50 ലൈക് സെലിബ്രിറ്റിയും കുറച്ച് ആന കാര്യവും
അന്ന് ഒരു വിശേഷപ്പെട്ട ദിവസമായിരുന്നു ☺️
ആദ്യമായി ഒരു എഴുത്ത് കുറിപ്പിന് 50 ലൈക്സ് ന് മുകളിൽ ലഭിച്ച ഒരു ദിവസം ☺️
എന്ന നൻബാ ഇതാണോ വിശേഷപ്പെട്ട ദിവസം എന്നല്ലേ 😁
ആഹ് അത് കുത്തിയിരുന്ന് ഒരു കുറിപ്പോ ഫോട്ടോയോ ഒക്കെ ഇട്ടിട്ട് ഫേസ്ബുക്കും ഇൻസ്റ്റ യും റിഫ്രഷ് ചെയ്ത് ഇരിക്കുന്നവർക്ക് മനസ്സിലാകും 😉
അഹ് അപ്പൊ 50 ലൈക് 😇
ഇത് ആഘോഷ രാവ് 😇
ഈ പോസ്റ്റ് ഫോട്ടോ ഒക്കെ ഇടുന്നതിനു ഒരു സൈക്കോളജി ഉണ്ട് 😜
നമ്മടെ ഇൻസ്റ്റ അല്ലേൽ ഫേസ്ബുക് പ്രൊഫൈൽ ആണേൽ വൈകീട്ട് ഒരു 7 - 7:30 മണിക്ക് ഇടണം 😌
അല്ല വേറെ പേജിൽ ആണെങ്കിൽ ഒരു 5 - 6 മണിക്ക് ഇടണം 😌
സൊ സൈക്കോളജി സെയ്‌സ് 🧑⚕️
പണി ഒക്കെ കഴിഞ്ഞു റിലാക്സ് ആയിയിരിക്കുമ്പോ കുറച്ചു ആസ്വദിക്കാവുന്ന എഴുത്തുകൾ അല്ലേൽ മനോഹരമായ ഫോട്ടോഗ്രഫി ഒക്കെ ഇട്ടാൽ കാണുന്നവർക് റിലേക്‌സേഷൻ കിട്ടിയാൽ ലൈക് ഉം കമന്റ് ഷെയർ ഒക്കെ കിട്ടാൻ സാധ്യത കൂടുതൽ ആണ് 😊
പിന്നെ പേജ് ആണേൽ അതിന്റെ അഡ്മിൻസ് പണി ഒക്കെ കഴിഞ്ഞു കുത്തിയിരുന്ന് റിവ്യൂ ചെയ്ത് അപ്പ്രൂവ് ചെയ്യാൻ എടുക്കാനുള്ള ടൈം കൂടി മുൻകൂട്ടി കണ്ടു വേണം പോസ്റ്റ് ഇടാൻ 😁
അതിൽ തന്നെ ഫ്രൈഡേ വൈകുന്നേരം ആണെങ്കിൽ കുറച്ചു കൂടി അടിപൊളി ആണ്. വീക്കെൻഡ് ആഘോഷിക്കാൻ തുടങ്ങുന്ന നല്ല ഹാപ്പി മൂഡിൽ അണ് ആൾക്കാരെങ്കിൽ പോസ്റ്റ് ശ്രദ്ധിക്കപ്പെടും 😃
ആഹ് അപ്പൊ അങ്ങനൊക്കെ പോസ്റ്റ് ഇടുക. വിജയി ഭവ: 👍
ഇത്രേം അറിഞ്ഞിട്ട് എന്നാ ഇന്ന് ഈ നേരത്ത് പോസ്റ്റ് ഇട്ടേക്കണേ ന്നു നിങ്ങൾക്കു ന്യായമായ സംശയം ഉണ്ടാകും 🤔
അതാണ് ആദ്യം പറഞ്ഞത്
എന്ത് പറഞ്ഞു ന്നു 🤔
50 ലൈക് കിട്ടി ന്നു പറഞ്ഞില്ലേ.
സെലിബ്രിറ്റി കൾക്ക് ഇതൊന്നും ബാധകമല്ല 😜
വേണേൽ പാതിരാത്രി വരെ പോസ്റ്റ് ഇടാം 🌃
കാലത്ത് എഴുന്നേറ്റ് വായിചിട്ട് ഒരു hi തരുമോന്നു കമെന്റ് ഇട്ടോണം 🤌
ആഹ് അപ്പൊ 50 ലൈക് കിട്ടിയപ്പോ പോസ്റ്റ് നേരെ കോളേജ് ഗ്രൂപ്പിൽ ഇട്ടു 👊
കുറച്ചു കോളജ് നോക്ളാച്ചിയെ ഉള്ള പോസ്റ്റ് ആയിരുന്നു 😃
വൻ അഭിപ്രായം 👏
കയ്യടി ബഹളം 👌
അഭിനന്ദന പ്രവാഹം 👏
പ്രോത്സാഹന മയം 👌
പിന്നെ കുറച്ചു ഓർമ്മകൾ അയവിറക്കലും 😝
കിടിലൻ എഴുത്ത് 👏
എന്നെ കുറിച് അഭിമാനിക്കുന്നു എന്നൊക്കെ തരം രോമാഞ്ച മെസേജുകൾ ☺️
ഒപ്പം ഇനിയും ഇങ്ങനത്തെ എഴുത്തുകൾ ഉണ്ടെങ്കിൽ ഷെയർ ചെയ്യാൻ 😌
ഗ്രൂപ്പും കടന്നു പേർസണൽ മെസ്സേജ് വരെ 🤩
ഇവരുടെയൊക്കെ സ്നേഹം ഇത്രയും കാലം ഞാൻ അറിയാതെ പോയി. അതിൽ ഞാൻ ഖേദിക്കുന്നു 😒
ഹോ ഞാൻ അധോലോഗം ആയി മാറിയിരിക്കുന്നു 💪
യെസ് ഐ ആം എ സെലിബ്രിറ്റി 💪
നിങ്ങൾക് അറിയോ ഞാൻ ഒരു സംഭവം ആണ് 🙋
സംഭവം കോളേജ് മിസ്സ് മാര് വരെ കമെന്റ് ഇൽ വന്നു അഭിനന്ദനം അറിയിച്ചു 😳
ഞാൻ ഇങ്ങനേ എഴുതുമെന്നു അറിയില്ലായിരുന്നത്രെ 😳
ആല്ലെങ്കിലും എല്ലാ കഴിവുകളും മനസ്സിന്റെ വടക്ക് കിഴക്കേ അറ്റത് കുഴിച്ചുമൂടാനായിരുന്നു ഗുപ്തനിഷ്ടം 😌
ഇനിയൊന്നും നോക്കാനില്ല
അടുത്ത പോസ്റ്റ് ന് ഒരു 100 ലൈക് 50 കമന്റ്
പിന്നെ 200 ലൈക്
400 ലൈക്
800 ലൈക്
ഹോ അങ്ങ് സുഖിക്കണം 😁
പിന്നെ കഥ തിരക്കഥ സംഭാഷണം എന്ന് ബിഗ് സ്‌ക്രീനിൽ. ഹോ ഒരു പോളി പൊളിക്കണം.
(നോട്ട് ദി പോയിന്റ്. സംവിധാനം ബുദ്ധിയുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാണെന്ന് കൗണ്ടർ അടിക്കാൻ ആഗ്രഹമുള്ളവർ ഒന്നൂടെ മുകളിലത്തെ വരി സൂക്ഷിച്ചു വായിച്ചിട്ട് മാത്രം കൗണ്ടറുമായി മുന്നോട്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു)
മുന്നത്തെ പോസ്റ്റുകൾക് ഒക്കെ ലൈക് കുറവാണു 😒
എന്റെ എഴുത്തുകൾ വായിക്കാൻ മുട്ടിനിൽക്കുന്ന സുഹൃത്തുക്കൾക് എല്ലാ പോസ്റ്റ് ലിങ്കും ഒറ്റ മെസ്സേജ് ആയി അയച്ചു കൊടുത്തു.
എല്ലാരും വായിച്ചു രസിച്ചാട്ടെ.😂
ഇത് ഒക്കെ വായിക്കുന്നത്തോടെ ഞാൻ ആരാണ് ഏതാണെന്നു ഒക്കെ അവർക്ക് മനസ്സിലായിക്കാണും 🤠
ഇനി നോട്ടിഫിക്കേഷൻ ന്റെ ബഹളമായിരിക്കും 🥳
ഞാൻ ഇത് വരെ ഒറ്റ സംഖ്യക്കപ്പുറം നോട്ടിഫിക്കേഷൻ കണ്ടട്ടില്ല 😎
അതിന്റെ ഒരു എക്സൈയ്റ്മെന്റ് ഇൽ അങ്ങനെ ഫേസ്ബുക് എടുത്ത് മൊബൈൽ കവറിന്റെ സ്റ്റാൻഡ് ലു കേറ്റി വെച്ച് സ്ക്രീൻ സ്ലീപ് നെവർ ആക്കി കണ്ണിമ വെട്ടാതെ നോക്കിയിരുന്നു 🙇🙇
നോക്കി ഇരുന്നു 😳
നോക്കി നോക്കി ഇരുന്നു 😳
നോക്കി നോക്കി നോക്കി ഇരുന്നു 😳
എവിടെ നോട്ടിഫിക്കേഷൻ എവടെ 🤔
ഫേസ്ബുക് ഹാങ്ങായോ 🤔
ഈ വിജയ് ടെ ഒക്കെ പടത്തിന്റെ ട്രൈലെർ വരുമ്പോ യു ട്യൂബ് ഹാങ്ങ് ആവാറുണ്ട് ന്നു കെട്ടിണ്ട്.☺️
(ഒരു കട്ട വിജയ് ആരാധകൻ സുഹൃത് വലയത്തിൽ ഉണ്ട്. എന്ന് വെച്ച് പുള്ളിയെ സുഖിപ്പിക്കാൻ ആണ് ഈ വരി എന്ന വാദം ഞാൻ തള്ളിക്കളയുന്നു)
അപ്പൊ യു ട്യൂബ് ഹാങ്ങ് ആവാറുണ്ട് 😌
ഇനിയെങ്ങാനും 😇
വൈഫൈ സ്പീഡ് ഒക്കെ നോക്കി റിഫ്രഷ് ചെയ്തും നോക്കി.
ഇല്ല.
ഒരു കുഴപ്പമില്ല.
എന്നാലും എന്നാ പറ്റി 🤔
അങ്ങനെ വരാൻ വഴി ഇല്ലല്ലോ 🤔
എന്റെ എഴുത്ത് കണ്ട് കണ്ണ് തള്ളിയവരൊക്കെ എവിടെ പോയി.
ചിതറിയോടി കാണും 😁
മറ്റേ Mr Bean ബൈക്ക് നോക്കി നിൽക്കുന്ന പോലെ കുറച്ചു നേരം കസേരയിൽ ഇരുന്നു നോക്കി 🥱
പിന്നെ കട്ടിലിൽ കിടന്നു മേശമേലെ ഇരിക്കുന്ന മൊബൈൽ നോക്കി 🥱
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോയി ഇടക്ക് വന്നു നോക്കി.🚶🚶♂️
കാറ്റടിച്ചു ഒന്നോ രണ്ടോ തുള്ളി ശ്യേ ഒന്നോ രണ്ടോ നോട്ടിഫിക്കേഷൻ വന്നാൽ വന്നു😊
ശ്യേ വന്ന നോട്ടിഫിക്കേഷൻ തുറക്കാനും പറ്റില്ലല്ലോ 🙄
ഇരട്ടസംഖ്യ തികക്കണ്ടേ 😊
അയ്യോ എന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് എടുത്തോണ്ട് പോവല്ലേ.
ഒറ്റ പോസ്റ്റ് കൊണ്ട് എന്നെ ഫീൽഡ് ഔട്ട് ആകല്ലേ.
കാര്യം പിടികിട്ടി.
സീസണൽ പ്രോത്സാഹനം അതാണ് ക്കാര്യം 😌😌
അല്ല പറഞ്ഞിട്ട് കാര്യമില്ല.
ഫോട്ടോ ലൈക് ചെയാൻ പറഞ്ഞു മെസ്സേജ് അയച്ചാൽ അല്പം മനസാക്ഷി ഉള്ളവർ ഒക്കെ ലൈക് ചെയ്യുമാലോ.
അതുപോലെ തന്നെ ഒന്ന് പ്രോത്സാഹിപ്പിച്ചേക്കാം എന്നെ അവര് വിചാരിച്ചു കാണു 😂
ഞാൻ ചാടികേറി ചറ പറ പോസ്റ്റുകൾ ഷെയർ ചെയ്തു വില കളയുമെന്ന് അവർ വിചാരിച്ചു കാണില്ലല്ലോ 🤕
മൈ മിസ്റ്റേക്ക് 😒
ഇനി ഒരു കാര്യം ചെയാം. വാട്സാപ്പിൽ പോയി ലൈറ്റ് ആയിട്ട് എരക്കാം.
രണ്ടക്ക നോട്ടിഫിക്കേഷൻ സ്വപ്നം കണ്ടുപോയില്ലേ.
എരന്നു 🤌
എരന്നു 🤌
എരന്നു 🤌
ഒരു രക്ഷയമില്ല.
കൂടുതൽ എരക്കാൻ നിന്നാൽ എടുത്തോണ്ട് പോടാ നിന്റെ കോപ്പിലെ പോസ്റ്റ് ന്നെങ്ങാനും പറഞ്ഞാൽ എനിക്ക് അതൊന്നും താങ്ങാൻ പറ്റതില്ലന്നെ 🥺
ഞാൻ ഒരു ലോല ഹൃദയനാണ് 😭
ആന കൊടുത്താലും ആശ കൊടുക്കരുത് ന്നു ആരോ പറഞ്ഞത് ഞാൻ ഇപ്പൊ ഓർക്കുന്നു 😓
അത് പറഞ്ഞത് ആരായാലും പുള്ളിയെ ആരെങ്കിലും ഇതുപോലെ മോഹിപ്പിച്ചു കടന്നു കളഞ്ഞിട്ടുണ്ടാവും.
അല്ലേലും അവരുടെ അനുഭവങ്ങൾ ആണല്ലോ ഇന്നത്തെ പഴംചൊല്ലുകൾ.
അന്താടാ ഫീൽ ആയോ 😢
അപ്പൊ നിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് പോയില്ലേ.
എന്നാ പിന്നെ ഈ പോസ്റ്റ് ഇടാൻ അടുത്ത ഫ്രൈഡേ വരെ വെയിറ്റ് ചെയ്യാൻ പാടില്ലാരുന്നോ എന്നാ ചോദ്യത്തിനും ഉത്തരമുണ്ട്.
വേറെ പഴംചൊല്ല് 🧐
ആന മെലിഞ്ഞാലും തൊഴുത്തിൽ കേട്ടാൻ പറ്റില്ലാലോ 😌
ആന ആന 🐘
ഡു യു സീ ദി ഐറണി.
ഡോണ്ട് യു 😬
യെസ് ഇന്നത്തെ എഴുത്തിൽ ആന പഴംചൊല്ലുകളുടെ അതിപ്രസരം ഉണ്ടാകും 😌
അപ്പൊ ഇന്ന് ലൈക് കുറഞ്ഞത് എന്താന്ന് വെച്ചാൽ വീണ്ടും പഴംചൊല്ലു തന്നെ 👇
അടിതെറ്റിയാൽ ആനയും വീഴും😀
അപ്പൊ ഈ പോസ്റ്റ് ന് മൊത്തത്തിൽ ഒരു ആനചന്തം ഉണ്ടല്ലേ 🐘
ഇത്രേം ആന പഴംചൊല്ലുകൾ എവിടെ നിന്ന് ആണന്നല്ല അടുത്ത ചോദ്യം 😄
ഉത്തരം വേറെ പഴംചൊല്ലാണ്.
ആനകാര്യത്തിന് ഇടക്കാണോ ചേന കാര്യം 😉
പിന്നെ ഇനി മിസ്സ് ആയ ആന പഴംചൊല്ലുകൾ എന്തെങ്കിലും ഉണ്ടോ ന്നു വിചാരിച്ച നിങ്ങൾ വെറുതെ സമയം കളയണ്ട.
ബട്ട് വൈ 🤔
ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കരുത് ന്ന് കേട്ടിട്ടില്ലേ 🤣
ലാസ്റ്റ് പഴംചൊല്ലു നിങ്ങൾ ഇങ്ങോട്ട് പറഞ്ഞത് എനിക്ക് ഫീൽ ആയി അതോണ്ട് ഇത് ഇവിടം കൊണ്ട് നിർത്തുന്നു 🤫
ങേ... ഏത് പഴംചൊല്ല് ന്നോ
ഇപ്പൊ പറഞ്ഞില്ലേ
ആനയെ പേടിക്കണം ആന പിണ്ടത്തെ പേടിക്കണോ ന്നു.
തത് 😒
© കിരൺ ഔസേപ്പ്
(ഒരു കോപ്പി റൈറ്റ് ഇട്ടാൽ കുഴപ്പമുണ്ടോ)
😒😒
Comments
Post a Comment