How universe inspire for ചായകുടി

How universe inspire for ചായകുടി 

ഫ്രൈഡേ റൂമിൽ ഒറ്റക്ക് ബോർ അടി ആയത്കൊണ്ടും ഉച്ചക്ക് അടുത്തുള്ള കേരളഹോട്ടൽ ആയ പെപ്പെർ ലീഫിൽ പോയി നല്ലരീതിക്ക് ഫുഡ്‌ അടിച്ചു. വിഷമങ്ങൾ ഒക്കെ തിന്നു തിന്നു തീർക്കുക ആണ് എളുപ്പം. അങ്ങനെ 6 മണി ആയി. 
പണിയും തീർത്തു ലാപ്ടോപ് അടച്ചു വെച്ചപ്പോൾ ആണ് ഇനി നൈറ്റ്‌ ഫുഡ്‌ ലൈറ്റ് ആകാം എന്ന് തീരുമാനിച്ചത്. അടുത്തുള്ള അമൃത ബേക്കേറി പോയി ഒരു പാക്കറ്റ് ബ്രഡ് വാങ്ങാം എന്ന് കരുതി റൂം പൂട്ടി ഇറങ്ങിയയപ്പോ വരെ എല്ലാം പെർഫെക്ട് ഓക്കേ. 

ഗേറ്റ് അടച്ചപ്പോ പ്രകൃതിയുടെ മട്ടും ഭാവവും മാറി. ചെറിയ തണുത്ത കാറ്റ്. ഇച്ചിരി നടന്നപ്പോൾ കാറ്റ് കൂടുന്നു. ഇച്ചിരി കൂടി നടന്നപ്പോ ദേ ആദ്യത്തെ മഴതുള്ളി. ഇച്ചിരി കൂടി നടന്നപ്പോൾ ദേണ്ടടാ ഉദയനാണ് തരത്തിൽ ലാലേട്ടന് പറയുന്ന പോലെ മഴ even ആയി പെയ്യുന്നു. കൂടെ കാറ്റും ഒപ്പത്തിനൊപ്പം. 500 മീറ്റർ നടക്കുന്നതിനിടക്ക് ആണ് ഇതൊക്കെ എന്നത് ആണ് പ്രകൃതിയുടെ ഈ വികൃതിയൊക്കെ. പ്രകൃതിക്ക് അല്പം കുസൃതി. 

പ്രകൃതിയുടെ ഈ കുസൃതിയോടെ ആണ് ഞാൻ ആമൃത ബേക്കേറി എത്തിയത്. നല്ല എക്സ്പീരിയസ് ഉള്ള ജൂനിയർ ആര്ടിസ്റ് പോലെ നിരനിര ആയി നിന്നു ചായ ഊതി ഊതി കുടിക്കുന്ന കുറച്ച് ഗുപ്തന്മാർ അവിടെ ഉണ്ട്‌. ഗുപ്തന്മാർക്ക് സിഗരറ്റ് വലിയും വശമുണ്ട്. കൂടെ ഫ്രെയിം കളർഫുൾ ആകാൻ പോപ്പികുട കറക്കി കളിക്കുന്ന രണ്ടു കുഞ്ഞിപിള്ളേരും ഒരു 70 വയസായ ഒരു അമ്മച്ചിയും. മഴ പെയ്ത ഇവിടെ പെട്ടു എന്ന് അവർ മൊബൈൽ ഓണാക്കി വീഡിയോ കാളിൽ ഫ്ലാറ്റിൽ ഉള്ള കുഞ്ഞിപ്പിള്ളേരുടെ അമ്മയോട് പറയുന്നുണ്ട്. കൂട്ടത്തിലെ കുഞ്ഞിപ്പിള്ളേരിലെ കുഞ്ഞിപെണ്ണ് കുട കറക്കുന്നത് കുഞ്ഞിപ്പെണ്ണിന്റെ അമ്മയെ കാണിക്കാൻ അമ്മച്ചി മൊബൈൽ ഫ്രണ്ട് കാമറയിലേക്ക് സ്വിച്ച് ചെയ്ത് അങ്ങോട്ട് കാണിക്കുന്നുണ്ട്. 

മഴകൂടിയത് ക്കൊണ്ട് ജോലി കഴിഞ്ഞു വരുന്ന രണ്ട് couples ബൈക്ക് ഒതുക്കി വേഗം ബേക്റിയിലേക്ക് ഓടികേറി രണ്ട് ചായ പറയുന്നു. കരിക്ക് സീരിസിൽ പൊറോട്ട കുറ്റം പറഞ്ഞ ലോലന്റെ മുന്നിലൂടെ ജോർജ് പൊറോട്ടയും ബീഫും കൊണ്ട്പോകുന്ന പോലെ ബേക്കറിചേട്ടൻ couples നുള്ള ചായാ വിത്ത്‌ ഒരു കേക്ക് പീസ് നാലായി മുറിച്ച എഗ്ഗ് puffs എന്നിവ എന്റെ മുഖത്തിന്റെ മുന്നിലൂടെ അവർക്ക് കൊടുക്കുന്നു. ഇവിടുത്തെ എഗ്ഗ് puffs ലു ഒരു ഫുൾ മുട്ട ഉണ്ടാവും. 

ബേക്കറിയുടെ ഓപ്പോസിറ്റ് സമൂസ ബജി ഒക്കെ ഉണ്ടാക്കുന്ന ഒരു കടയുണ്ട്. അവിടത്തെ മണവും ഇവിടെ വരെ എത്തുന്നുണ്ട്. മഴ കൂടിയതോടെ ബജിവണ്ടിയുടെ ചുറ്റും പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ബജിക്കാർ അടുത്തുള്ള കടയുടെ മുന്നിലേക്ക് മഴ കൊള്ളാതിരിക്കാൻ മാറുന്നു. 

മഴ നിൽകുന്നില്ല. തകർത്ത് പെയ്യുകയാണ്

മുരളിഗോപി ലുക്കചുപ്പിയിൽ പറഞ്ഞപോലെ ബജിയുടെ മണം, പഫ്സ് ന്റെ മണം കേക്ക്ന്റെ മണം, ചായയുടെ മണം ഹോ. 

എന്നാ പിന്നെ എങ്ങനാ അടിച്ചു കേറി വരട്ടെ 

ചേട്ടാ ഒരു ചായയും എഗ്ഗ് പഫ്സും 

😌

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ