ചിമ്മിനി ട്രിപ്പ് മറവികളും ഒരു സുന്ദര സ്വപ്നവും
ഓ പിന്നെ നിന്റെ വീട്ടിൽ ന്നു 7.50 ന്റെ ഒരു ടിക്കറ്റ് എടുത്താൽ ബേക്കൽ ഫോർട്ട് പോയിട്ട് വരാം . നീ എത്ര തവണ പോയിട്ടുണ്ട്.😉
പോയിട്ടില്ല😒
ആനന്ദം എന്ന മലയാള സിനിമയിലെ ഒരു ഡയലോഗ് ആണ് ഇത്.
ഒരുത്തൻ ചുമ്മാ വീട്ടിൽ കിടന്നുറങ്ങിയാലും കുഴപ്പമില്ല സന്തോഷിക്കരുത് എന്നാണ് സമൂഹത്തിന്റെ ഒരു എഴുതപെടാത്ത നിയമം.😡
പറഞ്ഞത് ഏറ്റവും അധികം ലോക സഞ്ചാര വിവരം ഉള്ള മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര ആണ്.😌
യാത്ര പോകുന്നത്
മാസത്തിൽ ഒരിക്കൽ ഒരു സിനിമ കാണുന്നത്
കുറെ നല്ല ടേസ്റ്റ് ഉള്ള ഭക്ഷണം വാങ്ങി കഴിക്കുന്നത്
നല്ല റിസോർട്ടുകളിൽ അവധികൾ ചിലവഴിക്കുന്നത്😑
ഇതൊക്കെ അധിക ചിലവല്ലേ.😏
ആ ക്യാഷ് ബാങ്കിലിട്ടാൽ അതിന്റെ പലിശ കൊണ്ട് പ്രായമാവുമ്പോൾ മരുന്നുകൾ വാങ്ങിക്കാമല്ലോ ല്ലേ.😏
ഈ കണ്ട കാഴ്ചകൾ ഒന്നും കാണാതെ മാറ്റുവെച്ച കാശ് കൊണ്ട് തിമിരത്തിന്റെ ഓപ്പറേഷൻ ചെയ്യാമാലോ ല്ലേ.😏
വായന നിർത്തല്ലേ ട്ടാ.🤗
രസകരമായ സംഭവങ്ങൾ താഴെ ഉണ്ട്.🤗
ഞാൻ പിന്നെ കുറച്ച് യുവാക്കൾക്ക് ക്കു വേണ്ടി ഇച്ചിരി പ്രതികരിക്കാം ന്നു വിചാരിച്ചു.💪
അപ്പൊ ക്യാഷ് ഇല്ലാത്ത സമയത്തു ചെരുപ്പിടാതെ നടന്നിട്ടുള്ള കാർന്നോർമാർ ഉണ്ടായിരുന്നത് കൊണ്ട് പിന്നീട് ചെരുപ്പ് കമ്പനി മുതലാളിയായാലും ചെരുപ്പ് ഇടാതെ തന്നെ നടന്ന മതി കാരണം ഞങ്ങൾ അങ്ങനെയാ നിങ്ങളെ വളർത്തിയത് എന്നാ ഒരു രീതി ആണ് ഇതിനൊക്കെ ആധാരം.🙏
യാത്രകൾ ഒക്കെ അതികചിലവാണ്, അതൊക്കെ 2 തലമുറക്ക് ഇരുന്നു ഉണ്ണാൻ കാർന്നോന്മാർ ഉണ്ടാക്കി വെച്ചിട്ടുള്ള കുടുംബങ്ങളിലെ പുതു തലമുറയിലെ പിള്ളേർക് പറഞ്ഞിട്ടുള്ളതാണ് എന്ന ഒരു ടോക്ക് ഉണ്ട്.👴
എന്നാൽ നടന്നും സൈക്കിൾ ലും കാശ്മീർ വരെ പോകുന്ന ഈ തലമുറ അതൊക്കെ ഏതാണ്ട് മാറ്റി കൊണ്ടിരിക്കുകയാണ്.🚶♀️🏃
എന്നാലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പോലെ അങ്ങനെ ഇരിക്കുമ്പോ ബൈക്ക് എടുത്ത് ടപ്പേ പോയി തിരിച്ചു വരാവുന്ന നമ്മുടെ അയല്പക്കത്തെ കുറെ നല്ല സ്ഥലങ്ങൾ ഉണ്ടാവും.🎑
എന്നാൽ പലരും പോകാത്ത കുറെ നല്ല സ്ഥലങ്ങൾ.🖼️
ചുമ്മാ ഇരിക്കുമ്പോ 100 രൂപക്ക് പെട്രോൾ അടിച്ച പോയിട്ട് വരാവുന്ന സ്ഥലങ്ങൾ🏍️🚗
അങ്ങനെ ഒരു സ്ഥലം ആണ് എന്റെ വീടിന്റെ അടുത്തുള്ള ചിമ്മിനി ഡാം.🖼️
ഈ 100 രൂപക്ക് പെട്രോൾ അടിച്ചു പോയിട്ട് വരാമെന്നു പറയുന്നത് 2021 ആണ്ട് ഒക്ടോബർ ഒന്നാം തീയതിയിലെ കാര്യമാണ്.😁
ഇനി ഒരു മാസം കഴിഞ്ഞിട്ട് 100 രൂപക്ക് പെട്രോൾ അടിച്ചു പോണ വഴിയോ വരണ വഴിയോ പെട്രോൾ കഴിഞ്ഞു വഴിയിൽ കിടന്നാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല.😁
പെട്രോൾ ന്റെ വില ഒക്കെ നോക്കി കണ്ടും ഒക്കെ യാത്ര പ്ലാൻ ചെയ്യ😌
ഇത്ര പ്രസിദ്ധമായ തൃശ്ശൂരിലെ ചിമ്മിനി ഡാമിലേക്ക് പോയിട്ടില്ലേ എന്ന് ചോദിച്ചാൽ അതിനു പിന്നിൽ ഒരു സംഭവമുണ്ട്.🙄
സംഭവം ഒന്നും പറ്റൂല. ഒറ്റ വാക്കിൽ പറഞ്ഞാൽ എന്താ. പോയിട്ടുണ്ടോ ഇല്ലയോ ന്നു😏
പോയിട്ടിണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പോയിട്ടുണ്ട് എന്ന് തന്നെ ആണ്.😇
പക്ഷെ അന്നത്തെ കാഴ്ചകൾ ഒന്നും ഓർമയിൽ ഇല്ലാത്തതിനാൽ പോയിട്ടില്ല എന്നു വേണമെങ്കിൽ പറയാം🤣
ഓ ഓർമ ഇല്ലാത്ത സമയത് അല്ലെ☺️
വളരെ ചെറുപ്പത്തിൽ ആയിരിക്കുമല്ലേ പോയത്☺️
നോ നോ നിങ്ങൾക് തെറ്റി.😉
നല്ല ഓര്മ ഉള്ള പത്തിൽ
ഫുൾ എ + വാങ്ങയ വര്ഷം ആണ് ഞാൻ ചിമ്മിനി ഡാം കാണാൻ ആദ്യമായും അവസാനമായും പോയത്.😆
പിന്നെ എന്താ ഓര്മ ഇല്ലാതത്.
നല്ല ഓർമ ഉള്ള സമയം ആണല്ലോ
വരണ വഴിയിൽ വെല്ല ആക്സിഡന്റ് ഉണ്ടായി തല വെല്ല കല്ലിലിൽ ഇടിച് ഓർമ ഔട്ട് കംപ്ലീറ്ലി ആയതാണോ.🤕
പ്രേമത്തിൽ മലരിന് വന്ന അസുഖം.🤕
പ്രേമത്തിൽ മലരിന് ശെരിക്ക് ഓർമ പോയോ ന്നുള്ള ചോദ്യം ഒരു ചുരുളഴിയാത്ത രഹസ്യം ആണല്ലോ.😌
എന്നാൽ എന്റെ കാര്യത്തിൽ അങ്ങനല്ല.😁
എല്ലാ ചുരുളും ഞാൻ അഴിച്ച തരാം.👍
അപ്പൊ ചിമ്മിനി ഡാമിൽ പോയിട്ടുണ്ട് എന്ന ഓര്മ ഉണ്ട്.🤔
ഒരു ശനിയാഴ്ച ഉറക്കം എണീറ്റപ്പോൾ ആണ് തിരക്കഥ ചങ്കിന്റെ ആ കാൾ ചിമ്മിനി ഡാം പോകാനുള്ള ക്ഷണവുമായി വന്നത്.📞
കാറിൽ ഉള്ളത്🚘
കാറിന്റെ ഓണർ ആയ കൂട്ടുകാരൻ🧒
അവന്റെ അനിയൻ🧒
പിൻ സീറ്റിൽ ഞാനും തിരക്കഥ ചങ്കും.🧒🧒
കൂടെ വേറെ ഒരു കാറിൽ ഞങ്ങൾ ഉള്ള കാറിന്റെ ഓണർ ആയ കൂട്ടുകാരന്റെ അയല്പക്കത്തെ വീട്ടിലെ ഒരു കുടുംബവും.🚘
അവിടുത്തെ ചേട്ടൻ ഗൾഫ് ന്നു വന്നപ്പോ ഫാമിലി ആയി ഒന്ന് കറങ്ങാൻ ഇറങ്ങിയതാണ്.🖼️
അങ്ങനെ ആണ് യാത്ര തുടങ്ങിയത്.🚘
എന്നട്ട് എന്ത് സംഭവിച്ചു.🤔
എനക്കറിയില്ല😁
അതൊരു വല്ലാത്ത ജാതി മറവി ആയി പോയി.😌
അതും ഫുൾ എ+ ഒക്കെ വാങ്ങിയ നിനക്കോ.🙄
ഈ ഫുൾ എ+ ഫുൾ എ+ എന്ന് എപ്പഴും എപ്പഴും പറയണ്ട എന്നല്ലേ.😁
ഞാൻ ഒരു സ്വയം പൊങ്ങി ആണോ ന്നു തോന്നുണ്ടല്ലേ.😁
മാത്രമല്ല ഇപ്പൊ ഒക്കെ ഈ ഫുൾ എ+ ഒരു കോമഡി പോലെ ആണല്ലോ.☺️
പക്ഷെ അന്ത കാലം അങ്ങനെ അല്ലാട്ടോ.☺️
നാട്ടിലൊക്കെ ഭയങ്കര വില ആണ്.😁
ഈ ചെറിയ കുട്ടികൾക്ക് അമ്മമാർ മാതൃക കാണിച്ചു കൊടുക്കില്ല ആ ചേട്ടനെ പോലെ പഠിക്കണം എന്ന്, ആ ലെവൽ വില ആണ്.😁
പക്ഷെ മിക്കവാറും പല പിള്ളേർടേം ശത്രുക്കൾ അയല്പക്കങ്ങളിലെ, ബന്ധുക്കളിലെ, കസിൻസ് ലെ പഠിപ്പിസ്റ് ചേട്ടന്മാർ അല്ലേൽ ചേച്ചി മാർ ആയിരിക്കും.😇
എനിക്കും ഉണ്ടായി കാണും ഒരു പട ശത്രുക്കൾ.😇
ആ ചേട്ടനെ പോലെ പഠിക്കണം ന്നു പറയുമ്പോ ഒരു ചെറിയ രോമാഞ്ചം ഒക്കെ അന്ന് വരുമായിരുന്നു.☺️
പക്ഷെ അതൊക്കെ ഒരു പ്രായത്തിന്റെ പക്വത കുറവാണ് എന്ന് പിന്നെ ആണ് മനസ്സിലായെ.😒
എന്താന്ന് വെച്ചാൽ ആരെയും വേറെ ഒരാളെ വെച്ച് താരതമ്യപ്പെടുത്തരുത് എന്നതൊക്കെ പിന്നെയാ മനസ്സിലായത്.😒
എല്ലാരും ഒരേ പോലെ ആയാൽ എങ്ങനാ ശെരിയാവ.
വ്യത്യസ്തത വേണ്ടേ.
അപ്പൊ നല്ല കൂടിയ മാർക്ക് വെച്ചൊന്നും ആരെയും അളക്കാൻ നിക്കരുത്.😑
ഇപ്പൊ ഉള്ള കളക്ടർമാർ മറ്റു സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒക്കെ പത്തിൽ എത്ര മാർക്ക് ഉണ്ടായി ന്നു ഒന്ന് അറിഞ്ഞാൽ തീരാവുന്നതേ ഉള്ളു മാർക്ക് എന്നാ ലക്ഷ്യത്തോടുള്ള മാതാപിതാക്കളുടെ ആർത്തി.😇
ചുമ്മാ പുസ്തകത്തിൽ മുഖം വെച് കിടന്നു 95 ശതമാനം വാങ്ങിയാൽ ഒന്നും ജീവിതം പഠിക്കാൻ പറ്റില്ല.🙇🙇♂️🙇♀️
മാർക്ക് മാർക്ക് എന്നതിന് അപ്പുറം ജീവിതം എന്താണെന്നു പഠിപ്പിച്ച കൊടുക്കാൻ മാതാപിതാക്കൾക്കോ ടീച്ചേർസ്നോ സമയവുമില്ല.🥲
ഈ എസ് എസ് ൽ സി പരീക്ഷക്ക് ഒഴിച്ച അതിനു മുന്നിലത്തെ ബാക്കി പരീക്ഷകൾക് ഒന്നോ രണ്ടോ തോറ്റാലോന്നും ഒന്നും സംഭവിക്കില്ല.😉
അതോണ്ടൊന്നും ജീവിതം തീർന്നില്ലലോ.😉
എസ് എസ് ൽ സി ക്കു തോറ്റാൽ തന്നെയും പിന്നെ എഴുതി ജയിച് നല്ല നില യിൽ എത്തിയവരും ഉണ്ടല്ലോ.☺️
ഈ നല്ല നില എന്നാൽ കാറും ജോലിയും അല്ലാട്ടോ.🤫
സന്തോഷമായി ഉള്ളത് കൊണ്ട് അത്യാവശ്യം ആസ്വദിച് ജീവിക്കാൻ മാറ്റുന്ന അവസ്ഥ അതാണ് ഈ നല്ല നില.🙂
എന്നാൽ ഇപ്പോഴും കാറും 2 നില വീടും നല്ല കിടിലൻ ജോലിയും ഉണ്ടെങ്കിൽ അവൻ നല്ല നിലയിലാണ് എന്നാണു ഒരു പൊതു ചിന്താഗതി.😊
പലരുടെയും കാര്യത്തിൽ അത് അസ്ഥാനത്താണ്.🤗
പ്ലസ് ടു നു എളുപ്പം സീറ്റ് കിട്ടാൻ ഉള്ള ഒരു സർട്ടിഫിക്കറ്റ് അല്ലാതെ വേറൊരു കാര്യവും ഈ ഫുൾ എ+ കൊണ്ട് ഉണ്ട് ന്നു എനിക്ക് തോന്നുന്നില്ല.😒
അല്ലാതെ ജീവിതത്തിലെ ആദ്യ വഴിത്തിരിവാണ് എന്ന് പറയുന്നത് എന്തിനാണ് ന്നു എനിക്കറിയില്ല.😒
പിന്നേം നീണ്ടു നിവർന്ന് കിടക്കല്ലേ വേറേം ചറ പറ വഴിത്തിരിവുകൾ.😀
(എതിരഭിപ്രായം ഉണ്ടെങ്കിൽ പറയാവുന്നതാണ്)
ശ്യേ നമ്മൾ കാറിൽ കേറി ചിമ്മിനി ഡാം പോവാൻ തുടങ്ങിയതല്ല.
ഇടക്ക് നൈസ് ആയിട്ട് വഴി തെറ്റിയല്ലേ.
അഹ് എന്ന നമക്ക് ചിമ്മിനി ഡാമിലേക്ക് പോകാം.🚘
ഇനി ഒരു സിനിമാറ്റിക് സീൻ ആണ്
കാറിൽ ഇരിക്കുന്ന എന്റെ മുഖം സൂം ഇൻ ചെയ്ത് എന്റെ മുഖത്തിന്റെ എക്സ്ട്രീം ക്ലോസ് അപ്പ് ഇൽ നിന്നും സീൻ ചേഞ്ച് ചെയ്ത് നേരെ എന്റെ റൂമിൽ ഇരിക്കുന്ന എന്റെ മുഖത്തിന്റെ എക്സ്ട്രീം ക്ലോസ് അപ്പ്.
🙎♂️🚘 -----> 🙎♂️🏘️
പിന്നെ സൂം ഔട്ട് ചെയ്ത് റൂം കാണിക്കുന്നു.
ഇടയിലുള്ള ചിമ്മിനി ഡാം കാർ യാത്ര ഡാമിലെ കാഴ്ചകൾ ഒക്കെയുള്ള സീനുകൾ എന്താ കട്ട് ചെയ്തത്.🤔
സെൻസർ ചെയ്യാൻ മാത്രം ഉള്ള എന്തെങ്കിലും ഉണ്ടോ.☺️
കാര്യം അതല്ല ആ സീനുകൾ ആണ് എനിക്ക് ഓര്മ ഇല്ലാതത്.😂
ദേ വീണ്ടും മറവി.😂
ഞാൻ ബോർ അടിപ്പിക്കുന്നില്ല. കാര്യം വ്യക്തമാക്കാം.😌
വീട്ടിൽ പറയാതെ ആണ് ഞാൻ അന്ന് ചിമ്മിനി ഡാം കാണാൻ ഇറങ്ങിയത്.😇
ദേ ഇപ്പൊ വരാം എന്ന് പറഞ്ഞു ഇറങ്ങിയ ഞാൻ ഒരു നാല് മണിക്കൂർ കഴിഞ്ഞു വന്നപ്പോ വീട്ടിൽ ഉണ്ടായ സീൻ നിങ്ങളുടെ ജീവിതത്തിലെ സാമ്യമുള്ള സാഹചര്യത്തിലെ സീനിൽ നിന്ന് ഊഹിച്ചെടുത്തോണം.🥲
ആഹ് ആപ്പോ ചിമ്മിനി പാതയിലെ നല്ല തണുത്ത കാറ്റും കാട് വഴിയും കിളികളുടെ കളകളാരവവും വെള്ള ചാട്ടവും ഡാമിന്റെ ഭംഗിയും........😌
നിർത്തു നിർത്തു താൻ ഒന്നും ഓര്മ ഇല്ലാന്നല്ലേ പറഞ്ഞത് പിന്നെന്ത് തേങ്ങായ ഈ വർണ്ണിക്കുന്നത്.😁
പറഞ്ഞു തരാം അത് അടുത്ത വരികളിൽ വിശദികരിക്കുന്നുണ്ട്.😁
കുറച്ച വെയിറ്റ് ചെയ്യ്.🤏
ഒരു ക്ലൂ തരാം.✌️
ഞാൻ മാത്രമല്ലേ മറന്നു പോയിട്ടുള്ളൂ.
കൂടെ കാറിൽ ഉണ്ടായിരുന്നവർ മറന്നട്ടില്ലലോ.
അഹ് അപ്പൊ വീട്ടിലെ സീനിൽ കിളികളുടെ കളകളാരവവും നനുത്ത കാറ്റിന്റെ ശബ്ദവും ഒക്കെ ഒന്നും അല്ലാതെ ആകുന്ന അത്രേം ഡെസിബെൽ ഉള്ള സൗണ്ടിൽ ഉള്ള ചീത്ത ആയിരുന്നു.🤭
അപ്പൊ ആ ഒരു ചീത്തയിൽ നല്ല ഓർമ്മകൾ ഒക്കെ മുങ്ങിപ്പോയി.😪
ഞാൻ എല്ലാം മറന്നു പോയി.😪
അങനെ റൂമിൽ ചെന്ന് ഇരുന്നപ്പോ ഉള്ള സീനിലേക്കാണ് നേരത്തെ കാറിൽ യാത്ര പുറപ്പെട്ട സീൻ കട്ട് ചെയ്ത എത്തിച്ചത്🤗
വർഷങ്ങൾ കടന്നു പോയി
എന്നാൽ പതിയെ പതിയെ ചിമ്മിനി യാത്ര ഓർമ്മകൾ വന്നു തുടങ്ങി
അന്നത്തെ യാത്രയിലെ ഓർമ്മകൾ അല്ല.
അത് പോലെ ഈ വർഷങ്ങൾ അത്രയും പലതവണ മറ്റുള്ളവർ ചിമ്മിനി ട്രിപ്പ് പോയ കാര്യങ്ങൾ ഇങ്ങനെ കേട്ട് കൊണ്ടേ ഇരിക്കല്ലേ.🤑
ഒരു പത്തു ചിമ്മിനി ട്രിപ്പ് ലെ യാത്രവിവരണങ്ങളിൽ നിന്ന് ഓരോന്നിലെ നല്ല കാര്യങ്ങൾ എടുത്ത് എന്റെ മറന്നു പോയ ട്രിപ്പ് ന്റെ ആ മണികൂറുകളിൽ ഇട്ടു വെച്ച്.🤗
അങ്ങനെ എല്ലാ ഓർമകളും റിക്രീയേറ്റ് ചെയ്തു.🤗
ഓർമ്മകൾ ഒക്കെ വീണ്ടെടുക്കാൻ മറ്റു കൂട്ടുകാരുടെ ചിമ്മിനി യാത്ര ഓർമ്മകൾ സഹായിച്ചിട്ടുണ്ട്.😙
പക്ഷെ ഇത് ഇങ്ങനെ കേട്ടോണ്ടിരിക്കാൻ വല്യ രസമില്ലല്ലോ.🤭
ഉദാഹരണം വേണോ.🤔
ബ്ലഡ് ടെസ്റ്റ് എടുത്ത് കോളെസ്ട്രോൾ കൂടുതൽ ആണ് ഇനി ബീഫ് ഒന്നും കുറച്ച് കാലത്തേക്ക് കഴിക്കണ്ട എന്നിരിക്കെ ഒരു ഫുൾ ബീഫ് മന്തി നമ്മുടെ മുന്നിൽ ഇരുന്നു മറ്റുള്ളവർ ആസ്വദിച് ആസ്വദിച്ചു കഴിക്കുന്നത് കണ്ടോണ്ടിരിക്കാൻ വല്യ സുഖമുണ്ടാവില്ലലോ.🤭
ഏകദേശം അത് പോലെ ഇരിക്കും മറ്റേ ചിമ്മിനി യാത്ര വിവരങ്ങൾ കേട്ടോണ്ടിരിക്കാൻ.🤭
അതും എങ്ങനെ എന്തൊക്കെ പറഞ്ഞുവന്നാലും അവസാനം ഏതെങ്കിലും ക്കെ രീതിയിൽ ചിമ്മിനി ഡാമിലേകെത്തും☺️
അങ്ങനെ ഉള്ള പലദിവസങ്ങൾ താഴെ ചേർക്കുന്നു.👇👇
ഒരു ദിവസം
👇👇👇👇👇
കൂട്ടം കൂട്ടിയിരിക്കുമ്പോൾ വല്യ സംസാരം ഒക്കെ ആണെങ്കിലും കണ്ണ് ഇപ്പോഴും ഫോണിൽ ആയിരിക്കുമല്ലേ.😉
അങ്ങനെ ഇരിക്കുമ്പോ ആണ് കൂട്ടത്തിലെ ഒരുത്തൻ ഫേസ്ബുക്കിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
നല്ല ഫോട്ടോ.👌
നല്ല ബാക്ക്ഗ്രൗണ്ട്.👌
അല്പം സംശയത്തോടെ ആണെങ്കിലും ഞാൻ പറഞ്ഞു.
ഞാൻ : നല്ല ഫോട്ടോ. ഇതെവിടെ വെച്ച എടുത്തതാ.
അവൻ : ഇത് കഴിഞ്ഞ ആഴ്ച ചിമ്മിനി ഡാം പോയപ്പോ എടുത്ത. മറ്റേ ഷട്ടർ ന്റെ അവിടെ നിന്നും എടുത്തത്
ഞാൻ : (സംശയിച്ച പോലെ തന്നെ ചിമ്മിണി ഡാം) ആഹ് ഷട്ടർ. അവിടെ ആണല്ലേ അതാ നല്ല കണ്ടുപരിചയം ഉണ്ട്
(മൈൻഡ് വോയിസ് )
കോപ്പ് കണ്ടുപരിചയം ഉണ്ട്.😂
വീട്ടിൽ പോയി സെർച്ച് ചെയ്ത നോക്കാം.☺️
അടുത്ത തവണ ഓർമ ഉണ്ട് ന്നു പറയുമ്പോ ഇനി അവിടെ എത്ര ഷട്ടർ ഉണ്ട് ന്നെങ്ങാനും ചർച്ച വന്നാൽ ഞാൻ പിന്നെ ചിമ്മിനി ഡാം പോയിട്ടില്ല ന്നുള്ള രഹസ്യം വെളിപെടില്ലേ.☺️
അല്ല ശെരിക്ക് അവിടെ എത്ര ഷട്ടർ ഉണ്ട്.🤔
എത്ര എണ്ണം 2018 പ്രളയത്തിൽ തുറന്നു.🤔
ഒന്നു അറിഞ്ഞുവെച്ചേക്ക് ചെലപ്പോ വെല്ലോടത്തും ഉപകാരപ്പെടും.☺️
അപ്പൊ പി എസ് സി ചങ്ക്‌സ് അതൊന്നു കമന്റ് സെക്ഷനിൽ കമന്റ് ആക്കിയേക്കണേ😉
വേറെ ദിവസം
👇👇👇👇👇👇
കൂട്ടം കൂടിയിരിക്കുമ്പോൾ
കൂട്ടം കൂടിയിരിക്കുന്നു ന്നു പറയുന്നതൊക്കെ കൊറോണ കേരളത്തിൽ വരുന്നതിനു മുന്ന് ആണ് ട്ടാ .😉
ചുമ്മാ പറഞ്ഞു ന്നെ ഉള്ളു.😉
അല്ലേൽ പോസ്റ്റ് തെളിവാക്കി വെല്ല ഫൈൻ വീട്ടിലെ അഡ്രെസ്സ് തപ്പി പിടിച്ച വന്നാലോ😉
അപ്പൊ കൂട്ടം കൂടിയിരിക്കുമ്പോൾ ഒരു പട്ടി ഓരിയിട്ട് കൊണ്ട് അപ്പുറത്തെ പറമ്പിലേക്ക് കേറി പോയി.🐺
അപ്പൊ ദേ വീണ്ടും
തിരക്കഥ ചങ്ക് : ഡാ ആ പട്ടി നെ കണ്ടപ്പോഴ നമ്മൾ അന്ന് ചിമ്മിനി ഡാം പോയപ്പോ മറ്റേ ആനകളെ ഒക്കെ കാണാറുള്ള സ്ഥലം ഇല്ലേ അവിടെ വെച്ച ഞാൻ ഒരു പട്ടി നെ കണ്ടു.🦊
നല്ല തിളങ്ങുന്ന കണ്ണുള്ള പട്ടി.🦊
ഞാൻ അതിനെ എടുക്കണമെന്ന് വിചാരിച്ചത.
നല്ല ഭംഗി ആയിരുന്നു.
സൈബീരിയൻ ഹസ്കി ടെ കറക്റ്റ് ലുക്ക്.🤔
ഫോട്ടോഗ്രാഫർ ചങ്ക് : ആഹ് അത് പറഞ്ഞപോഴാ ആ ആന കൂട്ടത്തിന്റെ ഫോട്ടോ എനിക്ക് എടുക്കാൻ പറ്റിയിട്ടില്ല.🐘🐘
അടുത്ത തവണ പോകുമ്പോ ആനകൂട്ടം കാണാൻ പറ്റിയാൽ മതിയായിരുന്നു .🐘🐘
ഞാൻ : (മൈൻഡ് വോയിസ് ) ഏതാടാ ഇവൻ.😏
വായിൽ കൊള്ളാത്ത സൈബീരിയൻ ഹസ്കി പോലെ ഉള്ള പേരും തിളങ്ങുന്ന കണ്ണും എന്നൊക്കെ പറഞ്ഞിട്ട് അവൻ ആന കൂട്ടത്തെ ആണ് ശ്രദ്ധിച്ചത്.😏
ശ്യേ ആ പട്ടിടെ ടോപ്പിക്ക് ന്റെ പുറകെ പോയെങ്കിൽ ചിമ്മിനി ഔട്ട് ഓഫ് ടോപ്പിക്ക് ആകാമായിരുന്നു.🤕
ഇനി ആ വഴി കണ്ട സകല മൃഗങ്ങളുടെയും മനോഹര കാഴ്ചകളുടെയും ഫോട്ടോകൾകാണിച്ചു വെറുപ്പിക്കും.🤕
നൈസ് ആയിട്ട് വീട്ടിൽ കേറാൻ ടൈം ആയി ന്നു പറഞ്ഞു മുങ്ങിയേക്കാം😌
സൈബീരിയൻ ഹസ്കി സംഭവം വിശദമായി അറിയാൻ അടുത്ത പോസ്റ്റുകൾക്ക് കാത്തിരിക്കുക.☺️
വേറെ ദിവസം
👇👇👇👇👇👇
ട്രിപ്പ് പ്ലാനിങ്.
പെട്ടന്ന് പോയി വരാൻ പറ്റുന്ന സ്ഥലം.
ഞാൻ : (സംശയം ഒട്ടും ഇല്ലാതെ തികഞ്ഞ ആൽമവിശ്വാസത്തോടെ പ്രതീക്ഷകളോടെ ) ചിമ്മിനി ഡാം പോയാലോ🤔
ഫോട്ടോഗ്രാഫർ ചങ്ക് : അവിടേക്കോ അവിടെ ഇനി കാണാൻ ഒന്നും ഇല്ല. അവിടത്തെ എല്ലാ ഫോട്ടോയും
എനിക്ക് കിട്ടി.😁
ഞാൻ : മറ്റേ ആനക്കൂട്ടത്തിന്റെ ഫോട്ടോ കിട്ടിയില്ലല്ലോ.🤔
അത് ഇത്തവണ എന്തായാലും കിട്ടും👍
ഫോട്ടോഗ്രാഫർ ചങ്ക് : അത് ഞാൻ കഴിഞ്ഞ മാസം പോയപ്പോ കിട്ടി.😒
ഞാൻ : (മൈൻഡ് വോയിസ് ) അപ്പൊ ഈ യാത്ര സ്ഥിരമാണല്ലേ. മീശമാധവനിലെ മാധവൻ.ജെപെഗ്😁
(റിയൽ വോയിസ് ) ഏയ് ചിമ്മിനി ഡാം പോകാം കാണാത്ത എന്തെങ്കിലും കാഴ്ചകൾ ഒക്കെ ഇണ്ടാവും😉
ഫോട്ടോഗ്രാഫർ ചങ്ക് : മയിൽ പീലി വിരിച്ചു നിക്കണ ഫോട്ടോ കഴിഞ്ഞ തവണ പോയപ്പോ കിട്ടിയില്ല.☺️
ഞാൻ : (യെസ് ഇത് തന്നെ വീക്ക് പോയിന്റ്. ഇതിൽ പിടിക്കാം)🙄
(റിയൽ വോയിസ്) അത് ഈ തവണ കിട്ടും👍
ഫോട്ടോഗ്രാഫർ ചങ്ക് : ചിമ്മിനി ഡാം വഴിയിൽ കിട്ടീട്ടില്ല ന്ന പറഞ്ഞെ.
അത് അതിരപ്പിള്ളി പോയപ്പോ കിട്ടി.😪
ഞാൻ : (മൈൻഡ് വോയിസ് )
അവന്റെ ഒരു മൈ.... മയിലിന്റെ ഫോട്ടോ കിട്ടാൻ കണ്ട സമയം.🤬
നിന്നോട് അതിരപ്പിള്ളി ടെ കാര്യം ഇപ്പൊ ആരെങ്കിലും ചോദിച്ചോ കുഞ്ഞിരാമ.😖
ഞാൻ എങ്ങനെയെങ്കിലും ഒന്ന് ചിമ്മിനി ഡാം പോകാൻ നോക്കുമ്പോഴാ.😤
ഈ ചിമ്മിനി സീസൺ ഒന്ന് കഴിയട്ടെ എന്നിട്ടാകാം അതിരപ്പിള്ളി സീസൺ (അയ്യപ്പനും കോശി ബി ജി എം)
വേറെ ദിവസം
👇👇👇👇👇👇
അടുത്ത മാസം അടുപ്പിച്ചു വരുന്ന അവധി ദിവസം ആനന്ദകരമാകാൻ ഉള്ള ചർച്ചകൾ
തിരക്കഥ ചങ്ക് : ചിമ്മിനി ഡാം പോകാം.
കാടിന്റെ ഉള്ളിലെ ട്രക്കിങ് അടിപൊളി ആണ്.
3 കിലോമീറ്റർ.👍
ഞാൻ : (മൈൻഡ് വോയിസ്)
വർഷങ്ങൾക് മുമ്പ് ഒരു മങ്ങിയ ഓർമ ആയി കിടക്കുന്ന ചിമ്മിനി ഡാം അവിടെ തന്നെ ഒരു പ്രശ്നം കൂടാതെ ഉണ്ട് എന്ന് ഞാൻ എന്റെ കണ്ണിനു കാണിച്ചു കൊടുത്തിട്ട് മനസ്സിനെ ഒന്നുവിശ്വസിപ്പിക്കട്ടെ.
എന്നട്ട് പോരെ 3 കിലോമീറ്റർ ട്രക്കിങ്😒
ഫോട്ടോഗ്രാഫർ ചങ്ക് : വേറെ ഒരു ട്രക്കിങ് ഉണ്ട് ചിമ്മിനി ഡാം തന്നെ.
കുറച്ച ക്യാഷ് കൂടുതലാ.
9 കിലൊമീറ്റർ ട്രക്കിങ്.
ഞാൻ കോളേജിലെ ഫ്രണ്ട്സിന്റെ ഒപ്പം പോയിൻഡ്.👍
ഈ കണ്ട ചിമ്മിനി ഡാമിൽ പെറ്റ് കിടക്കണ കൂട്ടുകാർ ഉണ്ടായിട്ടാണോ ഫുൾ എ+ കിട്ടിയ വർഷം കഴിഞ്ഞു പിന്നെ വർഷങ്ങൾ ഇത്രയും ചിമ്മിനി ഡാം നീ പോകാത്തത് എന്നൊരു സംശയം ഇതുവരെ ഉള്ള വായനയിൽ നിങ്ങൾക് ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.😁
ആ സംശയം അടുത്ത മൈൻഡ് വോയിസ് ഇത് തീർത്തു തരാം.
ഞാൻ : (മൈൻഡ് വോയ്ഡ്)
പോടാ പട്ടി.😵💫
9 കിലോമീറ്റർ പോലും.😵💫
പിന്നെ കൊളെസ്ട്രോൾ കൂടിയിട്ട് വരെ നടക്കാൻ മടിയായിട്ട് കൊളെസ്ട്രോൾ കൂടി ചത്താലും കുഴപ്പമില്ല ന്നു പറഞ്ഞു വീട്ടിൽ ചടഞ്ഞിരിക്കുന്ന ഞാനേ 9 കിലോമീറ്റര്.😔
നടന്നത് തന്നെ😔
സൊ മടി ആണ് മെയിൻ പ്രശ്നം. നല്ല അടിപൊളി ട്രാവൽ വ്ലോഗ്ഗേർസ് ഉള്ളപ്പോൾ നമ്മൾ എന്തിനാ വെറുതെ കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞു അവിടെ പോകണേ.😒
അതുപോലെ നല്ല അടിപൊളി ഫുഡ് ന്റെ ടേയ്സ്റ്റുകൾ നമ്മൾ കഴിച്ച ഫീൽ ഉണ്ടാക്കുന്ന തരത്തിൽ വിശദീകരിക്കുന്ന ഫുഡ് വ്ലോഗേഴ്സും അടിപൊളി ആണ്.👌
ഇവരൊക്കെ കൂടി എന്നെ മടിയനാക്കും
അപ്പൊ മൊത്തത്തിൽ ഈ പോസ്റ്റിൽ എത്ര തവണ ചിമ്മിനി ഡാം എന്ന് പറഞ്ഞിട്ടുണ്ട് ന്നു ശ്രദ്ധിച്ചോ.🤔
ബ്രില്ലിയൻസ് ഉണ്ട് ഓടിപോയി എണ്ണിയിട്ട് വാ.☺️
ചിമ്മിനി ഡാം ന്നു കേട്ട് കേട്ട് ത്രില്ല് അടിച്ചു സേഫ്റ്റി നോക്കാതെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ട് ലേക്ക് ചുമ്മാ ചെന്ന് കേറി കൊറോണ ഒന്നും മേടിച്ച വരല്ലേ ട്ടാ.😒
അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല.🙄
ടൂറിസ്റ്റ് സ്പോട് കളിലെ പ്രബുദ്ധ മലയാളിയുടെ മാസ്കില്ല രീതികൾ കൂട്ടുകാർ പറഞ്ഞറിഞ്ഞിട്ടുള്ളത് കൊണ്ട് ഒരു മുന്നറിയിപ്പ് തന്നു എന്നെ ഉള്ളു.😉
അപ്പൊ സേഫ്റ്റി ഒക്കെ നോക്കി വാക്‌സിൻ ഒക്കെ എടുത്ത് മാസ്ക് ഒക്കെ വെച് അധികം ആൾ കൂടാത്ത സ്ഥലങ്ങൾ ഒക്കെ ഗവണ്മെന്റ് അനുവദിക്കുന്ന പോലെ
കുടുംബം ഒക്ക് ആയി പോയി കാണു
ഫുഡ് ഒക്കെ വാങ്ങി വണ്ടിയിൽ ഇരുന്നു കഴിക്ക്
എത്ര കാലം ന്ന് വെച്ചാ അടച്ച പൂട്ടി വീട്ടിൽ ഇരിക്കണേ.
അല്ലേൽ എല്ലാർക്കും കട്ട ഡിപ്രെഷൻ ആവും ട്ടാ.☺️
അപ്പൊ അങ്ങനെ ഒരു സ്വപ്ന ചിമ്മിനി യാത്ര ഉണ്ട്.☺️
കാലത്ത് നല്ല ചൂട് ചായ ഒക്കെ ഉണ്ടാക്കി ബ്രേക്ക് ഫാസ്റ്റ് ന് വെള്ളേപവും സ്റ്റവും ഒക്കെ ഉണ്ടാക്കി പുലർകാലത്തു തന്നെ തുടങ്ങുന്ന യാത്ര.🕓
അത്യാവശ്യം നല്ല തണുപ്പുള്ള സമയത്ത് നല്ല ഒരു സ്ഥലത്ത് നിന്നു ചൂട് ചായ ഊതി ഊതി കുടിക്കുക.🥶
കുറച്ച് കഴിഞ്ഞ് നേരം അത്യാവശ്യം വെളുക്കുമ്പോൾ ഡിസ്പോസബിൾ പ്ലേറ്റ് എടുത്ത് വെള്ളെപ്പവും സ്റ്റുവും കൂട്ടി കഴിക്കുക.🤤
ശേഷം ചിമ്മിനി ഡാം ഉം പരിസരപ്രദേശങ്ങളും കുറെ കുറെ ഫോട്ടോസ് എടുക്കുക.😀
അധികം വൈകാതെ ഉച്ചക്ക് മുന്ന് തിരുചെത്തുക.☺️
സിമ്പിൾ സ്വപ്നം☺️
Nb : വേസ്റ്റ് ഒന്നും അവിടെ ഇടാതെ തിരിച്ചു കൊണ്ടുവരുക
ഒക്കെ നടക്കുമെന്നെ
നടക്കേണ്ട സമയം ആവണമെന്നു മാത്രം
Just keep waiting
© കിരൺ ഔസേപ്പ്
Comments
Post a Comment