അഭിമാനം വിട്ടൊരു കളിയില്ല

അഭിമാനം വിട്ടൊരു കളിയില്ല 

ഇന്ന് ഓഫീസിൽ ഇരുന്നു പണിയെടുത്തോണ്ട് ഇരുന്നപ്പോൾ ആണ് കുറച്ച് പിന്നിലെ സീറ്റിൽ നിന്നൊരു ശു ശു 

ശു ശു ന്നു വിളിച്ചാൽ നോക്കണം എന്നാണല്ലോ 
നോക്കിയപ്പോ നല്ല് റിച് ലുക്ക്‌ ഉള്ള പയ്യൻ. 
പുള്ളി അവിടെ ഇരുന്നു കയ്യും കലാശവും കാണിച്ചു എന്തോ ചോദിക്കുന്നുണ്ട്. മര്യാദക്ക് ഇംഗ്ലീഷിൽ പറഞ്ഞിട്ട് മനസിലാവുന്നില്ല എന്നട്ട് അല്ലെ കുറെ ദൂരെ ഇരുന്നു കയ്യും കലാശവും കാണിച്ചാൽ. കണ്ണൊന്നും പണ്ടത്തെ പോലെ കാണുന്നില്ല. പ്രായം ആയില്ലെ 

അപ്പൊ കണ്ണും കലാശവും നടപടി ആവില്ലന്ന് മനസിലാക്കിയ പയ്യൻ എന്റെ സീറ്റിന്റെ അടുത്തേക്ക് വന്നു. എന്നട്ട് ഒരു ചോദ്യം. 

Type c charger undo? ( in english) 
എടുത്തടിച്ചു answer no 

നമ്മുടെ ഒക്കെ default answer no ആണല്ലോ 
അങ്ങനെ ആണല്ലോ നമ്മളെ ട്രെയിൻ ചെയ്തിരിക്കുന്നത് 
സിനിമക്ക് പൊക്കോട്ടെ No 
ട്രിപ്പ്‌ന് പോകോട്ടെ No
കളിക്കാൻ പൊക്കോട്ടെ No

ആ No ഇവിടേം default ആയിട്ട് വന്നു 

പയ്യൻ തിരിച്ചു പോയി. പിന്നെ ആണ് ഓർത്തത് എന്റെ കയ്യിൽ type c ചാർജ്‌റും ഉണ്ട്‌. വേണേൽ ഒരു 20000 mah പവർബാങ്കും ഉണ്ട്‌. പിന്നെന്താ No പറഞ്ഞെന്നു വച്ചാൽ എനിക്ക് അറിയില്ലാ. ചെലപ്പോ പുള്ളിയുടെ ഒരു റിച് ലുക്ക്‌ കണ്ടപ്പോൾ ഐഫോൺ ചാർജർ ഉണ്ടോ എന്നാണ് ഞാൻ കേട്ടത് എന്ന് തോന്നുന്നു.

പയ്യൻ പോയ്‌ കഴിഞ്ഞു പയ്യൻ ഓഫീസ് മൊത്തം ഉള്ള ആൾക്കാരോട് ഒക്കെ type c ഉണ്ടോ type c ഉണ്ടോ എന്ന് ചോദിച്ച്നടക്കുന്നത് എനിക്ക് കാണാം. ഇപ്പൊ ഉണ്ടെന്നു പറഞ്ഞാൽ ഇനി explanation വേണ്ടി വരും 

കുറച്ചു കഴിഞ്ഞപ്പോ പുള്ളിക്ക് ചാർജർ കിട്ടി. പിന്നിലെ സീറ്റിൽ പോയി അങ്ങേര് ഫോൺ ചാർജും ചെയ്തു തുടങ്ങി. 

And the twist is എന്റെ ഫോണിൽ 10% ചാർജ് ഉള്ളൂ. ചാർജ് ചെയ്യണം ഏങ്കിൽ ചാർജർ പുറത്തെടുക്കണം. പുള്ളിയുടെ സീറ്റിൽ നിന്ന് എന്റെ സീറ്റ്‌ നല്ല വൃത്തിക്ക് കാണാം 

I am trapped

😑

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ