Posts

Showing posts from December, 2024

ഒരു ഫുൾ എ പ്ലസ് ഓർമ

Image
Resharing ഒരു ഫുൾ എ പ്ലസ് ഓർമ  2011 ലാണ് ഞാൻ പത്താം ക്ലാസ്സ്‌ പാസ്സ് ആവുന്നത്. ചെങ്ങാലൂർ സെന്റ് മേരീസ് hs ആയിരുന്നു സ്കൂൾ. 4 ക്ലാസ്സ്‌ സെന്റ് പോൾസ് കുരിയചിറേല് 2005 ലു കഴിഞ്ഞ് അവിടെ 5 മുതൽ ഗേൾസ് ഒൺലി ആയത്കൊണ്ടാണ് ഞാൻ വീടിനടുത്തുള്ള സെന്റ് മേരിസിലേക്ക് എത്തുന്നത്. അങ്ങനെ 5 മുതൽ 9 വരെ ഉള്ള് പഠനം പൂർത്തിയാക്കി വിജയകരമായി പത്താം ക്ലാസിലേക്ക്. ഒരു ശരാശരി ദിവസം എന്ന് പറയുന്നത് കാലത്തെ ഉഷേച്ചിയുടെ അവിടെ ഉള്ള ട്യൂഷൻ കഴിഞ്ഞു നേരെ വീട്ടിൽ വന്നു ഫുഡ്‌ അടിച്ചു മേരെ സ്കൂളിലേക്ക്. ശേഷം വൈകീട്ട് വരെ അവിടെ. പിന്നെ വീട്ടിൽ വന്നിട്ടും പഠിപ്പ്. പിന്നെ എന്ത് വിചാരിച്ചു ഈ ഫുൾ എ പ്ലസ് വെള്ളെപങ്ങാടിലു വെള്ളപ്പേം ഉണ്ടാക്കുന്ന ടിം ടിം എന്നപോലെ കിട്ടൂല നല്ലോണം പണിയെടുക്കണംഡോ. അങ്ങനെ പത്താം ക്ലാസ്സ്‌ പരീക്ഷകൾ. ഉച്ചക്ക് ആയിരുന്നു പരീക്ഷകൾ. ഏതോ പരീക്ഷക്ക് ശേഷം പുറത്ത് എത്തിയപ്പോൾ ഒരു ഉത്തരത്തെ പറ്റി വൻ ചർച്ചകൾ നടക്കപ്പോൾ ഞാൻ എഴുതിയത് അത്‌ അല്ല എന്ന് മനസ്സിലാക്കി ടെൻഷൻ അടിച്ചത് ഒക്കെ ഒരു ഓർമ. അങ്ങനെ പരീക്ഷ കഴിഞ്ഞു. വേൾഡ് കപ്പ്‌ ക്രിക്കറ്റ്‌ നടക്കുന്ന കാലം. ഇന്ത്യ വേൾഡ് കപ്പ്‌ അടിച്ച 2011 ആണ് പത്താം ...

ഒരു RAC യാത്ര

ബാംഗ്ളൂർ ക്ക് ഫ്ലാറ്റ് ഹണ്ട്ന് പോകുന്നതിന്റെ ഭാഗമായി ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ആക്കിയപ്പോൾ ആദ്യം വെയ്റ്ലിസ്റ്റും പിന്നെ RAC യുമാണ് കിട്ടിയത്. അങ്ങനെ കൂട്ടുകാരൻ സ്റ്റേഷനിൽ കൊണ്ടാക്കി നേരെ സീറ്റ്‌ കണ്ടുപിടിച്ചു യാത്ര തുടങ്ങി.  അപ്പുറത്തെ RAC സീറ്റ്‌കാരൻ വന്നട്ടില്ല. ഈശ്വര അയാൾ വരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞ് അടുത്ത സ്റ്റേഷൻ ആയ പാലക്കാട്‌ നിന്ന് ആള് കേറി. ആദ്യം ഇച്ചിരി ഗൗരവം ആണെന്ന് കരുതിയെങ്കിൽ പുള്ളി കൂൾ ആണ്. ബാംഗ്ളൂർ 10 വർഷമായി. എയർപോർട്ടിൽ ആണ് ജോലി. Rac ആണേലും കൺഫേം ആകും എന്ന് പ്രതീക്ഷ അയാൾ തന്നു. ഹോ ആശ്വാസം.  എന്നാൽ അങ്ങേര്ടെ അടുത്ത ഡയലോഗ് ഇതായിരുന്നു. ഇനി incase കൺഫേം ആയില്ലെങ്കിൽ ഉറക്കം ഒക്കെ ആകെ പോവും. ഏയ്‌ സീനില്ല ഞാൻ ഒക്കെ 3 മണിക്കാണ് ഉറങ്ങാറ്.  മം മം ഇപ്പൊ അതൊക്കെ പറയും ഒരോ വയസ്സ് കൂടുമ്പോ വൈകീട്ട് മാക്സിമം ഇരിക്കാവുന്നാ സമയം ഒക്കെ കുറയും 40 അടുക്കുമ്പോ 11 മേലെ പറ്റില്ലന്ന്. ഇപ്പൊ ഒരു 25 - 26 അല്ലെ ഉള്ളൂ അയ്‌ന്റെയാ. 26 ഹു ഹു ഹു ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ. 30 കഴിഞ്ഞാൽ സിംഗിൾ അല്ല അങ്കിൾ ആണെന്ന് കൗണ്ടർ അടിക്കാൻ നിന്നുക...