സ് സ് സ്

 എന്താ അവിടെ ഒരു സൗണ്ട് 🤔


എവിടെ 🤔


ദാ ആ ബുഷിന്റെ അവിടെ 🌵🌵


ശെരിയാ എന്തോ സൗണ്ട് ഉണ്ട്.

സ് സ് സ് എന്നൊരു സൗണ്ട്. 😫


ബുഷിന്റെ അടുത്ത് സ് സ് ന്നു സൗണ്ട് കേട്ടാൽ പിന്നെ എന്ത് നോക്കാനാണ്. 🙄


പാമ്പ് തന്നെ.

അയ്യോ പാമ്പ് പാമ്പേ.

🪱🪱


പിന്നെ ഈ സ് സ് സ് ന്നു സൗണ്ട് ഉണ്ടാക്കി പോകണ എത്ര പാമ്പിനെ നിങ്ങൾ കണ്ടിട്ടുണ്ട്.🥲


സൗണ്ട് ഉണ്ടാകാൻ ഒന്നും പുള്ളിക്ക് സാധാരണ ടൈം കൊടുക്കാറില്ലലോ.🤕


ഒരു ഇല അനക്കം വരെ ശ്രദ്ധിക്കണ ആരെങ്കിലും ഉണ്ടാകുമല്ലോ എല്ലാ കൂട്ടത്തിലും.😶


അവരുടെ കണ്ണുവെട്ടിച്ച് മുമ്പിൽ വന്നു സ് സ് സ് സൗണ്ട് ഉണ്ടാകാൻ പാമ്പിനു അവസരം കിട്ടാറില്ലല്ലോ.😒


അപ്പൊ ഇപ്പൊ സ് സ് സ് സൗണ്ട് കേട്ടല്ലോ ന്ന് അല്ലെ.🤔


അഹ് അപ്പൊ നിങ്ങൾ ഫുൾ വായിക്കുന്നുണ്ടല്ലേ.☺️


അത്‌ അറിഞ്ഞതിൽ സന്തോഷം.☺️


ഇപ്പൊ സൗണ്ട് എങ്ങനാ കേട്ടത് ന്നു വെച്ചാൽ മറ്റേ ഇലയനക്കം ശ്രദ്ധിച്ചു അലെർട് തരണ ആൾ ഇന്ന് കൂട്ടത്തിൽ ഇല്ല.😜


പുള്ളിക്ക് പനി വന്നു ടെസ്റ്റ്‌ ചെയ്തപ്പോ കൊറോണ പോസിറ്റീവ് ആയി ക്വാറന്റീനിൽ ആണ്. 🤕


ഇപ്പൊ ലോജിക് കറക്റ്റ് ആയോ.😉


ഈ ത്രില്ലെർ പടങ്ങളുടെ അതിപ്രസരം കാരണം ഒരു വാക്ക് എങ്ങാനും എഴുതിപോയി തുടർച്ച നഷ്ടപ്പെട്ടാൽ പിന്നെ മിസ്റ്റേക്സ് യു ട്യൂബ് ഇൽ വീഡിയോ ഇറക്കി ആകെ നാറ്റിക്കും.😒


ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണ്ടേ.😁


അഹ് അപ്പൊ സ് സ് സ്.🪱🪱


ഇലയനക്കം കണ്ട് പാമ്പ് തന്നെ ആണെന്ന് ഉറപ്പിച്ചാൽ പിന്നെ ആകെ ഒരു കലപില ആണല്ലോ.


പാമ്പ് പാമ്പ് ന്നുള്ള ഒച്ചപ്പാട്😫


വടിയെടുക്കാൻ ഉള്ള ഓട്ടം.🏃‍♂️🏃‍♂️


കൂട്ടത്തിൽ ഓണം കൂടുതൽ തവണ ഉണ്ടട്ടുള്ള വാവ സുരേഷ്ന്റെ ആശാൻ എന്നുള്ള തരത്തിൽ വരെ തള്ളുന്ന ഒരുത്തൻ ഉണ്ടാകുമല്ലോ.😁


അല്ല ഈ ഓണം കൂടുതൽ ഉണ്ണുക ന്നു പറഞ്ഞാൽ ഓണത്തിന്റെ അന്ന് രണ്ടു തവണ ഉണ്ടാൽ മതിയോ. സീനിയോരിറ്റി കിട്ടോ.🤔


ശ്യേ മാറ്ററിന്ന് തെന്നിമാറിപ്പോയി. സോറി.☺️


അഹ് അപ്പൊ സ് സ് സ്.🪱🪱


അങ്ങനെ ഓണം കൂടുതൽ ഉണ്ടട്ടുള്ള കൂട്ടത്തിലെ മൂത്തവൻ ഒരു 3 അടിയെങ്കിലും  ഉയരമുള്ള എവിടെയെങ്കിലും കേറിയിരിന്നു നിർദ്ദേശങ്ങൾ സമയാസമയം തരുന്നുണ്ടാവും.😶😶


ഇതൊക്കെ കേട്ട് എന്നാ ഞാൻ പോയിട്ട് നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ തീർന്നട്ട് വരാം എന്നു പറഞ്ഞു പാമ്പു പിൻവാങ്ങുമ്പൊഴേക്കും വടിയടക്കം എല്ലാ സന്നാഹങ്ങളും എത്തിയിട്ടുണ്ടാവും.🙄


എന്നാ പിന്നെ കുറച്ച അടി വാങ്ങിയിട്ട് പോകാം എന്ന് കരുതി പാമ്പ് മച്ചാൻ അങ്ങട്ടും ഇങ്ങോട്ടും കുറച്ച സ്റെപ്സ് ഇടും. 😜


ചറ പറ അടി.

ഇതെന്ന കോൽകളിയോ. പത്തിലൊന്നു വീതം ആണ് കൊള്ളുന്നതങ്കിലും വേദന എടുക്കുണ്ട്.😫


ഇന്നത്തേക്ക് മതി.

ചത്ത പോലെ കിടന്നേക്കാം.🤐


മണ്ടന്മാരേ ഞാൻ ചത്തട്ടില്ലടാ.😜


എന്ന പിന്നെ എന്നെ ആ കുഴിയിലേക്ക് ഇട്ടേയ്ക്ക്.😉


എന്നട്ട് അങ്ങട്ട് കുറച്ച മാറി ഇരുന്നു മുമ്പത്തെ പാമ്പ് പിടുത്ത കഥകൾ പറ.🙄


എനിക്ക് ഇതൊന്നും കേട്ടോണ്ട് നിൽക്കാൻ വയ്യ.🙄


ശെരിക്കും പറഞ്ഞാൽ എന്റെ മോളെ പ്രേമിച്ച കെട്ടിയ  ചേരകുടുംബത്തിലെ പല തലമുറയിലെ കാർന്നോർമാരേ തല്ലിക്കൊന്ന കഥ യാണ് അവന്മാർ പറയാൻ പോകുന്നെങ്കിലും അത്‌ കേൾക്കാൻ ഇഷ്ടമാണെങ്കിലും പാമ്പു കുലത്തിൽ  പിറന്നതല്ലേ അവരും.🤕


കേൾക്കുമ്പോ ഒരു വിഷമം. 😔


അപ്പൊ നിങ്ങ എന്റെ കുഴിയീടെ അവ്ട്ന്ന് അങ്ങോട്ട് പോയെങ്കിൽ എനിക്കും അങ്ങോട്ട് പോകാമായിരുന്നു.🪱🪱


ചെന്നട്ട് കുറച് ഉഴിച്ചിലും പിഴിച്ചിലും ഒക്കെ ഉണ്ട്.🤕


പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കണം.🙄


അല്ലേൽ കുടുംബത്തെ പട്ടിണി ആകുമെ.😔


ആഹ് ഉഴിച്ചിലൊക്കെ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു നേരത്തെ തല്ലുകൊണ്ട കുഴിച്ചിട്ട അതെ പറമ്പിലൂടെ ശബ്ദം ഉണ്ടാക്കാതെ പോകുമ്പോ ആണ് ആ കാഴ്ച കണ്ടത്.👇


മറ്റേ തല്ലി കൂട്ടി കുഴിച്ചിട്ട ടീം ന്റെ വീട്ടിലെ ഒരു ചെറിയ കുട്ടി ഒരു ചെറിയ പൂവ് പറിച്ചെടുത്തു എന്നെ കുഴിചിട്ടിടത് കൊണ്ട് വെക്കുന്നു.

🌹🌹🚶‍♀️


എന്നെ അവിടെ കൊണ്ട് ഇടുന്നത് കുട്ടി കണ്ടിരിക്കുണു. കുട്ടിക്ക്  വിഷമമായി കാണും 😔


പാവം കൊച്ചു.🙄

കരയല്ലേ.

ഞാൻ ചത്തട്ടില്ല.


ഇനിയും സ് സ് സ് പറഞ്ഞു ഈ വഴി വരാം.👊


ആരോഗ്യം ഒന്നൂടെ റെഡി ആകാനുണ്ട്.💪


അഹ് ഞാൻ പോട്ടെ മരുമോനും മോളും വരുന്നുണ്ട് വീട്ടിൽ.🪱🪱


പ്രേശ്നങ്ങൾ ഒക്കെ ഞങ്ങടെ നാട്ടിലും കുഞ്ഞികാൽ തന്നെ ആണ് തീർക്കുന്നത്.


മുത്തശ്ശൻ ആകാൻ പോകുവാണ്. കുറച് ഒരുക്കങ്ങൾ ഉണ്ടേ.☺️


അപ്പൊ സ് സ് സ്. 👋👋


(Based on true dream events)

Comments

Popular posts from this blog

അജിയേട്ടന്റെ വാനിലെ സ്കൂൾ പൂട്ട് ട്രീറ്റ്‌

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ