പ്രൊഫൈലിന്റെ മുതിർന്ന വല്യോൾ

പ്രൊഫൈലിന്റെ മുതിർന്ന വല്യോൾ 

അങ്ങനെ ഇരിക്കുന്ന ഒരു ബാംഗ്ളൂർ ഉച്ച ഉച്ചരക്ക് ആണ് കേരളമാട്രിമോണി ണിം ണിം നോട്ടിഫിക്കേഷൻ അയക്കുന്നത്. എടാ കുട്ടാ നിന്റെ 1000 മത്തെ ഇന്റെരെസ്റ്റ്‌ റിക്വസ്റ്റ് ആരോ അക്സെപ്റ് ചെയ്തിരിക്കുന്നു. ഇത് ആഘോഷ പകൽ. എറണാകുളത്ത് ആയിരുന്നേൽ വിക്ടോറിയ കോളേജിന്റെ നട തോട്ട് കോട്ടമൈതാനം വരെ ഓടമായിരുന്നു ജസ്റ്റ്‌ ഫോർ എ ഇല്ലുമിനാറ്റി എഫക്ട് 

അപ്പൊ പറഞ്ഞുവന്നത് ഒരു ഇന്റെരെസ്റ്റ്‌ അക്‌സെപ്റ് ആയിരിക്കുന്നു. എന്നാ പിന്നെ കോൺടാക്ട് നമ്പർ എടുത്ത് വിളിച്ചേക്കാം. അങ്ങനെ പൊടി പിടിച്ചു കിടക്കുന്ന interest accepted ടാബിന്റെ ഒരു പെട്ടിക്കകത്തെ അതിലും കൂടുതൽ പൊടിപിടിച്ചുകിടക്കുന്ന കോൺടാക്ട് നമ്പർ ന്റെ വലുപ്പ് തുറക്കാൻ നോക്കിയപ്പോൾ ദേണ്ടെടാ അവന്റെ മൊട. തുറക്കൂലട എന്ന് എന്നും പറഞ്ഞു പപ്പുച്ചേട്ടനെ പോലെ പുള്ളി വട്ടം നിന്ന്.  

ദോ അവിടെ തങ്കലിപികളിൽ എഴുതിയ പ്രീമിയം ഓപ്ഷൻ എടുത്തിട്ട് വന്നട്ട് എന്താന്ന് വെച്ചാ ചെയ്തോ എന്നും പറഞ്ഞു പുള്ളി മുഖം കറുപ്പിച്ചു. ശേ ഇവനെ കൊണ്ട് വല്യ ശല്യം ആയല്ലോ. ഇവൻ എന്നെ കൊണ്ട് പ്രീമിയം എടുപ്പിക്കും. കേരള മാട്രിമോണി ആണെങ്കിൽ വായിൽ സ്വർണകരണ്ടി കൊണ്ട് ജനിച്ചത് ആണ്. ഒൺലി ഹൈക്ലാസ് റേറ്റ്സ്. ഒരു ബ്ലാങ്ക് ചെക്കിൽ 5000 മണീസ് അടച്ചേകാൻ പറഞ്ഞു. ഇല്ലേൽ ദേ ഈ QR ലേക്ക് ഇട്ടേക്കാൻ പറഞ്ഞു. 

ഹോ എന്നോടാ കളി. ഇന്റെരെസ്റ്റ്‌ അക്‌സെപ്റ് ചെയ്ത ആളുടെ പേരുണ്ടല്ലോ അത്‌ വെച്ച് ഞാൻ ഇൻസ്റ്റലോ ഫേസ്ബുക്കിലെ കണ്ടുപിടിച്ചു കോൺടാക്ട് ചെയ്യും. ചന്തുവിനെ ന്യാഭഗം പാടിപ്പിക്കാൻ ആവില്ല മക്കളെ. 

പിന്നെ കുറച്ചധികം നേരം ഫേസ്ബുക് വഴി ഇൻസ്റ്റ വഴി linkedin വരെ എത്തി . നോ രക്ഷ. ഈ പ്രൊഫൈൽന് ഒരു ഡിജിറ്റൽ footprint പോലുമില്ല.

ലേ കേരളമാട്രിമോണി be ലൈക്‌ മോനെ ഇങ്ങ് പോര് ഇങ്ങ് പോര് അവിടെ ലോക്കാ. അത്‌ പിന്നെ പെട്ടന്ന് ഒരു ഐഡിയ തോന്നിയപ്പോ. 

ആ പോട്ടെ എന്ത് വേണം. QR ഒന്നൂടി ക്ലിയർ ആയിട്ട് ഇടട്ടെ. 
മം മം 

ആ അങ്ങനെ വഴിക്ക് വാ മോമൂസെ. 
പിന്നെ കഴിഞ്ഞ ആഴ്ച വിളിച്ചിട്ട് ഒരു ഓഫർ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ. 
ആഹ് ഓഫർ ഉണ്ടല്ലേ താങ്ക്സ് 

എന്നാ അത്‌ ഇപ്പോ ഇല്ല. ഇച്ചിരി ക്യാഷ് കൂടിയിട്ടുണ്ട്. പെട്രോൾ നും റീചാർജ്നും നോക്കെ വില കൂടിയില്ലേ 

കേരളമാട്രിമോണി (അനന്തൻ നമ്പ്യാർ. ജെപെഗ്)

എന്നാ ചെയ്യും അക്‌സെപ്റ് ചെയ്ത പ്രൊഫൈൽ അവിടെ ഇരുന്ന് മാടി മാടി വിളിക്കുന്നു. പണം പോട്ടെ പ്രൊഫൈൽ വരട്ടെ.

അങ്ങനെ പണം അടച്ചു കഴിഞ്ഞപ്പോൾ കോൺടാക്ട് ഡീറ്റെയിൽസ് എന്നാ തെക്കിനി മലർക്കേ തുറന്നു. ഓടിപോയി പെട്ടി തുറന്ന് കോൺടാക്ട് എടുത്ത് നേരെ വീട്ടിലുള്ള മുതിർന്നവ വല്യോർക്ക് കൊടുത്ത്. നിങ്ങൾ സംസാരിച്ചു കല്യാണം ഡേറ്റ് ഫിക്സ് ആക് ഞാൻ പോയി ലീവ് ആപ്ലൈ ചെയ്യട്ടെ. ഫോൺ വിളി ഞൊടിയിടയിൽ തീർന്നു. It was literary ഞൊടിയിട. 

ഹലോ ഒരു ഇന്റെരെസ്റ്റ്‌ അക്‌സെപ്റ് ചെയ്തത് കണ്ട് വിളിച്ചത് ആണ് 
സോറി അത്‌ തെറ്റി അക്‌സെപ്റ് ചെയ്തത് ആണ്. Not interested

മൈ മൈ മൈ ഡിയർ പ്രൊഫൈലിന്റെ മുതിർന്ന വല്യോളെ . ഇങ്ങൾ എന്താണ് കളിക്കാ. എന്റെ ഭാവിയിൽ വാങ്ങാൻ പോകുന്ന S25 ultra ടെ ഒരു മാസത്തെ പകുതി emi ആ കേരളമാട്രി വിഴുങ്ങി ac ഇട്ട് സുഗമായി മൂടിപൊതച്ചു കിടന്നുറങ്ങുന്നത്. ഈശ്വര ഭഗവാനെ ഞാൻ വാങ്ങുന്നത് കാത്തിരിക്കുന്ന S25 അൾട്രായോട് ഞാൻ എന്ത് സമാധാനം പറയും. അനക്ക് എന്റെ കയ്യിൽ ഇരിക്കാൻ യോഗല്യ S25 അൾട്രാ മോളു. 

എന്തായാലും പാതി emi കാശ് പോയി. എന്നാ പിന്നെ കുറച്ച് ഇന്റെരെസ്റ്റ്‌ അയച്ചേക്കാം. എവിടെ ആലുവമണപ്പുറത്തു വട്ടേപ്പം വെന്തോ ചോദിച്ച ബന്ധം പോലും ഒരു പ്രൊഫൈലും കാണിക്കുന്നില്ല. 

അങ്ങനെ നാളുകൾ കടന്ന് പോയി. ഇന്ന് വീണ്ടും ഉച്ച ഉച്ചരക്ക് ഒരു ഇന്റെർസ്റ് അക്‌സെപ്റ് ആകുന്നു. ഹഹ എന്റെൽ കോൺടാക്ട് നോക്കാൻ ഉള്ള താക്കോൽ ഒക്കെ ഉണ്ട്‌.

Interest അയച്ച തന്റെ ഇന്റെരെസ്റ്റ്‌ ആശാൻ അക്‌സെപ്റ് ചെയ്തിരിക്കുന്നു. ആ മെസ്സേജും ഉണ്ടല്ലോ. എന്താത് love ലെറ്റർ ആണോ 

Yes i likes to procead& i wand to check her openion too. U may give me ur salary document. ( Bla bla bla ) n times

അയ്ശേരി. ഏഹ് എന്തോ എങ്ങനെ 

ഞാൻ ഇപ്പോഴും മാട്രിമോണി ആപ്പിൽ തന്നേ അല്ലെ. Linkedin അല്ലെങ്കിൽ naukri ലു അല്ലാലോ. ഇതെന്ത്‌ പ്രേമത്തിലെ പാട്ട്.  
3 മാസത്തെ Payslip അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഒക്കെ ചോദിക്കാൻ ഞാൻ ലോൺ എടുക്കാൻ വന്നത് അല്ല പ്രൊഫൈലിന്റെ മുതിർന്ന വല്യോളെ. ശ്യോ ഒരു ഇന്റെരെസ്റ്റ്‌ അയച്ചതിനു ഇത്രേം requirement.

ഒരു ഫോൺ വിളി കഴിഞ്ഞിട്ട് ആണെകിൽ ഒക്കെ. ഭാവിയുടെ കാര്യം ആണെന്ന് വിചാരിക്കാം. മൈക്രോസോഫ്റ്റിൽ ജോലിക്ക് അപ്ലൈ ചെയ്തപ്പോ പോലും ഉണ്ടായിട്ടില്ല ഇത്രേം requirement. 

ഞാൻ പോയി പ്രൊഫൈൽ പിക് ലേ ആദ്യത്തെ മൂന്നെണ്ണം payslip ഉം അടുത്തത് ബാങ്ക് സ്റ്റേറ്റ്മെന്റും അടുത്തത് ഓഫീസിൽ മാനേജർ ന്റെ കൂടെ shake ഹാൻഡ് കൊടുക്കണം ഫോട്ടോ ഒക്കെ ആക്കാം. (office webseries ലേ michael. Jpeg) 

അല്ലേൽ വേണ്ട ഇനി അടുത്ത requirement ഇറ്റലിലു ഇരിക്കുന്ന ക്ലയന്റ് മുംബൈലേ ceo എന്നിവർ ആയുള്ള തത്സമയസംപ്രേക്ഷണം ആവും എന്നുറപ്പ് ഉള്ളോണ്ട് നന്ദി നമോവാഗം പറഞ്ഞു ഞാൻ എന്റെ മാട്രിമോണി പ്രൊഫൈൽ ദുർഗാഷ്ടമിക്ക് തല വെട്ടിയെടിക്കാൻ ഗംഗക്ക് സമർപ്പിക്കുന്നു.

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ