി തുടങ്ങി. ആകെ കൺഫ്യൂഷൻ ടൈം. അങ്ങനെ ട്രിവാൻഡ്രം ടെക്‌നോപാർക്കിൽ ഇന്റർവ്യൂന് പൊയപ്പോൾ ദേ കൂടെ ബിടെക് പഠിച്ചവൻ അവന് തുടങ്ങിയ കമ്പനിയിലേക്ക് ആൾക്കാരെ നോക്കി നടക്കുവാണെന്നു. എന്നാൽ എന്നോട് ഒരു വാക്ക് ചോദിക്കാ. എഹേ... ണണ്ണായി വാ ണണ്ണായിവാ. 

ടെക്‌നോപാർക്ക്‌ ലേ hr മോൻ ബേഗം പ്പോയി റിട്ടേൺ ട്രെയിൻ പിടിച്ചോളാൻ പറഞ്ഞു. അങ്ങനെ കൊരട്ടിയ്യിലെ ഇന്റർവ്യൂ. ഈസി ഈസി questions. HR ഫ്ലാറ്റ്. (ഫ്ലാറ്റ് തന്നു എന്നല്ല ഒരു പ്രയോഗം പറഞ്ഞത് ആണ് )

ജോലി തരാം പക്ഷെ ഇവിടെ തന്നേ കൂടണം അടുത്ത 2 വർഷം. പറ്റോ സക്കീർഭായിക്ക്. അമ്മയോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു വീട്ടിലോട്ട് പോന്നു. അടുത്ത ഇന്റർവ്യൂ കാക്കനാട് ഇൻഫോര്പാര്ക്. പുലർകാലേ കാന്തൻ വാസുദേവൽ ശ്യേ പുലർകാലേ തന്നേ അവിടെ ബസ് ഇറങ്ങി.റെസ്യും പ്രിന്റ് എടുക്കണം. ഒരു ഷോപ്പിലും കറന്റ് ഇല്ല. നോ പ്രോബ്ലം നേരെ പോയി ഇൻഫോപാർക്കിൽ പോയി ഫോട്ടോസ്റ്റാറ് എടുക്കാം. പാർക്കിൽ എന്തായാലും ഫോട്ടോസ്റ്റാറ് കട ഉണ്ടാവും. 
Is that..... Yes its rockys infopark ലെവൽ ബിൽഡ്അപ്പ്‌ ആണ് എനിക്ക് ആ സ്ഥലത്തെ കുറിച് ഉള്ളത്. 

അങ്ങനെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി നേരെ നടന്നപ്പോൾ സെക്യൂരിറ്റി ചേട്ടൻ ആരാ എന്ത് വേണം ഇന്റർവ്യൂന് വന്നതാണ്. ഇന്റർവ്യൂലെറ്റർ കാണിച്ചപ്പോൾ അതിവിടെ അല്ല റോഡിൽ കൂടെ നേരെ നടന്നു അപ്പുറത്തെ ഗെയ്റ്റിൽ കൂടി ചുറ്റികറങ്ങി വന്നാൽ ആകാണുന്ന ബിൽഡിംഗ്‌ എത്തും അവിടെ ആണ്. അടുത്തുള്ള ഒരു ബിൽഡിംഗ്‌ കാണിച്ച് ചേട്ടൻ പറഞ്ഞു. അല്ല ഇങ്ങനെ പോവാൻ പറ്റില്ലേ എന്നചോദിച്ചപ്പോൾ ഇത് ഇൻഫോപാർക് ആണ് ഇവിടെ ഇങ്ങനെ ഒക്കെ ആണത്രേ. 

അങ്ങനെ ആ വഴി നടന്നപ്പോളും പ്രിന്റ് എടുക്കുന്ന ഷോപ്പ് ആണ് നോക്കുന്നത്. ഒരു രക്ഷയുമില്ല. എന്ത് ചെയ്യും hr ന്റെ അടുത്ത് ചെന്ന് പറയാൻ പറ്റോ റെസ്യും കൊണ്ടുവന്നട്ടില്ല എന്ന്. അതെന്നാ ചോറുപാത്രം എടുക്കാൻ മറന്നില്ലല്ലോ എന്ന് hr ചോദിക്ക്കൊന്നുമില്ലല്ലോ. വെറുതെ പോയി സമയംകളയണ്ട. നേരെ തിരിച്ചു നടന്ന ഞാൻ ബസ്കേറി വീട്ടിൽ എത്തിയപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് വിളിച്ചു. കാര്യം പറഞ്ഞപ്പോൾ നാളെ വീണ്ടും schedule ചെയ്ത് തരാം എന്ന് പറഞ്ഞു.

അന്ന് ഇൻസ്റ്റ ലു അക്കൗണ്ട് ഉണ്ടായിരുന്നേൽ not everyone get second chance make maximum use of it എന്ന് സ്റ്റോറി ഇടാമായിരുന്നു. ബിത്വ ലൈഫിലെ ഓരോ സിറ്റുവേഷൻസ് ലൈക്‌ ജോലി കിട്ടുന്നത് റിസൈൻ ചെയ്യുന്നത് പാഷൻ achieve ചെയ്യുന്നത് എൻഗേജ്മെന്റ് കല്യാണം മരണം അങ്ങനെ എല്ലാത്തിനും ഇടാൻ ഉള്ള സ്റ്റാറ്റസ് നേരത്തെ സെറ്റാക്കി വെച്ചിരിക്കുന്ന എല്ലാരേം ഇവിടെ മെൻഷൻ ചെയ്യുന്നു. 

പിറ്റേന്ന് rockys ഇൻഫോപാർക് വിത്ത്‌ ബിജിഎം ലു ബസ് ഇറങ്ങി വിത്ത്‌ ഈ കോൺടെക്സ്റ്റ് ലേ കലാഷ്‌ നിക്കോവ് ആയ resume അടക്കം. ഒന്നിനുപകരം ഒരു 5എണ്ണം. I am all prepared for the battle i am gonna fight. 

ഇന്നലെ resume ഇല്ലാത്തോണ്ട് തിരുച്ചനടന്ന വഴിയിലൂടെ 5 resume ബാഗിലാക്കി കമ്പനി ലക്ഷ്യം വെച്ച് നടന്നു. അങ്ങനെ resume hr ന്റെ കയ്യിൽ കൊടുത്ത് കാത്തിരിപ്പു തുടങ്ങി. ആദ്യത്തെ റൗണ്ട് ആയ aptitude test ന് ഉള്ള പേപ്പറുകൾ കിട്ടി. ഇന്നലെ കൂടെ പഠിച്ച രണ്ട് പേർക് ഇന്റർവ്യൂ ഉണ്ടായോണ്ട് അവരോട് ചോദിച്ച ചോദ്യങ്ങൾ ഒക്കെ പറഞ്ഞു തന്നിരുന്നു. കറക്റ്റ് അതെ ചോദ്യങ്ങൾ. സിമ്പിൾ സിമ്പിൾ. ആദ്യത്തെ റൗണ്ട് കഴിഞ്ഞു നേരെ face to face റൗണ്ട്. 

ഇന്റർവ്യൂ എക്സ്പീരിയൻസ് പിന്നെ എഴുതാം. പക്ഷെ രണ്ട് പുലികൾ ആയിരുന്നു ഇന്റർവ്യൂ എടുത്തത്. But ഇന്നലെ ചോദിച്ച ചോദ്യങ്ങൾ ആയോണ്ട് സിമ്പിൾ സിമ്പിൾ. ഇന്റർവ്യൂ കഴിഞ്ഞു വെയിറ്റ് ചെയ്യുമ്പോൾ hr വന്നു ഞാൻ ഒഴിച് ബാക്കി എല്ലാരോടും പൊക്കോളാൻ പറഞ്ഞു. എന്നെ അകതോട്ട് വിളിച്ചു. ഓഫർ ലെറ്റർ മുന്നിലോട്ട് വെച്ച് ഒപ്പിട്ട് വാങ്ങാൻ പറഞ്ഞു. ഇത് അഭിമാനനിമിഷം. 

ഓഫർ ലെറ്റർ വാങ്ങി തിരിച്ചു ബസ് കേറാൻ ഉള്ള ഒരു നടത്തം ഉണ്ട്‌. Resume ഇല്ലാത്തോണ്ട് തിരുച്ചു നടന്ന വഴിയിലൂടെ ബാഗിൽ ഒരു ഓഫർ ലെറ്ററും പിടിച്ചു ഉള്ള നടത്തം. അത്‌ ഒരു വല്ലാത്ത അനുഭവം ആണ്. ഇനി കൊച്ചിയിൽ ഒരു ഫാറ്റ്. ഇഷ്ടം പോലെ ഭക്ഷണം ഹോ അങ്ങ് സുഖിക്കണം. 11k ആണ് ശമ്പളം. Room rent food nte ക്യാഷ് ഒക്കെ അറിഞ്ഞപ്പോ സ്വപ്‌നങ്ങൾ ഒക്കെ മാഞ്ഞുപോയി എന്നത് വേറെ ഒരു സത്യം. 

അങ്ങനെ ഒരു മാസം കഴിഞ്ഞു. ആദ്യത്തെ ശമ്പളം വന്ന ദിവസം. ആദ്യമായി മീൽസ് കഴിക്കാൻ പോകാറുള്ള ഹോട്ടലിൽ നിന്ന് എഗ്ഗ് ബിരിയാണി കഴിച്ച ദിവസം. ശമ്പളം വന്നത് ഒരു 4 മണി സമയം ആയിരുന്നു. ക്യാന്റീനിൽ പോയി ഒരു മിച് കേറിയ 11 പേര് കൂടി ചായയും സ്‌നേക്കസും കഴിച്ചതും ബാക്കി ഉള്ളവർക്ക് ട്രീറ്റ് കൊടുത്തതും ഒക്കെ ഒരു വല്ലാത്ത ഫീൽ ആയിരുന്നു. 

പിന്നേം ജോലികൾ മാറി ശമ്പളം കൂടി പക്ഷെ ആദ്യത്തെ ഓഫർ ലെറ്റർ കിട്ടിയതും ആദ്യതെ ശമ്പളം വന്ന മെസ്സേജും അത്‌ ഒരു വല്ലാത്ത സന്തോഷം ആണ്

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ