പണ്ട് പണ്ടത്തെ കൂട്ടുകാരൻ

പണ്ട് പണ്ടത്തെ കൂട്ടുകാരൻ 

നമ്മൾ ഒരു പുതിയ സ്ഥലത്ത് എത്തിയാൽ അവിടെ പെട്ടന്ന് പോകാൻ പറ്റിയ ഏതെങ്കിലും സ്ഥലത്ത് പോയി ചറ പറ ഇന്റസ സ്റ്റോറീസ് വാട്സാപ്പ് സ്റ്റാറ്റസ് ഒക്കെ
ബാബുരാജ് പറഞ്ഞ പോലെ നാട്ടുകാരെ കാണിക്കണം. എല്ലാരോടും പറയണം എല്ലാരും അറിയണം 

മാർക്ക്‌ സക്കർബർഗ് (സുക്കർ അണ്ണൻ എന്ന് വിളിച്ചാൽ msc വിഭാഗം കളിയാക്കും) അന്ത കാലത്ത് ഫേസ്ബുക് കണ്ട് പിടിച്ചു അങ്ങനെ ഒരു ദിവസം ചായയും good day ബിസ്‌ക്കറ്റും കഴിച്ചോണ്ട് evening ചിൽ ചെയ്യുമ്പോൾ ആണ് ആ ചിന്ത അങ്ങേര്ടെ തലയിൽ വരുന്നത്. ഒരു 2024 തുടക്കത്തിൽ ആയി തന്തവൈബ് എന്നാ ഒരു വാക്ക് കേരളത്തിൽ രൂപപ്പെടും അതിന്റെ അലയടികൾ ഫേസ്ബുക്കിൽ എത്തും. അപ്പൊ ഫേസ്ബുക് ഉപയോഗിക്കുന്ന എല്ലാരും തന്ത വൈബ് ആകും.

അപ്പൊ സന്തൂർ മമ്മി ഡാഡി ഇമേജ് കീപ് ചെയ്യാൻ ഫേസ്ക്രീം തുടങ്ങി ഇതാതി ബ്രൂട്ടീഷൻ ഐറ്റംസ് പോരാതെ വരും. അപ്പൊ തന്നേ അങ്ങേര് ഫോൺ എടുത്ത് കറക്കി kevin systrom നെ വിളിക്കുന്നു. അല്ല പഹയാ താൻ ഒരു ഫോട്ടോ ഷെയർ ആകണ അപ്പ് ഉണ്ടാക്കി എന്ന് കേട്ടു. നമക്ക് അത്‌ പെരുത്ത് ഇഷ്ടപെട്ട്. ഇങ്ങ് തന്നേക്ക്.

 അങ്ങനെ ഇല്ലുമിനാറ്റി വെച്ച് സക്കർബർഗ് അന്നെ ഇതൊക്കെ കണ്ടുപിടിച്ചു. അങ്ങനെ പുള്ളേരൊക്കെ ഇൻസ്റ്റാഗ്രാം കൊണ്ട് വന്നു തന്തവൈബിൽ നിന്ന് ജസ്റ്റ്‌ മിസ്സ്‌ രക്ഷപെട്ടു. അപ്പൊ അങ്ങനെ തന്ത വൈബ് ഇല്ലാത്ത ഇൻസ്റ്റ ലു നമ്മൾ എല്ലാം ചറ പറ അപ്ഡേറ്റ് ചെയ്തോണം.

പക്ഷെ ഈ ചറ പറ ഇടാൻ ഉള്ള ഐറ്റംസ് ഫ്ലിപ്കാർട്ട് വഴി സക്കർബർഗ് അയച്ച തരില്ലലോ. നമ്മൾ തന്നേ പുറത്ത് ഇറങ്ങി അതിനുള്ള സാഹചര്യം ഉണ്ടാകണം. ബാംഗ്ളൂർ വന്നട്ട് അങ്ങനെ എങ്ങോട്ട് പോവാൻ പറ്റിയില്ല. അതോണ്ട് ആ സാഹചര്യം ഉണ്ടായില്ല. എന്നാൽ കഴിക്കുന്ന ഫുഡ്‌ ഒക്കെ ഫോട്ടോ എടുത്ത് അങ്ങ് ഇടണം. നമ്മൾ ഒക്കെ ജീവിച്ചിരിക്കുണ്ട് എന്ന് നാലാൾ അറിയട്ടെ. അല്ല പിന്നെ.

ഇനി ഫോട്ടോ എടുക്കാൻ മറന്നാൽ ഗൂഗിൾ മാപ്‌സ് ലു പോയി ആ കടയുടെ ഫോട്ടോസ് ഒക്കെ എടുത്ത് അങ്ങോട്ട് ഇടണം. ഇനി അവിടെ പോവാൻ പറ്റിയില്ലേൽ കുഴപ്പം ഒന്നും ഇല്ല. ചുമ്മാ ഫോട്ടോസ് എടുത്ത് അങ്ങ് പോസ്റ്റിയേക്കണം. വല്ലാത്ത സത്യസന്തത ഒന്നും വേണ്ട 

അങ്ങനെ ഈ നാട്ടുകാരെ അറിയിക്കൽ മഹാമാഹം നടക്കപ്പോൾ ആണ് പണ്ട് പണ്ട് കൂടെ പഠിച്ച ഒരു കൂട്ടുകാരൻ ഇൻസ്റ്റ മെസ്സേജ് അയച്ചിരിക്കുന്നു. ഞാനും സെയിം സ്ഥലത്ത് ആണത്രേ.

അയ്നു ഞാൻ എന്ത്‌ വേണം (mind voice). ആണോ ഭാഗ്യം ഞാൻ പരിചയം ഉളള ആരെയെങ്കിലും കാണാൻ കാത്തിരിക്കുക ആയിരുന്നു. (ഇവനൊന്നും പഠിച്ച കാലത്ത് ലൈറ്റ് ആയിട്ട് പോലും പേസിയിട്ട് ഇല്ല എന്നത് വേറെ ഒരു സത്യം. അത്‌ പോട്ടെ ബല്ലാത്ത ജാതി ആൾകാർ ഉള്ളോണ്ട് നമക്ക് അത്‌ അങ്ങോട്ട് മറക്കാം.)

പണ്ട് പണ്ടത്തെ ഫ്രണ്ട് : നമക്ക് ഫ്രീ ആവുമ്പോൾ കാണാം. 

ശ്യോ ഇത് വല്ലാത്ത ശല്യം ആയല്ലോ. ഈ ഇൻട്രോവെർട്ട്സ് ന്റെ ബുദ്ധിമുട്ടുകൾ ഒക്കെ ഇവർക്ക് വല്ലോം അറിയണോ. ഇനി കണ്ടാൽ മിണ്ടാനുള്ള കാര്യങ്ങളുടെ സ്ക്രിപ്റ്റ് വരെ സെറ്റ് ആകണം. അതിനു ആലോചിക്കുന്ന കാര്യങ്ങൾ ഉണ്ടേൽ imtiaz ali ക്ക് അടുത്ത പടം എടുക്കാം ഉള്ള സ്ക്രിപ്റ്റ് ആകാം. 
പിന്നെന്താ കാണാം. (അവന് ഒന്നും ഒരിക്കലും ഫ്രീ അവല്ലേ ഈശ്വരാ ഭഗവാനെ ) 

പണ്ട് പണ്ടത്തെ ഫ്രണ്ട് : ഞാൻ അടുത്ത വീക്കെൻഡ് ഫ്രീ ആണ് ലുലു മാൾ ഒക്കെ ആണോ. 

ഈ 2 km അപ്പുറത് ഉള്ള നിനക്ക് ലുലു മാൾ മത്രേം പറ്റുള്ളൂ. ആ അല്ലേൽ ലുലു മാൾ നല്ലത് ആണ്. യൂസഫലിക്ക അങ്ങനെ ഒരു സാമ്രാജ്യം എല്ലാം നാട്ടിലും തുറന്ന് ഇട്ടിരിക്കുന്നത് മലയാളികൾക്ക് അങ്ങോട്ട് സ്വന്തം തറവാട് പോലെ കേറി ചെല്ലാൻ കൂടി ആണല്ലോ. 

ലുലു മാൾ ഓക്കേ 

അങ്ങനെ മീറ്റ് ഫിക്സ് ചെയ്തു 

ഇനി പിടുപ്പത് പണി ഉണ്ട്‌. ഇവ്ട്ന്ന് ലുലു മാൾ വരെ ഉള്ള നടത്തം ബസ് മെട്രോ റൂട്ട് പല ആവർത്തി മനസിൽ ഉരുവിട്ട് ഒറപ്പിക്കണം. ഇൻട്രോവെർട്ട് ന്റെ ബുദ്ധിമുട്ടുകൾ എന്നാ imtiaz ali സിനിമയിൽ കൂടുതൽ ഇതിനെ പറ്റി പ്രതിപാധിക്കാം. മിക്കവാറും മികച്ച തിരകഥക്കുള്ള ഓസ്കാർ എനിക്ക് ആയിരിക്കും. ശ്യോ അതിനു പറയാൻ ഉള്ള നന്ദി വേറെ എഴുതണം 

ആ അങ്ങനെ meetup ദിവസം. എന്റെ എഴുത്ത് വല്ലാതെ നീണ്ടുപോകുന്നു എന്ന് newzland നുള്ള 4 സുഹൃത്തുക്കൾ പറഞ്ഞതോണ്ട് ഒരു ഫാസ്റ്റ് ഫോർവേഡ്. കുറച്ചു നടത്തം കുറച്ചു മെട്രോ വീണ്ടും കുറച്ചു നടത്തം അങ്ങനെ ലുലു എത്തി. 

സൂപ്പർമാർക്കറ്റിന്റെ മുന്നിലൂടെ നടന്നവഴിയിൽ പുല്ലു മുളക്കാത്ത പോലെ ഞാൻ അങ്ങ് നടന്നുകൊണ്ടേ ഇരുന്നു. ഇവർ ഒക്കെ എന്തിനാ എന്നെ നോക്കണേ എന്നോട് യൂസഫലിക്ക ഇങ്ങോട്ട് വന്നോളാൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ കുറെ നടന്നപ്പോൾ പണ്ട് പണ്ടത്തെ കൂട്ടുകാരൻ വിളിക്കുന്നു.

 എവിടെ. 

ഞാൻ സൂപ്പർ മാർക്കറ്റ് ന്റെ മുന്നിൽ.

മമ്മൂക്ക ആണേൽ മാർക്കറ്റ് സൂപ്പർ ആണെന്ന് തന്നോട് ആര് പറഞ്ഞു എന്ന് ചോദിച്ചെന്നെ. പക്ഷെ അപ്പുറത് mmt ആവണം. അത് ഒക്കെ അവരുടെ ടർബോ കാര്യങ്ങൾ. നമക്ക് പണ്ട് പണ്ടത്തെ കൂട്ടുകാരനിലേക്ക് വരാം 

പണ്ട് പണ്ടത്തെ കൂട്ടുകാരൻ : ഞാൻ അങ്ങോട്ട് വരം.

പിന്നേം നടത്തം നടത്തം. അവിടെ മുളക്കാൻ വന്ന പുല്ല് ശെടെ ഇവനെ കൊണ്ട് വല്ലാത്ത ശല്യം ആയല്ലോ എന്ന് പറഞ്ഞിട്ടുണ്ടാവും. അത്‌ പോട്ടെ അത്‌ അവരുടെ പുല്ല് കാര്യം 

കുറെ നേരം കഴിഞ്ഞപ്പോ പണ്ട് പണ്ടത്തെ കൂട്ടുകാരൻ വന്നു. കൂടെ ഒരു ഗാങ്ങും. റോക്കി ഭായി അധ്യായം 12 സൂക്തം 3 അവന് വായിച്ചിട്ടില്ല എന്ന് തോന്നുന്നു. അറ്റ്ലീസ്റ്റ് ശിവാജി അദ്ധ്യായം 8 സൂക്തം 69 എങ്കിലും അതിൽ കൃത്യം ആയിട്ട് പറയുന്നുണ്ടല്ലോ സിംഗം സിംഗിൾ ആയി വരണം എന്ന്. ഇനി സിംഗതിന് ഗേൾഫ്രണ്ട് ഉണ്ടെങ്കിൽ സിംഗിൾ ആയിട്ട് വരാൻ ചെലപ്പോ പറ്റിക്കാണില്ല.

അത്‌ പോട്ടെ അത്‌ സിംഗതിന്റെ കാര്യം. റോക്കി ഭായ് ഒറ്റക് വന്നവൻ ആണ് മോൺസ്റ്റർ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ റോക്കി അർജുൻ തുടങ്ങിയ സിഗ്മകളെ ഇനി നാലാടി ദൂരത്തു നിർത്തണം.

അപ്പൊ ഗാങ് ആയാണ് പണ്ട് പണ്ടത്തെ കൂട്ടുകാരൻ വന്നത്. Njan monster ആണെന്ന് പറയാൻ പ്രശാന്ത് നീലിനെ പോലെ ഞാൻ കെളവൻമാരെ ഒന്നും മാളിലേക്ക് കൊണ്ട്പോയിട്ടില്ല. അല്ലേൽ തന്നേ വയസ്സായ ആൾകാർ വന്നാൽ ചെലപ്പോ മാൾ സെക്യൂരിറ്റി കടത്തിവിടില്ല. ചെപ്പകുറ്റി നോക്കി പൊട്ടിച്ചാൽ അതൊക്കെ മാറിക്കോളും ആരുടെ സെക്യൂരിറ്റിടെ അല്ല ഇജ്ജാതി നിയമങ്ങൾ ഉണ്ടാക്കുന്ന മാളിന്റെ മാനേജരുടെ. അത്‌ നാട്ടുകാർ വൈകാതെ ചെയ്തോളും

അപ്പൊ ഞാൻ monster ആണെന്ന് ഞാൻ തന്നെ പറഞ്ഞിരിക്കുന്നു. 

പണ്ട് പണ്ടത്തെ കൂട്ടുകാരൻ അവന്റെ ഇപ്പോഴത്തെ കൂട്ടുകാരെ അടുത്തുള്ള കടയിലെ ചേട്ടന് നോക്കാൻ ഏല്പിച്ചിട്ട് എന്റെ അടുത്തേക്ക് വന്നു. അങ്ങനെ മാളിന്റെ പടികൾ ഞങ്ങൾ നടന്നു കയറാൻ തുടങ്ങി.

 Imtiaz ali യുടെ സ്ക്രിപ്റ്റ് ന്റെ ഷൂട്ട്‌ തീർന്ന സീനുകൾ ഒക്കെ ഒന്നൊന്നായി പടികൾ കേറുമ്പോൾ ഷൂട്ട്‌ കഴിഞ്ഞു എന്നർത്ഥത്തിൽ ഞാൻ മനസിൽ വെട്ടികൊണ്ടേ ഇരുന്നു. അങ്ങനെ ക്ലൈമാക്സ്‌ എത്താറായി. ക്ലൈമാക്സ്‌ ഫുഡ്‌കോർട്ടിൽ ആണ്. വൻ ബഡ്ജറ്റ് ക്ലൈമാക്സ്‌. വിത്ത്‌ 1000 ജൂനിയർ ആര്ടിസ്റ്. 100 ഷോപ്പ് including സ്റ്റാർബക്ക്സ്. ആര്ടിസ്റ് റെഡി ക്യാമറ റെഡി. ലൈറ്സ് ക്യാമറ റോലിങ് ആക്ഷൻ.

പണ്ട് പണ്ടത്തെ കൂട്ടുകാരൻ : ഫുൾ ഇൻസ്റ്റ ആണല്ലേ.

അങ്ങനെയൊന്നുമില്ല. എനിക്ക് കൂടുതൽ ഇഷ്ടം ഫേസ്ബുക് ആണ്. അവിടെ ആണ് വേണ്ടപ്പെട്ടവർ ഒക്കെ. അവിടെ സിനിമ നിരൂപണം icu പേജിൽ ട്രോൾസ് അങ്ങനെ ഒക്കെ ആയിട്ട് അങ്ങനെ പോകുന്നു. ഇൻസ്റ്റ കുറച്ചേ ഉള്ളൂ. 

പണ്ട് പണ്ടത്തെ കൂട്ടുകാരൻ : ഞാൻ കൂടുതൽ mcu dc english movies series okke ആണ് കാണാറ്. നീ റിവ്യൂ ഒക്കെ എഴുതോ.

പിന്നെ എന്റെ റിവ്യൂ കണ്ട് പേടിച് അനുപമ ചോപ്ര film companion അടച്ചു പോയി എന്നാണ് ബോളിവുഡിൽ ഉള്ള സംസാരം.

നാൻ വന്ത് പെരിയ റിവ്യൂവർ.
ഭാരദ്വാജ് rangan ന്റെ അതെ ലെവൽ.

Baradwaj rangan നേക്കാൾ 

ഓഹ് ഇന്നലെ ഇട്ട റിവ്യൂലുല് 

സ്വന്തമായി പേജ് ഒക്കെ ഉണ്ട്‌ 

അതെ രണ്ടെണ്ണം ഒരെണ്ണം ഫേസ്ബുക്കിൽ ഒരെണ്ണം ഇൻസ്റ്റ യിൽ.
 ഇപ്പൊ രണ്ടെണ്ണം തുടങ്ങാൻ പോകുന്നു. ഒന്ന് ത്രെഡ്സലു പിന്നൊന്നു linkedin ലു 
(സുരാജ്.jpeg in mr marumagan)

ഓഹ് സൂപ്പർ സൂപ്പർ ( പുച്ഛം പരമ പുച്ഛം ) 
ആട്ടെ ലാസ്റ്റ് എഴുതിയ റിവ്യൂ ഏതാ ലാസ്റ്റ് കണ്ട സിനിമ ഏതാ 

ലാസ്റ്റ് കണ്ട സിനിമ വന്നട്ട് (one sudden second of silence) ലാസ്റ്റ് എഴുതിയ റിവ്യൂ (20 second of silence) 
മറന്നിരിക്കുണു സിനിമ കാണാനും റിവ്യൂ എഴുതാനും കുറച്ചു നാളായി മറന്നിരിക്കുന്നു. (വിത്ത്‌ ആ മിസ്റ്റീരിയസ് bgm സക്കർബർഗ് in background : ഇത് നിന്റെ തന്തവൈബ് realising മൊമെന്റ് ) 

Nooooooooo

Last 2 masam kanda cinemak oru 6 മാസം മുന്നേ ചോദിച്ചാൽ ഒരു സംശയം കൂടാതെ പറഞ്ഞേനെ 60+ പക്ഷെ ഇപ്പൊ ലാസ്റ്റ് 3 months കൂടി കണ്ട സിനിമകൾ ആകെ 10+ ഇതിനൊക്കെ കൂടി എഴുതിയ റിവ്യൂ ആകെ 1
Something happened. തന്തവൈബ് or something സീരിയസ്.

Apart of jokes ഒരു പ്രായം കഴിഞ്ഞാൽ സാധാരണ സിനിമ കാണാറുള്ള രാത്രി ഭക്ഷണത്തിന് ശേഷം ഒരു രണ്ട് രണ്ടര മണിക്കൂർ ഭാവിയെ കുറിച് ടെൻഷൻ അടിക്കാനുള്ള സമയം ആയി മാറിയിരിക്കുന്നു. ഒരു 2 മണിക്കൂർ ടെൻഷൻ അടിക്കാനും അര മണിക്കൂർ ഒന്നുല്യാ കുട്ടിക്ക് ഒന്നുല്യാ എന്ന് പറഞ്ഞ് മനസ്സിനെ സമാധാനിപ്പിച്ചു ഉറക്കത്തിലേക്ക്. അതാണ് ചില ദിവസങ്ങളിലെ പതിവ്.

പിന്നെ ടെൻഷൻ അടിക്കാൻ 30% ഇൻകംടാക്സ് തൊട്ട് വില്പന സീതറാം ഓരോ ബഡ്ജറ്റിൽ കൊണ്ടുവരുന്ന നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പോലൊരു പൈപ്പ് അടക്കം എന്തെല്ലാം കാര്യങ്ങൾ. 
പക്ഷെ അതൊന്നും അല്ല എന്താ സിനിമ കാണൽ കുറഞ്ഞത്. ശെരിക്കും തന്ത വൈബ് ആണോ. ഒന്ന് ആലോചിച് നോക്ക്യേ. എന്താ സിനിമ കാണാൻ സമയം ഇല്ലത്തെ.

 ഫുഡ്‌ കഴിഞ്ഞു ടെൻഷൻ അടി കുറവ് ഉള്ള ദിവസങ്ങൾ ഇൻസ്റ്റ റീൽസ് ലു കേറിയാൽ പിന്നെ തിരിച്ചു ഇറങ്ങുന്നത് ഒരു 3 മണിക്കൂർ കഴിഞ്ഞാണ്. അപ്പോഴേക്കും ഉറങ്ങാൻ ടൈം ആയിക്കാണും. ഓഹ് അതാണ് സിനിമ കാണാൻ സമയം കിട്ടാത്തത്. ചുമ്മ ഇൻസ്റ്റ സ്ക്രീൻ ടൈം നോക്കിയപ്പോ ഞെട്ടി പോയി. ഒരാൾ നോർമലി ഉറങ്ങേണ്ട സമയത്തെക്കാൾ കൂടുതൽ ആണ് അത്‌. സോ ഇത് തന്ത വൈബ് അല്ല സോ ജസ്റ്റ്‌ മിസ്സ്‌ തന്ത വൈബ്. ഇൻസ്റ്റ you saved me from തന്തവൈബ്. ആഹ് ഇനി ഇൻസ്റ്റ ടൈം കുറച്ച് കൂടുതൽ സമയം സിനിമ കാണാൻ കണ്ടെത്തണം.

അപ്പൊ ഈ ചിന്തകൾക്കെല്ലാം ഒടുവിൽ പണ്ട് പണ്ടത്തെ കൂട്ടുകാരൻ : എന്നാ ഒരു ഐസ്ക്രീം കഴിച്ചാലോ 

ഓഹ് ഐസ്ക്രീം വേണ്ട. തൊണ്ടവേദന കോൾഡ് ഒക്കെ വരും.

എന്നാ burger or pizaa എങ്ങാനും കഴിക്കാം. 

ഓഹ് വേണ്ട ഭയങ്കര ക്യാഷ് ആണ്. റൂമിൽ പോയിട്ട് എന്തേലും കഴിക്കാം 

മം മം തന്ത വൈബ് തന്നേ ഇത് 

അപ്പൊ അങ്ങനെ തിരിച്ചു നടന്നു നടന്നു സൂപ്പർ മാർക്കറ്റ് എത്തിയപ്പോ മറ്റേ ആദ്യം കൂട്ടുകാരെ നോക്കാൻ ഏല്പിച്ച കടക്കാരൻ കൂട്ടുകാരെ തിരിച്ചു കൊണ്ട് കൊടുത്തു. എന്നാ ഓക്കേ ബൈ പറഞ്ഞു പണ്ട് പണ്ടത്തെ കൂട്ടുകാരൻ ഒറ്റ പോക്ക്.

ശ്യെട അതെന്ത് പോക്ക് ആടോ. താൻ വിളിച്ചിട്ട് വന്നട്ട് ഞാൻ ഇറങ്ങുന്ന ടൈം വരെ കമ്പനി തരാൻ പോലും പറ്റില്ലല്ലോ. എന്നാ പിന്നെ ഞാൻ ആ കടയുടെ മുന്നിൽ പോയിരുന്നു എനിക്ക് കൂട്ടുകാർ ഒന്നും ഇല്ലേ എന്ന് പറഞ്ഞു കുറച്ച് ടെൻഷൻ അടിച്ചിട്ട് വരാം

ഒക്കേ ബൈ.

@highlight

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ