Dont judge a ബേക്കറി by its ചില്ല്കൂട്

Dont judge a ബേക്കറി by its ചില്ല്കൂട്

അങ്ങനെ ഒരു ഉച്ചയുറക്കം കഴിഞ്ഞു പകലാ രാത്രിയാ എന്നത് തിരിച്ചറിയാതെ എണീറ്റു ഇരുന്നപ്പോ ആണ് ഒരു എഗ്ഗ് പപ്പ്സ് ആവാം എന്ന തീരുമാനത്തിൽ എത്തുന്നത്. കാര്യം പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പാൽ ബ്രെഡ് തുടങ്ങിയ നീണ്ട ലിസ്റ്റ് എത്തി. അങ്ങനെ ആദ്യ ബേക്കറി കേറി പാൽ ഒരെണ്ണം പറഞ്ഞിട്ട് പപ്പസ്‌ എന്നാ ടാർഗറ്റ് സെറ്റ് ചെയ്ത് ചില്ല്കൂട് സ്കാനിങ് തുടങ്ങി. അവനിവിടെ ഇല്ലാ. 

എന്നാ പാലും കൊണ്ട് അടുത്ത ബേക്കറി. വേണേൽ ബ്രെഡ് ബാക്കി ഐറ്റംസ് ഇവ്ട്ന്ന് വാങ്ങാം. അങ്ങനെ ആണേൽ അടുത്ത ബേക്കേറിയിൽ കേറി പപ്പസ്‌ സ്കാൻ ചെയ്യാൻ പറ്റില്ലല്ലോ. ഇനി അവിടെ ഇല്ലെങ്കിൽ എന്റെ മോളുടെ പിറന്നാൾ വിളിക്കാൻ വന്നത് ആണെന്ന് പറഞ്ഞിട്ട് പോരാൻ എനിക്ക് മോളും ഇല്ല. 

അപ്പൊ പപ്പസ്‌ കിട്ടുന്ന വരെ ഓരോ ബേക്കേറിയിൽ ഓരോ ഐറ്റംസ് വാങ്ങി പപ്പസ്‌ ഹണ്ട് തുടരാം. 

ബ്രെഡ് വാങ്ങിയ ബേക്കറി - പപ്പസ്‌ സ്കാൻ നെഗറ്റീവ് 
മിച്ചർ വാങ്ങിയ ബേക്കറി - പപ്പസ്‌ സ്കാൻ നെഗറ്റീവ് 
റസ്ക് വാങ്ങിയ ബേക്കറി - പപ്പസ്‌ സ്കാൻ നെഗറ്റീവ് 

ഇനി വാങ്ങാൻ എന്തെങ്കിലും ബാക്കിയുണ്ടോ - പപ്പസ്‌ ഒഴിച്ചു നെഗറ്റീവ് 

ഇനി കൂട്ടുകാരന്റെ മോളുടെ പിറന്നാൾ വിളിക്കാൻ വന്നത് ആണെന്ന് പറഞ്ഞു കേറാം. വേറെ വഴി ഇല്ല 

അങ്ങനെ നാട്ടിലെ അവസാന ബേക്കറി. പുറത്ത് നിന്ന് ചില്ല് കൂടി ഒരു വൈഡ് ഷോട്ടിൽ സ്കാൻ ചെയാൻ നോക്കി. ഒരു രക്ഷ ഇല്ല. ബേക്കേറിയിൽ നിറച്ചു ആൾകാർ. ഇവർക്ക് ഒന്നും വേറെ പണിയില്ലേ. ഉച്ചക്ക് വീട്ടിൽ എങ്ങാനും കിടന്ന് ഉറങ്ങിക്കൂടെ. 

ബൈക്ക് നിർത്തി ഇറങ്ങി. നേരെ ബേക്കറിയിൽ കയറി. ചില്ല് കൂടി സ്കാൻ ചെയ്തു. പപ്പസ്‌ ഫൗണ്ട് ടാർഗറ്റ് നമ്പർ നെഗറ്റീവ്. ആകെ ഒരെണ്ണം ഉള്ളൂ. അതും ഉണങ്ങിയ ഒരെണ്ണം. വേറെ ഉണ്ടോ എന്ന് ഒന്ന് ചോദിച്ചേക്കാം. ഇങ്ങനെ വാ തുറന്ന് സംസാരിച്ചാലേ കമ്മ്യൂണിക്കേഷൻ ഉണ്ടാവു എന്നാണ് ഇൻട്രോവെർട്സ് ഗ്രൂപ്പ്‌ ന്റെ ചെയർമാൻ ക്രിസ്റ്റി അവറുകൾ ഗ്രൂപുകളിൽ പറയാറ്. 

അങ്ങനെ കടയിലെ ചേച്ചിയോട് പപ്പസ്‌ ഉണ്ടോ 
ഉണ്ടല്ലോ

ഏഹ്. ഒരെണ്ണം അല്ല മൂന്നെണ്ണം വേണം. ഉണ്ടോ 
ഉണ്ടല്ലോ 

ഏഹ്. അഹ് എന്നാ മൂന്നെണ്ണം. രജനി സ്റ്റൈലിൽ പട പടെ ന്ന് മൂന്നെണ്ണം ഉള്ളിലെ പപ്സ് പെട്ടിയിൽ നിന്ന് കവറിലേക്ക്. പണ്ട് ഈശോ വചനം പ്രഘോഷിച്ച സ്ഥലത്ത് ഈ ബേക്കേറി ഉണ്ടായിരുന്നെങ്കിൽ 5000 അല്ല പതിനായിരം പേർക്ക് പപ്പസ്‌ കൊടുക്കാൻ ഇവിടെ ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നു. വെറുതെ ഒരു അത്ഭുതം വേസ്റ്റ് ആയി. 

അത്‌ പോട്ടെ പപ്പസ്‌ ആയി റിട്ടേൺ വരുമ്പോൾ മനസ്സ് മുഴുവൻ മറ്റു ബേകറികളിലെ ചില്ല്കൂടുകളിൽ കേറാൻ പറ്റാതെ ഇരിക്കുന്ന പപ്പസ്‌കളായിരുന്നു. ചിന്താവിഷ്ടആയ ശ്യാമള ലേ പോലെ അയ്യോ ചേട്ടാ പോവല്ലേ അയ്യോ ചെട്ടാ പോവല്ലേ എന്ന് പറഞ്ഞു നിലവിളിച്ചിട്ടുണ്ടാവും പാവങ്ങൾ.

So to conclude. Dont judge a ബേക്കറി with its ചില്ല്കൂട്. 

നെനച്ച ബേക്കറി. ശ്യേ അങ്ങനെ അല്ല. 
നമ്മ പപ്പസ്‌ കഴിക്കാൻ നെനച്ചാൽ നെനച്ച ബേക്കേറി കേറിയാൽ നമക്ക് നെനച്ച പപ്പസ്‌ കിട്ടാത്. അതുക്ക് ഒരു ബേക്കേറി ഇർക്ക് അതുക്ക് ഒരു നേരം ഇർക്ക്. അപ്പൊ താ അന്ത പപ്പസ്‌ നമുക്ക് കഴിക്ക മുടിയും 

ഷിബുദിനം 

❤️

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ