ഫേസ്ബുക്കിന്റെ മണിച്ചിത്രത്താഴ്
പെട്ടന്ന് ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോ തീർന്ന് ഈ ജന്മത്തിലെ എല്ലാ ബന്ധങ്ങളും എന്ന് പറഞ്ഞു ഫേസ്ബുക് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഒക്കെ ആൺഇൻസ്റ്റാൾ ചെയ്യുന്ന ശീലം ഉണ്ടെങ്കിൽ താഴോട്ട് വായിച്ചോ. അല്ലാത്തോർക്കും വായിക്കാം. നല്ല നല്ല അറിവുകൾ ചറ പറ അടുത്ത പാരഗ്രാഫുകളിൽ ഉണ്ട്. അപ്പൊ അങ്ങനെ ഡിപ്രെഷൻ അടിച്ചു ഫേസ്ബുക് കളഞ്ഞിട്ട് കുറെ നേരം കഴിഞ്ഞപ്പോ ഡിപ്രെഷൻ മാറി പക്കത്തിൽ വാ ഫേസ്ബുക്കെ എന്നും പറഞ്ഞു പ്ലെയ്സ്റ്റോറിൽ കേറി ഇൻസ്റ്റാൾ ചെയ്യുമ്പോ ഒരു ഡാർക്ക് സീൻ ചെലപ്പോ ഉണ്ടാകും. ഇവിടെ വില്ലൻ ഫേസ്ബുക്കിന്റെ Two Factor Authentication ആണ്. എടക്കപ്പോഴോ സജിയേട്ടാ ഇങ്ങടെ അക്കൗണ്ട് സേഫ് അല്ല നല്ലൊരു ഗോതറേജിന്റെ പൂട്ട് ഞങ്ങടെ കയ്യിൽ ഉണ്ട് ന്ന് പറഞ്ഞു സുക്കറണ്ണൻ വന്നത് ഓർമ്മയുണ്ടോ. ആ അന്ന് കണ്ണുംപൂട്ടി മണിച്ചിത്രത്താഴിട്ട് അക്കൗണ്ട് പൂട്ടാനുള്ള താക്കോൽ(2fa - Two factor Authentication) ആണ് സുക്കറണ്ണൻ തന്നത്. ആദ്യം 2fa എന്താന്ന് പറയാം. ഈ വില്ലജ് ഓഫീസിൽ പോയി എന്തെങ്കിലും സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ നിങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് വേണം എന്ന് പറയുന്ന സെറ്റപ് ഇല്ലേ അതാണ് 2fa. നമ്മൾ നമ...