ദാറ്റ്‌ പാ പാ പാ മൊമെന്റ് ഇൻ മൈ ലൈഫ്

ദാറ്റ്‌ പാ പാ പാ മൊമെന്റ് ഇൻ മൈ ലൈഫ് 

ഡിസംബർ പ്രമാണിച്ചു ഒരു ട്രിപ്പ്‌ പോകാൻ ഒരാഴ്ച ലീവും എടുത്ത് എല്ലാം പ്ലാൻ ചെയ്ത് പെട്ടി പാക്ക് ചെയ്ത് ഇരുന്നപ്പോ ആണ് ഓസ്ലറിൽ ഗസ്റ്റ് റോളിൽ വന്ന മമ്മൂക്ക മെയിൻ റോൾ ആയ പോലെ മഴയുടെ എൻട്രി. ട്രിപ്പ്‌ പ്ലാൻ ചെയ്ത സ്ഥലങ്ങളിലേക്ക് പോകാൻ യമഹ ടെ ബോട്ട് വാങ്ങാൻ ക്യാഷ് ഇല്ലാത്തോണ്ട് എന്നാ നേരെ നാട് പിടിക്കാമെന്ന് കരുതി. 

അംങ്ങനെ നോക്കിയപ്പോ ട്രെയിനിൽ ഒന്നും ഫുട്ബാൾ കളിക്കാൻ പോലും ഉള്ള സ്ഥലം ഇല്ലാ. എന്നാൽ ബസ് ആകാമെന്ന് കരുതി. മ്മടെ അനവണ്ടി ഉള്ളപ്പോ വേറെ ബസ് എന്തിനാ. പുള്ളി ഇടക്ക് ഇചിരി പിണങ്ങി ഇച്ചിരി ലേറ്റ് ആകുമെങ്കിലും വേറെ സീൻ ഒന്നുമില്ല. വിലയോ തുച്ഛം. ഗുണവും കൊള്ളാം. 

നേരെ ksrtc സ്വിഫ്റ്റ് അങ്ങ് ബുക്ക്‌ ചെയ്ത വൈകീട്ടോടെ റൂമിൽന്ന് ഇറങ്ങി. മറ്റേ ചുഴലികാറ്റിന്റെ അലയടികൾ തണുപ്പിന്റെ കൂടെ ഒരു സ്പെഷ്യൽ എഫക്ട് പോലെ പെയ്തു ഒരു വല്ലാത്ത ക്ലൈമറ്റ് ആണ് ബാംഗ്ളൂർ. ഓട്ടോയും ബസും പിടിച്ചു നേരെ സിൽക്‌ബോർഡ് എത്തി. അപ്പോഴേക്കും ബസ് ചേട്ടന്റെ കാൾ എത്തി. ബുക്ക്‌ ചെയ്തപ്പോ പറഞ്ഞതിന്റെ തതിന്റെ തപ്പുറത്താണ് നമ്മൾ പോയി നിക്കേണ്ടത്. 

സർവീസ് റോഡിലൂടെ നടന്നു ഈ പറഞ്ഞ സ്ഥലം അതായത് ബൊമ്മനഹള്ളി മെട്രോയുടെ ഓപ്പോസിറ്റ് എത്തിയപ്പോ ബസുകൾ നിർത്തുന്നത് മെയിൻ റോഡിൽ ആണ്. സർവീസ് റോഡും മെയിൻ റോഡും തമ്മിൽ ഒരു വല്യ ഒരു രണ്ട് രണ്ടര രണ്ടെമുക്കാൽ കിലോമീറ്റർ നീളം ഉള്ള ബാരിക്കെടും. ഇവന്മാർക്ക് വല്ല സ്നേഹമതിലും പണിതാൽ പോരേ. 

സർവീസ് റോഡിലൂടെ അങ്ങോട്ട് നടന്ന വഴി മുഴുവൻ റിട്ടേൻ നടന്നു ബാരിക്കേട് കടന്ന് നേരെ ആദ്യം നിന്ന സ്ഥലതിന്റെ ഓപ്പോസിറ്റ മെയിൻ റോഡ് എത്തി. 

ഇനി ഒരു കാത്തിരിപ്പ് ആണ് ബാംഗ്ളൂർ - തൃശൂർ എന്നെഴുതിയ മഞ്ഞ രണ്ട് നില വണ്ടിയുടെ വരവിനു. വല്യ ലാഗ് അടിക്കാതെ 20 min ലേറ്റിൽ ബസ് വന്നു. വന്ന പാടെ ഞാൻ ബസ് ചേട്ടൻ പറഞ്ഞ exact സ്ഥലത്ത് നിൽപ്പുണ്ട്. 
ബസ് ലേ ചേട്ടൻ ഇറങ്ങി വന്നിട്ട് നന്ദിയുണ്ട് സാറേ നന്ദിയുണ്ട് ചേട്ടൻ മത്രേ കറക്റ്റ് പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്ത് നിന്നുള്ളുഎന്ന് . ബാക്കി എല്ലാർക്കും വേണ്ടി വെയിറ്റ് ചെയ്യണം. 

എല്ലരുടേം ലൈഫിൽ ഒരിക്കൽ എങ്കിലും കിട്ടുന്ന ദാറ്റ്‌ പാ പാ പാ മൊമെന്റ്. അതായിരുന്നു ആ മൊമെന്റ്. മൊമെന്റ്ന് ബാക്ക്ഗ്രൗണ്ട് ആയി അവിടെ വന്നു നിക്കുന്ന ബാക്കി ബസുകൾ ഹോണടിച്ചു സഹകരിച്ചു 

ബസിലെ ചേട്ടൻ എല്ലാരുടേം മുന്നിൽ വെച്ച് ഒരു പൊന്നാട അണിയിക്കലും നന്ദി പ്രസംഗവും നടത്താമായിരുന്നു. അല്ലേൽ വേണ്ട അഹങ്കാരം ആകും. എന്നാലും അങ്ങേർക്ക് അങ്ങനെ പറയാൻ തോന്നിയല്ലോ. നന്ദിയുണ്ട് വിബു വർഗീസ് എസ് ചേട്ടാ നന്ദിയുണ്ട് 🤝

ഹോ ഞാൻ കാരണം ksrctc swift ന്റെ late time കുറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഒരു കാര്യം അറിയോ ഞാൻ ഒരു സംഭവം ആണ്.

അപ്പൊ എല്ലരും പറഞ്ഞ സ്ഥലത്ത് തന്നേ ചെന്ന് ksrtc ടെ ലേറ്റ് ആവും എന്നാ നെഗറ്റീവ് റിവ്യൂ മാറ്റണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം 

😌

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ