ചായകുടി അഡിക്ഷൻ or മെഡിറ്റേഷൻ

ചായകുടി അഡിക്ഷൻ or മെഡിറ്റേഷൻ 

ചുമ്മാ ഇരിക്കുമ്പോ എന്നാ ഒരു ചായ കുടിക്കാൻ പോയാലോ എന്ന് ചിന്ത വരുന്നവർ ആണ് പലരും. അവർക്കൊക്കെ ചായകുടി അഡിക്ഷൻ ആണോ? 

നമ്മുക്ക് ചർച്ചിക്കാം 

ചുമ്മാ റീൽ കണ്ടോണ്ടിരിക്കുമ്പോൾ ആണ് ആ മോഹം. ഒരു ചായ കുടിക്കാൻ പോയാലോ. ഈ പോക്ക് ഒരു അഡിക്ഷൻ അല്ല ഒരു ആക്ടിവിറ്റി ആണ്. ഒരു മൂഡ് ചേഞ്ചർ ആക്ടിവിറ്റി. 

ഉദാഹരണത്തിന് കുറച്ചു കൂട്ടുകാർ കൂടി ആണ് ചായ കുടിക്കാൻ പോകുന്നത് എന്ന് വിചാരിക്കുക. അതിൽ ഏതെങ്കിലും ഒരുതനായിരിക്കും ആദ്യം ആയി ഈ പ്ലാൻ കൊണ്ടുവരിക. അങ്ങനെ പ്ലാൻ വരണമെങ്കിൽ അവന് ഭൂലോകം സൃഷ്‌ടിച്ച കർത്താവിന്റെ അത്ര തിരക്കുള്ള പണി ചെയ്യുകയായിരിക്കില്ലലോ. ചുമ്മ ഇരിക്കായിരിക്കും. അപ്പൊ അല്ലെ ഇങ്ങനെ ഐഡിയ വരിക. 

അപ്പൊ ആദ്യം തന്നേ വാട്സാപ്പ് ഗ്രൂപ്പിൽ ചോദിക്കും. മറ്റു പലരും തിരക്ക് ആയത് ക്കൊണ്ട് ചെലപ്പോ പലരും മെസ്സേജ് കാണില്ല. അങ്ങനെ റിപ്ലൈ ഇല്ലാതെ ആവുമ്പോൾ കൂട്ടത്തിലെ ഒരുത്തനെ ഫോണിൽ വിളിക്കും എന്നട്ട് 

ഡേയ് നമുക്കിൽ ചായ കുടിക്കാൻ പോയാലോ?
ഉടനെ അവന്. ഒരു പത്തു മിനിറ്റ്. ഞാൻ മറ്റവനെ ക്കൂടി വിളിക്കട്ടെ. 

അങ്ങനെ അടുത്ത കാൾ. അവിടേം ഇച്ചിരി ലാഗ് ഉണ്ടാവും. അങ്ങനെ പ്ലാൻ സെറ്റ് ആവുമ്പോൾ റീൽ കണ്ട് കിടന്നിടത് നിന്നും എണീറ്റു നേരെ ഡ്രസ്സ്‌ മാറുന്നുണ്ടെങ്കിൽ മാറി നേരെ ബൈക്ക് എടുക്കും. എന്നട്ട് ഏതെങ്കിലും ഒരുത്തന്റെ വീട്ടിലേക്ക് പോകും. Then മറ്റുള്ളവർ തരുന്ന പോസ്റ്റിലേക്ക് കറന്റ്‌ വരുന്നതും കാത്ത് നിൽപ്പ്. അതിനിടയിൽ ഒരുത്തൻ എങ്കിലും എന്തേലും പറഞ്ഞു ഒഴിഞ്ഞിട്ടുണ്ടാവും. 

അങ്ങനെ മറ്റുള്ളവരെ കൂട്ടി ഇറങ്ങാൻ നിൽകുമ്പോൾ ഒരുത്തന്റെ ബൈക്കിൽ പെട്രോൾ ഉണ്ടാവില്ല. പിന്നെ നേരെ പെട്രോൾ പമ്പിൽ പോയി 110 ന് പെട്രോൾ അടിക്കണം. അടിച്ചു കഴിയണ വരെ പമ്പിന്റെ പുറത്ത് വെയിറ്റ് ചെയ്യണം. അങ്ങനെ എല്ലാം കഴിഞ്ഞു വലിയ തിരക്കില്ലാത്ത റോഡ് ആണേൽ parallel ബൈക്ക് ഓടിച്ച് സംസാരിച്ചോണ്ട് ചായ കടയില്ക്ക് 

Then അവിടെ ചെന്നാൽ ചായ ഓർഡർ മഹാമാഹം. ഒരുത്തനു ബൂസ്റ്റ്‌, ഒരുത്തനു ഹോർലിക്‌സ്, ഒരുത്തനു lime tea, ഒരുത്തനു ചായ, ഒരുത്തനു കോഫീ. പിന്നെ sugar diet ഉള്ളവന് പഞ്ചാര ഇടാത്ത ഒരു ചായ. അങ്ങനെ ഓർഡർ കൊടുത്ത് ചായ അടിയും നോക്കി ഇരുപ്പ്. ഒരു തവണ ഗ്ലാസിലേക്ക് ഒഴിക്കുമ്പോളും ബൂസ്റ്റ്‌ പൊട്ടികുമ്പോഴും നമുക്ക് ആണെന്ന് വിചാരിക്കും. പക്ഷെ വേറെ ആർകെങ്കിലും ആയിരിക്കും. അങ്ങനെ കാത്തിരുന്ന കാത്തിരുന്നു ഒടുവിൽ പല വിധ ചായകൾ നമ്മുടെ അരികിലേക്ക്. അത്‌ കുടിച്ചോണ്ട് ചർച്ച ചെയ്യുന്ന ബിസിനസ്‌ ഐഡിയകൾ future പ്ലാനുകൾ, കുടുംബ പ്രശ്നങ്ങൾ ഇറങ്ങിയ ഇറങ്ങാൻ ഇരിക്കുന്ന സിനിമകൾ ട്രെൻഡിംഗ് റീലുകൾ, വാർത്തകൾ, കുറ്റം പറച്ചിലുകൾ വിഷമങ്ങൾ പ്രണയങ്ങൾ ഭാവിയെ കുറിച്ചുള്ള പേടികൾ ട്രിപ്പ്‌ പ്ലാനിംഗുകൾ ഈ ചായ ക്കടയിലെ ഒരു ദിവസത്തെ വരുമാനം മുന്നിലുള്ള റോഡിലൂടെ പോകുന്ന കാറുകൾ ബൈക്കുകൾ അതിന്റെ ഓക്കേ പ്രത്യേകതകൾ ഓരോരുത്തരുടെയും ലൈഫിൽ അടുത്ത് നടന്ന ഇമ്പോര്ടന്റ്റ്‌ കാര്യങ്ങൾ, ജിം പോവാൻ ഉള്ള പ്ലാനുകൾ, ജോലി ഉപേക്ഷിച്ചു പാഷൻ പിന്തുടരാൻ ഉള്ള ചർച്ചകൾ അങ്ങനെ അങ്ങനെ നീണ്ട നീണ്ട സംസാരങ്ങൾ 

ഇതിനിടയിൽ ഓർഡർ ചെയ്യുന്ന പൊറോട്ട, കൊള്ളിയും പോർക്കും, omlette, കൊള്ളിയും ബോട്ടിയും അങ്ങനെ അത്‌ വേറെ വഴിക്ക്. 

ഒടുക്കം കഴിച്ചത് ഒക്കെ എണ്ണി എണ്ണി ബില്ല് ആക്കി അത്‌ കൊടുത്ത് ഭാവിയെ കുറിച്ചുള്ള വേവലാതികൾക്കു കുറിച് നിമിഷം റസ്റ്റ്‌ കൊടുത്ത ഒരു അരമണിക്കൂർ. വീണ്ടും ഓരോരുത്തർ അവരവരുടെ ജീവിതത്തിലേക്ക് പ്രേശ്നങ്ങളിക്ക് വിഷമങ്ങളിലേക്ക് സ്വപ്നങ്ങളികേക് 

ചായ കുടി ഒരു അഡിക്ഷൻ അല്ല. ഒരു മൂഡ് ചേഞ്ചർ ആണ്. കുറെ നിമിഷത്തേക്ക് നമ്മുടെ പ്രേശ്നങ്ങൾ ഒക്കെ മറക്കാൻ സഹായിക്കുന്ന സ്‌ട്രെസ് ബസ്റ്റർ, ഒരു മെഡിറ്റേഷൻ

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ