ട്രിപ്പ്‌ പ്ലാനിംങും വാട്സാപ്പ് ഗ്രൂപ്പും

വല്യ പണി ഒന്നും ഇല്ലാത്ത ഒരു ദിവസം ആയിരുന്നു അന്ന്.😴

അല്ലേലും നിങ്ങൾ ഐ ട്ടി കാർക്ക് വല്യ പണി  ഒന്നും ഇല്ലാലോ.😡

ഇപ്പോ വർക്ക് ഫ്രം ഹോം ആയോണ്ട് നല്ല സുഖമാണല്ലേ എന്നെങ്ങാനും ഉള്ള ചെറിയ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതിപ്പൊഴേ കളഞ്ഞേക്കണം.😡

പണിയില്ലാതെ ശമ്പളം വാങ്ങുന്നവർ ഇല്ലെന്നല്ല.😉

പക്ഷെ ഭൂരിഭാഗം ഐ ട്ടി കാരും രാവും പകലും ഇരുന്നു കണ്ണ് ചുവന്നു പണിയെടുത്തിട്ട് തന്ന ജീവിക്കുന്നെ.🥵

ചുമ്മാ അങ് ജെനറലൈസ് ചെയ്യാൻ നിക്കരുത്.🤕

(ഇത് വായിക്കുന്ന ഐ ട്ടി സുഹൃത്തുക്കൾ കമെന്റുകൾ ഇട്ടു പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കയ്യടിക്കഡാ 👏👏)

ആഹ് അപ്പൊ അതികം പണി ഇല്ലാത്ത ചുരുക്കം വളരെ ചുരുക്കം ദിവസങ്ങളിൽ ഒന്ന്.☺️

പണി ഇല്ലെങ്കിലും ചുമ്മാ അങ്ങ് ഇറങ്ങി നടക്കാൻ പറ്റില്ല.🚶🚶

കുറച്ചധികം നേരം ലാപ്ടോപ്പ് ന്റെ മുന്നിൽ കണ്ടില്ലെങ്കിൽ ഞാൻ ഇവിടെ ഇല്ലന്ന് ലാപ്ടോപ്പ് നു മനസ്സിലാവും.💻

അതെങ്ങനെ.🤔
അതൊക്കെ ഇൻഡ്.☺️
ടെക്നോളജി ഒക്കെ ഒരുപാട് പുരോഗമിച്ചില്ലേ😁

ആഹ് അപ്പൊ കുറച്ച നേരം അതിന്റെ മുന്നിൽ ന്നു ഇറങ്ങിയാൽ പുള്ളിക്ക് മനസ്സിലാവുന്നതിനു മുന്ന് തിരിച്ച എത്തണം.😒

അങ്ങനെ പുള്ളി യെ പറ്റിക്കാൻ തിരിച്ചെത്തിയപ്പോഴാണ് മൊബൈൽ റിങ് ചെയ്യുന്നത്.📲

റിങ് ചെയ്തു ന്നു പറഞ്ഞ സൗണ്ട് ഇല്ല.

മൊബൈൽ ഒക്കെ മിക്കവാറും സൈലന്റ് ആണല്ലോ.

ഈ അടുത്ത കേട്ട ഇഷ്ടപെട്ട റിപീറ് ലിസ്റ്റ് ലെ ഒരു പാട്ടിലെ ഒരു ബീറ്റ ആണ്  റിങ്ടോൺ.🎺

വച്ചിട്ട് നാലഞ്ചു ദിവസമായി.☺️

അമ്മേടെ ഫോണിൽ ന്നു വിളിച്ച ഇടക്ക് കേൾക്കും ന്നല്ലാതെ അപ്രതീക്ഷിതമായി ആ റിങ്ടോണ് കേൾക്കാൻ യോഗമുണ്ടായിട്ടില്ല.☺️

അല്ലേൽ അപ്രതീക്ഷിത ഫീൽ കിട്ടണമെങ്കിൽ മറ്റേ ക്യാൻഡിഡ് ഫോട്ടോ ക്കു പോസ് ചെയ്യണ പോലെ നിൽക്കണം.🙄

അതെങ്ങനാ റിങ് ചെയ്യുന്നത് കേൾക്കണമെങ്കിൽ ഫോൺ ഫുൾ ടൈം സൈലന്റ് ഇട്ടട്ട്   കാര്യമില്ല.🤭

എന്തുട്ട്‍ മണ്ടനാടാ ന്നു മൊബൈൽ പറയുണ്ടാവും.😑

എന്തെ നിങ്ങടെ മൊബൈൽ അങ്ങനെ പറയാൻ സാധ്യത ഉണ്ടോ? 😉

അപ്പൊ ഫോൺ റിങ് ചെയ്തു. പഴയ കോളേജ് മേറ്റ് ആണ്.🧑‍🦰

കുറെ കാലത്തിനു ശേഷം എന്തിനാണാവോ വിളിക്കണേ. എടുത്തേക്കാം.

അല്ലേൽ എടുക്കാതിരുന്നാലോ. ☺️

കണ്ടില്ല എന്താ കാര്യം ന്നു ചോയ്ച്ച വാട്സാപ്പ് ഇത് മെസ്സേജ് അയക്കാം.🙄

ഛെ ബീഹെവ് യുവർ സെല്ഫ്.

ചുമ്മാ ചീപ്പ് ആവല്ലേ. എടുത്തേക്കാം.🤫

അല്ലേൽ വാട്സാപ്പിൽ എന്തെങ്കിലും അയച്ചിട്ട് റീഡ് ആകുന്നതിനു മുന്ന് ഡിലീറ്റ് ചെയ്യാം.😁

അത് കൊള്ളാം.😁

ശ്യേ ശാസ്ത്രജ്ഞന്മാർ ചിന്തിക്കില്ലലോ ഇത്രയും.🤭

ഓഹ് ഇത്രയും ചിന്തിക്കാൻ മാത്രം ടൈം ഫോൺ റിങ് ചെയ്തോ ന്നല്ലേ.😌

ഇല്ലാ.😌

ഫോൺ അതിന്റെ പാട്ടിനു കട്ട് ആയി.🚫

എന്ന കുറച്ച കഴിഞ്ഞു വാട്സാപ്പ് ഇൽ മെസ്സേജ് അയക്കാം.😇

ദേ വീണ്ടും വിളിക്കുന്നു.😇

ശേ ഇപ്പൊ എടുത്താൽ നേരത്തെ അറിഞ്ഞോണ്ട് എടുക്കാത്തത് ആണെന്ന് മനസ്സിലാവില്ല.😫

ഇത് ഒരു നടക്കു പോകുമെന്ന് തോന്നുന്നില്ല.🥲

ഇങ്ങനെ ഒക്കെ ഒരു പത്തു കൊല്ലം മുൻമ്പ്  ചിന്തിച്ചിരുന്നെങ്കിൽ ജീത്തു ജോസഫ് ന്റെ ഒക്കെ എണ്ണം പറഞ്ഞ ത്രിലേറുകൾ എന്റെ പേരിൽ ഇരുന്നേനെ.😇😇

ഡോ ഡോ താൻ എവിടെ കേറി പോണു.🚶🚶

മനസ്സ് : ഫോണെടുകേടാ.😠

ഞാൻ : ഞാൻ എടുക്കൂല.😑

മനസ്സ് :തമാശ കളിക്കല്ലേ. കട്ട്‌ ആവുന്നതിനു മുന്ന് ഫോൺ എടുക്കാൻ🙄

ഞാൻ : എടുക്കൂല ന്നല്ലേ പറഞ്ഞെ. പിന്നെ ന്തിനാ നിർബന്ധിക്കുന്നെ.😑

മനസ്സ് :ദേ ഫോൺ എടുത്തില്ലെങ്കിൽ ഡിപ്രഷൻ അടുപ്പിച്ചു രാത്രിലത്തെ ഉറക്കം മുഴുവൻ ഞാൻ കളയും ട്ടാ.😜

മനസ്സ് ഭീഷണിപ്പെടുത്തി തുടങ്ങി.

എന്ന എടുത്തേക്കാം.😱

ഞാൻ : ഹലോ

അപ്പുറത് : ഹാലോ എന്ന ഉണ്ട്.

ഞാൻ : ആഹ് അങ്ങനെ പോണു.

അപ്പുറത് : എടാ കല്യാണം വിളിക്കാൻ വിളിച്ചതാ.

ഞാൻ : ങേ . നിന്റെ കല്യാണമായോ.

അപ്പുറത്: എന്റെ അല്ലടോ . ചേട്ടന്റെ.

ഞാൻ : ആഹ് അങ്ങനെ പണ.

അപ്പുറത് : അഹ് അപ്പൊ ഏപ്രിൽ ലാണ്. ഇൻവിറ്റേഷൻ ഞാൻ വാട്സാപ്പിൽ  അയക്കാം. ഇപ്പൊഴത്തെ അവസ്ഥയിൽ എല്ലാര്ക്കും കൂടാം എന്ന കരുതണെ. ഇനി കേസ് കൾ കൂടിയാൽ പിന്നെ ഞാൻ പറയാം. അങ്ങനെ ആണേൽ എല്ലാര്ക്കും കൂടാൻ പറ്റില്ല.

( ഈ കേസ് എന്നാൽ കൊറോണ കേസ് കളുടെ എണ്ണം ആണെന്ന് എല്ലാര്ക്കും അറിയാലോ.🧐

ഇനി ഇപ്പൊ ഒരു പത്തു വര്ഷം കഴിഞ്ഞൊക്കെ ഇത് ആരെങ്കിലും വായിക്കാണേൽ കൊറോണ എന്താ കേസ് എന്താ ന്നൊക്കെ ഗൂഗിൾ ചെയ്ത നോക്കിയാൽ മതി.😀

കൊറോണ ഔട്ബ്രേക് ഇൻ വേൾഡ് ന്നു സെർച്ച് ചെയ്‌താൽ മതി.☺️)

ഞാൻ : അഹ് ഒകെ . അത് കുഴപ്പമില്ല. നീ പറഞ്ഞാൽ മതി.

അപ്പുറത് : എടാ എല്ലാരേയും ഒന്നും വിളിക്കണില്ല. നമ്മൾ കുറച്ച പേരെ ഉള്ളു.

ഞാൻ : അത് മതി. അങ്ങനൊരു സമയം ആണല്ലോ

അപ്പുറത് : എന്നാൽ ശെരി ഞാൻ ഇൻവിറ്റേഷൻ വാട്സാപ്പ് ചെയ്യാം ട്ടാ. അപ്പൊ ഓക്കേ

ഞാൻ : ഓക്കേ

ഓ നൊസ്റ്റാൾജിയ ആണല്ലോ.☺️

നാശം ഇനി ഹാപ്പി ഡേയ്സ് ലെ പാട്ട് ഡൌൺലോഡ് ചെയ്ത കേൾക്കണമല്ലോ.🙄

ആഹ് വൈകീട്ട് ആകട്ടെ.

രാത്രി വരെ വല്യ പ്രോബ്ലം ഇല്ലാതെ നൊസ്റ്റു മൂഡ് ആണെങ്കിൽ ഓക്കേ ആണ്.☺️

ഇനി ഡിപ്രെഷൻ ആണെങ്കിൽ സിദ് ശ്രീറാം നെ വിളിച്ചെഴുനേൽപ്പിക്കേണ്ട് വരും.🤗

അപ്പൊ കുറെ നാളുകൾക്കു ശേഷം കോളേജിൽ  ഒരു ബെഞ്ചിൽ ഇരുന്നു ഒരു നോട്ട് ബുക്കിൽ ശനി ആഴ്ച അസൈമെന്റ് കോപ്പി അടിച്ച കൂട്ടുകാരെ കാണാൻ പോകുന്നു.😌

അടുത്ത മാസം ഈസ്റ്റര് കഴിഞ്ഞുള്ള ഞായറാഴ്ച.

അങ്ങനെ ആ ദിവസം എത്തി.

ഉച്ചക്ക് ആണ് പരിപാടി. ഒരു മണിക്കൂർ യാത്ര ഉണ്ട്.🏍️

ഡ്രസ്സ് മാറി ഇറങ്ങാൻ നില്കുമ്പോ ചിക്കൻ കറീടെ സ്മെൽ അടുക്കല് ന്നു എത്തിത്തുടങ്ങി.🤤

അല്ലേൽ വെള്ളേപ്പവും ചിക്കനും കൂട്ടി ട്ടി വി ലെ സൺ‌ഡേ നൂൺഷോ  കണ്ടു ഒരു പിടി പിടിക്കേണ്ടതാണ്.😋

പക്ഷെ ഇന്ന് ടൈം ഇല്ല. തിരിച്ച വന്നിട്ട് ഫസ്റ്റ് ഷോ ടെ കൂടെ ആക്കാം.😋

അങ്ങനെ നേരെ വഴിയിൽ കൂട്ടുകാരെ ഒക്കെ കണ്ടെത്തി നേരെ പള്ളിയിലേക്ക്.🏍️

അവിടെ ചെന്ന് കുർബാന കഴിഞ്ഞോ ന്നു പുറത്തു നിന്ന് നോക്കി കുറെ സെൽഫി ഒക്കെ എടുത്ത് കെട്ട് കഴിഞ്ഞപ്പോ തന്നെ ഹാൾ ഇൽ കേറി ഫുഡ് അടി തുടങ്ങി.😋

കുറെ നാളുകൾക്കു ശേഷമാണ് കല്യാണ ഫുഡ് കഴിക്കുന്നത്.😊

ഏകദേശം ഒരു ഒന്നര വർഷത്തിന് ശേഷം.😉

കൊറോണ കൊണ്ടുപോയതിൽ ഇതും ഒരു പ്രധാന സംഭവമാണ്.

നല്ല ചിക്കൻ 65 ഉം പോർക്ക്‌ ഫ്രൈയ്യും മീൻ കറിയും കാബേജും മീൻ വറ്റിച്ചതും സർലസും അച്ചാറും ഒക്കെ ആയിട്ടുള്ള നാടൻ നോൺ വെജ് ഊണ്.

കുറച്ചു ആർഭാടം ഉള്ളോർ ആണെങ്കിൽ വെള്ളേപ്പം റുമാൽ റൊട്ടി മട്ടൻ കുറുമ ഒക്കെ ഉണ്ടാവും

കുറച്ചു കൂടി ആർഭാടം ഉണ്ടേ തട്ടുകട ഐറ്റംസ് മസാല ദോശ പൊറോട്ട അങ്ങനെ പോകും ഐറ്റം ലിസ്റ്റ്.

ആഹ് മയത്തിൽ ഒക്കെ ഫുഡ് അടി കഴിചഞ്ഞു സ്റ്റേജിൽ കേറി വധുവരന്മാർക്ക് ആശംസ നേർന്നു ഫോട്ടോ എടുത്ത് ഒരു ഐസ് ക്രീം എടുത്ത് ഹാളിൽ ന്നു ഇറങ്ങി.

അപ്പൊഴേക്കും നൊസ്റ്റാൾജിയ നല്ല രീതിയിൽ തല പൊക്കി തുടങ്ങി.😊
 
അങ്ങനെ തീരുമാനം ആകുന്നു.👍

ട്രിപ്പ് പോകാം.👍

ആഹാ നല്ല സിമ്പിൾ വെറൈറ്റി ഐഡിയ.👌

വല്ലാതെ ബോർ അടിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൂട്ടുകാരെ ഒക്കെ കൂടി ഒരു ട്രിപ്പ് പ്ലാൻ ചെയ്യ്.😳

നടന്നില്ലെങ്കിലും രു അഞ്ചാറു മാസം നല്ല നേരമ്പോക്ക് ആയിരിക്കും.😁

ആഹ് ആപ്പോ പ്ലാൻ ഓൺ.😀

കല്യാണ സ്ഥലത്തു ന്നു തിരിച്ചു പോരുന്ന വഴിക്ക് ബൈക്ക് ഓടിക്കുമ്പോ ഫുൾ നൊസ്റ്റാൾജിയ.😌

പക്ഷെ എതിരെ വരുന്ന വണ്ടികൾക്ക് വല്യ നൊസ്റ്റാൾജിയ നും ഉണ്ടാവില്ല.😶

നൊസ്റ്റാൾജിയ വെച്ച വണ്ടി ഓടിച്ചാൽ നമ്മൾ പിന്നെ മറ്റുള്ളവർക്ക് ഒരു നൊസ്റ്റാൾജിയ ആവും.

അതോണ്ട് വണ്ടി ഓടിക്കുമ്പോ ഒക്കെ ഒന്ന് സൂക്ഷിച്ചും കണ്ടും ഒക്കെ ഓടിക്ക.🏍️

ആഹ് അപ്പൊ നൊസ്റ്റാൾജിയ ഒക്കെ മാറ്റിവെച്ച യാത്ര തുടർന്ന് ഒരു കൂട്ടുകാരന്റെ വീട്ടിൽ എത്തി.🏠

ട്രിപ്പ് ന്റെ സുപ്രധാന സ്റ്റെപ് അവിടെ വെച്ച യാഥാർഥ്യമാക്കി.☺️

വാട്സാപ്പ് ഗ്രൂപ്പ് ക്രീയേറ്റഡ്‌
യു ആർ അഡഡ് 
യു ആർ നൗ എ അഡ്മിൻ.
😁

തിരിച്ചു വീട്ടിൽ എത്തി വെള്ളേപ്പവും ചിക്കനും ഒരു പിടി പിടിച്ച കഴിഞ്ഞപ്പോഴേക്കും നൊസ്റ്റാൾജിയ് ഒക്കെ അടങ്ങി. അങ്ങനെ ബാക് റ്റു  നോർമൽ ലൈഫ്.

പിന്നെ ഇടക്ക് ഇടക്ക ആരെങ്കിലും ഗ്രൂപ്പിൽ 🙄 ഇങ്ങനെ വന്നു എത്തിനോക്കും. 

മറുപടി ആയി അയച്ച ആൾ ഒഴിച്ച് ബാക്കി എല്ലാരും ഓരോ സ്റ്റിക്കർ വെച്ച് അയക്കും.☺️

എന്തായാലും എന്റെ ഫേവ്റൈറ്റ്സ് ലെ സ്റ്റിക്കർ ക്ഷാമം മാറി.😌

പക്ഷെ ഓരോ തവണ ഗ്രൂപ്പ് ൽ അനക്കം വരുമ്പോ വൺ ഡേ ട്രിപ്പ് നു ആയയുള്ള സ്ഥലങ്ങൾ ഞാൻ ഗൂഗിൾ ഇത് തിരഞ്ഞു കൊണ്ടിരുന്നു.🤪

ശേഷം കിലോമീറ്റർസ് ഗൂഗിൾ മാപ്പിലും.🤪

അങ്ങനെ ഇപ്പൊ എന്റെ ഗൂഗിൾ മാപ് സെർച്ച് കണ്ടാൽ ഞാൻ ഒരു ട്രാവല് വ്ലോഗ്ഗെർ ആണെന്ന് തോന്നും.😔

അങ്ങനെ അങ്ങനെ കുറെ നാളുകൾക്കു ശേഷം എന്തോ കാര്യത്തിന് ഗൂഗിൾ മാപ് വരെ പോയപ്പോ പഹയൻ ചോയ്ക്കാണ്

ഹൗ വാസ് യുവർ ട്രിപ്പ് റ്റു

കൊളുക്കുമല
കോട്ടപ്പാറ
നെല്ലിയാമ്പതി
മൂന്നാർ
വാഗമൺ

എന്നൊക്കെ

ഇമ്മാതിരി അനാലിസിസ് ഒക്കെ നടത്തി ഞാൻ എവിടൊക്കെ പോകുന്നുണ്ട് എന്ന് അറിയാവുന്ന തനിക്ക് മനസ്സിലായില്ലെടോ ഞാൻ അവിടൊന്നും പോയിട്ടില്ല ജസ്റ്റ് സെർച്ച് മാത്രേ ചെയ്തിട്ടുള്ളു ന്നു
കഷ്ടം തന്നെ മുതലാളി
കഷ്ടം തന്നെ.

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ